Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ; നടപടി പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചില്ല

തൃശൂർ: പുതുക്കാട് പൊലീസ് സ്റ്റേഷനിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എസ്‌ഐ സി.എം. മഹേഷ്, സിപിഒമാരായ എം.യു. ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി. നവീൻകുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്രിമിനൽ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാത്തതിലാണ് നടപടി. ജൂലൈ 19നാണ് സംഭവം നടന്നത്. തട്ടുകടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പൊലീസ് പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചില്ലെന്നാണ് […]
Read more

KCL കലാശപ്പോര് ഇന്ന്; കാലിക്കറ്റും തൃശ്ശൂർ ടൈറ്റൻസും ഏറ്റുമുട്ടും

തിരുവനന്തപുരം: ആവേശകരമായ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ കലാശപ്പോര് ഇന്ന്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് തൃശൂർ ടൈറ്റൻസിനെ നേരിടും. ആലപ്പി റിപ്പിൾസിനെ 36 റൺസിന് തകർത്താണ് കാലിക്കറ്റ് ഫൈനലിലേക്ക് യോഗ്യത നേടിയത്. സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസിന് 20 ഓവറിൽ 8 വിക്കറ്റിന് 182 റൺസെടുക്കാനേ […]
Read more

വെയിൽ കൊള്ളുമ്പോൾ തലവേദന വരുന്നുണ്ടോ? നിസ്സാരമായി കാണരുത്, ഇങ്ങനെ ചെയ്യണം

പുറത്ത് കുറച്ച് സമയം വെയിലത്ത് നിൽക്കേണ്ടി വന്നാൽ തലവേദന, ക്ഷീണം, തലകറക്കം, അമിതദാഹം തുടങ്ങിയ ലക്ഷണങ്ങൾ തോന്നാറുണ്ടോ? വേനൽക്കാലത്ത് മാത്രമല്ല, അന്തരീക്ഷ താപനിലയും ഈർപ്പവും കൂടുതലുള്ള ദിവസങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാം. വെയിലേറ്റ ശേഷമുള്ള തലവേദനയ്ക്ക് പ്രധാന കാരണം ഡീഹൈഡ്രേഷൻ ആണ്. ശരീരത്തിൽ ജലാംശം കുറയുമ്പോൾ രക്തത്തിലെ അളവിലും രക്തചംക്രമണത്തിലും മാറ്റമുണ്ടാകാം. ഇത് തലവേദനയിം ക്ഷീണവും ഉണ്ടാക്കാം. ഇതിനൊപ്പം ഉറക്കക്കുറവു കൂടിയുണ്ടെങ്കിൽ തലവേദന തീവ്രമാകാനും സാധ്യതയുണ്ട്. കൂടാതെ അമിതമായ ചൂടിൽ ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്ന സംവിധാനം കൂടുതൽ […]
Read more

പ്രവാസികള്‍ക്ക് നേട്ടം; സൗദിയില്‍ ഈ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം

റിയാദ്: ഡിജിറ്റല്‍ സാമ്പത്തിക രംഗത്തും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ആഗോള തലത്തില്‍ മുന്നേറുന്നതിനുള്ള ലക്ഷ്യങ്ങളുടെ ഭാഗമായി പുതിയ കരാറുകള്‍ ഒപ്പിട്ട് സൗദി അറേബ്യ. ലോകമെമ്പാടുമുള്ള സാങ്കേതിക വിദഗ്ധരെയും നിക്ഷേപകരെയും ആകര്‍ഷിച്ച ആഗോള ടെക് ഉച്ചകോടി ‘ലീപ്പ് 2026’ അഞ്ചാം പതിപ്പില്‍ 1500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപങ്ങളും ധാരണാപത്രങ്ങളുമാണ് സൗദി ഒപ്പുവെച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിങ്, വിപിഐ നിക്ഷേപങ്ങള്‍ എന്നിവയിലാണ് പ്രധാന കരാറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി 530 കോടി ഡോളര്‍ നിക്ഷേപത്തില്‍ നിര്‍മിക്കുന്ന […]
Read more

ഇന്നലെ ബഹിരാകാശ നിലയം കണ്ടവരുണ്ടോ? വരും ദിവസങ്ങളിൽ എപ്പോഴൊക്കെ കാണാം?

കൊച്ചി: വിസ്മയമൊരുക്കി ഇന്നലെ കേരളത്തിന് മുകളിലൂടെ രാജ്യാന്തര ബഹിരാകാശ നിലയം കടന്നുപോയി. യാതൊരുവിധ പ്രത്യേക നിരീക്ഷണ ഉപകരണങ്ങളുടെയും സഹായമില്ലാതെ നഗ്നനേത്രങ്ങൾ കൊണ്ട് വ്യക്തമായി കാണാൻ സാധിച്ച ഈ അപൂർവ്വ കാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകൾ തത്സമയം കണ്ടു. വെള്ളിയാഴ്ച രാത്രി 7.46 ഓടെ തെക്ക്, പടിഞ്ഞാറ് ദിശയിൽ പ്രത്യക്ഷപ്പെട്ട നിലയം ഏകദേശം നാല് മിനിറ്റോളം ആകാശത്ത് തിളങ്ങിനിന്ന് വടക്ക് ഭാഗത്തായി മറഞ്ഞു. പതിവ് നക്ഷത്രങ്ങളെക്കാൾ തിളക്കത്തോടെയും വേഗത്തിലും ആകാശത്തിലൂടെ നീങ്ങുന്ന ഒരു പ്രകാശബിന്ദു പോലെയാണ് […]
Read more

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് എംഎല്‍എ മുഹമ്മദ് ഷിയാസിനെ അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍. ഷിയാസ് ശോഭായാത്രയില്‍ പങ്കെടുത്തതിന്റെ ചിത്രം സഹിതമാണ് ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍വി ബാബുവും കെപി ശശികലയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മനാഫിനൊപ്പമാണ് മുഹമ്മദ് ഷിയാസ് ശോഭായാത്രയില്‍ പങ്കെടുത്തതെന്ന് കുറിപ്പില്‍ പറയുന്നു. മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണ് എംഎല്‍എയുടെ നടപടി എന്നാണ് ആര്‍വി ബാബു ഫേസ്ബുക്കില്‍ കുറിച്ചത്. നല്ല മാതൃകയെന്ന് ശശികല പോസ്റ്റില്‍ […]
Read more

ആഫ്രിക്കയുടെ വലിപ്പം കൂടും, യൂറോപ്പും വടക്കേ അമേരിക്കയും ചുരുങ്ങും; പുതിയ ഭൂപടത്തിന് UN അംഗീകാരം

ന്യൂയോര്‍ക്ക്: നൂറ്റാണ്ടുകളായി ഉപയോ​ഗിക്കുന്ന പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടം വരുന്നു. ഐക്യ രാഷ്ട്രസഭ പ്രമേയത്തിന് അം​ഗീകാരം ലഭിക്കുകയാണ്. ആഫ്രിക്കന്‍ യൂണിയനു വേണ്ടി ടോഗോയാണ് പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചത്. ‘കറക്ട്‌റ് ദി മാപ്’ പ്രമേയം ഇന്ത്യയും ഫ്രാന്‍സും യുകെയും ഉള്‍പ്പെടെ 164 രാജ്യങ്ങളുടെ പിന്തുണയോടെ പാസായി. 2018ലെ ‘ഈക്വല്‍ എര്‍ത്ത്’ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പ്രമേയം അംഗീകരിച്ചുകൊണ്ട് യുഎന്‍ ജനറല്‍ അസംബ്ലി 16-ാം നൂറ്റാണ്ടിലെ മെര്‍ക്കേറ്റര്‍ പ്രൊജക്ഷനെ ഔദ്യോഗികമായി പിന്‍വലിച്ചു. ഇന്ത്യയുള്‍പ്പടെ […]
Read more

ലക്ഷ്യം കേരളം തന്നെ, ‘മിഷൻ 2029’മായി BJP വരുന്നു, ഇനി രണ്ട് ക്ലസ്റ്ററുകൾ; സുപ്രധാന ചുമതലകൾ അനൂപ് ആന്റണിക്ക്, മാറ്റങ്ങൾ ഫലം കാണുമോ?

കേരളത്തിൽ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന സംഘടനാരംഗത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങൾക്കാണ് വിസിൽ മുഴക്കിയിരിക്കുന്നത്. സംഘടനാ ചുമതലകളിൽ പുതുമുഖങ്ങൾക്കും ഊർജ്ജസ്വലരായ യുവനേതാക്കൾക്കും നിർണായക പ്രാധാന്യം നൽകുന്ന ഈ അഴിച്ചുപണിയിലൂടെ, പാർട്ടിയെ തന്ത്രപരമായും പ്രത്യയശാസ്ത്രപരമായും പുതിയൊരു യുഗത്തിലേക്ക് നയിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ പുറപ്പാട്. പാർട്ടി വക്താവായും മികച്ച സംഘാടകനായും ശ്രദ്ധേയനായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിക്ക് അതീവ പ്രാധാന്യമുള്ള പദവികളാണ് ഇതിന്റെ ഭാഗമായി കൈവന്നിരിക്കുന്നത്. ‘മിഷൻ 2029 നരേറ്റീവ് ഇൻചാർജ്’, […]
Read more

ഇരുട്ട്, ലോറികളുടെ അനധികൃത പാർക്കിങ്; കൊല്ലം സുധിയുടെ ജീവൻ പൊലിഞ്ഞതും ഇവിടെ തന്നെ

തൃശൂര്‍: ദേശീയപാത 66ല്‍ കയ്പമംഗലത്ത് എട്ടുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് കാരണം റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ട ലോറിയും പ്രദേശത്ത് ലൈറ്റ് ഇല്ലാത്തതെന്നും ആരോപണം. അനധികൃതമായി മൂന്നു ലോറികള്‍ അപകടസമയത്ത് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതില്‍ രണ്ടു ലോറികളുമായി ഡ്രൈവര്‍മാര്‍ സ്ഥലം വിട്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇവിടെ ലോറികൾ ഇങ്ങനെ സ്ഥിരമായി പാർക്ക് ചെയ്തിടാറുണ്ട്. വെളിച്ചക്കുറവും ദിശാസൂചിക ബോര്‍ഡ് കൃത്യമായ സ്ഥലത്ത് സ്ഥാപിക്കാതിരുന്നതും അപകടത്തിനുള്ള കാരണങ്ങളായി നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഗുരുവായൂര്‍ […]
Read more

നേപ്പാൾ പ്രളയം; മരണം 1,300 ആയി, 5,600ലേറെ പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു. നിലവിൽ 5,600ലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഓഗസ്റ്റ് 26ന് നേപ്പാൾ–തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ ഹിമപാതത്തെ തുടർന്നാണ് നേപ്പാളിലെ വിവിധ പ്രദേശങ്ങളിൽ കനത്ത പ്രളയമുണ്ടായത്. അതേസമയം, ജലവൈദ്യുത തുരങ്കങ്ങളിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട പ്രാഥമിക സർക്കാർ റിപ്പോർട്ട് പ്രകാരം, 32,933 പേരെയാണ് പ്രളയം ബാധിച്ചത്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി. നാല് ആരോഗ്യകേന്ദ്രങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix