Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Thomas Jose

EDയുടെ നിർണായക നീക്കം; പിണറായിക്കും റിയാസിനും വീണക്കുമെതിരെ കേസെടുക്കണമെന്ന് DGPക്ക് കത്ത്

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ നിര്‍ണായക നീക്കവുമായി ഇഡി. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. മുഹമ്മദ് റിയാസിനെതിരെയും വീണക്കെതിരെയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സെക്ഷൻ 66/2 പ്രകാരമാണ് ഇ,ഡി. ഡി.ജി.പി.ക്ക് കത്തയച്ചിരിക്കുന്നത്. പിഎംഎൽഎ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം എന്നാണ് കത്തിലെ പ്രധാന ആവശ്യം. സിഎംആർഎൽ-എക്സാ ലോജിക് ഇടപാടുമായി ബന്ധപ്പെട്ട തെളിവുകൾ അടക്കം കൈമാറിക്കൊണ്ടാണ് ഡി.ജി.പി.ക്ക് കത്ത് നൽകിയിട്ടുള്ളത്.
Read more

കൊച്ചിയിലെ ബസ് ക്ലീനര്‍ക്കെതിരെ കാപ്പ ചുമത്തും; മോഷണം അടക്കം ഏഴ് കേസുകളില്‍ പ്രതി

കൊച്ചി: ഹോൺ അടിച്ചതിന് കാര്‍ യാത്രക്കാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത സ്വകാര്യ ബസ് ക്ലീനര്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അന്‍സാറിനെതിരെ കാപ്പ ചുമത്തും. സംഭവത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ കലക്ടര്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു. മോഷണം അടക്കം ഏഴ് കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഗതാഗത നിയമലംഘനം ചോദ്യം ചെയ്തതിന് നഗരത്തില്‍ കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത അന്‍സാറിനെ ജാമ്യത്തില്‍ വിട്ടത് വിവാദത്തിനും […]
Read more

ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ് നിയന്ത്രണത്തില്‍ ഇളവ്; ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചു

ന്യൂഡല്‍ഹി: ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിനുള്ള നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. ബുക്കിങ് ഇടവേള 45 ദിവസത്തില്‍ നിന്ന് 25 ആയി കുറച്ചതായി പെട്രോളിയം – പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. രാജ്യത്ത് എല്‍പിജി വിതരണ പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് ഇടവേള കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇനി ഗ്രാമ മേഖലയില്‍ ഉള്ളവര്‍ക്കും ഒരു ബുക്കിങ് കഴിഞ്ഞ് 25 ദിവസം പൂര്‍ത്തിയാക്കിയാല്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാം. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നത്. അതേസമയം നഗരമേഖലയില്‍ […]
Read more

നിങ്ങൾ വാങ്ങുന്ന ചായപ്പൊടിയിൽ മായമുണ്ടോ? വീട്ടിൽ തന്നെ പരിശോധിക്കാം

ദിവസവും നാലോ അഞ്ചോ ചായ കുടിക്കുന്നവരുണ്ട്. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന ചായപ്പൊടിയില്‍ പലപ്പോഴും തേയില മാത്രമായിരിക്കില്ല. ചായപ്പൊടിയുടെ അളവും കടുപ്പവും കൂട്ടുന്നതിന് പലതരം മായം കലര്‍ത്താറുണ്ട്. ചായപ്പൊടിയിലെ മായം കണ്ടെത്താൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദേശിച്ചിട്ടുള്ള വീട്ടിൽ തന്നെ ചെയ്യാവുന്ന രണ്ട് ലളിതമായ പരിശോധനകൾ അറിഞ്ഞിരിക്കാം. കാന്തം ഉപയോ​ഗിച്ചുള്ള പരിശോധന ഒരു പരന്ന പ്ലേറ്റിലോ കടലാസിലോ ഉണങ്ങിയ തേയില വിതറുക. വൃത്തിയുള്ള ഒരു കാന്തം എടുത്ത് പതുക്കെ ഇലകൾക്ക് […]
Read more

പാളയം പ്രദീപിനെ കൈവിടാതെ രമ്യ ഹരിദാസ്, സ്റ്റാഫ് ആക്കാൻ വളഞ്ഞ വഴിയിലും ശ്രമം; പാർട്ടിക്ക് പുല്ലുവിലയോ?

തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിനിടെ തനിക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപിനെ മുൻകാല പ്രാബല്യത്തോടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ നീക്കം പാളി. ചട്ടവിരുദ്ധമായതിനാൽ അപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്ന് നിയമസഭാ സെക്രട്ടറി അറിയിക്കുകയും കത്ത് മടക്കി നൽകുകയും ചെയ്തു. വിവാദ സമയത്ത് പാളയം പ്രദീപ് തന്റെ സ്റ്റാഫ് ആണെന്ന രമ്യ ഹരിദാസിന്റെ വാദം ഇതോടെ പൂർണമായും പൊളിഞ്ഞിരിക്കുകയാണ്. KPCC അംഗം പാളയം പ്രദീപിനെയും ബ്ലോക്ക് ജനറൽ സെക്രട്ടറി സജാദിനെയും പാർട്ടിയിൽനിന്ന് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. […]
Read more

സംവൃത സുനിൽ വീണ്ടും സിനിമയിലേക്ക്; ഒപ്പം ദിലീഷ് പോത്തനും അൽഫോൺസ് പുത്രനും

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നായിക സംവൃത സുനിൽ സിനിമയിലേക്ക് മടങ്ങി വരുന്നു. തങ്കം എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ഷഹീദ് അറഫാത്ത് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. നവരസ പ്രൊഡക്ഷൻ നമ്പർ 3 എന്നാണ് ചിത്രത്തിന് താത്കാലികമായി പേരിട്ടിരിക്കുന്നത്. നവരസ ഫിലിംസിന്റെയും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ, പൂജ ചടങ്ങുകൾ നടന്നു. ശ്രീജിത്ത് കെഎസും കാർത്തികേയൻ എസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവർ […]
Read more

ഒരു പരുന്തിന്റെ വില 3.85 കോടിയോ? അബുദാബിയില്‍ റെക്കോര്‍ഡിട്ട് ഗൈര്‍ പ്യുവര്‍ അള്‍ട്രാ വൈറ്റ്; കൊച്ചു ശൈഖയ്ക്ക് അമ്മാവൻ നൽകിയ സർപ്രൈസ്

ഇഷ്ടമുള്ളൊരു സമ്മാനം ലഭിക്കുമ്പോള്‍ സന്തോഷം സ്വാഭാവികമാണ്. എന്നാല്‍ സമ്മാനമായി ലഭിക്കുന്നത് കോടികള്‍ വിലമതിക്കുന്ന അപൂര്‍വ പക്ഷിയാണെങ്കിലോ? അബുദാബിയില്‍ നടന്ന പരുന്തുകളുടെ ലേലത്തിനിടെ പുറത്തുവന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആ പരുന്തിന്റെ പ്രത്യേകത എന്താണെന്നല്ലേ, പറയാം… ഒരു അപൂര്‍വ ഇനം പരുന്തിന് എത്ര വരെ വില പോകും എന്ന് നിങ്ങൾക്ക് ഊഹിക്കാമോ? ഈ വര്‍ഷത്തെ അബുദാബി ഇന്റര്‍നാഷണല്‍ ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്‌സിബിഷനില്‍ വില്‍പ്പനയ്‌ക്കെത്തിയ ഈ പരുന്ത് വിറ്റുപോയത് 2.1 മില്യണ്‍ ദിര്‍ഹത്തിനാണ്. അതായത് […]
Read more

കൊടും ചൂടാണ്, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷ ഈർപ്പവും ആരോ​ഗ്യത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കാം. അമിത ചൂടിൽ വിയർത്തൊലിക്കുക മാത്രമല്ല, കഠിനമായ ക്ഷീണം, നിർജ്ജലീകരണം, ചൂടുകുരു, പേശിവേദന, ഹീറ്റ് എക്സോസ്റ്റ്ഷൻ, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഹൃദയം, വൃക്ക, ശ്വാസകോശം സംബന്ധമായ രോ​ഗങ്ങളുള്ളവരിലും പ്രായമായവരിലും കുട്ടികളിലും അപകടസാധ്യത കൂടുതലാണ്. അമിതമായ ചൂട് ശരീരത്തിലെ ജലാംശവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുത്തുകയും ഹൃദയത്തിനും വൃക്കകൾക്കും അധിക സമ്മർദം ഉണ്ടാക്കുകയും ചെയ്യാം. ചിലരിൽ നിലവിലുള്ള ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ […]
Read more

സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം; പിഎംശ്രീയിൽ കേന്ദ്രവുമായി ചർച്ചയ്ക്ക് കേരളം

ന്യൂഡൽഹി: സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ വീണ്ടും കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനൊരുങ്ങി കേരളം. മന്ത്രി തലത്തിലും, ഉദ്യോഗസ്ഥ തലത്തിലും ചർച്ച നടത്താൻ ആണ് കേരളം തയ്യാറെടുക്കുന്നത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ചർച്ച സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതുസംബന്ധിച്ച സംസ്ഥാന സർക്കാരിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനോടൊപ്പം പ്രധാന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അഭിപ്രായം തേടാനാണ് കേരളത്തിന്റെ തീരുമാനം. പദ്ധതിയുടെ ഭാ​ഗമാകുന്ന സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള പൂർണാധികാരം കേരളത്തിന് നൽകണമെന്നതാണ് കേരളത്തിന്റെ പ്രധാന […]
Read more

ലൈം​ഗിക ആവശ്യങ്ങൾക്ക് വഴങ്ങിയാൽ കൂടുതൽ മാർക്ക്; പ്രൊഫസർക്കെതിരെ പരാതി

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർ‌വകലാശാലയിലെ (ജെഎൻയു) പ്രഫസർക്കെതിരെ ലൈം​ഗിക അതിക്രമ പരാതിയുമായി 11 വിദ്യാർഥിനികൾ ഒന്നിച്ച്. സംഭവത്തിൽ സർവകലാശാലയുടെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചു. മേയ് മാസത്തിലാണ് വിദ്യാർഥിനികൾ ഔദ്യോഗികമായി പരാതി സമർപ്പിച്ചതെന്ന് സർവകലാശാല വൃത്തങ്ങൾ സ്ഥിരീകരിച്ചു. മേയ് ആദ്യവാരത്തിൽ നടന്ന വൈവ പരീക്ഷയ്ക്കിടെയാണ് പ്രഫസർ വിദ്യാർഥിനികളോട് ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തിയത്. തന്റെ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങുകയാണെങ്കിൽ പെൺകുട്ടികൾക്ക് പരീക്ഷയിൽ കൂടുതൽ മാർക്ക് നൽകാം എന്ന് ഇയാൾ വാഗ്ദാനം ചെയ്തെന്നാണ് പരാതി. മേയ് രണ്ടാം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix