കോഴിക്കോട്: സൗദി ജയിലില്‍ നിന്നും മോചിതനായി 20 വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ അബ്ദുല്‍ റഹീമിനെ കാണാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി വ്യവസായി ബോബി ചെമ്മണ്ണൂര്‍. അബ്ദുല്‍ റഹീമിനെ പുറത്തിറക്കാന്‍ ദിയാധനം ശേഖരിച്ച കേരള ജനതയ്ക്ക് ബോബി ചെമ്മണ്ണൂര്‍ നന്ദി പറഞ്ഞു. ജാതി മതത്തിന് അതീതമായി എല്ലാവരും സഹകരിച്ചുവെന്നും ഇതൊരു വേള്‍ഡ് റെക്കോര്‍ഡ് ആണെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ പ്രതികരണം.
36 കോടിക്ക് പകരം നാല്‍പത് കോടി നല്‍കി ഒരു വ്യക്തിയെ രക്ഷിക്കാന്‍ ലോകത്ത് കേരളം മാത്രമെ ഉണ്ടായിട്ടുള്ളൂ. അബ്ദുല്‍ റഹീമിന് തന്റെ ജ്വല്ലറിയില്‍ ജോലി നല്‍കണം എന്നുണ്ടെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ കൂടി അഭിപ്രായം തേടിയാകും തീരുമാനം. അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ കൈമാറിയിരുന്നു.






