സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ തീ ആളിപ്പടർന്നു

തിരുവനന്തപുരം: പാങ്ങോട് പൊലീസ് സ്റ്റേഷനിൽ ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ തീ ആളിപ്പടർന്ന് പിടിച്ചിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. ഇന്നുരാവിലെ 8.15 ഓടെയായിരുന്നു സംഭവം. നാട്ടുകാരും പൊലീസും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് ഈ വാഹനങ്ങൾ ഇട്ടിരുന്നത്. 15 ബൈക്കുകളും ഒരു ഓട്ടോറിക്ഷയുടെ ഒരു ഭാഗവും കത്തിനശിച്ചു. അപകടത്തിൽപ്പെട്ടതും മോഷണം പോയ വാഹനങ്ങളിലാണ് തീ പടർന്നത്.
Read more

കാർ കെഎസ്ആർടിസി ബസിലിടിച്ച് 5 യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: ബെംഗളൂരുയിലെ നെലമംഗലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. ദുർഗ പ്രസാദ്, കേശവ്, ലളിത്, ഹർഷിത്, ധനുഷ് എന്നിവരാണ് മരിച്ചവർ. ഇവരിൽ നാലുപേർ കോളേജ് വിദ്യാർത്ഥികളാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടു. തുംകൂരു ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ടാറ്റ ഇൻഡിക്ക കാർ ഡിവൈഡർ മറികടന്ന് എതിർദിശയിൽ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. കാർ […]
Read more

പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി

കൊല്ലം: കൊല്ലം പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. ഇവർ പ്ലസ് വൺ വിദ്യാർത്ഥികളാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. നേവി, കോസ്റ്റ് ഗാർഡ് എന്നീ സംഘങ്ങളെത്തി ഇവർക്കായി തിരച്ചിൽ നടത്തി. പരവൂർ പൊഴിക്കര ദേവി ക്ഷേത്രത്തിനു സമീപമാണ് വിദ്യാർത്ഥികൾ കുളിക്കാൻ ഇറങ്ങിയത്. അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ചാണ് കടലിൽ കുളിക്കാനായി എത്തിയത്. മൂന്നു പേരാണ് കടലിൽ ഇറങ്ങിയത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റ് രണ്ടുപേരെ കാണാതാകുകയായിരുന്നു. ചുഴിയിൽ […]
Read more

മാലിന്യക്കൂമ്പാരം കത്തിയമർന്നു; മുണ്ടുപാലത്ത് സിസിടിവി വേണമെന്ന ആവശ്യം ശക്തമാകുന്നു

കോട്ടയം: പാലാ – ഉഴവൂർ റോഡിലെ മുണ്ടുപാലത്ത് മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. കഴിഞ്ഞ ദിവസം ചാക്കുകളിൽ കെട്ടി ഈ ഭാഗത്ത് ഉപേക്ഷിച്ച മാലിന്യത്തിനാണ് തീപിടിച്ചത്. റോഡരികിലും താഴ്ഭാഗത്തുമായി കിടന്ന മാലിന്യത്തിൽ നിന്ന് തീ ആളിപ്പടർന്ന് റോഡിന്റെ ഇരുവശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഹോട്ടലുകളിൽ നിന്നും മറ്റു വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യം സ്ഥിരമായി ഇവിടെ തള്ളുന്നത് ജനങ്ങൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് തടയാൻ […]
Read more

വെച്ചൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് വയോധികൻ മരിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

കോട്ടയം: കൈപ്പുഴമുട്ടിന് പടിഞ്ഞാറ് വശത്തുണ്ടായ ദാരുണമായ ഓട്ടോറിക്ഷ അപകടത്തിൽ വെച്ചൂർ കാമിശ്ശേരി സ്വദേശി കെ.പി ജോസഫ് (പാച്ചി ജോസഫ്) മരണപ്പെട്ടു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ ജിജോ കാരാപ്പള്ളിയെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. […]
Read more

തിരുവനന്തപുരം ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം: ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. തീപ്പൊരി ശ്രദ്ധയിൽപ്പെട്ടതോടെ കാറിലുണ്ടായിരുന്ന ദമ്പതികൾ പുറത്തേക്ക് ചാടിയതിനാൽ അപകടം ഒഴിവായി. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ ഒറ്റശേഖരമംഗലം സ്വദേശി രാധാകൃഷ്ണനും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. ജഗതി പാലത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം നടന്നത് നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഇതിനോടകം വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ ബാറ്ററിയിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്‌സ് വ്യക്തമാക്കിയത്.
Read more

ബംഗളുരുവിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ച് അപകടം

ബംഗളൂരു: കർണാടകയിലെ ഹോസ്‌കോട്ടെയിൽ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. കാർ യാത്രികരായ ആറുപേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഹോസ്‌കോട്ടെ-ദാബസ്‌പേട്ട് ദേശീയപാതയിലെ എം സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ കാർ ആദ്യം ബൈക്കിനെ ഇടിക്കുകയും തുടർന്ന് ചരക്കുലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറി തലകീഴായി മറിഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഉന്നത ഉദ്യോഗസ്ഥർ അപകട സ്ഥലം സന്ദർശിച്ചു. മരിച്ചവർ കോലാർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് […]
Read more

പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിന് സമീപം തീപിടിത്തം

പാലക്കാട്: പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിന് സമീപം തീപിടിത്തം; അഗ്നിശമന സേനയുടെ സമയോചിത ഇടപെടലിൽ വലിയ ദുരന്തം ഒഴിവായിപാലക്കാട്: നഗരത്തിന്റെ ഹൃദയഭാഗമായ പാലക്കാട് മുനിസിപ്പൽ സ്റ്റാൻഡിന് സമീപം ഇന്ന് ഉണ്ടായ തീപിടിത്തം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. സ്റ്റാൻഡ് പരിസരത്ത് നിന്ന് കനത്ത പുക ഉയരുന്നത് കണ്ട നാട്ടുകാർ ഉടൻ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ സമീപ പ്രദേശങ്ങളിലേക്ക് പടരാതിരിക്കാനായി ശക്തമായ ശ്രമം നടത്തി മണിക്കൂറുകൾക്കകം […]
Read more

കൈതേരിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് ഡ്രൈവർമാർക്ക് പരിക്ക്

കണ്ണൂർ: കൈതേരി കപ്പണയിൽ നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയിൽ പാർസൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 8:30 ഓടെയായിരുന്നു അപകടം നടന്നത്.കൂത്തുപറമ്പ് ഭാഗത്തുനിന്നും കണ്ണവം ഭാഗത്തേക്ക് പോവുകയായിരുന്ന പാർസൽ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ പുളിമരത്തിൽ ഇടിക്കുകയും തുടർന്ന് അവിടെ നിർത്തിയിട്ടിരുന്ന നാഷണൽ പെർമിറ്റ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് ലോറികളിലെയും ഡ്രൈവർമാരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ നാഷണൽ പെർമിറ്റ് ലോറി പിന്നോട്ട് നീങ്ങുകയും സമീപത്തുണ്ടായിരുന്ന […]
Read more

ചൊക്ലിയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാറിന് മുകളിലേക്ക് വീണു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

കണ്ണൂർ: ചൊക്ലി സിഎംസി ഹോസ്പിറ്റലിന് മുൻവശം സുരഭി ഹോട്ടലിന് സമീപം നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണെങ്കിലും വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.വയനാട്ടിൽ നിന്നും മലബാർ ക്യാൻസർ സെന്ററിലേക്ക് (MCC) ചികിത്സയ്ക്കായി പോകുകയായിരുന്നു സംഘമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെയുണ്ടായ യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.നാട്ടുകാരും പോലീസും സ്ഥലത്തെത്തിയാണ് കാറിനുള്ളിൽ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.