സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Agriculture

കാപ്പിവിലയിൽ കുതിപ്പ്;കർഷകർക്ക് ആശ്വാസം

കൊച്ചി: അന്താരാഷ്ട്ര വിപണിയിലെ കാപ്പി വില വർധനയുടെ ഫലത്തിൽ ആശ്വാസം കൊണ്ട് രാജ്യത്തെ കാപ്പി കർഷകർ. റോബസ്റ്റ കാപ്പിയുടെ അന്താരാഷ്ട്ര വിലയിൽ ടണ്ണിന് 153 ഡോളറിന്റെ വർധനയാണ് തിങ്കളാഴ്ചയുണ്ടായത്. ഇതിന്റെ പൂർണമായ പ്രതിഫലനം രാജ്യത്തെ കാപ്പിവിലയിൽ പ്രകടമായിട്ടില്ലെങ്കിലും വിലയിൽ അന്തരം പ്രകടമാണ്. കേരളത്തിൽ കൂടുതലായി കൃഷി ചെയ്ത് വരുന്നത് റോബസ്റ്റ കാപ്പിക്കുരു ആണ്. ഇവയ്ക്ക് ആണ് സെപ്റ്റംബർ അവസാന വാരങ്ങളിലും നവംബറിലെ ആദ്യ ദിവസങ്ങളിലും ആയി മികച്ച വില ലഭിക്കുന്നുണ്ട്. പ്രധാന കാപ്പി ഉത്പാദക രാജ്യങ്ങളായ ബ്രസീലിലും […]
Read more

വെളിച്ചെണ്ണവില വീണ്ടും കുതിക്കുന്നു; ലിറ്ററിന് അഞ്ഞൂറിന് മുകളിൽ

ഓണക്കാല വിപണിയ്ക്ക് ശേഷം വെളിച്ചെണ്ണവിലയിൽ വർധന. കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 479-ലേക്ക് കുറച്ചിരുന്നെങ്കിലും ഇപ്പോൾ 495ലെത്തി. ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് മില്ലുകളിൽ 500 രൂപയാണ്. പ്രമുഖ ബ്രാൻഡുകൾക്കെല്ലാം 500-നുമേൽ വിലയുണ്ട്. പൊതുവിപണിയിൽ ലിറ്ററിന് 390 മുതൽ 420വരെ രൂപയുള്ള ബ്രാൻഡുകളും ലഭ്യമാണ്. ഓണക്കാലത്ത് സപ്ലൈകോയിൽ ലിറ്ററിന് 339 രൂപയ്ക്ക് സബ്‌സിഡി വെളിച്ചെണ്ണയും കേര വെളിച്ചെണ്ണ 457 രൂപയ്ക്കും ലഭ്യമായിരുന്നു. തേങ്ങയുടെ വില കൂടുന്നതാണ് വെളിച്ചെണ്ണവില കൂടാൻ കാരണം. ഓണക്കാലത്ത് 75-80 രൂപയായിരുന്നു. ഇപ്പോൾ മൊത്തവില 65 രൂപയും […]
Read more

സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കും: മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനവുണ്ടാകുക. മിൽമയ്ക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയിൽ തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കും. വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. […]
Read more

ചില്ലറക്കാരനല്ല ഈ നാടൻ പഴം: തൊലി വിറ്റാൽ പോലും കാശ് കിട്ടും

തിരുവനന്തപുരം: വാഴപ്പഴത്തില്‍ നിന്ന് നിര്‍മ്മിക്കുന്ന വിനാഗിരി, നൂഡില്‍സ്, സോസ്, ചട്നി, വൈന്‍, കൊഴുപ്പ് കുറഞ്ഞ ചിപ്സ് തുടങ്ങിയ ഉത്പന്നങ്ങള്‍ കുടുംബശ്രീ വിപണിയിലേക്ക് എത്തിക്കുന്നത് നമുക്കറിയാം. ട്രിച്ചിയിലെ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബനാനയുടെ (എന്‍.ആര്‍.സി.ബി) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. വിളവെടുപ്പ്, പാകപ്പെടുത്തല്‍, പായ്ക്കിംഗ്, സ്റ്റോറേജ് തുടങ്ങിയ ഘട്ടങ്ങളില്‍ എന്‍.ആര്‍.സി.ബിയുടെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ കയറ്റുമതി എളുപ്പമാകും. ആഭ്യന്തര, വിദേശ വിപണികളില്‍ വാഴയില ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഓരോ ജില്ലയിലെയും പ്രോജക്ട് മാനേജര്‍മാര്‍ക്കും ബ്‌ളോക് കോ- ഓഡിനേറ്റര്‍മാര്‍ക്കും കുടുംബശ്രീ സംരംഭകര്‍ക്കും […]
Read more

വെളിച്ചെണ്ണ വില താഴേക്കോ?

ഓണക്കലത്തെങ്കിലും വെളിച്ചെണ്ണ വില കുറയണമെന്നത് സാധാരണക്കാരുടെ ആവശ്യമാണ്. ഓണമാകുന്നതോടെ വെളിച്ചെണ്ണ 300 രൂപയ്ക്ക് താഴെ വിലയില്‍ കിട്ടുമെന്നാണ് സൂചന. തേങ്ങയുടെയും കൊപ്രയുടെയും വില താഴാന്‍ തുടങ്ങിയതാണ് ഇതിന് കാരണം. തേങ്ങയുടെ വില നിലവില്‍ 60 നും 65 നും ഇടയിലാണ്. പച്ചത്തേങ്ങയുടെ മൊത്തവിലയ്ക്ക് ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 15 രൂപയോളമാണ്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തേങ്ങയുടെ ഉത്പാദനം വര്‍ധിച്ചതും വിലയിടിവിന് കാരണമായി. തേങ്ങ വില കുറഞ്ഞതോടെ വെളിച്ചെണ്ണ വിലയും കുറയും.
Read more

തമിഴ്‌നാട്ടിൽ നിന്ന് കൊപ്ര എത്തി തുടങ്ങി; വെളിച്ചെണ്ണ വിലയിൽ നേരിയ ആശ്വാസം

തമിഴ്‌നാട്ടിൽ നിന്നും കൊപ്ര എത്തി തുടങ്ങിയതോടെ കേരളത്തില്‍ വെളിച്ചെണ്ണ വില താഴേക്ക്. 500 രൂപയ്ക്ക് മുകളില്‍ എത്തിയ വെളിച്ചെണ്ണ വിലഇപ്പോള്‍ 400ലാണ്. വരുന്ന ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. കൂടാതെ സപ്ലൈകോ വഴി രണ്ട ലിറ്റര്‍ വീതം വെളിച്ചെണ്ണ നൽകാൻ സർക്കാർ തീരുമാനിച്ചതും വിപണിയില്‍ വിലകുറവിന് കാരണമായിട്ടുണ്ട്. ഓണക്കാലത്ത് വില കൂട്ടി വില്ക്കാനായി മാറ്റിവച്ചിരുന്ന വെളിച്ചെണ്ണ വിപണിയിലേക്ക് ഇറക്കാന്‍ തമിഴ്‌നാട് ലോബി തയ്യാറായതോടെ വിലയിൽ കുറവുണ്ടായി. 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡ് ഉടമകളിലേക്ക് സപ്ലൈകോ വെളിച്ചെണ്ണ എത്തുന്നതോടെ […]
Read more

വെളിച്ചെണ്ണവില കുതിപ്പിലേക്ക്; ഒരു ലിറ്ററിന് 529 രൂപ

കുതിച്ചുയര്‍ന്ന് വെളിച്ചെണ്ണവില. ഒരുലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് പൊതുവിപണിയില്‍ 529 രൂപ നൽകാം. നാട്ടിന്‍പുറങ്ങളിലെ മില്ലുകളില്‍ വെളിച്ചെണ്ണയ്ക്ക് 480 രൂപയാണ്. 10 കിലോഗ്രാം കൊപ്ര ആട്ടിയെടുത്താല്‍ ഏറ്റവും കൂടിയത് ആറുകിലോ വെളിച്ചെണ്ണയാണ് ലഭിക്കുന്നത്. നിലവിലെ വിലയും കൂലിച്ചെലവും ഉള്‍പ്പെടെനോക്കുമ്പോൾ വില വർധിപ്പിക്കാതിരിക്കാൻ കഴിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. 2024-ല്‍ കൊപ്രയുടെ വില കിലോഗ്രാമിന് 90-100 രൂപ മാത്രമായിരുന്നു. 2025-ല്‍ വില കിലോഗ്രാമിന് 280 മുതല്‍ 320 രൂപയായി ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് 2024-25 കാലയളവില്‍ വെളിച്ചെണ്ണവില ലിറ്ററിന് 210-ല്‍നിന്ന് 529 […]
Read more

2024ലെ സംസ്ഥാന കര്‍ഷക അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കാര്‍ഷികോല്‍പാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന സംസ്ഥാന കര്‍ഷക അവാര്‍ഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് പുതിയ അവാര്‍ഡുകള്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം നല്‍കിയ 40 വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 46 വിഭാഗങ്ങളിലേക്കാണ് അപേക്ഷ/നാമനിര്‍ദ്ദേശം ക്ഷണിച്ചിരിക്കുന്നത്. ഭിന്നശേഷി വിഭാഗത്തില്‍പെട്ട കര്‍ഷകന്‍/കര്‍ഷകര്‍ക്ക് 50000 രൂപയും, ഫലകവും സര്‍ട്ടിഫിക്കറ്റും, കാര്‍ഷിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പിന് ഫലകവും സര്‍ട്ടിഫിക്കറ്റും അതാത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പിലാക്കുന്ന കൃഷി ഭവന്‍ നല്‍കുന്ന അവാര്‍ഡ് […]
Read more

സബ്‌സിഡി നിരക്കില്‍ തക്കാളി വില്‍ക്കാന്‍ സര്‍ക്കാര്‍

എന്‍സിസിഎഫ്, നാഫെഡ് എന്നിവ വഴി സബ്സിഡി നിരക്കില്‍ തക്കാളി നല്‍കാന്‍ സര്‍ക്കാര്‍. ഹിമാചൽ പ്രദേശിൽ കനത്ത മഴയെത്തുടർന്ന് അടുത്തിടെയുണ്ടായ വിലക്കയറ്റം പരിഹരിക്കുന്നതിനുവേണ്ടിയാണ് ഈ നടപടി. വിളകള്‍ നശിക്കുകയും റോഡ് മാർഗം താറുമാറാവുകയും ചെയ്തതോടെ ദേശീയ തലസ്ഥാനത്തെ പ്രധാന മൊത്തക്കച്ചവട വിപണികളില്‍ തക്കാളിവരവ് കുറഞ്ഞു. എന്‍സിആറിലുടനീളമുള്ള ചില്ലറ വില്‍പ്പന വിപണികളില്‍ തക്കാളി വില കിലോഗ്രാമിന് 60 രൂപ കടന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായാണ് ഇത്രയധികം വില വർദ്ധനവുണ്ടായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, ജൂലൈ 4 ന് തക്കാളി വില […]
Read more

കര്‍ണാടകയിലെ കർഷകരിൽ നിന്നും മാമ്പഴം സംഭരിക്കാന്‍ കേന്ദ്ര അനുമതി

കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്ന് 2.5 ലക്ഷം മെട്രിക് ടണ്‍ വരെ മാമ്പഴം സംഭരിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. മിച്ച ഉല്‍പാദനവും ക്വിന്റലിന് 400-500 രൂപ ആയി വില കുറഞ്ഞതും കണക്കിലെടുത്ത് പിന്തുണ നൽകണമെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്ഡി കുമാരസ്വാമി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. സംസ്ഥാനത്തെ മാമ്പഴ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സംഭരണ വില ക്വിന്റലിന് 1,616രൂപയായി നിശ്ചയിച്ചു. മാമ്പഴത്തിന്റെ വില ക്വിന്റലിന് ഏകദേശം 2,12,000 രൂപയില്‍നിന്ന് 23,000 ആയി കുറഞ്ഞു എന്ന് കുമാരസ്വാമി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.