സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Bengaluru

ഗായകൻ സോനു നിഗമിന് കന്നഡ സിനിമയിൽ വിലക്ക്

ഗായകൻ സോനു നിഗമിന് കന്നഡ സിനിമകളിൽ നിന്ന് വിലക്ക്. സോനുവിനെ സിനിമകളിൽ സഹകരിപ്പിക്കില്ലെന്ന് കന്നഡ ഫിലിം ചേമ്പർ വ്യക്തമക്കി. സംഗീതപരിപാടിക്കിടെ കന്നഡ ഗാനം പാടാൻ ആവശ്യപ്പെട്ടതിനെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി പരാമർശിച്ചതിനു പിന്നാലെയാണ് വിലക്ക്. ഏപ്രിൽ 25ന് വിർഗോനഗർ ഈസ്റ്റ് പോയിന്റ് കോളജിൽ സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെയായിരുന്നു സോനു നിഗമിന്റെ വിവാദപരാമർശം. കന്നഡ ഗാനം പാടണം എന്ന് ഒരു വിഭാഗം വിദ്യാർഥികൾ തുടർച്ചയായി ആവശ്യപ്പെട്ടു. എന്നാൽ ഇത് ഭീഷണയിയാണെന്നും ഇത്തരം ഭീഷണികൾ കൊണ്ടാണ് പഹൽഗാം പോലുള്ള സംഭവങ്ങൾ […]
Read more

ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു

ബംഗളൂരു: മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1994 മുതൽ 2003 വരെ 9 വർഷം ഐഎസ്ആർഒയുടെ മേധാവിയായിരുന്നു അദ്ദേഹം. പിന്നീട് 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായി. പദ്മവിഭൂഷൻ പുരസ്കാരം നൽകി രാജ്യം ആദരിച്ച ശാസ്ത്രജ്ഞൻ. സ്പേസ് കമ്മീഷൻ, കേന്ദ്ര സര്‍ക്കാരിന്റെ സ്‌പേസ് വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഎസ്ആർഒയിൽ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര […]
Read more

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ

ബെംഗളൂരു: ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ. കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. കർണാടക സ്വദേശികളായ രണ്ട് പേരും ആന്ധ്ര സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ ഒരാളുമാണ് കശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് വിജയനഗർ സ്വദേശി മഞ്ജുനാഥ റാവു, ബെംഗളൂരുവിലെ ബിസിനസുകാരൻ ഭരത് ഭൂഷൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബ സമേതം പഹൽഗാമിലെത്തിയ ഇവരെ ഭീകരർ ഉറ്റവരുടെ മുന്നിൽ വെച്ച് നിർദാക്ഷിണ്യം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read more

ടെമ്പോ ട്രാവലര്‍ വിമാനത്തില്‍ ഇടിച്ചു: അപകടം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍

ബംഗളൂരു: ടെമ്പോ ട്രാവലര്‍ വിമാനത്തില്‍ ഇടിച്ച് അപകടം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് നിര്‍ത്തിയിട്ട ഇന്‍ഡിഗോ വിമാനത്തില്‍ ടെമ്പോ ട്രാവലര്‍ ഇടിച്ചത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്താവളത്തിലെ എയര്‍ സൈഡില്‍ പാര്‍ക്കിംഗ് ബേ യില്‍ ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം നടന്നത്. സംഭവത്തില്‍ ആളപായമോ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല. എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തിയതായും വിമാനത്താവള വക്താവ് അറിയിച്ചു. ഗ്ലോബ് ഗ്രൗണ്ട് ഇന്ത്യ കമ്പനിയുടെ ജീവനക്കാരനായ ഡ്രൈവറാണ് […]
Read more

അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകന്‍ റിക്കി റായ്ക്ക് വെടിയേറ്റു

രാമനഗര: അന്തരിച്ച അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കര്‍ണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായിയുടെ ഇളയ മകന്‍ റിക്കി റായിക്ക് വെടിയേറ്റു. വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ രാമനഗരയിലെ ബിഡദിയിലുള്ള വീടിന് മുന്നില്‍വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റത്. ബംഗളൂരുവിലേക്ക് പോകുന്നതിനായി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു വെടിവെപ്പുണ്ടായത്. ഇയാളുടെ ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇരുവരും അപകടിനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.വെടിയേറ്റ റിക്കിയെ ആദ്യം ബിഡദിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ പരാതിയുടെ […]
Read more

ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ്‍ വീണ് ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന മെട്രോ തൂണ്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബംഗളുരു സ്വദേശി കാസിം സാഹബാണ് മരിച്ചത്. നീളമുളള തൂണ്‍ കയറ്റിവന്ന ട്രക്ക് ചരിഞ്ഞാതാണ് അപകടത്തിന് കാരണം. ട്രക്ക് റോഡിന്റെ വളവിലൂടെ പോകുമ്പോള്‍ ചരിഞ്ഞ് വീണ മെട്രോ തൂണിന് അടിയില്‍ ഓട്ടോറിക്ഷ പെടുകയായിരുന്നു. കൊഗിലു ക്രോസിന് സമീപമാണ് അപകടമുണ്ടായത്. ബംഗളുരു വിമാനത്താവളത്തിലേക്കുളള മെട്രോയുടെ നിര്‍മ്മാണത്തിനായി കൊണ്ടുവന്ന സിമന്റ് തൂണുകള്‍ കയറ്റി വന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്.
Read more

ക്ഷേത്രത്തിൽ നിന്ന് മടങ്ങവേ വീട്ടമ്മയെ മക്കളുടെ മുൻപിൽ വെച്ച് പീഡിപ്പിച്ചു: കേസ് ഒതുക്കി തീർക്കാൻ പോലീസിന്റെ ശ്രമം

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും കൂട്ടബലാത്സംഗം. ബസിനുള്ളിൽ മക്കളുടെ മുൻപിൽ വെച്ച് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ദാവണഗെരെ ജില്ലയിലെ ഛന്നാപുരയില്‍ വിജയനഗര സ്വദേശിനിയാണ് അതിക്രമത്തിനാണ് ഇരയായത്. മാര്‍ച്ച് 31 നു ഉച്ഛാംഗിദുര്‍ഗ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാനായാണ് യുവതിയും മക്കളും ദാവണഗെരെയിലുള്ള ഹരപ്പനഹള്ളിയിലെത്തിയത്. ഉത്സവത്തില്‍ പങ്കെടുത്ത ശേഷം യുവതിയും മക്കളും തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനായി ദാവണഗെരെയിലേക്ക് ബസ് കയറി. ബസിൽ ആരുമില്ലാതെയായപ്പോൾ വിജനമായ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. മക്കളെ കെട്ടിയിട്ടു വായിൽ തുണി തിരികിയതിനു ശേഷം അവരുടെ മുൻപിൽ വെച്ചാണ് കൂട്ടബലാത്സംഗം […]
Read more

ബെംഗളൂരുവിൽ സഹോദരനൊപ്പം യാത്ര ചെയ്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ പ്രതികൾ പിടിയിൽ

ബം​ഗളൂരു: ബെംഗളൂരുവിൽ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. ബിഹാർ സ്വദേശിനിയായ യുവതിക്ക് നേരെ കഴിഞ്ഞ ദിവസം കെ ആർ പുര മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചായിരുന്നു അതിക്രമം. എറണാകുളത്തു ജോലി ചെയ്തിരുന്ന യുവതി തിരികെ വീട്ടിലേക്കു മടങ്ങവെയാണ് അതിക്രമം നടന്നത്. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സഹോദരനൊപ്പം ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു രണ്ടു ഓട്ടോ ഡ്രൈവർമാർ ബൈക്ക് തടഞ്ഞു നിർത്തിയത്. സംഭവത്തിൽ കർണാടകയിലെ കോലാർ സദേശികളായ ആസിഫ്, സയ്യിദ് മുഷാർ എന്നിവരാണ് മഹാദേവപുര പോലീസ് അറസ്റ്റ് ചെയ്തത്. വാഹനം തടഞ്ഞു […]
Read more

ഭാര്യമാതാവിനെ ശാരീരിക ബന്ധത്തിലേര്‍പ്പെടാൻ നിര്‍ബന്ധിച്ചു; യുവാവിനെ ഭാര്യയും അമ്മയും ചേർന്ന് കൊലപ്പെടുത്തി

ബംഗളൂരു: റിയല്‍എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകത്തില്‍ ഭാര്യയും ഭാര്യാമാതാവും പിടിയില്‍. ലോക്‌നാഥ് സിംഗിന്റെ കൊല്ലപ്പെടുത്തിയ കേസിൽ ഭാര്യ യശസ്വിനി സിംഗ് (19), ഭാര്യയുടെ അമ്മ ഹേമ ഭായി (37) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയാണ് കർണാടകയിലെ ചിക്കബനവാരയിലെ വിജനമായ പ്രദേശത്ത് കാറില്‍ നിന്നാണ് ലോക്‌നാഥ് സിംഗിന്റെ മൃതദേഹം ലഭിച്ചത്. വിവാഹേതര ബന്ധങ്ങളും നിയമവിരുദ്ധ ബിസിനസ് ഇടപാടുകളും ആരോപിച്ചാണ് പ്രതികള്‍ ലോക്നാഥ് സിംഗിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഭക്ഷണത്തില്‍ ഉക്കഗുളികകള്‍ ചേർത്ത് ലോക്നാഥിനെ പ്രതികള്‍ മയക്കിക്കിടത്തി. പിന്നീട് ആളൊഴിഞ്ഞ […]
Read more

കർണാടകയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു

ബെം​ഗളൂരു: കർണാടകയിലെ ചിത്രദുർ​ഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിങ്‌ വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശികളായ യാസീൻ (22), അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നബീൽ എന്ന വിദ്യാർഥി പരിക്കുകളോടെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രദുർഗ എസ്.ജെ.എം. നഴ്‌സിങ്‌ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. രാത്രിയിൽ ഭക്ഷണം കഴിച്ച് തിരികെ പോകുന്നതിനിടെ ചിത്രദുർഗ ജെ.സി.ആർ. എക്സ്റ്റൻഷനു സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് […]
Read more

Recent News

Advertisement