സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Bengaluru

വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു; ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ

ബം​ഗളൂരു: ബംഗളൂരുവിൽ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലയാളി ക്രിക്കറ്റ് കോച്ച് അഭയ് വി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനായ അഭയ്, ക്രിക്കറ്റ് പരിശീലനം നൽകുന്നതിനിടെ അടുപ്പം സ്ഥാപിച്ച് യുവതിയെ ഗർഭിണിയാക്കി, പിന്നീട് ഉപേക്ഷിച്ചുവെന്നാണ് പരാതി. അഭയ് വിവാഹ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും വിവാഹം ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി കടന്നുകളയുകയായിരുന്നുവെന്നും ,യുവതിയുടെ ഭർത്താവുമായുള്ള അകലം അറിയുകയും യുവതിക്ക് വാടകവീട് നൽകുകയും ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി. അഭയ് സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് പിന്‍വിളക്കില്ലെന്ന് വിശദീകരിക്കുകയും, അടുത്തിടെ കേരളത്തിലേക്ക് […]
Read more

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പരാതി

ബംഗളൂരു: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പൊലീസ് കേസെടുത്തു. ഗോട്ടിഗെരെയിലെ സ്വകാര്യ സ്‌കൂളിലെ കോച്ചായ അഭയ് മാത്യുവിന് (40) എതിരെയാണ് കൊനേനകുണ്ഡെ പൊലീസ് കേസെടുത്തത്. മകളുടെ കോച്ചായ അഭയ് 4 വര്‍ഷം മുന്‍പ് വിവാഹ മോചനം സംബന്ധിച്ച് സഹായം വാഗ്ദാനം ചെയ്താണ് സൗഹൃദത്തിലായത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന വ്യാജേന 2 വര്‍ഷം മുന്‍പ് വാടകവീടെടുത്ത് ഒപ്പം താമസിക്കുകയായിരുന്നു. വിവാഹം റജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞെന്നാണ് പരാതി. സ്വകാര്യ രംഗങ്ങള്‍ […]
Read more

ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍: തിരച്ചിലിനിടയില്‍ കിട്ടിയ 7 തലയോട്ടികളും പുരുഷന്‍മാരുടേതെന്ന് സൂചന

കര്‍ണ്ണാടക: ധര്‍മസ്ഥലയിലെ ബംഗ്ലെഗുഡെ വനമേഖലയില്‍ നിന്ന് രണ്ടുദിവസത്തെ തെരച്ചിലില്‍ കണ്ടെത്തിയ 7 തലയോട്ടികളും പുരുഷന്മാരുടേത് എന്ന് സൂചന. പ്രാഥമിക പരിശോധന ഇത് സ്ഥിരീകരിക്കുന്നതായി എസ്‌ഐടിക്ക് ഒപ്പമുള്ള ഡോക്ടര്‍ വ്യക്തമാക്കി. ഇതില്‍ ഒരു തലയോട്ടി 7 വര്‍ഷം മുമ്പ് കുടകില്‍ നിന്ന് കാണാതായ ആളുടേതാണ് എന്നാണ് നിഗമനം. തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം കണ്ടെത്തിയ വാക്കിങ് സ്റ്റിക്ക് അയ്യപ്പയുടേത് ആണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തലയോട്ടിയും അസ്ഥികളും എഫ്എസ്എല്‍ പരിശോധനയ്ക്ക് അയക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ഇതിനിടെ ആയുധ നിരോധന നിയമപ്രകാരം കേസെടുത്ത ധര്‍മ്മസ്ഥല […]
Read more

ഗണേശ നിമജ്ജന ഘോഷയാത്രക്കിടെ ട്രക്ക് പാഞ്ഞുകയറി; എട്ട് പേര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: കര്‍ണാടകയില്‍ ഹാസനില്‍ വാഹനാപകടം. ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അഞ്ചുപേര്‍ സംഭവസ്ഥലത്തും മൂന്ന്‌പേര്‍ ആശുപത്രിയിലും മരിച്ചതായാണ് വിവരം. തിരക്കേറിയ NH-373 റോഡിലാണ് അപകടം ഉണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. നിരവധി ആളുകളുടെ ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ നടത്തിയ ശ്രമമാണ് ഇത്രയു വലിയ അപകടത്തില്‍ കലാശിച്ചത് എന്നാണ് വിവരം. ഗണേശ […]
Read more

കർണാടകയിൽ വർഗീയ സംഘർഷം; ആരാധനാലയങ്ങൾക്കു നേരെ ആക്രമണം

ബെംഗളൂരു: കർണാടകയിലെ മാണ്ഡ്യയിൽ വർഗീയ സംഘർഷം. ഏതാനും ചില ആരാധനാലയങ്ങൾക്കു നേരെ ആക്രമണമുണ്ടായി. ഇന്നലെ വൈകിട്ട് ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് സംഘർഷം ഉണ്ടായത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. ഇന്നലെ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ 21 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു. സാമുദായിക സാഹോദര്യത്തെ തകർക്കുന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് […]
Read more

ദസറ, ദീപാവലി, ക്രിസ്മസ് തുടങ്ങിയ സീസണിലും സ്പെഷ്യൽ ട്രെയിൻ വേണമെന്ന് ആവിശ്യം

ബാംഗളുരു : ഓണത്തിനായി കേരളത്തിലേക്ക് അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾ ദസറ,ദീപാവലി, ക്രിസ്മസ് നീട്ടണമെന്ന് ആവശ്യം. ബയ്യപ്പനഹള്ളി എസ് എം വി ടി ടെർമിനലിൽ നിന്നു തിരുവനന്തപുരത്തേക്ക് മൂന്നു സ്പെഷ്യൽ ട്രെയിനുകൾ ഓണക്കാലത്ത് അനുവദിച്ചിരുന്നു. ദസറ പൂജാ അവധിക്ക് 25 മുതൽ 28 വരെയും ദീപാവലിക്ക് ഒൿടോബർ 15 മുതൽ 18 വരെയുമാണ് കൂടുതൽ തിരക്ക് നേരിടുന്നത്. അതിനാൽ ഈ ദിവസങ്ങളിൽ സ്പെഷ്യൽ ട്രെയിനുകൾ മുൻകൂട്ടി അനുവദിച്ചാൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗകര്യപ്രദമാകും. കൂടാതെ മലബാറിലേക്കും രാത്രി സ്പെഷ്യൽ ട്രെയിൻ […]
Read more

ബംഗളൂരുവിൽ ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അഞ്ചുപേർക്കെതിരെ വധശ്രമത്തിന് കേസ്

ബെംഗളൂരു: ബംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പ്രതികൾ പിടിയിൽ. മലയാളികളായ ആദിൽ, സുഹൈൽ, കെവിൻ, ആൽബിൻ, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരു ആചാര്യ നഴ്‌സിങ് കോളജിലാണ് സംഘര്‍ഷമുണ്ടായത്. ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആദിത്യയെ കുത്തി പരിക്കേല്‍പ്പിച്ചവർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. കോളജിലെ ഓണാഘോഷത്തിനിടെ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലായി. ഇതിനിടയിലാണ് ആദിത്യയ്ക്ക് കുത്തേറ്റത്. വയറിനാണ് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read more

ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തം; മൂന്നൂമാസത്തിന് ശേഷം പ്രതികരണവുമായി വിരാട് കോലി

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തത്തില്‍ മൂന്നു മാസത്തിനുശേഷം ആദ്യമായി പ്രതികരിച്ച് സൂപ്പര്‍ താരം വിരാട് കോലി. ആരാധകരുടെ നഷ്ടം തങ്ങളുടേത് കൂടിയെന്ന് പറഞ്ഞ കോലി ടീമിന്റെ ചരിത്രത്തില്‍ എന്നെന്നും ഓര്‍ക്കപ്പെടേണ്ട ദിവസം ഇങ്ങനെയായി മാറിയതില്‍ ദുഃഖമുണ്ടെന്നും ഇനിയങ്ങോട്ട് ആരാധകരുടെ സുരക്ഷിതത്വം എല്ലാ അര്‍ത്ഥത്തിലും ഉത്തരവാദിത്വത്തോടെ ഉറപ്പാക്കുമെന്നും ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. മരിച്ചവരുടെ കുടംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കചേരുന്നുവെന്നും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും കോലി പറഞ്ഞു. ജൂണ്‍ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് […]
Read more

പാമ്പുകടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു; സംഭവം ബെംഗളൂരുവിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ടയിൽ പാമ്പുകടിയേറ്റ് സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. ടിസിഎസ് ജീവനക്കാരനായ മഞ്ജു പ്രകാശ് (41) ആണ് മരിച്ചത്. വീടിന് പുറത്ത് അഴിച്ചുവെച്ച ക്രോക്‌സിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കടിച്ചതെന്നാണ് സംശയം. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 12.45-ഓടെ കരിമ്പ് ജ്യൂസ് കടയിൽ പോയി മടങ്ങിയെത്തിയതിന് ശേഷമാണ് സംഭവം. വീടിന് പുറത്ത് ചെരുപ്പ് ഊരിയ ശേഷം മഞ്ജു പ്രകാശ് അകത്തേക്ക് പോയി വിശ്രമിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം മുറിയിൽ അദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കാലിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. വായിൽ […]
Read more

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം കെ ചന്ദ്രശേഖര്‍ അന്തരിച്ചു

ബംഗളൂരു: ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് ചന്ദ്രശേഖര്‍ (92) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ജോലിയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ എയര്‍ കമ്മഡോറായി 1986 ല്‍ വിരമിച്ചു. വ്യോമ സേനയില്‍ 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. വിശിഷ്ട സേവാ മെഡല്‍ അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. തൃശ്ശൂര്‍ ദേശമംഗലം […]
Read more

Recent News

Advertisement