സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Bengaluru

ബംഗളൂരുവില്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശുചിമുറിയില്‍ പ്രസവിച്ചു

ബംഗളൂരു: യാദ്ഗിര്‍ ജില്ലയിലെ ഷഹാപൂര്‍ താലൂക്കിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന 17 വയസ്സുള്ള പെണ്‍കുട്ടി ഹോസ്റ്റലിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. സാമൂഹിക ക്ഷേമ വകുപ്പാണ് റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ നടത്തുന്നത്. സംഭവത്തിന് പിന്നാലെ കര്‍ണാടക റെസിഡന്‍ഷ്യല്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാന്തരാജു രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ ഒന്‍പതാം ക്ലാസില്‍ ഹാജര്‍ 10 ശതമാനം മാത്രമാണെന്നും ക്ലാസ് അധ്യാപകനെന്ന നിലയില്‍ അവളുടെ ഹാജര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് അധ്യാപകനായ നരസിംഹ മൂര്‍ത്തിയുടെയും, […]
Read more

ധർമസ്ഥല കേസിൽ വഴിത്തിരിവ്; തലയോട്ടി നൽകിയത് തിമരോടി

ബംഗളൂരു: ദുരൂഹതകൾ നിറഞ്ഞ ധർമസ്ഥല കേസിൽ വഴിത്തിരിവ്. ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെയാണ് കേസിലെ നിർണ്ണായക സാക്ഷിയായ ചിന്നയ്യയുടെ മൊഴി. തലയോട്ടി നൽകിയത് തിമരോടിയാണെന്നാണ് ചിന്നയ്യയുടെ മൊഴി. തലയോട്ടി എടുത്തത് തിമരോടിയുടെ റബ്ബർ തോട്ടത്തിൽ നിന്നായിരുന്നു. ഈ ഭാഗത്തെ മണ്ണ് പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു. തലയോട്ടിയിലെ മണ്ണുമായി ഇത് ഒത്തുനോക്കും. തെളിവുകളെല്ലാം ശേഖരിച്ച ശേഷം മഹേഷ് ഷെട്ടി തിമരോടിക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ, കേസുമായി ബന്ധപ്പെട്ട് സുജാത […]
Read more

അനധികൃത സ്വത്ത് സമ്പാദനം; കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎല്‍എ കെസി വീരേന്ദ്രയെ അറസ്റ്റ് ചെയ്ത് കെസി വീരേന്ദ്ര. സിക്കിമില്‍ വെച്ചായിരുന്നു അറസ്റ്റ്. വീരേന്ദ്രയെ സിക്കിം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വൈകാതെ ബെംഗളൂരുവിലെത്തിക്കും എന്നാണ് വിവരം. ഇദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും ഇഡി കണ്ടെത്തിയത് അനധികൃതമായ 12 കോടി രൂപയാണ്. കൂടാതെ എംഎല്‍എയുടെ വീട്ടില്‍ നിന്നും ഒരു കോടിയുടെ വിദേശ കറൻസിയും ആറ് കോടിയുടെ സ്വർണവും 10 കിലോ വെള്ളിയും കണ്ടെത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ 17 ബാങ്ക് അക്കൗണ്ടുകളും രണ്ട് ലോക്കറുകളും ഫ്രീസ് ചെയ്തിരിക്കുകയാണ്. വീരേന്ദ്ര നിരവധി […]
Read more

ബൈക്കിൽനിന്ന് തെറിച്ചു വീണ് പരുക്കേറ്റ മലയാളി മരിച്ചു

ബെംഗളൂരു: റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ച ബൈക്കിൽ നിന്നു വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ദൊഡ്ഡഗുബി മെയിൻ റോഡ് ലക്ഷ്മി നരസിംഹ നിലയത്തിൽ ആന്റണി പെരേരയുടെ മകൻ എൽവിസ് പെരേരയാണു (36) മരിച്ചത്. എച്ച്എസ്ബിസി ബാങ്ക് ബെന്നാർഘട്ടെ ശാഖയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച സുഹൃത്ത് അശ്വിൻ പരുക്കുകളോടെ ചികിത്സയിലാണ്.
Read more

ധര്‍മ്മസ്ഥലയിലെ ആരോപണങ്ങള്‍ വ്യാജം: വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍, ‘

ബംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. വ്യാജ വെളിപ്പെടുത്തല്‍ നടത്തിയ ആളുടെ പേര് പുറത്തുവിട്ടു. സി എന്‍ ചിന്നയ്യ ആണ് ധര്‍മസ്ഥലയിലെ അജ്ഞാതനായ പരാതിക്കാരന്‍. ഇയാള്‍ക്കുള്ള എവിഡന്‍സ് പ്രൊട്ടക്ഷന്‍ സംരക്ഷണം പിന്‍വലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെല്‍ത്തങ്കടി എസ്‌ഐടി ഓഫീസിലാണ് ഇയാള്‍ നിലവില്‍ ഉള്ളത്.
Read more

ബിജെപി നേതാവിനെതിരായുള്ള പരാമര്‍ശം: ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അറസ്റ്റില്‍

ബംഗളൂരു: ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മഹേഷ് തിമ്മരോടി അറസ്റ്റില്‍. ഉഡുപ്പി ബ്രഹ്‌മാവര്‍ പൊലീസാണ് ഉജ്ജിരെയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതത്. ബിജെപി നേതാവ് ബിഎല്‍ സന്തോഷിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാതിരുന്നതോടെയാണ് പൊലീസ് തിമ്മരോടിയെ അറസ്റ്റ് ചെയ്തത്. അതേസമയം, തന്റെ അറസ്റ്റിന് പിന്നില്‍ ഗൂഢാലോചനയെന്ന് തിമ്മരോടിയുടെ പ്രതികരണം. ധര്‍മസ്ഥലയിലെ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണെന്നും തിമ്മരോടി പറഞ്ഞു.
Read more

ചിത്രദുര്‍ഗയില്‍ വിദ്യാര്‍ത്ഥിനിയെ കൊന്ന് കത്തിച്ച സംഭവം; യുവാവ് പിടിയില്‍

ബംഗളൂരു: കര്‍ണാകടയിലെ ചിത്രദുര്‍ഗയില്‍ വിദ്യാര്‍ത്ഥിനിയെ കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട രണ്ടാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയുടെ സുഹൃത്ത് ചേതനാണ് പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടി മറ്റൊരാളുമായി സൗഹൃദത്തിലായതാണ് കൊലയ്ക്ക് കാരണമായതെന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടിയും യുവാവും തമ്മില്‍ ഏറെ നാളായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലാകുകയും ഇത് പ്രതിയുടെ പകയ്ക്ക് കാരണമാകുകയും ചെയ്തു. തുടര്‍ന്നായിരുന്നു കൊലപാതകം. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മറ്റു […]
Read more

ചിത്രദുര്‍ഗയില്‍ 20കാരി കൊല്ലപ്പെട്ട നിലയില്‍; നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയില്‍

ബംഗളൂരു: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹമാണ് റോഡരികില്‍ കണ്ടെത്തിയത്. നഗ്‌നമാക്കപ്പെട്ട ശരീരം പാതി കത്തിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ ഓഗസ്റ്റ് 14ന് ഹോസ്റ്റലില്‍ നിന്നിറങ്ങിയ ശേഷം കാണാതായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി പൊലീസ്. സംഭവത്തില്‍ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു. കുറ്റവാളികളെ പിടികൂടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തില്‍ ചിത്രദുര്‍ഗയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
Read more

സാങ്കേതിക തകരാര്‍; വിമാനം പറന്ന് 15 മിനിറ്റിന് ശേഷം അടിയന്തര ലാന്റിങ്

ബംഗളൂരു: കര്‍ണാടകത്തിലെ ബെലഗാവിയില്‍ വിമാനം അടിയന്തരമായി ലാന്റിങ് നടത്തി. സ്റ്റാര്‍ എയര്‍ലൈന്‍സിന്റെ ബെലഗാവി മുംബൈ വിമാനമാണ് അടിയന്തര ലാന്റിങ് നടത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം പുറപ്പെട്ട് 15 മിനിറ്റിന് ശേഷമാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
Read more

ബംഗളൂരു ബന്നേര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ പുള്ളിപുലി ആക്രമണം; 12 കാരന് പരുക്ക്

ബംഗളൂരു: ബന്നേര്‍ഘട്ട നാഷണല്‍ പാര്‍ക്കില്‍ ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ ആക്രമണം. ബൊമ്മസാന്ദ്രയില്‍ നിന്നുള്ള സുഹാസ് എന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്. പുലിയുടെ നഖം കൊണ്ട് കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. സഫാരി ജീപ്പില്‍ പാര്‍ക്ക് ചുറ്റികാണുമ്പോഴായിരുന്നു സംഭവം. ജീപ്പ് പിന്തുടര്‍ന്ന് എത്തിയ പുലി വാഹനത്തിലിരുന്ന കുട്ടിയുടെ കൈയ്യില്‍ മാന്തുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന്, നാഷ്ണല്‍ പാര്‍ക്ക് അധികൃതര്‍ കുട്ടിക്ക് പ്രഥമശുശ്രൂഷ നല്‍കി. മറ്റെന്തെങ്കിലും പരുക്കുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. എല്ലാ മെഷ് ഓപ്പണിംഗുകളും അടച്ച് മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും സഫാരി […]
Read more

Recent News

Advertisement