സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

ശ്രീനിവാസന്റെ വിയോഗ വാര്‍ത്ത ഏറെ വേദനിപ്പിച്ചു’; അന്ത്യാഞ്ജലി അര്‍പ്പിച്ച് സൂര്യ

കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തെന്നിന്ത്യന്‍ താരം സൂര്യ.ഇന്ന് രാവിലെ തന്നെ കണ്ടനാടുള്ള വീട്ടിലെത്തി ആദരമര്‍പ്പിക്കുകയായിരുന്നു. കുഞ്ഞുനാള്‍ മുതല്‍ ശ്രീനിവാസന്റെ വലിയ ആരാധകനാണ് താനെന്ന് സൂര്യ പറഞ്ഞു. സിനിമയില്‍ ഞാന്‍ വരുന്നതിന് മുന്‍പേ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഫോളോ ചെയ്യുന്നുണ്ട്. കൊച്ചിയിലുള്ളപ്പോഴാണ് വിയോഗ വാര്‍ത്ത അറിയുന്നത്. വളരെ വേദനയുണ്ടാക്കി. നേരിട്ട് വീട്ടില്‍ എത്തി കാണണമെന്ന് തോന്നി. അദ്ദേഹത്തിന്റെ സംഭാവനകള്‍, പഠിപ്പിച്ച കാര്യങ്ങള്‍, എഴുത്ത് തുടങ്ങി സിനിമയ്ക്കായി അദ്ദേഹം നല്‍കിയതെല്ലാം എല്ലാക്കാലവും ഓര്‍മിക്കപ്പെടും. ആത്മാവിന് […]
Read more

താമരശ്ശേരി ബാറിൽ സംഘർഷം; സ്ഥലത്തെത്തിയ പോലീസിനു നേരെ കയ്യേറ്റം

കോഴിക്കോട്: താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ബാറിൽ സംഘർഷം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു , കൂടെയുണ്ടായിരുന്ന വിപിൻരാജ്, സുജേഷ്, രാകേഷ് എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. അക്രമികളിൽ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. എളോത്ത്കണ്ടി രൂപിഷ്, കണ്ണൻ,കൂടാതെ കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്നാണ് കയ്യേറ്റം ചെയ്തത്.പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയ പ്രതികൾ ഇവരെ അടിക്കുകയും, ചവിട്ടുകയും ചെയ്തതിനൊപ്പം യൂനിഫോം അടക്കം വലിച്ചു കീറിയതായി […]
Read more

നിഖില വിമലിന്റെ പെണ്ണ് കേസ് ‘; ട്രെയ്ലര്‍ പുറത്ത്

നിഖില വിമലിനൊപ്പം ഹക്കിം ഷാജഹാന്‍, രമേശ് പിഷാരടി, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് ജനുവരി പതിനാറിന് പ്രദര്‍ശനത്തിനെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇര്‍ഷാദ് അലി, അഖില്‍ കവലയൂര്‍, കുഞ്ഞികൃഷ്ണന്‍, ശ്രീകാന്ത് വെട്ടിയാര്‍, ജയകൃഷ്ണന്‍, പ്രവീണ്‍ രാജാ, ശിവജിത്, കിരണ്‍ പീതാംബരന്‍, ഷുക്കൂര്‍, ധനേഷ്, ഉണ്ണി നായര്‍, രഞ്ജി കങ്കോല്‍, സഞ്ജു സനിച്ചന്‍, അനാര്‍ക്കലി, ആമി, സന്ധ്യ മനോജ്, ലാലി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. […]
Read more

ലൈംഗിക അതിക്രമ കേസ്; സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ചലച്ചിത്രപ്രവര്‍ത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉത്തരവ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാകണമെന്ന് കോടതി പറഞ്ഞു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും സമാനമായ കേസുകളില്‍ അകപ്പെടാന്‍ പാടില്ല എന്നിവയാണ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍.
Read more

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 68 വയസായിരുന്നു. ഇന്ന് രാവിലെ തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 48 വർഷം നീണ്ട സിനിമ ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. നാടോടിക്കാറ്റ്, പട്ടണപ്രവേശം, സന്ദേശം തുടങ്ങിയ ജനപ്രിയ സിനിമകളിലൂടെ ജനമനസിലേക്ക് ചേക്കേറിയ മഹ നടനാണ് വിടവാങ്ങിയിരിക്കുന്നത്.
Read more

ഹാല്‍ സിനിമ വിവാദം: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു; ചിത്രം ക്രിസ്മസിന് തീയേറ്ററുകളില്‍

കൊച്ചി: വിവാദങ്ങള്‍ ഒടുവില്‍ ഹാല്‍ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്. U/16 സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളില്‍ എത്തും. നാളെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിടും. സിനിമയിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന നിര്‍ദ്ദേശവുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയതോടെയാണ് ചിത്രം വിവാദത്തിലായത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശവുമാണ് സെന്‍സര്‍ ബോര്‍ഡ് ഹാല്‍ സിനിമയ്ക്കെതിരെ നല്‍കിയത്. വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വ്യത്യസ്ത […]
Read more

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ഐ ആം ഗെയിം’ ലൊക്കേഷന്‍ സന്ദര്‍ശിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ‘ഐ ആം ഗെയിം’ ലൊക്കേഷനില്‍ സന്ദര്‍ശനം നടത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇപ്പൊള്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍ എത്തിയ മമ്മൂട്ടി, സംവിധായകന്‍ നഹാസ് ഹിദായത്ത്, സംഘട്ടന സംവിധായകരായ അന്‍പറിവ് മാസ്റ്റേഴ്‌സ്, മിഷ്‌കിന്‍, കായദു ലോഹര്‍ , സംയുക്ത വിശ്വനാഥന്‍, എന്നിവരുമായും സംവദിക്കുകയും കുറച്ചു സമയം സെറ്റില്‍ ചിലവിടുകയും ചെയ്തു. സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോം […]
Read more

വിജയുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം ‘ഒരു പേരെ വരലാര്’ റിലീസായി

വിജയുടെ അവസാന അഭിനയചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷകളോടെ റീലീസിനൊരുങ്ങുന്ന ‘ജന നായകന്‍’ എന്ന സിനിമയിലെ രണ്ടാം ഗാനം പുറത്തിറങ്ങി. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ‘ഒരു പേരെ വരലാര്’ എന്ന ഗാനം വിശാല്‍ മിശ്ര, അനിരുദ്ധ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. വിവേകാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ആദ്യ സിംഗിളായ ദളപതി കച്ചേരിയ്ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് രണ്ടാം ഗാനം പ്രേക്ഷകരിലെക്കെതുന്നത്. ജനങ്ങളുടെ നേതാവെന്ന നിലയിലും പോലീസ് ഓഫീസര്‍ എന്ന നിലയിലും വിജയുടെ മാസ്സ് എലമെന്റുകളും രാഷ്ട്രീയ ടച്ചും […]
Read more

വിജയ് ദേവരകൊണ്ട ദില്‍ രാജു കൂട്ടുകെട്ടിലെ ‘SVC 59’ :സംവിധായകന്‍ രവി കിരണ്‍ കോല അവതരിപ്പിക്കുന്ന ‘പൂര്‍ണ്ണമല്ലാത്ത’ ഒരു മനുഷ്യന്റെ കഥ

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ നായകനായ വിജയ് ദേവരകൊണ്ട മുഖ്യ വേഷത്തില്‍ എത്തുന്നു. ‘രാജ വാരു റാണി ഗാരു’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രവി കിരണ്‍ കോല സംവിധാനം ചെയ്യുന്ന ഈ ചിത്രം ശക്തമായ വികാരങ്ങളും ആക്ഷനും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയായിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു. പാന്‍-ഇന്ത്യ പ്രോജക്ടായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. […]
Read more

പാസ്പോര്‍ട്ട് വിട്ട് നല്‍കും: ദിലീപിന്റെ അപേക്ഷ അംഗീകരിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. ദിലീപിന്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിന്റെ പ്രമോഷന്‍ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഈ ആവശ്യംകൂടെ പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്. ശിക്ഷാവിധി വന്ന ദിവസം ഈ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബര്‍ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. തൊഴിലിന്റെ ഭാഗമായി വിദേശത്ത് […]
Read more

Recent News

Advertisement