ട്രെയിനിൽ കുഞ്ഞിനെ ഏല്പിച്ച് കടന്നുകളഞ്ഞു; റെയിൽവേ പോലീസിന് കൈമാറി സഹയാത്രികൻ
കോഴിക്കോട്: തീവണ്ടിയിൽ യുവതി ഉപേക്ഷിച്ച എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ യാത്രക്കാരൻ റെയിൽവേ അധികൃതർക്ക് കൈമാറി. തിങ്കളാഴ്ച രാവിലെ 10.10ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട കോഴിക്കോട്–ഷൊർണൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. ട്രെയിനിൽ കയറിയ യുവതി കുഞ്ഞിനെ സീറ്റിൽ കിടത്തി “ടോയ്‌ലറ്റിൽ പോയി വരാം, ഒന്ന് നോക്കണം” എന്ന് പറഞ്ഞ് സമീപ യാത്രക്കാരന്റെ കൈയിൽ ഏൽപ്പിച്ച ശേഷം പുറത്തേക്കുപോയി. ട്രെയിൻ പുറപ്പെട്ടിട്ടും യുവതി തിരിച്ചെത്താതിരുന്നതോടെ കുഞ്ഞുമായി എന്തുചെയ്യണമെന്നറിയാതെ യാത്രക്കാരൻ ആശങ്കയിലായി. ട്രെയിൻ രാവിലെ 10.23ഓടെ ഫറോക്ക് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ […]
Read more

