സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

മലപ്പുറം: മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ. ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മുഖത്താണ് പോലീസുകാരൻ അടിച്ചത്. മലപ്പുറം മഞ്ചേരിയിലാണ് സംഭവം നടന്നത്. പിഴ ഈടാക്കുന്നതിനെച്ചൊല്ലിയാണ് പൊലീസുകാരൻ മർദിച്ചത്. ഡ്രൈവർ ജാഫറിനാണ് മർദനമേറ്റത്. മഞ്ചേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ ഡ്രൈവർ നൗഷാദ് ആണ് മർദിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെ മഞ്ചേരി ട്രാഫിക് സ്റ്റേഷനിൽ നിന്നും മലപ്പുറം ആംഡ് ഫോഴ്സിലേക്ക് സ്ഥലം മാറ്റി. വെള്ളിയാഴ്ച ഉച്ചയോട് കൂടിയാണ് സംഭവം ഉണ്ടായത്. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഡ്രൈവറായ […]
Read more

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകള്‍ക്ക് മർദ്ദനം

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 15 വയസുള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിന് സ്ത്രീകള്‍ക്ക് നേരെ അക്രമം. പാലക്കാട് നൂറണി സ്വദേശി കിരൺ എം എന്ന വ്യക്തിയാണ് സ്ത്രീകളെ മർദ്ദിച്ചത്. നാല് സ്ത്രീകൾ പാലക്കാട് നിന്നും കണ്ണൂരിലേക്ക് ട്രെയിൻ കയറാൻ വന്നപ്പോഴാണ് ദുരനുഭവം നേരിട്ടത്. സ്ത്രീകളെ ആക്രമിക്കൽ, പൊതുസ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. 48 വയസുകാരനായ കിരൺ റിമാൻ്റിലാണ്. […]
Read more

മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ; സംഭവം കൽപറ്റയിൽ

കല്‍പ്പറ്റ: മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവിനെ പോലീസ് പിടികൂടി. കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ ടി.കെ വേണുഗോപാല്‍ (32) നെയാണ് കല്‍പ്പറ്റ പൊലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും പിടികൂടിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കല്‍പ്പറ്റക്കടുത്ത വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ടപ്പോള്‍ പരുങ്ങിയ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നി പരിശോധന നടത്തുകയായിരുന്നു. പാന്റ്‌സിന്റെ വലത് പോക്കറ്റില്‍ നിന്നുമാണ് 9.25 ഗ്രാം മെത്തഫിറ്റമിന്‍ കണ്ടെടുത്തത്. വേണുഗോപാല്‍ മുന്‍പ് നിരവധി ലഹരിക്കടത്ത് കേസുകളില്‍ […]
Read more

ഭൂമി കയ്യേറ്റ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; അഭിഭാഷകന് ജീവപര്യന്തം

ആലപ്പുഴ: കൊലപാതക കേസിൽ അഭിഭാഷകന് ജീവപര്യന്തം ശിക്ഷ. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് വരകാടിവെളി കോളനി സ്വദേശി മഹേഷിനെ ആണ് ആലപ്പുഴ അഡിഷനൽ ജില്ലാ കോടതി (രണ്ട്) ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്. മണ്ണഞ്ചേരി വരകാടിവെളി കോളനിയിലെ സുദർശനനെ കൊലപ്പെടുത്തിയ കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്. 2020 ഒക്ടോബർ 29നാണ് കേസിനാസ്പദമായ സംഭവം. സർക്കാർ പുറമ്പോക്ക് ഭൂമി കയ്യേറി ഷെഡ് വച്ചതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് സുദർശനെ കൊലപ്പെടുത്തുകയായിരുന്നു. മഹേഷും സുദർശനനും ബന്ധുക്കളാണ്. കൊലപാതകം […]
Read more

ബിഹാറില്‍ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കുട്ടികളുടെ മൃതദേഹം

പട്‌ന : ബിഹാറില്‍ വീടിനുള്ളില്‍ രണ്ടു കുട്ടികളുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സഹോദരങ്ങളായ അജ്ഞലി കുമാരി (15) അന്‍ഷുല്‍ കുമാര്‍ (10) എന്നിവരെയാണ് മുറിയിലെ കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാനിപുരിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടികള്‍ കിടന്ന കിടക്ക പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാതാവാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. വീടിനടുത്ത് രണ്ടോ മൂന്നോ പുരുഷന്മാരെ കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് ഞങ്ങളുടെ കുട്ടികളെ മുറിക്കുള്ളില്‍ മരിച്ച […]
Read more

യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; പ്രതി പിടിയിൽ

പാലക്കാട്: ആക്രിപെറുക്കി ജീവിക്കുന്ന യുവതിയെ കോട്ടമൈതാനത്തിനു സമീപം യുവാവ് കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ്. ലൈംഗികാതിക്രമത്തിനിടെ യുവതിയുടെ ചുണ്ടിലും കഴുത്തിലും ശരീരത്തിലും ക്രൂരമായി മർദനമേറ്റ പാടുകളുണ്ട്. ആന്തരിക അവയവങ്ങൾക്കും ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മീനാക്ഷിപുരം പട്ടഞ്ചേരി മല്ലൻകുളമ്പ് സ്വദേശി എസ്.സുബ്ബയ്യനെ (40)യാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയായ 46 വയസ്സുകാരിയാണു കൊല്ലപ്പെട്ടത്. യുവതിയുടെ വസ്ത്രങ്ങൾ കീറിയ നിലയിലായിരുന്നു. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ വായിൽ തോർത്തു തിരുകി. കഴുത്തു ഞെരിച്ചിട്ടുണ്ട്. ശ്വാസം മുട്ടിയാണു മരിച്ചത്. പീഡനത്തിനുശേഷം യുവതിയെ […]
Read more

വ്യാജ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി ഏഴ് വർഷത്തിന് ശേഷം ശേഷം പിടിയിൽ

ആലപ്പുഴ: വ്യാജ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ. ഏഴ് വർഷമായി ഒളിവിൽ കഴിഞ്ഞ മനോജ് കുമാറാണ് അറസ്റ്റിലായത്. ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 3,35,000 രൂപ തട്ടിയെടുത്ത കേസിലാണ് പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ മുണ്ടക്കാട് വീട്ടിൽ മനോജ് കുമാറിനെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. 2018-ൽ മുഹമ്മ സ്വദേശിയിൽ നിന്ന് ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം നൽകിയാണ് ഇയാൾ പണം തട്ടിയത്. സംഭവത്തിന് പിന്നാലെ മുഹമ്മ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. പിന്നീട് […]
Read more

ബസ് കണ്ടക്ടറെ മർദിച്ച സംഭവം; ഒരാൾ പിടിയിൽ

കണ്ണൂർ: തലശ്ശേരി പെരിങ്ങത്തൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും കണ്ടക്ടർക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ അക്രമി സംഘത്തിൽ ഒരാളെ ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു. വളയം വാണിമേൽ സ്വദേശി സൂരജ് ആണ് പിടിയിലായത്. പാസിനെ ചൊല്ലി വിദ്യാർത്ഥിനിയെ ബസിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ചായിരുന്നു തർക്കം. തുടർന്ന് ബസിലെത്തിയ ഏഴംഗ അക്രമി സംഘമാണ് ബസ് കണ്ടക്ടറെ ക്രൂരമായി മർദിച്ചത്. ബസിൽ വച്ച് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചു എന്ന് ഏഴംഗ സംഘത്തിന്‍റെ ക്രൂരമർദ്ദനമേറ്റ ബസ് കണ്ടക്ടർ വിഷ്ണു മാധ്യമങ്ങളോട് പ്രതികരിച്ചു. ബസ് പാസ് […]
Read more

കണ്ണൂരില്‍ രണ്ട് മക്കളുമായി യുവതി കിണറ്റില്‍ ചാടി

കണ്ണൂര്‍: കണ്ണൂര്‍ പരിയാരം ശ്രീസ്ഥയില്‍ യുവതി രണ്ട് മക്കളെയും എടുത്ത് കിണറ്റില്‍ ചാടി. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരമാണ്. ആറും നാലും വയസ്സുള്ള കുട്ടികളുമായാണ് യുവതി കിണറ്റില്‍ ചാടിയത്. ഭര്‍ത്താവിന്റെ വീട്ടുവളപ്പില്‍ തന്നെയുള്ള കിണറ്റിലാണ് യുവതി മക്കളുമായി ചാടിയത്. ഭര്‍തൃ മാതാവിനെതിരെ രണ്ട് മാസം മുമ്പ് യുവതി പരിയാരം പൊലീസില്‍ പരാതിനല്‍കിയിരുന്നു. വീട്ടില്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. പക്ഷേ പിന്നീട് ഇവര്‍ സംസാരിച്ച് ഒത്തുതീര്‍പ്പില്‍ […]
Read more

ധര്‍മ്മസ്ഥല : ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഇന്നും പരിശോധന

ധര്‍മ്മസ്ഥല: മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ ഇന്നും മണ്ണ് നീക്കി പരിശോധന നടത്തും. ഉള്‍ക്കാട്ടിലുള്ള മൂന്ന് പോയിന്റുകളില്‍ ആണ് ഇന്ന് പരിശോധന നടക്കുക. ഇവിടേക്ക് ജെസിബി കൊണ്ടുപോവുക അപ്രായോഗികമാണ്. എസ്ഐടി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുക. ശുചീകരണതൊഴിലാണ് കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളില്‍ ഒരേസമയം പരിശോധന നടത്താനാണ് നീക്കം. ഇന്നലെ പഞ്ചായത്ത് നിയോഗിച്ച തൊഴിലാളികളെ തന്നെയാകും ഇന്നും കുഴിയെടുക്കാന്‍ കൊണ്ടുപോവുക. പുത്തൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റെല്ല വര്‍ഗീസ് എസ് ഐ ടി ഓഫീസില്‍ എത്തി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.