സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

മാലപണയം വെക്കാൻ നൽകിയില്ല; അച്ഛനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ സംഭവത്തിൽ മകന്റെ കുറ്റസമ്മതം

തൃശൂർ: കൂട്ടാലയിൽ അച്ഛനെ മകൻ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ സംഭവത്തിൽ പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത്. സ്വർണ്ണമാലയ്ക്ക് വേണ്ടിയാണ് താൻ കൊല നടത്തിയതെന്ന് മകൻ സുമേഷ് കുറ്റസമ്മതമൊഴി നൽകി. മദ്യപാനിയായ സുമേഷ് പണിക്കു പോയിരുന്നില്ലെന്നും തുടർന്ന് അച്ഛൻ്റെ മാല പണയം വെക്കാനാവശ്യപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തിങ്കളാഴ്ച്ച മുളയത്തെ അച്ഛന്റെ വീട്ടിലെത്തിയ സുമേഷ് ഇന്നലെ അച്ഛനെ ഒറ്റയ്ക്ക് കിട്ടാൻ മറ്റുള്ളവർ പുറത്തുപോകുന്നത് കാത്തിരുന്ന് പണയം വയ്ക്കാൻ മാല ആവശ്യപ്പെട്ടു. ഇത് നൽകാൻ അച്ഛൻ വിസമ്മതിച്ചു. തുടർന്ന് […]
Read more

അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു; പാരിപ്പള്ളി മെഡിക്കൽ കോളേജിൽ റീ പോസ്റ്റ്മോർട്ടം

കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തും. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം. അതുല്യ തൂങ്ങി മരിച്ചെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. അന്വേഷണത്തിൽ ഇത് നിർണായകമാകുമെന്നാണ് പ്രതീക്ഷ. അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കരുനാഗപ്പള്ളി എ എസ് പിയുടെ നേതൃത്വത്തിൽ […]
Read more

ഇൻഫോപാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ

കൊച്ചി: ഇൻഫോപാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചതായി കണ്ടെത്തി. പാർക്ക്‌ സെന്റർ കെട്ടിടത്തിലെ വനിതാ ശുചിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്. പാർക്ക്‌ സെന്റർ ഡെപ്യൂട്ടി മാനേജർ നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്.
Read more

തിരുനെൽവേലി ദുരഭിമാനക്കൊല; ധനസഹായം നിരസിച്ച് കൊല്ലപ്പെട്ട കെവിന്റെ കുടുംബം

ചെന്നൈ: തിരുനെൽവേലിയിലെ ദുരഭിമാനക്കൊലയിൽ ധനസഹായം വേണ്ടെന്ന് കൊല്ലപ്പെട്ട കെവിന്റെ കുടുംബം. വീട്ടിലെത്തിയ സർക്കാർ പ്രതിനിധികളെ കുടുംബം തിരിച്ചയച്ചു. പണമല്ല തങ്ങൾക്കാവശ്യം നീതിയാണ് ‌എന്നാണ് കൊലപ്പെട്ട കെവിന്റെ കുടുംബത്തിന്റെ നിലപാട്. കേസിൽ ഒന്നും രണ്ടും പ്രതികളായവർ പൊലീസ് ഉദ്യോ​ഗസ്ഥരാണ്. കെവിനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയുടെ അച്ഛനും അമ്മയുമാണ് ഇവർ. ഇവരെ പ്രതികളാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പെൺകുട്ടിയുടെ സഹോദരനെ റിമാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ ഒന്നും രണ്ടും പ്രതികളായവർക്കെതിരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. ഇവരെ നിയമത്തിന് […]
Read more

മുൻകാമുകിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതി അറസ്റ്റിൽ

കൊച്ചി: മോർഫ് ചെയ്ത നഗ്ന ഫോട്ടോ പ്രചരിപ്പിച്ച ഫുട്ബോൾ താരം അറസ്റ്റിൽ. കൊട്ടാരക്കര സ്വദേശി കെ.കെ. ഹോബിനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു നോര്‍ത്ത് ഫുട്ബോള്‍ ക്ലബിലെ കളിക്കാരനാണ് പിടിയിലായ ഹോബിന്‍. മുൻ കാമുകിയുടെ ചിത്രങ്ങളാണ് ഹോബിന്‍ മോര്‍ഫ് ചെയ്ത് നഗ്ന ദൃശ്യങ്ങളാക്കി പങ്കുവെച്ചത്. ഏപ്രില്‍ പതിനൊന്നിന് യുവതി കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സൈബര്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഹോബിന്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെയും ഹൈക്കോടതിയെയും […]
Read more

പള്ളിപ്പുറത്ത് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം; വീട്ടുടമസ്ഥനെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറത്ത് പറമ്പിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥനെ കസ്റ്റഡിയിലെടുത്തത് ക്രൈംബ്രാഞ്ച്. വീട്ടുടമസ്ഥനായ സെബാസ്ത്യാനെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോട്ടയത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഉദ്യോ​ഗസ്ഥർ ചോദ്യം ചെയ്യുകയാണ്. ജയ്നമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ജയ്നമ്മയുടെ ഫോൺ പ്രതി സബാസ്റ്റ്യൻ സൂക്ഷിച്ചിരുന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഈരാറ്റുപേട്ടയിലെ കടയിൽ വച്ച് രഹസ്യമായി ഫോൺ ചാർജ് ചെയ്യാൻ ഓൺ ചെയ്തതിനെ തുടർന്ന് ഇതിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് […]
Read more

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു

തൃശൂർ: വിവാഹ വാഗ്ധാനം നൽകി യുവതിയെ ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോവുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തൃശൂർ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുപോയി പ്രതി മയക്കിയ ശേഷം പീഡിപ്പിക്കുയായിരുന്നു. ഈ മാസം 17 ആയിരുന്നു സംഭവം. ലോഡ്ജിലെത്തി മുറി എടുത്ത ശേഷം […]
Read more

ലഹരിക്കടിമയായ മകന്‍ മാതാവിനെ കുത്തി പരിക്കേല്‍പ്പിച്ചു

താമരശ്ശേരി: പുതുപ്പാടിയില്‍ ലഹരിക്കടിമയായ യുവാവ് മാതാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. പുതുപ്പാടി മണല്‍ വയലില്‍ പുഴങ്കുന്നുമ്മല്‍ റമീസ് (21)ആണ് മാതാവ് സഫിയയെ കുത്തി പരുക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ സഫിയയുടെ കൈയ്ക്ക് പരിക്കേറ്റു. സഫിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. റമീസ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും മുമ്പ് രണ്ടു തവണ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നുവെന്നുമാണ് വിവരം. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
Read more

തലശ്ശേരി തിരുവങ്ങാട് ശിവക്ഷേത്രത്തിൽ വീണ്ടും കവർച്ച; ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ: തലശ്ശേരി തിരുവങ്ങാട് ശിവക്ഷേത്രത്തിൽ വീണ്ടും കവർച്ച. പാന്റ്സും ഷർട്ടുമിട്ടെത്തിയ മോഷ്ടാവ് ക്ഷേത്ര ഭണ്ഡാരം കുത്തിതുറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ തലശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായാറാഴ്ച്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ സുരക്ഷാ ജീവനക്കാരനാണ് തുറന്നു കിടക്കുന്ന ഭണ്ഡാരം കണ്ടത്. ഒരു വർഷത്തിനിടെ നടന്നിരിക്കുന്നത് രണ്ടാമത്തെ കവർച്ചയാണ്. പാന്റസും ഷർട്ടും ധരിച്ചെത്തിയ കളളൻ. പുറമെ കണ്ടാൽ സാധാരണക്കാരന്റെ വേഷം, മുഖം മറച്ചിട്ടുണ്ട്. രാത്രി 12 മണിയോടെ ഭണ്ഡാരം തുറന്നു, കവർച്ച നടത്തി മടങ്ങി. രണ്ടുമാസം മുൻപ് ക്ഷേത്രം ഭരണസമിതി […]
Read more

മെത്താഫെറ്റമിനുമായി യുവാവും 2 യുവതികളും പിടിയിൽ

തൃശൂർ: മുണ്ടൂര്‍ പൊരിയാനിയില്‍ 53.950 ഗ്രാം മെത്താഫെറ്റമിനുമായി യുവാവും യുവതികളും പിടിയിൽ. മലപ്പുറം സ്വദേശികളായ രണ്ട് യുവതികളും യുവാവുമാണ് കോങ്ങാട് പോലീസിന്റെ പിടിയിലായിലായത്. കോഴിക്കോട് ഒഞ്ചിയം മടപ്പള്ളി കോളേജ് നാദാപുരം റോഡ് സ്വദേശി കെ.വി. ആന്‍സി (30), മലപ്പുറം തിരൂരങ്ങാടി മൂന്നിയൂര്‍ വേലിമുക്ക് സ്വദേശികളായ വീണാലുങ്ങല്‍ വീട്ടില്‍ നൂറ താന്‍സി (23), ചേരക്കോട് മുല്ലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് സ്വാലിഹ് (29) എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കോങ്ങാട് പോലീസും സംയുക്തമായാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.