സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ നടുറോഡില്‍ വെച്ച് മര്‍ദിച്ച സംഭവത്തിൽ രണ്ടുപേര്‍ പിടിയില്‍

പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികള്‍ പിടിയില്‍. മാലിന്യ ടാങ്കറുകളിലെ ഡ്രൈവര്‍മാരായ ഫാസില്‍, ഷംനാസ് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നടുറോഡില്‍ വെച്ച് കമ്പിവടികൊണ്ടായിരുന്നു ഇരുവരും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ ക്രൂരമായി ആക്രമിച്ചത്.സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read more

സ്വത്തിനെച്ചൊല്ലി തർക്കം; പ്രമുഖ വ്യവസായിയെ വീടിനുള്ളിൽ വെച്ച് കുത്തിക്കൊന്നത് ചെറുമകൻ

ഹൈദരാബാദ്: പ്രമുഖ വ്യവസായിയും ഹൈദരാബാദ് ആസ്ഥാനമായ വെൽജാൻ ഗ്രൂപ്പിന്റെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടറുമായ വി.സി ജനാർദൻ റാവു കുത്തേറ്റ് മരിച്ചു. മകളുടെ മകനാണ് കൊലപാതകം നടത്തിയത്. സ്വന്തം വീടിനുള്ളിൽ വെച്ചായിരുന്നു ആക്രമണം. സ്വത്ത് വീതിക്കുന്നതിനെച്ചൊല്ലി ഉണ്ടായ ത‍ർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൂടാതെ നിരവധി മുറിവുകളും ജനാർദൻ റാവുവിന്റെ ശരീരത്തിൽ ഉണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രത്രിയായിരുന്നു സംഭവം. പ്രതിയായ ആർ കീർത്തി തേജയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കിയ ശേഷം […]
Read more

പാതി വില തട്ടിപ്പ് കേസ്: പ്രാഥമിക പരിശോധന പോലുമില്ലാതെ കേസെടുത്തു, പൊലീസ് നടപടിക്കെതിരെ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ

കൊച്ചി: പ്രാഥമിക പരിശോധന പോലും നടത്താതെയാണ് പൊലീസ് തനിക്കെതിരെ കേസെടുത്തതെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. പാതി വില തട്ടിപ്പ് കേസിൽ പ്രതിച്ചേർത്ത സംഭവത്തിൽ കള്ളപ്പരാതിയിലാണ് പൊലീസ് നടപടിയെന്ന് സി എൻ രാമചന്ദ്രൻ നായർ ആരോപിച്ചു.എൻജിഒ കോൺഫെഡറേഷന്റെ ഉപദേഷ്ടാവ് ആയിരുന്നു ഞാൻ. ഫെഡറേഷന്റെ രക്ഷധികാരിയല്ല. തെറ്റിദ്ധാരണയാണോ മറ്റെന്തെങ്കിലും ആണോ കേസെടുക്കാൻ കാരണമെന്ന് എന്നറിയില്ലന്ന് അദ്ധേഹം പറഞ്ഞു. മുനമ്പം കമ്മിഷന്റെ പ്രവർത്തനം മുടക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു. മുനമ്പം കമ്മീഷൻ ആയതുകൊണ്ടാണോ കേസ് വന്നതെന്ന് സംശയിക്കുകയാണ്. പൊലീസിന്റെ നടപടി […]
Read more

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിൽ

പാലക്കാട്: പാലക്കാട് ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി. ഉപ്പുംപാടത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ദാരുണമായ സംഭവം. ഉപ്പും പാടത്ത് താമസിക്കുന്ന ചന്ദ്രിക(53)യെയാണ് ഭർത്താവ് രാജൻ കുത്തിക്കൊന്നത്. രാജനെ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തോലന്നൂർ സ്വദേശികളായ ഇവർ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിക്കുകയാണ്. കുടുംബ വഴക്കിനെ തുടർന്ന് രാജൻ ചന്ദ്രികയെ കത്തികൊണ്ട് കുത്തുകയായിരുന്നു. താഴത്തെ നിലയിലാണ് ഇവർ പരസ്പരം വഴക്കിട്ടത്. ശബ്ദം കേട്ട് മുകളിൽ നിന്ന് മകൾ താഴെ എത്തിയപ്പോഴേക്കും അച്ഛനും അമ്മയും ചോരയിൽ […]
Read more

ഭർത്താവിന്റെയും കുടുംബത്തിന്റെയും ഉപദ്രവം; മനംമടുത്ത് അമ്മ പിഞ്ചുമക്കളെ കൊന്നു

പൂനെ: ഭർത്താവിന്റെയും ഭർത്തൃമാതാപിതാക്കളുടേയും മോശം പെരുമാറ്റത്തിൽ മനംനൊന്ത് 30കാരി പിഞ്ചുമക്കളെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പൂനെയിലാണ് ദാരുണമായ സംഭവം. കോമൾ ദുര്യോധൻ മിഡേ എന്ന മുപ്പതുകാരിയാണ് കുട്ടികളെ കൊലപ്പെടുത്തിയത്. പൂനെയിലെ ദൌണ്ട് താലൂക്കിലെ സ്വാമി ചിഞ്ചോലിയിൽ ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 1ഉം 3ഉം വയസ് പ്രായമുള്ള കുഞ്ഞുങ്ങളെയാണ് 30കാരി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. 1 വയസുള്ള ശംഭു ദുര്യോധൻ മിഡേ, 3 വയസുള്ള പിയ ദുര്യോധൻ മിഡേ എന്നിവരാണ് യുവതിയുടെ ആക്രമണത്തിൽ മരിച്ചത്. പിന്നാലെ മൂർച്ചയേറിയ […]
Read more

കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ കേസ്; ആറ് പേർ പിടിയില്‍

കോഴിക്കോട്: കാര്‍ യാത്രക്കാരായ ദമ്പതികളെ ആക്രമിച്ച് പണം തട്ടിയ കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി റാഫി മന്‍സിലില്‍ ഐന്‍ മുഹമ്മദ് ഷാഹിന്‍(19), കക്കോടി കൂടത്തുംപൊയില്‍ സ്വദേശി നിഹാല്‍(20), നടക്കാവ് സ്വദേശി ചെറുവോട്ട് ഉദിത്ത്(18), കക്കോടി സ്വദേശി റദിന്‍(19), ചേളന്നൂര്‍ ചെറുവോട്ട് വയല്‍ വൈഷ്ണവ്(23), കക്കോടി സ്വദേശി പൊയില്‍ത്താഴത്ത് അഭിനവ്(23) എന്നിവരാണ് ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ടാണ് കേസിന് ആസ്‌പദമായ സംഭവമുണ്ടായത്. മാളിക്കടവ് ബൈപ്പാസ് റോഡില്‍ കാര്‍ നിര്‍ത്തി […]
Read more

വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നിക്ഷേപ തട്ടിപ്പ്; പ്രമുഖ മൊബൈല്‍ നിര്‍മ്മാണ, ശീതളപാനീയ, കമ്പനികളുടെ പേരില്‍

തിരുവനന്തപുരം: പ്രമുഖ മൊബൈല്‍ നിര്‍മ്മാണ, ശീതളപാനീയ, കമ്പനികളുടെ പേരില്‍ വൻ നിക്ഷേപക തട്ടിപ്പ്. തട്ടിപ്പുകാർ ഉപയോഗിക്കുന്നത് കമ്പനികളുടെ യഥാര്‍ത്ഥ പേരും ലോഗോയുമാണ്. പ്രമുഖ കമ്പനികളുടെ പേരില്‍ സുഹൃത്തുക്കളില്‍/ കുടുംബാംഗങ്ങളില്‍ നിന്നും വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് ലഭിക്കുന്ന സന്ദേശമാണ് തട്ടിപ്പിന്‍റെ തുടക്കം. ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടുകൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകയും ചെയ്യും. തുടര്‍ന്ന് കമ്പനിയില്‍ നിക്ഷേപം നടത്തുന്നതിനും ലാഭം ലഭിക്കുന്നതിനും പ്രമുഖ കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. തുടർന്ന് കമ്പനിയുടെ […]
Read more

പാതിവില തട്ടിപ്പ്: അക്ഷയ കേന്ദ്രങ്ങളുടെ അനുമതി റദ്ദാക്കണമെന്ന് ഇന്റർനെറ്റ് ഡിടിപി ഫോട്ടോസ്റ്റോറ്റ് വർക്കേഴ്സ് യൂണിയൻ

കല്പറ്റ: പാതിവിലക്ക് സ്കൂട്ടറും ലാപ്ടോപ്പുമടക്കമുള്ളവ നൽകുമെന്ന തരത്തിൽ തട്ടിപ്പ് നടത്തിയ കേസിൽ ഭാഗമായ അക്ഷയ കേന്ദ്രങ്ങളുടെ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇൻറർനെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് യൂണിയൻ രംഗത്ത്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളുടെ മുഴുവൻ വിശ്വാസ്യതയും ഇതിലൂടെ തകർന്നിരിക്കുകയാണ്. തൊഴിലുറപ്പ് പണിക്ക് പോകുന്ന സ്ത്രീകൾ മുതൽ ഉദ്യോഗസ്ഥർ വരെ സീഡ് (SEED) സൊസൈറ്റി നടത്തിയ തട്ടിപ്പിന് ഇരയായിട്ടുണ്ട്. തട്ടിപ്പ് കമ്പനികൾക്ക് പണം കൈമാറിയിട്ടുള്ളത് ഏതാനും അക്ഷയ കേന്ദ്രങ്ങൾ വഴിയാണ്. അതിനാൽ അത്തരം അക്ഷയ കേന്ദ്രങ്ങളുടെ ലൈസൻസ് റദ്ദാക്കി […]
Read more

ദേവേന്ദുവിന്റെ കൊലപാതകം: പ്രതി ഹരികുമാറിന് മാനസിക പ്രശ്‌നമില്ലെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ പ്രതി ഹരികുമാറിന് മാനസിക പ്രശ്‌നമില്ലെന്ന് ഡോക്ടറുടെ സാക്ഷ്യപത്രം. ഹരികുമാറിനെ മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഹരികുമാറിന് മാനസികരോഗമില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികരോഗ വിഭാഗം കണ്ടെത്തി. കസ്റ്റഡി അപേക്ഷ പരിഗണിക്കവെ താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഹരികുമാര്‍ മൊഴി മാറ്റിയിരുന്നു. കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്തതോടെ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് മാനസിക പരിശോധനയ്ക്ക് ഹരികുമാറിനെ വിധേയനാക്കിയത്. ഹരികുമാറിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ് നേരത്തേ […]
Read more

തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: വെള്ളറടയിൽ അച്ഛനെ വെട്ടിക്കൊന്ന് മകൻ. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രദീപ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പ്രദീപ് മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ചൈനയിൽ മെഡിക്കൽ പഠനം നടത്തുന്നതിനിടെ കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ്. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ താൻ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായി വിവരം.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.