സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ഗ്രീഷ്മ കുറ്റക്കാരി, കേരളം ചർച്ച ചെയ്ത ‘ജ്യൂസ് കലക്കി കൊല’; ശിക്ഷ വിധി നാളെ

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരി എന്ന് കോടതി. പ്രതിക്കുള്ള ശിക്ഷ കോടതി നാളെ വിധിക്കും. പ്രതിക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകൾ തെളിഞ്ഞു. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞു. ഗ്രീഷമയാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. രണ്ടാം പ്രതിയായ അമ്മയെ കോടതി വെറുതെ വിട്ടു. അമ്മയെ വെറുതെ വിടരുതായിരുന്നു എന്ന് ഷാരോണിന്റെ ബന്ധുക്കൾ പ്രതികരിച്ചു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ കാമുകിയായ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കുന്നതിനായി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊല്ലുകയായിരുന്നു. കേസിൽ […]
Read more

ചേന്ദമംഗലം കൂട്ടക്കൊല: കുറ്റസമ്മതം നടത്തി പ്രതി ഋതു

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലയില്‍ പ്രതി ഋതു ജയന്‍ കുറ്റം സമ്മതിച്ചു. ജിതിനെ മാത്രം ആക്രമിക്കാനാണ് ലക്ഷ്യം വെച്ചതെന്നും എന്നാൽ തടയാൻ ശ്രമിച്ചപ്പോഴാണ് കുടുംബത്തിലെ മറ്റ് അംഗങ്ങളായ വേണുവിനെയും ഉഷയെയും ആക്രമിച്ചതെന്നും വിനീഷ ഓടിയടുത്തപ്പോള്‍ തലയ്ക്ക് അടിച്ചു വീഴ്ത്തിയെന്നും പ്രതി ഋതു മൊഴി നല്‍കി. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ , മകൾ വിനീഷ എന്നിവരാണ് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റ് മരണപ്പെട്ടത്. സംഭവത്തിൽ വിനീഷയുടെ ഭർത്താവായ ജിതിനും പരുക്കേറ്റിരുന്നു . ഗുരുതരമായി പരുക്കേറ്റ ജിതിൻ എറണാകുളത്തെ […]
Read more

ചേന്ദമംഗലം കൂട്ടക്കൊല: കൊല്ലപ്പെട്ട മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. വേണു, ഉഷ, വിനീഷ എന്നിവരെയാണ് അയല്‍വാസി റിതു അടിച്ചു കൊലപ്പെടുത്തിയത്. സഹോദരിയെ കുറിച്ച് ജിതിന്‍ മോശമായി സംസാരിച്ചതാണ് പ്രകോപന കാരണമെന്ന് പ്രതി റിതു ജയന്റെ മൊഴി. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പൊലീസ് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ […]
Read more

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; ഡിഐജി പി അജയകുമാറിനെ ശാസിച്ച് ജയിൽ മേധാവി

തിരുവനന്തപുരം: നടി ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായിരുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് കാക്കാനാട്ടെ ജയിലിൽ വിഐപി പരിഗണന കൊടുത്ത സംഭവത്തിൽ ജയിൽ വകുപ്പിലെ മധ്യമേഖല ഡിഐജി പി അജയകുമാറിനെ ശാസിച്ച് ജയിൽ മേധാവിയായ എഡിജിപി. ഉദ്യോഗസ്ഥ തല യോഗത്തിലാണ് ശാസന. ജയിൽ സൂപ്രണ്ടിന്‍റെ ക്വാര്‍ട്ടേഴ്സിലെ മദ്യപാന പരാതി അന്വേഷിക്കാൻ പോയതാണെന്നും ഡിഐജി അജയകുമാര്‍ വിശദീകരിച്ചു. എന്നാൽ, സ്വകാര്യ വാഹനത്തിൽ സ്ത്രീകള്‍ക്കൊപ്പമാണോ കേസ് അന്വേഷണത്തിന് പോയതെന്ന് എഡിജിപി യോഗത്തിൽ തിരികെ ചോദിച്ചു.ബന്ധുക്കള്‍ക്കൊപ്പം യാത്ര ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ […]
Read more

എറണാകുളം ചേന്ദമംഗലത്ത് മൂന്നു പേരെ വെട്ടിക്കൊന്നു; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

എറണാകുളം: എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്.വേണു, ഉഷ, വിനീഷ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പറവൂർ താലുക്ക് ആശുപത്രിയിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സംഭവത്തിൽ ഋതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതി മാനസികപ്രശ്നം ഉള്ള […]
Read more

ഷാരോൺ കേസിൽ വിധി നാളെ; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികൾ

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ വിധി നാളെ. കാമുകി ഗ്രീഷ്മയാണ് കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയത്. 2022 ഒക്ടോബറിലായിരുന്നു സംഭവം. കഷായം കുടിച്ച് ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ കാമുകിയായ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കുന്നതിനായി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊല്ലുകയായിരുന്നു. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മയും […]
Read more

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; മൂന്ന് പേർ പിടിയിൽ

ബോളിവുഡ് താരം സൈഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ . കസ്റ്റഡിയിലുള്ളവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയായിരുന്നു .മുംബൈ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ വെച്ച് സെയ്ഫ് അലി ഖാന് മോഷ്ടാവിൽ നിന്നും കുത്തേറ്റത്. കവർച്ചക്കെത്തിയ മോഷ്ടാവാണ് കുത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. നടന് ആറ് തവണ കുത്തേറ്റെന്നാണ് വിവരം. കൂടാതെ സംഘർഷത്തിനിടെ, വീട്ടിലെ പരിചാരകന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.നിലവിൽ നടൻ മുംബൈ ലീലാവതി ആശുപത്രിയിൽ […]
Read more

തൃശൂർ ചിൽഡ്രൻസ് ഹോമിൽ പതിനഞ്ചുകാരൻ പതിനേഴുകാരനെ കൊലപ്പെടുത്തി

തൃശൂര്‍: ചില്‍ഡ്രന്‍സ് ഹോമില്‍ പതിനഞ്ച് വയസുകാരന്‍ പതിനേഴ് വയസുകാരനെ കൊലപ്പെടുത്തി. ഇന്ന് രാവിലെ ആറരയോട് കൂടിയാണ് സംഭവം. യുപി സ്വദേശിയായ അങ്കിതിനെയാണ് പതിനഞ്ച് വയസ്സുകാരന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്നത്. ഇരുവരും തമ്മില്‍ ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഈ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരിങ്ങാലക്കുടയിൽ നിന്നും 2023 ലാണ് അങ്കിത് തൃശൂർ ചിൽഡ്രൻസ് ഹോമിൽ എത്തുന്നത്.
Read more

പത്തനംതിട്ട പീഡനക്കേസിൽ പ്രതികളുടെ എണ്ണം 60 ആയി; ഇതുവരെ 51 പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ പ്രതികളുടെ എണ്ണം 60 ആയി. 51 പേരാണ് ഇതുവരെ അറസ്റ്റിലായത്. വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ഇതിനോടകം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. 31 കേസുകളിലായി 51 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിപട്ടികയിലുള്ളവരുടെ എണ്ണം 60 ആയെന്നും ചിലര്‍ ഒന്നിലധികം കേസുകളിൽ പ്രതികളാണെന്നും വിദേശത്തുള്ള രണ്ടു പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈഎസ്‍പി എസ് നന്ദകുമാര്‍ പറഞ്ഞു.പ്രതികളിലൊരാളെ ചെന്നൈയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കല്ലമ്പലം പൊലീസിനു കൈമാറിയ കേസിലെ പ്രതിയും […]
Read more

യുകെയിൽ മലയാളി നഴ്സിന് നേരെ ആക്രമണം; ജോലിക്കിടെ കത്രിക കൊണ്ട് കുത്തേറ്റു, ഗുരുതര പരിക്ക്

ലണ്ടൻ: യുകെയിൽ മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. 57കാരി അച്ചാമ്മ ചെറിയാനാണ് ചികിത്സയിലുള്ളത്. മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം എൻ.എച്ച്.എസ് ആശുപത്രിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. അച്ചാമ്മ ചെറിയാന്റെ പരിക്കുകൾ ഗുരുതരമാണെന്നും ചികിത്സ നൽകി വരികയാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. നഴ്‍സിനും അവരുടെ കുടുംബത്തിനും സഹപ്രവർത്തകർക്കും നിർണായക സമയത്ത് പിന്തുണ നൽകുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് സൂപ്രണ്ട് മാറ്റ് വാക്കറിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. നേഴ്സിനെ ആക്രമിച്ച റുമോൺ ഹഖ് എന്ന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.