സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

പത്തനംതിട്ട പീഡനം; 2 പേർകൂടി അറസ്റ്റിൽ

പത്തനംതിട്ട പീഡനക്കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 46 ആയി . സംഭവത്തിൽ ഇന്നും രണ്ടുപേർകൂടി അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ രണ്ടുപേർ അതിജീവിതയുടെ നാട്ടുകാരനും സഹപഠിയുമാണ്. ഇനി 12 പേർ പിടിയിലാകാനുണ്ട്. അതിൽ ഒരാൾ വിദേശത്താണുള്ളത്. പ്രതികൾക്ക് സഹായം നൽകിയവരും , പെൺക്കുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരും പ്രായപൂർത്തിയാക്കാത്തവരും പ്രതി പട്ടികയിലുണ്ട് . പെൺക്കുട്ടിയുടെ രഹസ്യമൊഴി രക്ഷപ്പെടുത്താൽ പൂർത്തിയായി .പോലീസും മൊഴി പൂർണമായി രേഖപ്പെടുത്തി. കൂടാതെ കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. ആകെ 29 എഫ്ഐആറാണ് ദളിത് പെൺകുട്ടിയെ […]
Read more

അച്ഛനും മകനും തമ്മിൽ വാക്കുതർക്കം; തലയ്ക്കടിയേറ്റ് മകൻ മരിച്ചു, അച്ഛൻ കസ്റ്റഡിയിൽ

ഇടുക്കി: അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിൽ തലയ്ക്കടിയേറ്റ് മകൻ മരിച്ചു. രാമക്കല്‍മേട് ചക്കകാനം പുത്തന്‍വീട്ടില്‍ ഗംഗാധരന്‍ നായര്‍ (54) ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് രവീന്ദ്രന്‍ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമിതമായി മദ്യപിച്ചു വീട്ടില്‍ എത്തിയ ഗംഗാധരന്‍ പിതാവ് രവീന്ദ്രനുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടെ രവീന്ദ്രന്‍ വടി ഉപയോഗിച്ചു മകനെ മര്‍ദിച്ചു. ഇതോടെ ഇയാളുടെ തലയില്‍ മുറിവ് ഏല്‍ക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. തുടര്‍ന്ന് രവീന്ദ്രന്‍ അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍ തന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും […]
Read more

വിദ്യാർത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിപ്പിച്ച് അധ്യാപിക; വീഡിയോ വിവാദമായതോടെ സസ്പെൻഷൻ

ചെന്നൈ: വിദ്യര്‍ഥികളെക്കൊണ്ട് സ്‌കൂള്‍ ശൗചാലയം വൃത്തിയാക്കിപ്പിച്ചതിന് അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് അധ്യാപികയ്ക്കെതിരെ ഇത്തരം നടപടി സ്വീകരിച്ചത്. തമിഴ്നാട്ടിലെ പാലക്കോട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. സ്‌കൂള്‍ യൂണിഫോം ധരിച്ച് വിദ്യാര്‍ഥിനികൾ ശൗചാലയം വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള 150-ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം. പ്രദേശ വാസികളുടേയും രക്ഷിതാക്കളുടേയും കടുത്ത പ്രതിഷേധത്തെ തുടർന്ന് സംഭവത്തിൽ അന്വേഷണം […]
Read more

നിറത്തിന്റെ പേരിൽ ഭർത്താവിന്റെ അവഹേളനം, ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തൽ; മാനസിക പീഡനം സഹിക്കാനാകാതെ നവവധു ജീവനൊടുക്കി

മലപ്പുറം: നിറത്തിന്റെ പേരിൽ ഭർത്താവിന്റെ തുടർച്ചയായ അവഹേളനം സഹിക്ക വയ്യാതെ നവവധു ജീവനൊടുക്കി. മലപ്പുറം കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടേയും മാനസിക പീഡനത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 2024 മെയ് 27 നായിരുന്നു മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിന്റെയും ഷഹാനയുടേയും വിവാഹം. വിവാഹം ശേഷം വിദേശത്തേക്ക് പോയതിൽ പിന്നാലെയാണ് ഭർത്താവ് […]
Read more

നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കോഴിക്കോട്: മലയാള നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് പോക്‌സോ കേസിൽ മുൻകൂർ ജാമ്യമില്ല. നടന്റെ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് സെഷൻസ് കോടതി നേരത്തേയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർജാമ്യാപേക്ഷയുമായി നടൻ ഹൈക്കോടതിയെ സമീപിച്ചത്. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടർന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.പ്രതിയായ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി കാണിച്ച് കുട്ടിയുടെ […]
Read more

പത്തനംതിട്ട പീഡനക്കേസ്; അറസ്റ്റുകൾ 30 ആയി, അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പത്തനംതിട്ട: അറുപതിലേറെപ്പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ നാലു പ്രതികളുടെ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മുപ്പതായി.പതിമൂന്ന് പേരെ ഞായറാഴ്ച രാവിലെയും ശനിയാഴ്ച രാത്രിയിലുമായി പത്തനംതിട്ട പോലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തു. അതില്‍ രണ്ടു ഘട്ടമായാണ് പത്തുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലുള്ള മറ്റു മൂന്നു പേരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതെസമയം പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നീക്കങ്ങൾ ശക്തമാക്കിയതോടെ കേസില്‍ പ്രതിയാകാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കിയ ചിലര്‍ ജില്ലയ്ക്കു പുറത്തേക്ക് കടന്നതായും വിവരം ലഭിച്ചിട്ടുണ്ട്. […]
Read more

മുംബൈ പൊലീസ് ചമഞ്ഞ് 1.35 കോടി തട്ടിയ കേസിൽ കര്‍ണാടക സ്വദേശി പിടിയിൽ

പാലക്കാട്‌: മുംബൈ പൊലീസ്‌ ചമഞ്ഞ്‌ 13,550000 രൂപ തട്ടിയെടുത്ത കേസില്‍ കര്‍ണാടക സ്വദേശി പിടിയിൽ. കര്‍ണാടക ബീദര്‍ ജന്‍വാധ റോഡ്‌ നവാദ്‌ ഗിരി സച്ചിനെയാണ്(29) കര്‍ണാടക തെലങ്കാന അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് പാലക്കാട്‌ സൈബര്‍ ക്രൈം പൊലീസ്‌ കസ്‌റ്റഡിയില്‍ എടുത്ത്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. റിട്ടയേര്‍ഡ്‌ കേന്ദ്ര സര്‍ക്കാർ ഉദ്യോഗസ്‌ഥനില്‍ നിന്നാണ്‌ ഇയാൾ പണം തട്ടിയത്‌.ടെലികോം അധികൃതരെന്ന വ്യാജേനയാണ് ഇയാൾ പരാതിക്കാരനെ ഫോണില്‍ ബന്ധപ്പെടുകയും തട്ടിപ്പിന്‌ ഇരയാക്കുകയും ചെയ്തത്. മുംബൈ പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ […]
Read more

തമ്പാനൂരിൽ യുവതിയെയും യുവാവിനെയും ലോഡ്ജിൽ മരിച്ച‌ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തമ്പാനൂരില്‍ യുവതിയെയും യുവാവിനെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശികളായ കുമാരനെയും ആശയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തമ്പാനുര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ലോഡ്ജില്‍ മുറിയെടുത്ത കുമാരന്‍ ഇന്ന് രാവിലെ റൂമിന് പുറത്തിറങ്ങാതെ വന്നപ്പോള്‍ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ റൂം തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ തുറക്കാതെ വന്നപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ആശയുടെ മൃതദ്ദേഹം നിലത്ത് വീണു കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ആശയെ കുത്തി […]
Read more

പത്തനംതിട്ട പീഡന കേസ് : നവവരൻ ഉൾപ്പടെ ഉള്ളവർ അറസ്റ്റിൽ

പത്തനംതിട്ട പീഡനക്കേസിൽ മൂന്നു പേർ കൂടെ അറസ്റ്റിൽ. കൂടാതെ ബസിനുള്ളിൽ പോലും കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം ആണ് ഇപ്പോൾ പുറത്ത് വരുന്നത് . പെൺകുട്ടിയുടെ അച്ഛന് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അറിയില്ല. കുട്ടിയാണ് ഫോൺ ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് പ്രതികൾ കുട്ടിയുടെ അശ്ലീല ചിത്രങ്ങൾ അയക്കാറുണ്ടെന്നും, ഭീഷണിപ്പെടുത്തിയശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്നും പോലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമായി. ഇതുവരെ പിടിയിലാട്ടവരിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, മത്സ്യവിൽപ്പനക്കാരൻ, പ്ലസ്ടു വിദ്യാര്‍ത്ഥി, നവവരൻ ഉൾപ്പടെ ഉള്ളവർ ഉണ്ട്. 13ാം […]
Read more

ദളിത് കായികതാരത്തിന്റെ പീഡനക്കേസ്; സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷന്‍

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കായികതാരമായ ദളിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മിഷന്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്.പിയോട് വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു. അഞ്ചുകൊല്ലത്തിനിടെ അറുപതിലധികം പേര്‍ പീഡിപ്പിച്ചുവെന്നും 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിന് ഇരയായെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇരുപതുപേരാണ് ഇതുവരെ അറസ്റ്റിലായത്. ഇവരിൽ നവവരനും പ്ലസ് ടു വിദ്യാര്‍ഥിയും സഹോദരങ്ങളുമടക്കമുണ്ട്. പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമവും ചുമത്തി. കെ. അനന്തു, വി.കെ. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.