സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല: യെമൻ എംബസി

ന്യൂഡൽഹി: നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല എന്ന് യെമൻ എംബസി അറിയിച്ചു. കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള വടക്കൻ യെമനിലാണ്. കേസ് കൈകാര്യം ചെയ്തത് ഹൂതികളാണ്. സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ മഷാദ് ആണ് നിമിഷ പ്രിയയുടെ വധശിക്ഷ അംഗീകരിച്ചത്. യമൻ പ്രസിഡന്റ് വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്നും എംബസി അറിയിച്ചു. തലാൽ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് 2017 മുതൽ ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ.
Read more

ഡിജിപിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

ലക്നൗ: വ‍ർഷങ്ങളായി ഡിജിപിയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. 76,000 ഫോളോവർമാർ ഉണ്ടായിരുന്ന അക്കൗണ്ടിൽ സ്ഥിരമായി പോസ്റ്റുകൾ ഇടുന്നുണ്ടായിരുന്നു. കൂടുതൽ വിശ്വാസ്യതയ്ക്ക് വേണ്ടി വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള നീല ടിക്കും ഇയാൾ ഉണ്ടാക്കിയ അക്കൗണ്ടിനുണ്ടായിരുന്നു. ഒടുവിൽ അടുത്തിടെ കാണിച്ച ചെറിയൊരു പരിപാടിയിൽ പ്രതി പെട്ടുപോവുകയായിരുന്നു. ഉത്തർപ്രദേശ് ഡിജിപിയായ പ്രശാന്ത് കുമാറിന്റെ പേരിലാണ് സഹറാൻപൂർ സ്വദേശിയായ 43കാരൻ അമിത് കുമാർ 2022ൽ ഇൻസ്റ്റ അക്കൗണ്ട് ആരംഭിച്ചത്. ഡിജിപി തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളൊക്കെ […]
Read more

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട വിവാദം; കെപിസിസി പ്രത്യേക സംഘത്തെ രൂപീകരിച്ചു

വയനാട്: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് കെപിസിസി. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ മുന്‍ എംപി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
Read more

വിമാനത്താവളത്തിൽ കൊക്കെയ്ൻ വേട്ട; വിപണി മൂല്യം 20.98 കോടിയോളം

ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. 20 കോടി രൂപയുടെ കൊക്കെയ്ൻ രാജ്യത്തേക്ക് കടത്തിയതിന് രണ്ട് ബ്രസീലുകാരെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. ഡിസംബർ 24 ന് സാവോപോളോയിൽ നിന്ന് എത്തിയ യുവതിയും യുവാവുമാണ് പിടിയിലായത്. സംശയം തോന്നി ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരോട് മയക്കുമരുന്ന് പദാർത്ഥങ്ങൾ അടങ്ങിയ ഗുളികകൾ കഴിച്ചതായി വിദേശികൾ സമ്മതിച്ചു. ഇരുവരെയും വിശദമായ പരിശോധനകൾക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് എത്തിച്ച് വിഴുങ്ങിയ കാപ്സ്യൂളുകൾ പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന […]
Read more

ബീജാപൂരിലെ മാധ്യമ പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ

ഛത്തീസ്ഗഡ്: ബീജാപൂരിലെ മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യപ്രതി സുരേഷ് ചന്ദ്രക്കർ പിടിയിൽ. മാധ്യമപ്രവർത്തകനും യൂട്യൂബറുമായ മുകേഷ് ചന്ദ്രക്കറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ ഹൈദരാബാദിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ജനുവരി ഒന്നിനാണ് ബസ്തർ ആസ്ഥാനമായുള്ള ഫ്രീലാൻസ് ജേർണലിസ്റ്റായ മുകേഷിനെ കാണാതായത്. തുടർന്ന് പ്രാദേശിക കരാറുകാരന്റെ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മുകേഷിന്റെ മൃതദേഹം കണ്ടെത്തി. മൊബൈൽ നമ്പർ ട്രാക്ക് ചെയ്തെത്തിയ പൊലീസാണ് കോൺട്രാക്ടർ സുരേഷ് ചന്ദ്രക്കറിന്റെ […]
Read more

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മലയാളി യാത്രക്കാരനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് മലയാളി യാത്രക്കാരനെതിരെ കേസെടുത്ത് പോലീസ്. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നുമെത്തിയ തൃശൂർ സ്വദേശി സൂരജിനെതിരെയാണ് കേസെടുത്തത്. മദ്യപിച്ച സൂരജ് വിമാനത്തിൽ വെച്ച് ബഹളമുണ്ടാക്കുകയായിരുന്നു. യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയ സൂരജിനെതിരെ വിമാന ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്.
Read more

വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കം; അടിയേറ്റ് റോഡിൽ വീണയാൾ മരിച്ചു

കൊച്ചി: വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിൽ അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫ(54)യാണ് മരിച്ചത്. കാഞ്ഞിരമറ്റത്തുവെച്ചാണ് പുതുവര്‍ഷത്തലേന്ന് രാത്രി ഷിബു എന്നയാള്‍ ഹനീഫയെ മര്‍ദിച്ചത്. അടിയേറ്റ് റോഡില്‍വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയായിരുന്നു തുടർന്ന് ഇന്ന് (ഞായറാഴ്ച)മരണം സംഭവിക്കുകയായിരുന്നു. ഡിസംബര്‍ 31-ന് രാത്രി 11.45-ഓടെയായിരുന്നു സംഭവം. കാഞ്ഞിരമറ്റത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിന് പിന്നില്‍ ഹനീഫയുടെ കാറിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് ഷിബുവിന്റെ അടിയേറ്റ് ഹനീഫ റോഡില്‍വീഴുന്നതും വീഴ്ചയില്‍ […]
Read more

അച്ഛനും മകനും തമ്മിൽ തർക്കം; ഇടപെടാൻ പോയ യുവാവിന് ആറ്റിങ്ങൽ പൊലീസിന്റെ മർദ്ദനം, പരാതിയുമായി കുടുംബം

തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. ആറ്റിങ്ങൽ ചെമ്പൂർ സ്വദേശി നിഖിലിനെയാണ് പൊലീസ് ഒരു കാരണവുമില്ലാതെ മർദ്ദിച്ചു എന്ന് പരാതി ഉയർന്നത്. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ അമ്മ പൊലീസ് മർദ്ദനത്തിനെതിരെ പരാതി നൽകിയെങ്കിലും എന്നാൽ സംഭവത്തിൽ ഇതുവരെ പോലീസ് കേസെടുക്കുന്നില്ലെന്നും ആരോപണമുണ്ട്. അതെ സമയം മുഖ്യമന്ത്രിക്കടക്കം പരാതി നൽകാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ 31 ന് രാത്രിയാണ് സംഭവം. വീടിന് അടുത്ത് താമസിക്കുന്ന സുഹൃത്തായ അഖിലിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനായി […]
Read more

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

പട്ടാമ്പി: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. നിലവില്‍ കുട്ടി ഇപ്പോൾ ഉള്ളത് ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ശനിയാഴ്ച്ച മുതൽ കാണാതായതാണ് വല്ലപ്പുഴ ചൂരക്കോട് സ്വദേശിനിയായ പതിനഞ്ചുകാരിയെ. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ കൂടെ തീവണ്ടിയില്‍ യാത്ര ചെയ്തുവെന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം പട്ടാമ്പി പോലീസ് ഇതിനോടകം പുറത്തുവിട്ടിരുന്നു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരശുറാം എക്‌സ്പ്രസില്‍ കുട്ടി യാത്ര ചെയ്തതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. […]
Read more

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാര്‍ഥികൾ തമ്മിൽ സംഘര്‍ഷം; പ്ലസ് ടു വിദ്യാര്‍ഥിക്ക് കുത്തേറ്റു, ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അസ്ലമിനാണ് കുത്തേറ്റത്. ശ്വാസകോശം തുളച്ചുള്ള കുത്തേറ്റ അസ്ലം ഗുരുതരാവസ്ഥയിലാണ്. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.പൂവച്ചല്‍ ബാങ്ക് നട ജംഗ്ഷനില്‍വെച്ച് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്ലമിനെ അക്രമിച്ചത്. സ്‌കൂളിന് ഇന്ന്(ശനി) അവധിയായിരുന്നു. ഒരുമാസം മുമ്പ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.