സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് ആണ്‍കുട്ടികള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും ക്രൂര ബലാത്സംഗം. എട്ടു വയസ്സുകാരിക്ക് നേരെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ ലൈംഗിക അതിക്രമം. തെക്കന്‍ ഡല്‍ഹിയിലെ ഓഖ്ല ഫേസ്-2 മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വീടിന് സമീപം വെച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം ഗോഡൗണിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ 12-ഉം 13-ഉം വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് 12, 13 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴിയില്‍ വെച്ച് കണ്ട പെണ്‍കുട്ടിയെ പ്രതികള്‍ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ ഗോഡൗണിലേക്ക് എത്തിക്കുകയായിരുന്നു. അവിടെ […]
Read more

കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി 12 പവൻ മോഷ്ടിച്ചു

കൊല്ലം: കേരളപുരത്ത് പട്ടാപ്പകൽ വീട്ടിൽ കയറി 12 പവന്‍റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. കേരളപുരം സ്വദേശി വിജിത്തിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ 12 നാണ് സംഭവം നടന്നത്. വിജിത്തിന്‍റെ പ്രായമായ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിലെ കോളിങ് ബെൽ അടിച്ച് മറ്റാരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വീട്ടിനുള്ളിൽ കടന്ന് സ്വർണം കവർന്നത്. വീട്ടിലും റോഡിലും സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളിൽ നിന്നും മോഷ്ടാവിന്‍റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. കൊട്ടാരക്കരയിൽ നിന്നുള്ള കെഎസ്ആർടിസി ബസിൽ കയറി കേരളപുരം […]
Read more

കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പുരോഹിതൻ അറസ്റ്റിൽ

ഇടുക്കി: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പള്ളി വികാരി അറസ്റ്റിൽ. പാലൂർക്കാവ് സിഎസ്ഐ പള്ളിയിലെ വികാരിയും കോട്ടയം വെള്ളൂർ സ്വദേശിയുമായ സന്തോഷിനെയാണ് പെരുവന്താനം പോലീസ് പിടികൂടിയത്. ഫെബ്രുവരി ഒൻപതിനാണ് സംഭവം നടന്നത്. പള്ളിമേടയിൽ വെച്ചാണ് പീഡനശ്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. കൗൺസിലിങിനായി എത്തിയ പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. വിവരം പെൺകുട്ടി ഉടൻ തന്നെ വീട്ടുകാരെ അറിയിക്കുകയും തുടർന്ന് പെരുവന്താനം പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതി ഉയർന്നതോടെ പുരോഹിതൻ ഒളിവിൽ പോയെങ്കിലും പെരുവന്താനം സി.ഐക്ക് ലഭിച്ച രഹസ്യ […]
Read more

മാരാരിക്കുളത്ത് 72 ചാക്ക് ഹാൻസുമായി 2 പേർ പിടിയിൽ

ആലപ്പുഴ: മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കണിച്ചുകുളങ്ങര ജംഗ്ഷൻ സമീപം ഹൈവേയിൽ മാരുതി ഒമ്നി കാർ വഴി കടത്തുകയായിരുന്ന 10 ചാക്ക് ഹാൻസുമായി 2 പേർ പിടിയിൽ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാരാരിക്കുളം പൊലീസും ചേർന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണം തുടരുന്നതിനിടെ, എറണാകുളം മുനമ്പത്തെ ബാത്ത്റൂമിൽ ഒളിപ്പിച്ചിട്ടുണ്ടായ 62 ചാക്ക് ഹാൻസ് കൂടി കണ്ടെത്തി. വർഷങ്ങളായി കേരളത്തിലുടനീളം മൊത്തവിലയിൽ ഹാൻസ് വിതരണം ചെയ്യുന്ന വൻ റാക്കറ്റിൽ ഏഴനായി പ്രവർത്തിച്ച […]
Read more

നാലുവയസുകാരനെ മർദിച്ച് കൊലപ്പെടുത്തി; പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ പിതാവും രണ്ടാനമ്മയും ചേർന്ന് നാലുവയസുകാരനെ കൊലപ്പെടുത്തി. ഭീഷ്മ ഖർബന്ദ (35), ഭാര്യ രാഗിണി ഖർബന്ദ (30) എന്നിവരെ അറസ്റ്റ് ചെയ്തു. നഗരത്തിലെ ചൗക്ക് മേഖലയിലാണ് സംഭവം. കുട്ടിയുടെ അമ്മൂമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നെഹ്റു യുവകേന്ദ്രത്തിന് സമീപത്തുവെച്ച് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉന്നാവോ സ്വദേശിയായ സുധ കശ്യപ് നൽകിയ പരാതിലൂടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് പറയുന്നതനുസരിച്ച്, മാർച്ച് 12-നാണ് മരുമകനായ ഭീഷ്മ, സുധയുടെ പേരക്കുട്ടി അർണവിന്റെ മരണവിവരം അവരെ അറിയിച്ചത്. ‘ലജ്പത് നഗറിലെ വീട്ടിലെത്തിയപ്പോൾ […]
Read more

ഓസ്‌കാര്‍ 2026- മൈക്കിള്‍ ബി ജോര്‍ദാന്‍ മികച്ച നടന്‍, ജെസ്സീ ബക്ക്‌ലീ നടി

ന്യൂയോര്‍ക്ക്: 98ാമത് ഓസ്‌കര്‍ അവാര്‍ഡ് നിശയ്ക്ക് ഹോളിവുഡില്‍ വര്‍ണാഭമായ തുടക്കം. സിന്നേഴ്‌സ് എന്ന ചിത്രത്തിലൂടെ മൈക്കിള്‍ ബി. ജോര്‍ദന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജെസ്സി ബക്ക്‌ലി മികച്ച നടിയുമായി. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറാണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനായി പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ തിരഞ്ഞെടുക്കപ്പെട്ടു. സംവിധായകനുള്‍പ്പെടെ ആറു പുരസ്‌കാരങ്ങളാണ് വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ നേടിയത്. മികച്ച സഹനടനുള്ള പുരസ്‌കാരം ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറി’ലൂടെ ഷോണ്‍ പെന്‍ […]
Read more

നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂർ കരുളായിയിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. രജീല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മായിയമ്മ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് നൽകിയ വിവരമനുസരിച്ച്, രജീലയുടെ ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന ശാന്ത മരുമകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. സംഭവസമയത്ത് രജീലയുടെ രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ശാന്തയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
Read more

കളമശ്ശേരിയിൽ യുവതിയെ ക്രൂരമായി ആക്രമിച്ച് സ്വർണം കവർന്നു

കൊച്ചി: റെയിൽവേ മേൽപ്പാലത്തിന് അടിയിലൂടെ ഒറ്റയ്ക്ക് നടന്നുപോകുകയായിരുന്ന യുവതിയെ ആക്രമിച്ച് സ്വർണം കവർന്നു. യുവതിയുടെ തല മുണ്ടുകൊണ്ട് മൂടിയ ശേഷം തൂണിലും കല്ലിലും പലതവണ ഇടിച്ചാണ് അക്രമി അവശയാക്കി മാലയും കമ്മലും പിടിച്ചെടുത്തത്. എച്ച്.എം.ടി. കവലയ്ക്ക് സമീപമുള്ള കടയിൽ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയെയാണ് ആക്രമിച്ചത്. ഒരു പവൻ സ്വർണമാലയും ഒരു കാതിലെ കമ്മലുമാണ് അക്രമി കവർന്നത്. പാന്റും ഷർട്ടും തൊപ്പിയും ധരിച്ചിരുന്ന അക്രമിയുടെ കൈയിൽ ബാഗും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഞായറാഴ്ച രാത്രി എച്ച്.എം.ടി. കവല […]
Read more

ഭാര്യയെ ശല്യപ്പെടുത്തിയാളെ വിളിച്ചുവരുത്തി മർദിച്ചു കൊലപ്പെടുത്തി

കൊല്ലം: ഭാര്യയെ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയാളെ വിളിച്ചുവരുത്തി മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ്ഭവനിൽ ദിലീപ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുണിനെയും, ഭാര്യ സോനയെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോയെന്ന് പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സോനയ്ക്ക് മരിച്ച ദിലീപ് ഫോണിലൂടെ നിരന്തരം സന്ദേശങ്ങൾ അയച്ചതിനെ തുടർന്നുണ്ടായ തർക്കം പറഞ്ഞുതീർക്കാൻ വരുൺ ഞായറാഴ്ച രാവിലെ ദിലീപിനെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടകവീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയ ദിലീപിനെ […]
Read more

കൂലിത്തർക്കം; വ്യാജബോംബ് ദേഹത്തുകെട്ടി വയോധികൻ

ഇടുക്കി: കൂലി തർക്കത്തെ തുടർന്ന് വയോധികൻ വ്യാജ ബോംബ് ദേഹത്ത് കെട്ടി തൊഴിലുടമയുടെ വീട്ടിലെത്തി അക്രമം. വീടിന്റെ മുറ്റത്തിരുന്ന കാറിലും വാതിലിലും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയും വീടിന്റെ ഭിത്തിയിൽ കരിഓയിൽ ഒഴിക്കുകയും ചെയ്ത ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്താൻ ശ്രമിച്ചതായും പോലീസ് അറിയിച്ചു. നാച്ചിവയൽ മുകളേൽ വീട്ടിൽ ജോണി ആണ് സംഭവത്തിൽ അറസ്റ്റിലായത്. പട്ടംകോളനി പത്തടിപ്പാലത്ത് സജീവിന്റെ വീട്ടിലാണ് ശനിയാഴ്ച രാവിലെ സംഭവം നടന്നത്. സജീവിന്റെ കൃഷിയിടത്തിലെ മുൻ മേൽനോട്ടക്കാരനായിരുന്നു ജോണി. ഇരുവരും തമ്മിൽ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.