സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ജിം സന്തോഷ് വധക്കേസ്; ജാമ്യത്തിലിറങ്ങിയ പ്രതിയായ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. തിരക്കുള്ള റോഡിൽ വെച്ചാണ് അതുലിനെ അക്രമികൾ കാറിൽ നിന്ന് വലിച്ചിറക്കി  വെട്ടിക്കൊലപ്പെടുത്തിയത്. പട്ടാപകൽ ആയിരുന്നു സംഭവം. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ്; 10 വർഷത്തിന് ശേഷം രണ്ട് സ്ത്രീകൾ പിടിയിൽ

കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിലെ പ്രതികൾ പത്ത് വർഷത്തിന് ശേഷം പിടിയിലായി. ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നീ രണ്ട് സ്ത്രീകളെയാണ് മധ്യപ്രദേശിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 2016 ഏപ്രിൽ 30-നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്കുപോയിരുന്ന മകൻ ഉമ്മർ വൈകിട്ട് വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉൾപ്പെടെ ഏകദേശം 10 പവൻ സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഒരു മാസം മുമ്പ് […]
Read more

യുവാവിനെയും പെൺസുഹൃത്തിനെയും കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; 19കാരൻ പിടിയിൽ

മലപ്പുറം: ബൈക്കിൽ കാറിടിപ്പിച്ച് യുവാവിനെയും യുവതിയെയും കൊല്ലാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വണ്ടൂർ നായാട്ടുകല്ല് കാരാട് തുള്ളിശ്ശേരി വീട്ടിൽ അശ്മിൽ (19) ആണ് അറസ്റ്റിലായത്. ബൈക്ക് യാത്രക്കാരനായ ഷാബിൽ അഹമ്മദിന്റെ പരാതിയിലാണ് നടപടി. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന അശ്മിലിനെ തൃശ്ശൂരിൽ നിന്നാണ് നിലമ്പൂർ സിഐ. ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ ഒൻപതിന് രാത്രി 12.30ഓടെ പൊങ്ങല്ലൂരിലായിരുന്നു സംഭവം നടന്നത്. ഷാബിൽ അഹമ്മദും പെൺസുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ അശ്മിൽ സഞ്ചരിച്ചിരുന്ന […]
Read more

മലപ്പുറത്ത് കല്യാണം മുടങ്ങിയതിന്റെ പേരിൽ കൂട്ടയടി

മലപ്പുറം: കൂട്ടിലങ്ങാടി പെരുന്താട്ടിരിയിൽ വിവാഹം മുടങ്ങിയതിനെ തുടർന്ന് സംഘർഷം. കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കളും പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെ കുടുംബവും തമ്മിലാണ് തർക്കം ഉണ്ടായത്. കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെയും പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെയും വിവാഹം ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിശ്ചയിച്ചിരുന്നുവെന്നാണ് വിവരം. പിന്നീട് വിവാഹം മുടങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി പരാതി ഉന്നയിച്ചതായി പറയുന്നു. വിവാഹം മുടക്കിയെന്നാരോപിച്ച് നടന്ന വാക്കുതർക്കത്തിനിടെയാണ് യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ […]
Read more

നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ പിടികൂടി പെൺകുട്ടി

കൊല്ലം: പൊതുസ്ഥലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ കയ്യോടെ പിടികൂടി ചോദ്യം ചെയ്ത് പെൺകുട്ടി. കൊട്ടാരക്കരയിലാണ് സംഭവം. പുനലൂർ സ്വദേശി ശിവപ്രസാദിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനെതിരായ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കോളേജ് പരിസരത്താണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയതെന്ന് പെൺകുട്ടി പറഞ്ഞു. പെൺകുട്ടികൾക്ക് സമീപത്ത് എത്തി നഗ്നത പ്രദർശിപ്പിച്ചതോടെ ഒരാൾ പ്രതികരിക്കുകയും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടി ഇയാളെ […]
Read more

ഭാര്യയ്ക്ക് സന്ദേശമയച്ചതിന് യുവാവിന്റെ തല ചുറ്റികയ്ക്കടിച്ചു തകർത്തു : ആലപ്പുഴ സ്വദേശി അറസ്റ്റിൽ

​ആലപ്പുഴ: അയൽവാസിയായ യുവാവ് ഭാര്യയ്ക്ക് മൊബൈൽ ഫോണിലൂടെ സന്ദേശമയച്ചതിൽ പ്രകോപിതനായി യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ ജോബിനെയാണ് നോർത്ത് പോലീസ് പിടികൂടിയത്. ആക്രമണത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ അയൽവാസി ഷിബിൻ രാജിനെ (28) വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഇക്കഴിഞ്ഞ മാർച്ച് 9-ന് ആലപ്പുഴ കൊമ്മാടിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ജോബിന്റെ ഭാര്യയ്ക്ക് ഷിബിൻ രാജ് നിരന്തരമായി സന്ദേശങ്ങൾ അയച്ചിരുന്നതായി പറയപ്പെടുന്നു. “നീയില്ലാതെ […]
Read more

വാമനപുരത്തെ ഒരു വയസുകാരിയുടെ മരണം കൊലപാതകമെന്ന് സംശയം; അമ്മ കസ്റ്റഡിയിൽ

തിരുവനന്തപുരം: വാമനപുരത്ത് വീടിനുള്ളിൽ ഒരു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയാതായാണ് പോലീസ് സംശയിക്കുന്നത്. കുഞ്ഞിന്റെ മാതാവ് അശ്വതി വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിലാണ്. അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോൾ കുഞ്ഞ് നിലത്ത് പായയിൽ കിടക്കുകയായിരുന്നു. ഈ സമയം അശ്വതിയുടെ പിതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടി ഉറങ്ങുകയാണെന്ന് കരുതിയ മുത്തശ്ശി പിന്നീട് തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കുഞ്ഞ് തറയിൽ കിടക്കുന്നത് കണ്ട് ഇവർ കുട്ടിയെ പെട്ടെന്ന് […]
Read more

സംസാരത്തിനിടെ ആക്രമണം; യുവതിയെ മർദിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ

തിരുവനന്തപുരം: വസ്തു തർക്കത്തിന്‍റെ പേരിൽ വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിത്തുറ സ്വദേശിനിയായ റജീനാ സ്റ്റീഫനെ ആക്രമിച്ച റിബെല്ലോ റൂസ്‌വെൽറ്റിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയും പരാതിക്കാരിയും തമ്മിൽ വർഷങ്ങളായി വസ്തു തർക്കം നിലനിന്നിരുന്നു. ചൊവ്വാഴ്ച രാവിലെ തുമ്പ രാജീവ് ഗാന്ധി നഗറിലുള്ള തന്‍റെ പുരയിടത്തിൽ മതിൽ നിർമ്മിക്കുന്നതിനായി തൊഴിലാളികളുമായി സംസാരിച്ചുനിൽക്കുകയായിരുന്നു റജീനയെ അവിടെയെത്തിയ റിബെല്ലോ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ റജീനയെ ബന്ധുക്കൾ ഉടൻ തന്നെ കഴക്കൂട്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം […]
Read more

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെഎസ്‍യു പ്രവർത്തകര്‍ക്ക് ജാമ്യം

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ജാമ്യം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്. വധശ്രമം ഉൾപ്പെടെ ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. പ്രതികൾ ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടും […]
Read more

വാഹന പരിശോധനക്കിടെ വിദ്യാർത്ഥിയെ മർദ്ദിച്ച് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പള്ളിപ്പുറം സ്വദേശി അഭയ കൃഷ്ണനെയാണ് ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി ആരോപണം ഉയർന്നിരിക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെ കോലിക്കോട് ബിവറേജിന് സമീപത്താണ് സംഭവം നടന്നത്. കോളേജിലേക്ക് പോകുന്നതിനിടെ അഭയ കൃഷ്ണ ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട് ഉദ്യോഗസ്ഥർ വാഹനം നിർത്താൻ കൈകാണിച്ചു. എന്നാൽ കുറച്ച് മുന്നോട്ട് പോയി വാഹനം നിർത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചതെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. തുടർന്ന് ഉദ്യോഗസ്ഥൻ അഭയ കൃഷ്ണയുടെ ചെവിയിലും മുഖത്തും […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.