സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

പാലക്കാട് വിദ്യാർത്ഥിയെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: വീടിനുള്ളിലെ ശുചിമുറിയിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. എലക്കോട് പോന്തക്കോടുള്ള ശിവപ്രസാദ്- സജിത ദമ്പതികളുടെ മകൻ വിശ്വജിത്താണ് (13) മരിച്ചത്. കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിശ്വജിത്ത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സാധാരണപോലെ കുളിക്കാനായി കയറിയതായിരുന്നു വിശ്വജിത്ത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി പുറത്തിറങ്ങാതിരുന്നതോടെ മാതാപിതാക്കൾ ആശങ്കയിലാവുകയും തുടർന്ന് കുളിമുറിയുടെ വാതിൽ പൊളിച്ചു നോക്കിയപ്പോൾ തോർത്തിൽ തൂങ്ങിയ നിലയിൽ വിശ്വജിത്തിനെ കണ്ടെത്തുകയുമായിരുന്നു. ഫുട്ബോൾ അക്കാദമിയിൽ പരിശീലനത്തിന് പോകണമെന്ന് കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോൾ […]
Read more

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഷിംജിത വീണ്ടും പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകിട്ട് 5 മണി വരെ ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഷിംജിത വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസില്‍ വെച്ച് തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയത്. അതേസമയം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്നാണ് ഷിംജിത മാധ്യമങ്ങളോട് പ്രതികരിച്ചത്. വെറുതെ ഒന്നും പറയില്ലല്ലോ എന്നും ഷിംജിത പ്രതികരിച്ചു. ദീപക്കിന്റെ മരണത്തിൽ കുടുംബം […]
Read more

അബദ്ധത്തിൽ എലി വിഷം കഴിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാസ‌ർകോട്: അബദ്ധത്തിൽ എലിവിഷം ഉള്ളിൽചെന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോളിച്ചാൽ മൊട്ടയം കൊച്ചിയിലെ ബി പി ശോഭനയാണ് (56) ചികിത്സയിലിരിക്കെ മരിച്ചത്. എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ മറ്റൊരു ഗ്ലാസിലേക്ക് വിഷം തെറിക്കുകയും പിന്നീട് ഇത് അറിയാതെ ശോഭന വെള്ളം കുടിക്കുകയും വിഷം ഉള്ളിലെത്തുകയുമായിരുന്നു. ശരീരം തളർന്നതിന് പിന്നാലെ ശോഭനയെ ആദ്യം മംഗളൂരുവിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് നിലഗുരുതരമായതിനെ തുടർന്ന് കോഴിക്കാേട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശോഭനയുടെ വീട്ടിൽ എലിശല്യം കൂടുതലായിരുന്നു. ഇതിനെ […]
Read more

ആനയുടെ അടിയേറ്റ് കോട്ടൂര്‍ ആന പരിശീലന കേന്ദ്രത്തില്‍ പാപ്പന് ദാരുണാന്ത്യം

തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആനയുടെ അടിയേറ്റ് പാപ്പന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ആനയുടെ ഒന്നാം പപ്പാന്‍ ആണ് വിഷ്ണു. നെയ്യാര്‍ ഡാം റിസര്‍വെയറില്‍ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.
Read more

കോഴിക്കോട് മാങ്കാവിൽ കെട്ടിടത്തിന് തീപിടിച്ചു; മുറിക്കുള്ളിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മുറിക്കുള്ളിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡരികിലുള്ള ഒറ്റമുറികളുള്ള കെട്ടിടത്തിലാണ് സംഭവം. ഫയർഫോഴ്സ് സ്ഥലത്തെത്തുമ്പോഴേക്കും മുറി പൂർണമായും കത്തിനശിച്ചിരുന്നു. പ്രഭാത സവാരി നടത്തുന്നവരാണ് റോഡരികിലുള്ള കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധിച്ചത്. ഉടൻ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് തീയണക്കിയപ്പോഴാണ് മുറിക്കുള്ളിൽ ഒരാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കല്ലായിയിൽ ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്ന ഒരാളാണ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് അയൽവാസികൾ […]
Read more

ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു

പാലക്കാട്: ഓട്ടോറിക്ഷ ഇടിച്ച് സൈക്കിൾ യാത്രികൻ മരണപ്പെട്ടു. ആലത്തൂർ കാട്ടുശ്ശേരി വേല കമ്മിറ്റി വൈസ് പ്രസിഡന്റും ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായിരുന്ന കാട്ടുശ്ശേരി ആലങ്ങാട്ട് വേണുഗോപാൽ (79) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കാട്ടുശ്ശേരി മന്ദത്ത് വെച്ചാണ് അപകടം ഉണ്ടായത്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് എതിരേ വന്ന ഓട്ടോറിക്ഷ വേണുഗോപാലിന്റെ സൈക്കിളിൽ ഇടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേണുഗോപാലിനെ ഉടൻ തന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചതായി […]
Read more

മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി സംസ്ഥാന ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. മാവേലിക്കര ചെറുകോൽ വൈപ്പുവിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ് എം. മുരളി. 1969ൽ കെ.എസ്.യു. അംഗമായി പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം, കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, […]
Read more

പറശ്ശിനിക്കടവിൽ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പറശിനിക്കടവിലെ ഒരു ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശിനിയായ സ്ത്രീയാണ് മരിച്ചത്. ഇവർ ചെറുകുന്ന് സ്വദേശി കെ.പി. വിജയനൊപ്പം ലോഡ്ജിൽ എത്തിയതായാണ് വിവരം. സംഭവത്തിനു ശേഷം കെ.പി. വിജയനെ കാണാതായതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Read more

“ഓപ്പറേഷൻ കിയ”; കശ്മീരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ മുതിർന്ന കമാൻഡറായ മാവി ഉൾപ്പെടെ രണ്ട് ഭീകരരാണ് കൊല്ലപ്പെട്ടത്. ഉധംപുരിലെ ബസന്ത്ഘട്ട് മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ‘ഓപ്പറേഷൻ കിയ എന്ന പേരിൽ നടത്തിയ സൈനിക നീക്കത്തിൽ ഭീകരരുടെ ഒളിത്താവളവും സൈന്യം തകർത്തു. മേഖലയിൽ ജെയ്‌ഷെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ജമ്മുകശ്മീർ പോലീസിൽനിന്നാണ് രഹസ്യവിവരം ലഭിച്ചത്. തുടർന്ന് ജമ്മുകശ്മീർ പോലീസും സിഐഎഫ് ഡെൽറ്റ സംഘവും സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്‌സും സിആർപിഎഫും […]
Read more

അമ്മയുടെ കൂടെ ഒളിച്ചോടിയ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

ബെം​ഗളൂരു: അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. ബസഡോണി സ്വദേശിയായ ബസപ്പ ഹൊസ്മാനി എന്നയാളാണ് കൊല്ലപ്പെട്ടത്. കർണാടകയിലാണ് സംഭവം നടന്നത്. റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തിൽ ചവിട്ടി നിൽക്കുകയും ചെയ്തു. സംഭവത്തിൽ എരയ്യ മഠപതി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് ബസപ്പയും മഠപതിയുടെ അമ്മയും ഒളിച്ചോടിയത്. അമ്മയോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്ന് എരയ്യക്ക് ഹോസ്മാനിയോട് വർഷങ്ങളായി പകയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിച്ചോടിയതിന് ശേഷം ഹോസ്മാനിയും എരയ്യയുടെ അമ്മയും […]
Read more

Recent News

Advertisement