സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ഏറ്റുമാനൂരിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന് സമീപം കോവിൽപാടം റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കട്ടപ്പന സ്വദേശിയായ യുവാവാണ് മരിച്ചത്. കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഇയാൾ നേരത്തെ അറിയിച്ചിരുന്നതായാണ് വിവരം. സയനൈഡ് ഉള്ളിൽ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് പരിസരവാസികൾ ഉൾപ്പെടെയുള്ളവർ വിവരം അറിയുന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി […]
Read more

ദീപക്ക് ജീവനൊടുക്കിയ സംഭവം; മുൻകൂർ ജാമ്യാപേക്ഷ നൽകി ഷിംജിത

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വീഡിയോയെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. അതേസമയം, ഷിംജിത മുസ്തഫയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നതും, ബസിലെ ജീവനക്കാർ ഉൾപ്പെടെ യാതൊരു സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തുന്നതും പോലീസ് നീക്കം തുടരുകയാണ്. ഷിംജിതയ്ക്ക് വേണ്ടിയുള്ള കേസ് ആത്മഹത്യാപ്രേരണയ്ക്കാണ് ചുമത്തിയത്. ദീപകിന്റെ കുടുംബം, ഷിംജിതക്ക് മേൽ […]
Read more

ഒറ്റപ്പാലം ഇരട്ടക്കൊല; റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

പാലക്കാട്: ഒറ്റപാലം തോട്ടക്കരയിലെ ദമ്പതികളുടെ കൊലപാതകം മുൻകൂട്ടി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലെന്ന് റിമാൻഡ് റിപ്പോർട്ട്. കോടതിയിൽ നിന്ന്വളർത്തു മകൾ സുൽഫിയ കുഞ്ഞിനെ, ഭർത്താവ് മുഹമ്മദ് റാഫിക്ക് നൽകേണ്ടതില്ല എന്ന ഉത്തരവ് നേടിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. തോട്ടക്കര നാലകത്ത് നസീർ, ഭാര്യ സുഹറ എന്നിവർ കൊല്ലപ്പെട്ട കേസിലെ റിമാൻഡ് റിപ്പോർട്ടിലാണ് പരാമർശം. അറസ്റ്റിലായ മരുമകൻ മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് റാഫി കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണെന്നാണു പൊലീസിൻ്റെ കണ്ടെത്തൽ. മുഹമ്മദ് റാഫിയും ഭാര്യ സുൽഫിയയും തമ്മിലുള്ളവിവാഹമോചന കേസ് […]
Read more

കല്യാണവീട്ടിലെ തിളച്ച പായസത്തിലേക്ക് വീണ് മധ്യവയസ്സ്കൻ മരിച്ചു

മലപ്പുറം: ചേളാരിയിലെ കല്യാണവീട്ടിൽ തിളച്ച പായസയിൽ വീണ് മധ്യവയസ്സ്കൻ മരിച്ചു. ചേളാരി പത്തുര് സ്വദേശി അയ്യപ്പൻ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച ബന്ധുവീട്ടിൽ പാചക സഹായത്തിനിടെയാണ് വലിയ ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച തിളച്ച പായസത്തിൽ വീണത്. പൊള്ളലേറ്റ അയ്യപ്പനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെ ഇന്നലെയാണ് മരണം സംഭവിച്ചത്. അയ്യപ്പന്‍ ദീർഘകാലമായി വിവിധ സ്‌കൂളുകളുടെ സ്വകാര്യ ബസിൽ ഡ്രൈവർ ആയി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ കാലത്ത് ചേളാരിയിൽ ഓട്ടോ ഡ്രൈവർ […]
Read more

പാലക്കാട് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം; മൂന്നുപേർക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവറായ വെള്ളിനേഴി സ്വദേശി പ്രകാശൻ (50)ആണ് മരിച്ചത്. ഓട്ടോറിക്ഷ അഴുക്കു ചാലിലേക്ക് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്. പാലക്കാട് പുവത്താണി പള്ളിക്കുന്നിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലെ 3 യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ക്ഷേത്ര ദർശനത്തിനായി പോയി തിരികെ വരുന്ന വഴിയായിരുന്നു അപകടം. രണ്ടുമാസം മുമ്പ് ഇതേ സ്ഥലത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു.
Read more

സ്‌കൂൾ ബസിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; വിദ്യാർത്ഥി മരിച്ചു

കൊച്ചി: ആലുവ എടത്തല എസ്.ഒ.എസിന് സമീപം വാഹന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പുക്കാട്ടുപടി വള്ളത്തോൾ സ്മാരക ലൈബ്രറിയ്ക്ക് സമീപം പുറമഠത്തിൽ അജിൻ ബിജു ആണ് മരിച്ചത്. എസ്.ഒ.എസിന് സമീപം അജിൻ ഓടിച്ചിരുന്ന ബൈക്ക് ഒരു സ്കൂൾ ബസിൽ തട്ടി സ്വകാര്യ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അസീസി തെരേസിയൻ അക്കാദമി വിദ്യാർത്ഥിയാണ് അജിൻ.
Read more

കൊരട്ടിയിൽ സ്വകാര്യ വ്യക്തിയുടെ ആള്‍മറയുള്ള കിണറ്റില്‍ പന്നി വീണ് ചത്ത നിലയില്‍

തൃശ്ശൂർ: തിരുമുടിക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ ആള്‍മറയുള്ള കിണറ്റില്‍ പന്നി ചത്ത നിലയില്‍.കൊരട്ടി തിരുമുടിക്കുന്ന് കണ്ണംന്വുഴ റാഫേല്‍ മാര്‍വെല്‍ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കണ്ടത്. പുലര്‍ത്തെ പട്ടി കുരക്കുന്നത് കേട്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. രാവിലെ സമീപത്തെ ചായക്കടക്കാരന്‍ വെള്ളം എടുക്കാന്‍ വന്നപ്പോഴാണ് കിണറ്റില്‍ പന്നി ചത്തു കിടക്കുന്നത് കാണുന്നത്. വന വകുപ്പ് അധികൃതരെ വിവരമറിയിച്ചത്തിനെ തുടര്‍ന്ന് വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ അതിരപ്പിള്ളി ആര്‍ആര്‍ടീം എത്തി പന്നിയെ കിണറ്റില്‍ നിന്ന് പുറത്തെടുത്തു.
Read more

പ്ലസ് ടു വിദ്യാർഥി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആറ്റിങ്ങല്‍ മുദാക്കല്‍ അമുന്തിരത്ത് അളകാപുരിയിൽ ബൈജുവിന്‍റെ മകൻ സിദ്ധാര്‍ഥാണ് ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായിപോയതാണ്. രാവിലെ ഒമ്പത് മണിയായിട്ടും മുകളിലെ നിലയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാർ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായുള്ള തര്‍ക്കത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം […]
Read more

ഒറ്റപ്പാലത്തെ ഇരട്ടക്കൊലപാതകം; ആസൂത്രിത നീക്കം എന്ന് പോലീസ്

പാലക്കാട്: തോട്ടക്കരയിൽ ദമ്പതികളെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് റാഫിയുടെ ക്രൂരതയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണമെന്ന് പോലീസ്. മകനെ വിട്ടുനൽകില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കുന്നതിലുള്ള വൈരാഗ്യമാണ് തോട്ടക്കര നാലകത്ത് വീട്ടിൽ നസീറിനെയും ഭാര്യ സുഹറയെയും കൊലപ്പെടുത്താൻ കാരണമായതെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് കേസിലുൾപ്പെടെ പ്രതിയായ റാഫിയുടെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ ഭാര്യ സുൽഫിയ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്. മലപ്പുറം പടപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എ കടത്തിയ […]
Read more

പഴഞ്ഞി മങ്ങാട്ടിൽ യുവതി തീ കൊളുത്തി മരിച്ചു

തൃശ്ശൂർ: പഴഞ്ഞി മങ്ങാടിൽ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. മങ്ങാട് മുപ്പങ്ങൽ സ്വദേശിനി ചന്ദ്രാവതി ആണ് മരിച്ചത്. യുവതി സ്വയം തീ കൊളുത്തിയതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമാക്കുന്നതിനായി പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Read more

Recent News

Advertisement