സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

യുവാവിനെ വെട്ടിക്കൊലപ്പെടുത്തി;സംഭവം ചെന്നൈയിൽ

ചെന്നൈ: പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ കാണാനെത്തിയ യുവാവിനെ വെട്ടികൊലപ്പെടുത്തി.ചൈന്നൈ കിൽപോങ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം.രാജമംഗലം സ്വദേശി ആദി(28) ആണ് കൊല്ലപ്പെട്ടത്.നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ആശുപത്രിയിൽ എത്തിയ അ‌ജ്ഞാതസംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.ഞായറാഴ്‌ച അർദ്ധരാത്രിയിലാണ് ഭാര്യയെ കാണാനായി ഇയാൾ ആശുപത്രിയിൽ എത്തിയത്.ഹെൽമെറ്റ് ധരിച്ചെത്തിയ നാലംഗ സംഘം ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാനായി പൊലീസ് ഒമ്പത് പ്രത്യേക സംഘങ്ങളെ നിയോഗിച്ചുരണ്ട് പേരെ കസ്റ്റഡിയിലെടുത്തു.ആശുപത്രിയിൽ രോഗികളുടെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന പൊലീസുകാരുടെ കൺമുന്നിലാണ് കൊലപാതകം നടന്നതെന്ന് രോഗികളുടെ […]
Read more

മേലൂർ വെട്ടുകടവ് പാലത്തിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: മദ്യലഹരിയിൽ കുടുംബ വഴക്കിനെ തുടർന്ന് മേലൂർ വെട്ടുകടവ് പാലത്തിൽ നിന്നും ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി മുള്ളമ്പാറ മരങ്ങാട്ടുപറമ്പിൽ ശശിയുടെയും, വിജയമ്മ യുടേയും മകൻ വിമൽ കുമാർ (36)മൃതദേഹമാണ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പുഴയിലെ 20 അടി താഴ്ചയിൽ നിന്ന് കണ്ടെത്തിയത് .ചാലക്കുടി ഫയർ സ്റ്റേഷൻ അസിസ്റ്റൻ്റ് ആർ കെ രമേഷിൻ്റെ നേതൃത്വത്തിൽ  ചാലക്കുടി നിലയത്തിലെ സ്കൂബാ ഡൈവർ മാരായ സന്തോഷ് കുമാർ പി എസ് നിമേഷ് ആർ. എം. ഇരിങ്ങാലക്കുട നിലയത്തിലെ സ്കൂബാ ഡൈവർ […]
Read more

അബദ്ധത്തിൽ തോക്കുപൊട്ടി അഭിഭാഷകന് ദാരുണാന്ത്യം

കോട്ടയം: സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം. ഉഴവൂർ ഒക്കാട്ട് അഡ്വ. ജോബി ജോസഫാണ് (56) മരിച്ചത്. പാലാ ബാറിലെ അഭിഭാഷകനാണ് ഇദ്ദേഹം. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഉഴവൂർ പയസ്മൗണ്ട് നീരുട്ടി ഭാഗത്ത് നായാട്ട് നടത്തുന്നതിനിടയിൽ ജോബി സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് മറിയുകയായിരുന്നു. ഈ സമയം, തോളത്ത് സൂക്ഷിച്ചിരുന്ന തോക്ക് പൊട്ടി ചെവിയുടെ ഭാഗത്ത് പരിക്കേറ്റു. ശബ്ദംകേട്ട് ആളുകൾ സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് […]
Read more

മട്ടന്നൂരിൽ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ: കളിക്കുന്നിതിനിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. അയ്യല്ലൂർ ‘ശിവദം’ ഹൗസിൽ ശിവദേവ് (16) ആണ് ടർഫ് കോർട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായർ പുലർച്ചെയാണ് മരിച്ചത്. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. അച്ഛൻ: കെ രതീശൻ (മട്ടന്നൂർ എയർപോർട്ട്). അമ്മ: ശ്രീനിഷ. സഹോദരി: പാർവതി (മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനി).
Read more

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ യു.എം അബ്‌ദുറഹ്മാൻ മുസ്‌ലിയാർ മൊഗ്രാൽ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചൽ മലബാർ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറൽ സെക്രട്ടറിയുമായ മൊഗ്രാൽ കടവത്ത് ദാറുസ്സലാമിൽ യു.എം അബ്‌ദുറഹ്‌മാൻ മുസ്‌ലിയാർ (86) അന്തരിച്ചു. ഒരാഴ്ചയോളമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില മെച്ചപ്പെടാത്തതിനെ തുടർന്ന് ശനിയാഴ്ച വസതിയിലേക്കു കൊണ്ടുവന്നിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം. അബ്ദുൽഖാദിറിന്റെയും ഖദീജയുടെയും മകനായി 1939 നവംബർ രണ്ടിനായിരുന്നു അബ്‌ദുറഹ്‌മാൻ മുസ്‌ലിയാരുടെ ജനനം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1963 – 1964 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി […]
Read more

സൗദിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച്; മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം വെമ്പായം സ്വദേശി പുളിക്കക്കോണത്ത് പാണയിൽവീട്ടിൽ അൽ അസീം (34) ആണ് മരിച്ചത്. അസീം ഓടിച്ച കാർ ഒരു ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു വെച്ച് തന്നെ അൽ അസീം മരണപ്പെട്ടു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നു. പിതാവ്: അബ്‌ദുൽ […]
Read more

ഡിജിറ്റൽ പ്രസിൽ പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: കാട്ടാക്കടയിൽ ഡിജിറ്റൽ പ്രസ്സിൽ ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം. പെട്രോള്‍ കുപ്പിയുമായി എത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ പെട്രോള്‍ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കടയിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു. നെടുമങ്ങാട് സ്വദേശിയായ യുവാവ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കടയിലെ സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് തീയണച്ചത്. പൊള്ളലേറ്റ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

മുതിർന്ന കോൺഗ്രസ് നേതാവ് സി.എസ്. ജോസഫ് നിര്യാതനായി; സംസ്‌കാരം വ്യാഴാഴ്ച

കോട്ടയം: മുതിർന്ന കോൺഗ്രസ് നേതാവും ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ സി.എസ്. ജോസഫ് (95) നിര്യാതനായി. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. ദീർഘകാലം കെപിസിസി മെമ്പറായും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപക സഹകാരികളിൽ ഒരാളായ സി.എസ്. ജോസഫ്, ബാങ്ക് പ്രസിഡന്റ് എന്ന നിലയിൽ മേഖലയിലെ സഹകരണ മേഖലയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ്. വിവിധ സാമൂഹ്യ- സാംസ്‌കാരിക സംഘടനകളുടെ […]
Read more

കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കൊടുവള്ളി സ്വദേശി നിഹാൽ, വയനാട് സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് […]
Read more

കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കല്ലാർഭാഗം സ്വദേശിനി ഷേർലി, മാത്യു കോട്ടയം ആലുംമൂട് സ്വദേശി ജോബ് എന്നിവരാണ് മരിച്ചത്. വീട്ടമ്മയായ ഷേർലിയെ കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജോബ് ആത്മഹത്യ ചെയ്തതാകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത നിലയിലും, ജോബിനെ അതേ മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷേർലിയെ ഫോണിൽ ബന്ധപ്പെടാൻ സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം […]
Read more

Recent News

Advertisement