സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Death

ഒമാനിൽ പ്രവാസി മലയാളി മരിച്ചു

തൃശൂർ : ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒമാനിൽ പ്രവാസി മലയാളി മരിച്ചു. പാവറട്ടി വെങ്കിടങ്ങ് സ്വദേശി കാഷിഫ് ആണ് മരിച്ചത്. മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. റൂവിയിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു കാഷിഫ്. ഇന്നല്ലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ സ്വീകരിച്ചു വരുന്നു.
Read more

മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്

കാലടി: എറണാകുളം മലയാറ്റൂരിലെ മുണ്ടങ്ങമറ്റത്ത് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്. മുണ്ടങ്ങാമറ്റം സ്വദേശി ചിത്രപ്രിയയാണ് മരിച്ചത്. ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയാണ് ചിത്രപ്രിയ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പരിശോധനയിൽ കണ്ടെത്തിയത്. അന്തിമ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായേക്കും. സംഭവവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസ് കൈവശപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രി 1.53-നുള്ള ദൃശ്യങ്ങളിൽ ചിത്രപ്രിയ ഒരാളോടൊപ്പം ബൈക്കിൽ പോകുന്നതായി കാണുന്നു. മൃതദേഹം കണ്ടെടുത്ത സ്ഥലത്തിന് സമീപം രക്തക്കറയുള്ള കല്ലും പൊലീസ് കണ്ടെത്തി. […]
Read more

വാഴയ്ക്കു വെള്ളമൊഴിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു

കാസർഗോഡ് : വാഴക്ക് വെള്ളം ഒഴിക്കുന്നതിനിടെ ക്ഷീണമായി വീണ യുവതിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആറങ്ങാടി അരയിയിലെ വലിയ വീട്ടിൽ സുബിന്റെ ഭാര്യ സഞ്ജന (23) ആണ് മരിച്ചത്. പുതുക്കൈ അടുക്കത്ത് പറമ്പിൽ ആണ് കുഴഞ്ഞുവീണത്. സ്വകാര്യ വ്യക്തിയുടെ പറമ്പ് സഞ്ജനയുടെ ഭർതൃ പിതാവാണ് കാര്യസ്ഥനായി നോക്കി നടത്തുന്നത്. ഈ പറമ്പിൽ വാഴ നനക്കുന്നതിനിടെ ക്ഷീണമായി വീഴുകയായിരുന്നു. മൂന്ന് വർഷം മുൻപാണ് വിവാഹിതയായത്. ഗൾഫിലുള്ള ഭർത്താവ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആർ.ഡി.ഒ മൃതദേഹം ഇൻക്വസ്റ്റ് നടത്തും.
Read more

സൈക്കിളിൽ സഞ്ചരിക്കവേ പുഴയിൽ വീണ് ഗൃഹനാഥൻ മരിച്ചു

കോട്ടയം: സൈക്കിളിൽ സഞ്ചരിക്കവേ പുഴയിൽ വീണ് ഒളശ്ശ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. ഒളശ്ശ പള്ളിപ്പുറത്തുശ്ശേരി വീട്ടിൽ വി. ഷാജി ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഒളശ്ശ തോണികടവിനു സമീപമായിരുന്നു അപകടം. വളർത്തുമൃഗങ്ങൾക്കായി പുല്ലുകെട്ട് സൈക്കിളിന്റെ പിന്നിൽ കെട്ടിവച്ച് പോകുമ്പോളാണ് ഷാജി പുഴയിലേക്ക് വീണത്. വിവരമറിഞ്ഞതിനെ തുടർന്ന് കോട്ടയത്തുനിന്നുള്ള ഫയർഫോഴ്സും വെസ്റ്റ് പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തുടർ നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Read more

മോട്ടോര്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യൂവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: ചാലക്കുടിയിൽ മോട്ടോര്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യൂവാവിന് ദാരുണാന്ത്യം. തുരുത്തിപറമ്പ് കൊല്ലം സ്വദേശി രതീഷ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ പുത്തന്‍ച്ചിറ സ്വദേശി ജെബിന്‍ ഷാജു ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചാലക്കുടി റെയില്‍വെ ഓവര്‍ ബ്രിഡ്ജ് ഇറങ്ങി വരുന്നിടത്താണ് അപകടം നടന്നത്.രാത്രിയായതിനാല്‍ അപകടം അറിയുവാന്‍ വൈകിയതായും പറയുന്നു.കുറെ നേരം റോഡില്‍ കിടന്ന ശേഷമാണ പരിക്കേറ്റവരെ ചാലക്കുടി സെന്റ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും രതീഷ് മരിച്ചു.
Read more

മണലൂറിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: അന്തിക്കാട് മണലൂർ ഐടി ഐ റോഡിന് സമീപം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ സ്വദേശി നിഷമോൾ ആണ് മരിച്ചത്.. ഇന്നലെ രാവിലെ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി ഐടിഎ റോഡിലെ വാടക വീട്ടിലാണ് താമസം. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളാണ് നിഷ. കുട്ടികൾ അടുത്തവീട്ടിൽ ചെന്ന് അമ്മ ഉണരുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് അയൽക്കാരെത്തി നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചു. സംഭവത്തിന് […]
Read more

കോട്ടയം ഈരാറ്റുപേട്ടയിൽ ഗൃഹനാഥനെ വെടിയേറ്റ് മരിച്ച നിലയിൽ

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന് സമീപത്തെ പറമ്പിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച നിലയിൽ. തടവിനാൽ വീട്ടിൽ ലോറൻസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ സ്വയം വെടിയുതിർത്തതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി

കൊച്ചി: വീട്ടിൽ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയ യുവാവിനെയാണ് അടച്ചിട്ട വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി കോട്ടുവന്താനം മുളക്കുളം സ്വദേശി അഭിജിത് ബിനീഷ് ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ കെട്ടിടം ഒരു സ്വകാര്യ ആശുപത്രിയുടെ പഴയ ക്വാർട്ടേഴ്സാണ്. പോക്കറ്റിൽ നിന്നു ലഭിച്ച തിരിച്ചറിയൽ കാർഡ് വഴിയാണ് പൊലീസ് ബിനീഷിനെ തിരിച്ചറിഞ്ഞത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം. ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ക്വാർട്ടേഴ്സിലെ […]
Read more

മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥി കുഴഞ്ഞുവീണു മരിച്ചു

മലപ്പുറം: മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം സ്വദേശി ഹസീന ആണ് മരിച്ചത്. മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർത്ഥിയാണ് ഹസീന. രാത്രി പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയെപ്പോഴാണ് ഹസീനയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ടഭ്യർഥനയും രാത്രി കുടുംബയോഗങ്ങളിലും പങ്കെടുത്താണ് വീട്ടിലെത്തിയത്. ഉടൻ എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പായിമ്പാടം അങ്കണവാടി അധ്യാപികയാണ് ഹസീന.
Read more

പാവന്നൂർ മൊട്ടയിൽ സ്കൂട്ടർ മറിഞ്ഞ് ആദികടലായി സ്വദേശിയായ യുവാവ് മരിച്ചു

കണ്ണൂർ: പാവന്നൂർ മൊട്ടയിൽ സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിൽ തെറിച്ച് വീണ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി വെത്തിലപള്ളി വയൽ സ്വദേശിയും ഇപ്പോൾ ആദികടലായി ലീഡേഴ്സ് കോളേജിന് സമീപം താമസക്കാരനുമായസനയിൽ പി.എം മഷ്ഹൂദിൻ്റെയും സുനീറയുടെയും മകൻ ഷിബിൽ മഷ്ഹൂദ് (20) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30 ഓടെ പാവന്നൂർ മൊട്ട ജംഗ്ഷനിൽ നിന്നു കൊളോളം ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ചു പോകവെയായിരുന്നു അപകടം. സി എം എ കോഴ്സ് പൂർത്തിയാക്കി ചെന്നൈയിൽ ഇൻ്റേൺഷിപ്പ് ചെയ്തു വരികയായിരുന്ന […]
Read more

Recent News

Advertisement