Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Economy

കേരളത്തിൽ കപ്പൽ നിർമ്മാണത്തിന് ടാറ്റ ഗ്രൂപ്പ്; 10000 കോടിയുടെ നിക്ഷേപം വരുന്നു

തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ ( ഏകദേശം പതിനായിരം കോടിയോളം രൂപ) നിക്ഷേപിക്കാനുള്ള പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ടാറ്റയുടെ നിർദ്ദേശം സർക്കാർ ഗൗരവമായി പരിഗണിക്കുകയാണെന്നും ഒരു മാസത്തിനുള്ളിൽ ഇതിന് അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ സ്ഥലം സർക്കാർ വിട്ടുനൽകുമെന്നും അദ്ദേഹം അറിയിച്ചു. സ്റ്റീൽ, സ്മാർട്ട്‌ഫോണുകൾ, വാഹനങ്ങൾ, […]
Read more

ആദായ നികുതി റിട്ടേൺ; നികുതി നൽകാത്തവരും ITR ഫയൽ ചെയ്യണോ? എന്നാണ് അവസാന തിയതി? ശ്രദ്ധിച്ചില്ലെങ്കിൽ വിയർക്കും

നിങ്ങളുടെ വരുമാനം കുറവായതിനാൽ നികുതി നൽകേണ്ടതില്ലാത്തതിനാൽ ഐടി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ? ശമ്പള വരുമാനക്കാർക്കിടയിൽ വ്യാപകമായുള്ള സംശയമാണിത്. സ്റ്റാൻഡേഡ് ഡിഡക്ഷനും റിബേറ്റും ഉൾപ്പടെ 12.75 ലക്ഷംവരെ വരുമാനമുള്ള ശമ്പള വരുമാനക്കാർക്ക് നികുതി ബാധ്യതയില്ലെങ്കിലും റിട്ടേൺ നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. മൂലധന നേട്ടം, ഡിജിറ്റൽ ആസ്തി(VDA), ലോട്ടറി തുടങ്ങിയ പ്രത്യേക വരുമാനങ്ങൾക്ക് നിശ്ചിത നിരക്കിൽ നികുതി നൽകുകയും വേണം. നികുതി വിധേയ വരുമാനം പരിധിയിൽ കുറവാണെങ്കിലും വിദേശ യാത്ര നടത്തിയവരും വൻതുക വൈദ്യുതി ബില്ല് […]
Read more

16-ാം ധനകാര്യ കമ്മിഷൻ: കേരളത്തിന് 2,647 കോടി രൂപയുടെ ബേസിക് ഗ്രാന്റ്

ന്യൂഡൽഹി: 16-ാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അടുത്ത അഞ്ച് വർഷത്തിനിടെ ‘2,647 കോടി രൂപ’ ബേസിക് ഗ്രാന്റായി ലഭിക്കും. 2026–27 മുതൽ 2030–31 വരെയുള്ള കാലയളവിൽ വർഷംതോറും ഗ്രാന്റ് തുക വർധിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഗ്രാന്റ് വിതരണം ഇപ്രകാരമാണ്: 2026–27: 425 കോടി രൂപ2027–28: 472 കോടി രൂപ2028–29: 524 കോടി രൂപ2029–30: 581 കോടി രൂപ2030–31: 645 കോടി രൂപ സംസ്ഥാന തദ്ദേശ മന്ത്രിമാർക്കായി കേന്ദ്ര പഞ്ചായത്തിരാജ് […]
Read more

LNG വിതരണത്തിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ; നിർദ്ദേശം പുറത്തിറക്കി

ന്യൂഡൽഹി: എൽഎൻജി വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. മധ്യപൂർവേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഈ വർഷം ആദ്യം എൽഎൻജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതത്തിന് തടസ്സം നേരിട്ടതും വിതരണക്കാർ ഫോഴ്‌സ് മജ്യൂർ വ്യവസ്ഥകൾ പ്രാബല്യത്തിൽ കൊണ്ടുവന്നതും സാഹചര്യം സങ്കീർണ്ണമാക്കിയിരുന്നു. ഇതിനെ തുടർന്ന് രാജ്യത്ത് പ്രകൃതി വാതക വിതരണത്തിന് മുൻഗണനാ മേഖലകൾ നിശ്ചയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. വിതരണത്തിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനായി എൽഎൻജി, […]
Read more

ITR ഫയൽ ചെയ്യാനുള്ള സമയം തീരുന്നു, വൈകിയാൽ കനത്ത പിഴ

ന്യൂഡൽഹി: വ്യക്തിഗത ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയപരിധി ഇനി ഒരു മാസം കൂടി മാത്രം. ഐടിആർ–1, ഐടിആർ–2 ഫോമുകൾ ഫയൽ ചെയ്യുന്നവർക്കുള്ള സമയപരിധി ജൂലൈ 31 ആണ്. സമയപരിധി നീട്ടുമോയെന്നു വ്യക്തമല്ല. പരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീ നൽകേണ്ടി വരും. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ. റിട്ടേൺ ഫയൽ ചെയ്തവർക്ക് റിവൈസ്ഡ് റിട്ടേ സമർപ്പിക്കണമെങ്കിൽ 2027 മാർച്ച് 31 […]
Read more

ഹ്രസ്വകാല സാമ്പത്തിക ബാധ്യതകൾ മുൻനിർത്തി 10 വർഷത്തെ ലൈഫ് കവറുമായി ICICI പ്രുഡൻഷ്യൽ ലൈഫ്

കൊച്ചി: ഭവന വായ്പ, ബിസിനസ്സ് വായ്പ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളുള്ള ഉപഭോക്താക്കൾക്കായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് പുതിയ 10 വർഷത്തെ ലൈഫ് കവർ അവതരിപ്പിച്ചു. ഐസിഐസിഐ പ്രു ഐപ്രൊട്ടക്റ്റ് സ്മാർട്ട് പ്ലസ് എന്ന പേരിലാണ് പുതിയ പോളിസി പുറത്തിറക്കിയിരിക്കുന്നത്. നിർദ്ദിഷ്ട കാലാവധിയുള്ള ബിസിനസ്സ് വായ്പകളെടുക്കുന്ന സ്വയം തൊഴിൽ ചെയ്യുന്നവർക്കും, ഭവന വായ്പ എടുത്തിട്ടുള്ളവർക്കും, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താൻ ആസൂത്രണം ചെയ്യുന്ന മാതാപിതാക്കൾക്കും ഈ പോളിസി ഏറെ പ്രയോജനകരമാണ്. 10 വർഷത്തെ […]
Read more

​ഗ്യാസ്, പെട്രോൾ വില കുറഞ്ഞു, പാസ്പോർട്ട് ഫീസ് കൂടും; ഇന്ന് മുതൽ നിലവിൽ വരുന്ന മാറ്റങ്ങൾ

കോഴിക്കോട്: വലിയ മാറ്റങ്ങളോടെയാണ് പുതിയ മാസം ആരംഭിക്കുന്നത്. ഇന്ന് മുതൽ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിരവധി സുപ്രധാന മാറ്റങ്ങളാണ് രാജ്യത്ത് നിലവിൽ വരുന്നത്. പാചകവാതക വില, പെട്രോൾ വില, റെയിൽവേ നിയമങ്ങൾ, പാസ്പോർട്ട് ഫീസ്, ആധാർ അപ്ഡേറ്റ് തുടങ്ങി വിവിധ മേഖലകളിലാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞതാണ് പ്രധാന മാറ്റം. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകൾക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിലക്കുറവ്. എന്നാൽ ഗാർഹിക എൽപിജി […]
Read more

10000 രൂപ പിഴ നൽകണം, ജൂലൈ 1 മുതൽ വമ്പൻ മാറ്റങ്ങൾ; പോക്കറ്റ് കീറുമോ പരിഷ്കാരങ്ങൾ?

ഓരോ പുതിയ മാസവും ചില പുതിയ മാറ്റങ്ങളുമായാണ് കടന്നുവരുന്നത്. ഈ മാറ്റങ്ങൾ സാമ്പത്തിക മേഖലയിലാണെങ്കിൽ സാധാരണക്കാർ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ നിത്യജീവിതത്തെയും പ്രതിമാസ ബജറ്റിനെയും നേരിട്ട് ബാധിക്കുന്ന ഇത്തരം നിയമങ്ങൾ മുൻകൂട്ടി അറിയുന്നത് അനാവശ്യമായ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന സാമ്പത്തിക നിയമങ്ങളും അവ നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കുമെന്നും താഴെ പരിശോധിക്കാം. ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് പരിഷ്‌കാരങ്ങൾ ബാങ്കിംഗിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലുമാണ് […]
Read more

ആകാശിനെ തന്നാൽ കടം എഴുതിത്തള്ളാമെന്ന് ​ഗ്ലാസ് ട്രസ്റ്റ്, തിരിച്ചുവരവിന് ബൈജൂസ്; ഫലംകാണുമോ പുതിയ ഫോർമുല?

ഒരിക്കൽ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ലോകത്തിന്റെ അഭിമാനമായി നിലകൊണ്ട് പിന്നീട് അവിശ്വസനീയമാം വിധം നിലയില്ലാ കയത്തിലേക്ക് വീണുപോയൊരു പേരാണ് ബൈജൂസ് ലേണിങ് ആപ്പ് എന്നത്. മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ഓൺലൈൻ വിദ്യാഭ്യാസ സ്ഥാപനമാണ് ബൈജൂസ്. തിങ്ക് ആൻഡ് ലേൺ എന്ന മാതൃകമ്പനിക്ക് കീഴിലാണ് ബൈജൂസ് സ്ഥാപിച്ചത്. എത്രയൊക്കെ വിമർശിച്ചിരുന്നെങ്കിലും ആ വീഴ്ച്ച മലയാളിക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. ഇപ്പോഴിതാ, തിരിച്ചുവരവിന്റെ സൂചനയെന്ന് പറയാനാവില്ലെങ്കിലും കമ്പനിക്ക് ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ബൈജൂസും അതിന്റെ വായ്പാദാതാക്കളും തമ്മിലുള്ള ദീർഘകാലമായുള്ള […]
Read more

ബെംഗളൂരുവിനെ വെല്ലുവിളിച്ച് കേരളത്തിന്റെ ചായക്കടകൾ

ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട 2026ലെ റിപ്പോർട്ടിൽ ചായപ്രേമികളുടെ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് നഗരങ്ങൾ ശ്രദ്ധ നേടി. രാജ്യത്ത് ഏറ്റവും കൂടുതൽ ചായ ഓർഡർ ചെയ്യുന്ന നഗരങ്ങളിൽ ബെംഗളൂരുവിന് പിന്നാലെ കൊച്ചിയും തിരുവനന്തപുരവും ഇടംപിടിച്ചതാണ് ശ്രദ്ധേയമായത്. റിപ്പോർട്ട് പ്രകാരം കേരളത്തിലെ നഗരങ്ങളിൽ വിവിധതരം ചായകൾക്കാണ് വലിയ ഡിമാൻഡ്. സാധാരണ പാല്ചായ മുതൽ ഗ്രീൻ ടീ, ലെമൺ ടീ, മസാല ടീ, ജിംജർ ടീ എന്നിവ വരെ ആളുകൾ വ്യാപകമായി ഓർഡർ ചെയ്യുന്നു. ചായ കുടിക്കുന്ന ശീലത്തിൽ കേരള നഗരങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix