Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Economy

വെള്ളത്തിൽ മാത്രമല്ല, കാറ്റിലും കടലിലും തിരയിലും ഊർജ്ജമുണ്ട്; കാർബൺ ന്യൂട്രൽ സ്വപ്നം, കേരളത്തിലെ ​ഗ്രീൻ എനർജി സാധ്യതകൾ നോക്കാം

മുന്നോട്ട് കുതിക്കുന്ന കേരളത്തിന് വേണ്ടത് പുതിയ ആശയങ്ങളും നമ്മുടെ സാധ്യതകളെ പരമാവധി ഉപയോ​ഗിക്കുന്ന ഭരണകൂടവുമാണ്. 2050-ഓടെ പൂർണ്ണമായും കാർബൺ ന്യൂട്രൽ പദവി കൈവരിക്കാനും, 2040-ഓടെ 100% പുനരുപയോഗ ഊർജ്ജം ഉപയോഗിക്കുന്ന സംസ്ഥാനമായി മാറാനും ലക്ഷ്യമിടുന്ന കേരളത്തിൽ ഗ്രീൻ എനർജി മേഖലയിൽ വലിയ സാധ്യതകളാണുള്ളത്. പരമ്പരാഗത ജലവൈദ്യുത പദ്ധതികളെ മാത്രം ആശ്രയിച്ചിരുന്ന അവസ്ഥയിൽ നിന്ന് മാറി, ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ വൈവിധ്യമാർന്ന ഹരിത ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുകയാണ് ഇനി കേരളം ചെയ്യേണ്ടത്. കേരളത്തിലെ പ്രധാന ഗ്രീൻ എനർജി സാധ്യതകളും […]
Read more

യുദ്ധഭീഷണിയിൽ നിന്ന് നയതന്ത്രത്തിലേക്ക്; ക്രൂഡോയിലിന്റെ ദിശ മാറുന്നു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറാനെതിരായ കടുത്ത മുന്നറിയിപ്പിനെ തുടർന്ന് കുതിച്ചുയർന്ന അന്താരാഷ്ട്ര ക്രൂഡോയിൽ വിലയ്ക്ക് വീണ്ടും തിരിച്ചടി.ലെബനനിലെ ഹിസ്ബുല്ലയെ നിലയ്ക്കുനിർത്തിയില്ലെങ്കിൽ ഇറാനെ വീണ്ടും ആക്രമിക്കുമെന്നായിരുന്നു .അദ്ദേഹത്തിന്റെ പ്രസ്താവന. പിന്നാലെ അന്തിമ കരാറിലെത്താൻ 60 ദിവസത്തെ റോഡ് മാപ് അംഗീകരിച്ചെന്ന പ്രഖ്യാപനം വന്നതോടെ വിപണിക്ക് ആശ്വാസം. ക്രൂഡോയിൽ വില കുറഞ്ഞു . ഖത്തറും പാക്കിസ്ഥാനും നടത്തിയ നയതന്ത്ര ഇടപെടലുകളും സമാധാന ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന സൂചനകളും വിപണിയിൽ ആശ്വാസം പകർന്നതോടെയാണ് എണ്ണവില താഴോട്ടിറങ്ങിയത്.തുടർ ചർച്ചകൾക്കായി ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിക്കാൻ […]
Read more

ജൊന്നഗിരി ഖനി ഇന്ത്യയുടെ സ്വർണ ഭാവി മാറ്റുമോ?

അമരാവതി: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ജൊന്നഗിരി സ്വർണഖനി ഇന്ത്യയുടെ സ്വർണോൽപ്പാദന ഭൂപടത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷ ഉയരുന്നു. ഏകദേശം 50 ടൺ (50,000 കിലോ) വരെ സ്വർണശേഖരം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരിക്കെ, രാജ്യത്തെ ആദ്യത്തെ വലിയ സ്വകാര്യ സ്വർണഖനികളിലൊന്നായി ജൊന്നഗിരി ശ്രദ്ധ നേടുകയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ വലിയ സ്വകാര്യ സ്വർണഖനി പദ്ധതിയായ ജൊന്നഗിരി ഖനി 598 ഹെക്ടർ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്. ഖനിയിൽ നിന്ന് പ്രതിവർഷം 750 മുതൽ 1,000 കിലോ വരെ സ്വർണം ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. […]
Read more

സ്വർണം ഇടിഎഫ് എടുത്തവർക്ക് ഇത് കഷ്ടകാലം

ന്യൂഡല്‍ഹി: കനത്ത നഷ്ടത്തിൽ സ്വര്‍ണത്തിന്റേയും വെള്ളിയുടേയും എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകൾ. കനത്ത വില്‍പന സമ്മര്‍ദമാണ് ഫണ്ടുകളെ സ്വാധീനിച്ചത്. രണ്ട് ഫണ്ടുകളിലും ആറ് ശതമാനത്തിലേറെ നഷ്ടമുണ്ടായി. ഐടി ഓഹരികളില്‍ ഉണ്ടായ വിൽപ്പന സമ്മര്‍ദമാണ് വിപണികളൈ സ്വാധീനിച്ചത്. നിക്ഷേപകര്‍ ലാഭമെടുപ്പ് നടത്തിയതും ഇടിഎഫ് ഫണ്ടുകളെ സ്വാധീനിച്ചു. ഇത് മാത്രമല്ല, പ്രമുഖ കമ്പനികളുടെയെല്ലാം ഇടിഎഫുകൾ നഷ്ടത്തിലാണ്. കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവാണുണ്ടായത്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസത്തെ വന്‍ ഇടിവിന് പിന്നാലെയാണ് നേരിയ […]
Read more

രാജ്യത്തെ ആദ്യ ഗ്രീൻ ബങ്കറിങ് കേന്ദ്രമാകാൻ വിഴിഞ്ഞം

തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്കുനീക്ക രംഗത്ത് വലിയ മാറ്റങ്ങൾക്കു വഴിയൊരുക്കി ‘മിഷൻ സമുദ. റോഡ് മാർഗമുള്ള ചരക്കുനീക്കത്തിന്റെ 50 ശതമാനത്തോളം സമുദ്ര-ഉൾനാടൻ ജലപാതകളിലേക്ക് മാറ്റാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിലൂടെ ചരക്കുകൂലി കുറയുകയും റോഡുകളിലെ തിരക്കും അപകടങ്ങളും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത് . വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളെ കേന്ദ്രീകരിച്ച് പ്രത്യേക നിർമാണ മേഖലകൾ, ആധുനിക വെയർഹൗസുകൾ, സ്റ്റഫിങ് സെന്ററുകൾ, ഡ്രൈപോർട്ടുകൾ എന്നിവ സ്ഥാപിച്ച് കയറ്റുമതി-ലോജിസ്റ്റിക്സ് കാര്യക്ഷമത വർധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആഗോള ഷിപ്പിങ് രംഗത്തെ മാറ്റങ്ങൾ കണക്കിലെടുത്ത് […]
Read more

ഇലക്ട്രീഷ്യന്‍സ് ദിനത്തില്‍ രാജ്യത്തുടനീളം 10,000-ത്തിലധികം ഇലക്ട്രീഷ്യന്‍മാരെ പങ്കാളികളാക്കി പോളിക്യാബ് ഇന്ത്യയുടെ വിപുലമായ ആഘോഷം

കൊച്ചി: വയറുകളും കേബിളുകളും നിര്‍മ്മിക്കുന്ന രാജ്യത്തെ ഒന്നാം നമ്പര്‍ കമ്പനിയും അതിവേഗം വളരുന്ന എഫ്എംഇജി ബ്രാന്‍ഡുമായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ഈ വര്‍ഷത്തെ ഇലക്ട്രീഷ്യന്‍മാരുടെ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇതിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ നഗരങ്ങളിലായി 10,000-ത്തിലധികം ഇലക്ട്രീഷ്യന്‍മാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ ജനസമ്പര്‍ക്ക പരിപാടികള്‍ കമ്പനി സംഘടിപ്പിച്ചു. രാജ്യത്തെ ഇലക്ട്രിക്കല്‍ മേഖലയുടെ ജീവനാഡിയായ ഇലക്ട്രീഷ്യന്‍മാരുടെ കഠിനാധ്വാനത്തെയും സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്കിനെയും ആദരിക്കാനും സമൂഹത്തില്‍ അവര്‍ക്ക് അര്‍ഹമായ അംഗീകാരവും ആദരവും […]
Read more

ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് തുടക്കം.. ജിയോ, ഓഹരി വിപണിയിലേക്ക്;

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനകളിലൊന്നായി വിലയിരുത്തപ്പെടുന്ന ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒയ്ക്ക് തുടക്കംകുറിച്ചു . റിലയൻസ് ഇൻഡസ്ട്രീസ് ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ്, ഐപിഒയ്ക്കായുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് (SEBI) സമർപ്പിച്ചു..ഐപിഒ വഴി ഏകദേശം 35,000 മുതൽ 40,000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത് . 27 കോടി ഓഹരികളുടെ പുതിയ ഇഷ്യുവാണ് നിർദേശിച്ചിരിക്കുന്നത്. ലഭിക്കുന്ന തുകയുടെ ഒരു ഭാഗം […]
Read more

ജൂലൈ മുതൽ ടാറ്റ കൊമേഴ്ഷ്യൽ വാഹനങ്ങൾക്ക് വില കൂടും; 2.5% വരെ വർധന പ്രഖ്യാപിച്ച് കമ്പനി

ടാറ്റ മോട്ടോഴ്‌സ് ജൂലൈ 1 മുതൽ തങ്ങളുടെ കൊമേഴ്ഷ്യൽ വാഹന നിരയിലെ വിലയിൽ 2.5 ശതമാനം വരെ വർധന വരുത്തുമെന്ന് പ്രഖ്യാപിച്ചു. ഉയർന്നുവരുന്ന അസംസ്കൃത വസ്തുക്കളുടെ വിലയും മറ്റ് ഇൻപുട്ട് ചെലവുകളും ഭാഗികമായി നികത്തുന്നതിനായാണ് വിലവർധനയെന്ന് കമ്പനി അറിയിച്ചു. വാഹനത്തിന്റെ മോഡലിനും വേരിയന്റിനും അനുസരിച്ച് വർധനയിൽ വ്യത്യാസമുണ്ടാകും.ഇത് ഈ വർഷത്തിനിടെ ടാറ്റയുടെ കൊമേഴ്ഷ്യൽ വാഹന വിഭാഗം നടപ്പാക്കുന്ന രണ്ടാമത്തെ വിലവർധനയാണ്. ഏപ്രിലിലും കമ്പനി 1.5 ശതമാനം വരെ വില കൂട്ടിയിരുന്നു. ചിലവുകളുടെ വർധന ഭാഗികമായി നികത്തുന്നതിനെയാണ് പുതിയ […]
Read more

ഭൂമിയും കടലും സ്വകാര്യമേഖലയ്ക്ക് തീറെഴുതുമോ? തൊഴിലുറപ്പുകാർക്കും പണി; ബജറ്റിന്റെ കാണാപ്പുറങ്ങൾ

മലയാളികളെ തൊട്ടും തലോടിയും ഈ മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണ് വിഡി സതീശൻ. മാരിടൈം പദ്ധതി പോലെ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കുന്ന പല പ്രഖ്യാപനങ്ങളും ഈ ബജറ്റിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ തലോടൽ മാത്രമല്ല ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. വിഡി സതീശന്റെ ബജറ്റിലെ ആ പിന്നാമ്പുറ കുരുക്കുകളിലേക്ക് ഒന്ന് കടന്നുചെന്ന് നോക്കാം. സംസ്ഥാനത്തിന്റെ വിലപ്പെട്ട പ്രകൃതിവിഭവങ്ങളും ആസ്തികളും കോർപ്പറേറ്റുകൾക്കും സ്വകാര്യ ലോബികൾക്കും വിൽക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബജറ്റെന്നതാണ് പ്രധാന ആരോപണം. ‘ഭൂപരിഷ്കരണം 2.0’ […]
Read more

കുടുംബ ഇൻഷുറൻസ് വാ​ഗ്ദാനം 25 ലക്ഷം, ബജറ്റിലുള്ളത് 10 കോടി മാത്രം; കണക്കുകൾ കണ്ണിൽ പൊടിയിടുന്നതോ?

തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാരെ വലയിലാക്കാനും അധികാരം പിടിക്കാനും യുഡിഎഫിനെ ഏറ്റവുമധികം സഹായിച്ചത് എന്തായിരുന്നു എന്ന് ചോദിച്ചാൽ അതിന് ഉത്തരങ്ങൾ പലത് കാണും, പക്ഷേ കൂട്ടത്തിലെ പ്രധാനി ആരെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ, അത് ഇന്ദിരാ ​ഗ്യാരന്റികളായിരുന്നു. അതിൽ ഒരു ​ഗ്യാരന്റിയായ KSRTC സൗജന്യ യാത്ര കണ്ണിൽ പൊടിയിട്ട് തുടങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ആദ്യ ബജറ്റും പ്രഖ്യാപിച്ചപ്പോൾ ഉയരുന്ന ചോദ്യമാണ്, മറ്റ് നാല് ​ഗ്യാരന്റികളുടെ ഭാവിയെന്ത് എന്നുള്ളത്. ​ഗ്യാരന്റികളിലെ പ്രധാനപ്പെട്ട ഒന്നാണ് ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’. എന്നാലിത് ആദ്യ ബജറ്റിൽത്തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix