സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Education

ഓപ്പണ്‍ ബുക്ക് എക്‌സാം നടത്താൻ ഒരുങ്ങി സിബിഎസ്ഇ

2026-27 അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി പരീക്ഷയില്‍ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പണ്‍ ബുക്ക് എക്‌സാം) നടപ്പാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സിബിഎസ്ഇ) തീരുമാനിച്ചതായി റിപ്പോര്‍ട്ട്. സിബിഎസ്ഇയുടെ ഗവേണിങ് ബോഡി ജൂണില്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചിരുന്നു. ഓരോ ടേമിലും ഭാഷ പഠനം, ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളില്‍ മൂന്ന് എഴുത്തുപരീക്ഷകള്‍ ഓപ്പണ്‍ ബുക്ക് രീതിയില്‍ നടത്താനാണ് പദ്ധതി.
Read more

രാജ്യത്ത്‌ അധ്യാപക നിയമനമില്ല; 10 ലക്ഷം കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളിൽ ഒഴിവ്‌

ന്യൂഡൽഹി: രാജ്യത്ത്‌ സ്‌കൂളുകളില്‍ നിയമനമില്ലാതെ ഒഴിഞ്ഞുകിടക്കുന്നത് പത്ത്‌ ലക്ഷത്തോളം അധ്യാപക തസ്‌തിക. 2024–-25 ലെ കണക്കുപ്രകാരം പ്രാഥമിക വിദ്യാലയങ്ങളില്‍ 5.73 ലക്ഷവും(12.6 ശതമാനം) സെക്കൻഡറി സ്‌കൂളുകളിൽ 4.10 ലക്ഷവും(16.8 ശതമാനം) തസ്‌തികകളാണ്‌ ഒഴിഞ്ഞുകിടക്കുന്നത്‌. ആകെ ഒഴിവുള്ള തസ്‌തികകള്‍ 9.83 ലക്ഷം (14.07 ശതമാനം). ഇവ എത്രയുംവേഗം നികത്താന്‍ നടപടിയെടുക്കണമെന്ന് വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സ്റ്റാൻഡിങ്‌ കമ്മിറ്റി കേന്ദ്രസർക്കാരിനോട്‌ നിര്‍ദേശിച്ചു. കേന്ദ്രസർക്കാരിന്‌ കീഴിലുള്ള കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലും 30 മുതൽ 50 ശതമാനംവരെ ഒഴിവുണ്ട്. സ്‌കൂളുകളിൽ കരാർ […]
Read more

പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു : 2 പരീക്ഷകളിൽ മാറ്റം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു ഒന്നാംപാദ പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു. ഓഗസ്റ്റ് 18മുതൽ ആരംഭിക്കുന്ന ഓണപ്പരീക്ഷ ടൈംടേബിളിൽ ആണ് മാറ്റം. ഓഗസ്റ്റ് 19നും 26നും നടക്കുന്ന പരീക്ഷകൾ ആണ് മാറ്റിയത്. നേരത്തെ വന്ന ടൈം ടേബിളിൽ ഓഗസ്റ്റ് 19ന് പാർട്ട്‌-1 ഇംഗ്ലീഷ് പരീക്ഷയാണ് നിശ്ചയിച്ചിരുന്നത്. 26ന് സോഷ്യോളജി, ആന്ത്രോപോളജി ഇലക്ട്രോണിക്സ് സിസ്റ്റം പരീക്ഷകൾ ആണ് തീരുമാനിച്ചിരുന്നത്. എന്നാൽ 19ന് നടക്കാനിരുന്ന പാർട്ട്-1 ഇംഗ്ലീഷ് പരീക്ഷ 26ലേക്കും 26ന് നടക്കാനിരുന്ന സോഷ്യോളജി, ആന്ത്രോപോളജി ഇലക്ട്രോണിക്സ് സിസ്റ്റം പരീക്ഷകൾ ഓഗസ്റ്റ് […]
Read more

സ്‌കൂളുകളില്‍ ഹെല്‍പ് ബോക്‌സ് പദ്ധതിക്ക് തുടക്കം: പുതിയ പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ ഇതിനായി ‘ഹെല്‍പ് ബോക്‌സ്’ സ്ഥാപിക്കുമെന്നും ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Read more

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ നിലനിര്‍ത്തി SFI

കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ SFI നിലനിര്‍ത്തി. 5 ജനറല്‍ സീറ്റുകളില്‍ എസ് എഫ് ഐ വിജയിച്ചു. തുടര്‍ച്ചയായി 26-ാം തവണയാണ് എസ്എഫ്‌ഐ യൂണിയന്‍ നിലനിര്‍ത്തുന്നത്. നന്ദജ് ബാബുവാണ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയര്‍പേഴ്‌സണ്‍ എം ദില്‍ജിത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ അല്‍ന വിനോദ് എന്നിവരെയും തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റും എസ്എഫ്‌ഐക്ക് തന്നെയാണ് ലഭിച്ചത്. കാസര്‍കോഡ് ജില്ലാ എക്‌സിക്യൂട്ടീവ് സീറ്റ് ഡഉടഎ ന് ലഭിച്ചു. വയനാട് ജില്ലാ എക്‌സിക്യൂട്ടിവ് സീറ്റ് UDSFന് ലഭിച്ചു. […]
Read more

നൂതന തൊഴിൽ മേഖലകളിൽ യുവതയുടെഇടം സൃഷ്ടിക്കാനാവണം: മന്ത്രി ഡോ. ബിന്ദു

തിരുവനന്തപുരം: മാറുന്ന ലോകക്രമത്തിനിടയിൽ പുതിയ അവസരങ്ങളും തൊഴിൽ സാധ്യതകളും അവയിലേക്ക് എത്തിച്ചേരാനുള്ള വിവിധങ്ങളായ മാർഗ്ഗങ്ങളും അതിവേഗം തിരിച്ചറിയണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ബഹു. മുഖ്യമന്ത്രി അദ്ധ്യക്ഷനായ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ദിശ പദ്ധതി സംസ്ഥാന തലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ അന്വേഷകരായ വിദ്യാർഥികളെ കോളേജ് തലത്തിൽ തന്നെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി (കൈല) ആരംഭിച്ച പദ്ധതിയാണ് ദിശ. 2023ൽ ആരംഭിച്ച പദ്ധതി നാളിതുവരെ […]
Read more

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ 29 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 29 വരെ നടത്താന്‍ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മ സമിതി (ക്യുഐപി) യോഗത്തിന്റേതാണ് തീരുമാനം. ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പരീക്ഷയാണ് ഓഗസ്റ്റ് 18 മുതല്‍ 29 നടക്കുക. എല്‍പി സ്‌കൂളുകളില്‍ 20 മുതല്‍ പരീക്ഷ ആരംഭിക്കാനാണ് തീരുമാനം. പരീക്ഷകളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം, സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും 29ന് ഓണാഘോഷ പരിപാടികള്‍ നടത്തുകയും അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്യും. ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോഡ് ജില്ലയില്‍ […]
Read more

അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം; പരിശീലനം നല്‍കുക വനം വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം സംഘടിപ്പിക്കുന്നു. ‘സ്നേക് റസ്‌ക്യൂ & റീലീസ്’ പരിശീലനം നല്‍കുന്നത് സംബന്ധിച്ച് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുമു സ്‌കറിയ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കത്ത് നല്‍കി. അടിയന്തിര സാഹചര്യങ്ങളില്‍ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ശാസ്ത്രീയമായി പാമ്പുപിടിത്തം പരിശീലിപ്പിക്കുന്നതാണ് പരിപാടി.വനം വകുപ്പാണ് പരിശീലനം സംഘടിപ്പിക്കുന്നത് ഈ മാസം 11-ാം തീയതി തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ ഒലവക്കോട് ആരണ്യ ഭവന്‍ കോമ്പൗണ്ടില്‍വെച്ചാണ് […]
Read more

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലയിലെ താല്‍കാലിക വി സിമാര്‍ക്ക് തുടരാം: ഗവര്‍ണ്ണര്‍ പുതിയ വിജ്ഞാപനം ഇറക്കി

തിരുവനന്തപുരം: ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലെ താല്‍കാലിക വൈസ് ചാന്‍സലര്‍മാരെ തുടരാന്‍ അനുവദിച്ച് ഗവര്‍ണ്ണര്‍ പുതിയ വിജ്ഞാപനം ഇറങ്ങി. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ചാന്‍സിലറായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പുതിയ വിജ്ഞാപനം ഇറക്കിയത്. ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസാ തോമസും സാങ്കേതിക സര്‍വകലാശാലയില്‍ ഡോ. കെ ശിവപ്രസാദും വി സിമാരായി തുടരും. ഇരുവരും ഇന്ന് വി സിമാരായി ചുമതലയേല്‍ക്കും. സര്‍ക്കാര്‍ പാനലിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് രണ്ട് വി സിമാരുടെയും പുനര്‍നിയമനം. സിസാ തോമസിന്റേയും എ. ശിവപ്രസാദിന്റെയും […]
Read more

പ്ലസ് വണ്‍ പ്രവേശനം: ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്‌മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ ലഭിക്കാത്തവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരം. ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ബുധനാഴ്ച വൈകീട്ട് നാലുവരെ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in -ല്‍ അപേക്ഷിക്കാം. ഓരോ സ്‌കൂളിലും ബാക്കിയുള്ള സീറ്റിന്റെ വിശദാംശം ചൊവ്വാഴ്ച രാവിലെ സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതു പരിശോധിച്ചുവേണം ഓപ്ഷന്‍ നല്‍കാന്‍. എത്ര ഓപ്ഷന്‍ നല്‍കുന്നതിനും തടസ്സമില്ല. നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാൻ കഴിയില്ല. അപേക്ഷകള്‍ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റടിസ്ഥാനത്തില്‍ റാങ്കുപട്ടിക […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.