സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Entertainment

പൃഥ്വിരാജ് വീണ്ടും ബോളിവുഡില്‍; ഇത്തവണ സൈനിക വേഷം

പൃഥ്വിരാജ് സുകുമാരന്‍ വീണ്ടും ബോളിവുഡിലേക്ക്. ‘സര്‍സമീന്‍’ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. കാശ്മീര്‍ പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തില്‍ കാജോള്‍ ആണ് നായിക വേഷത്തില്‍ എത്തുന്നത്. സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ നെഗറ്റീവ് റോളില്‍ എത്തുന്നുവെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ചിത്രം ജൂലൈ 25ന് ജിയോ ഹോട്സ്റ്റാറില്‍ റിലീസ് ചെയ്യും.
Read more

നാനിയുടെ ‘ദി പാരഡൈസ്’ ആരംഭിച്ചു: നാനിയുടെ റെട്രോ ആക്ഷന്‍ അവതാരം

തെലുങ്ക് സിനിമാലോകത്തെ പ്രിയതാരം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ദി പാരഡൈസ്’ചിത്രീകരണം ആരംഭിച്ചു. 2023-ൽ ഇരുവരും ഒന്നിച്ച ‘ദസറ’എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജൂൺ 21-ന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ നാനി ജൂൺ 28 സെറ്റിൽ ജോയിൻ ചെയ്തതായി നിർമ്മാതാക്കൾ അറിയിച്ചു. ഹൈദരാബാദിൽ 40 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂളാണ് നടക്കുന്നത് ഇതിൽ പ്രധാന കഥാപാത്രങ്ങളുടെ രംഗങ്ങൾ ചിത്രീകരിക്കും. ‘ദി പാരഡൈസ്’ ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ്, […]
Read more

ഇന്ദ്രൻസ് ഫാന്റസി ചിത്രം ഒടിടിയിലേക്ക്, സ്‍ട്രീമിംഗ് വിവരങ്ങള്‍ പുറത്ത്

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ സംവിധാനം ചെയ്‍ത ചിത്രമാണ് കുട്ടന്‍റെ ഷിനിഗാമി. പേര് പോലെ തന്നെ പ്രമേയത്തിലും വൈവിധ്യവുമായി എത്തിയ ചിത്രമാണിത്. 2024 സെപ്റ്റംബര്‍ 24ന് തിയറ്റുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമമാക്സിലൂടെ ജൂലൈ നാലിനാണ് ചിത്രം ഒടിടിടിയില്‍ എത്തുക. കാലനും ഒരു ആത്മാവും ചേർന്ന് നടത്തുന്ന ഇൻവെസ്റ്റിഗേഷനാണ് ഈ ചിത്രം. ഷിനിഗാമി ഒരു ജാപ്പനീസ് വാക്കാണ്. ഷിനിഗാമി എന്നാൽ കാലൻ എന്നാണ് ജാപ്പനീസ് ഭാഷയിലെ അര്‍ഥം. ഒരു ഫാന്റസി […]
Read more

ഹൃദു ഹാറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം ‘ടെക്‌സാസ് ടൈഗര്‍’ അനൗണ്‍സ്‌മെന്റ് ടീസര്‍ റിലീസായി

കാന്‍ പുരസ്‌കാര ജേതാവായ ”ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, മുറ ‘ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അഭിനേതാവ് ഹൃദു ഹറൂണ്‍ നായകനാകുന്ന തമിഴ് ചിത്രം ടെക്സാസ് ടൈഗറിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ ഹൃദുവിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. പ്രദീപ് രംഗനാഥന്‍, മമിതാ ബൈജു എന്നിവരോടൊപ്പം ഡ്യൂഡ് എന്ന തമിഴ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിലും, ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്ന മലയാള ചിത്രം മൈം നെ പ്യാര്‍ കിയാ എന്ന ചിത്രത്തിലെ നായകവേഷത്തിലും ഹ്രിദ്ധു ഹാറൂണ്‍ […]
Read more

ഇലിയാനയ്ക്ക് രണ്ടാമത് ആണ്‍കുഞ്ഞ്: ആശംസകളുമായി ആരാധകർ

മുംബൈ: ബോളിവുഡ് താരം ഇലിയാന ഡിക്രൂസിന് രണ്ടാമതും കുഞ്ഞ് പിറന്നു. ഇലിയാന തന്നെയാണ് വാ‍ർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 2025 ജൂൺ 19-ന് ജനിച്ച ആൺകുഞ്ഞിന് ‘കിയാനു റാഫെ ഡോളൻ’ എന്ന് പേര് നൽകിയിരിക്കുന്നത്. ഇലിയാനയുടെ ഈ പോസ്റ്റിന് നിരവധി താരങ്ങളും ആരാധകരും ആശംസകൾ അറിയിച്ചു. കുഞ്ഞിന്റെ ഒരു മനോഹരമായ ബ്ലാക് ആന്‍റ് വൈറ്റ് ചിത്രത്തിനൊപ്പം “നിന്റെ ജനനം ഞങ്ങളുടെ ഹൃദയങ്ങളെ നിറച്ചിരിക്കുന്നു” എന്നും കുറിച്ചിട്ടുണ്ട്. 2023-ൽ വളരെ രഹസ്യമായി നടന്ന ചടങ്ങിൽ ഇലിയാനയും മൈക്കൽ ഡോളനും […]
Read more

പ്രിയമണിയുടെ ‘ഗുഡ് വൈഫ്’ റിലീസിന് എത്തുന്നു; പ്രീമിയര്‍ ഡേറ്റ് പ്രഖ്യാപിച്ചു

ചെന്നൈ: ദേശീയ അവാര്‍ഡ് അടക്കം നേടിയിട്ടുള്ള അഭിനേയത്രി പ്രിയമണിയുടെതായി തമിഴ് ഒടിടി രംഗത്തെ ആദ്യത്തെ സീരിസാണ് ‘ഗുഡ് വൈഫ്’. ലീഗൽ ഡ്രാമയായി ഒരുക്കിയിരിക്കുന്ന സീരിസിന്‍റെ പ്രീമിയർ തീയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വെറ്ററൻ സംവിധായികയും നടിയുമായ രേവതിയാണ് ഈ സീരീസിന്റെ നിർവഹിച്ചിരിക്കുന്നത്. ‘ഗുഡ് വൈഫ്’ 2025 ജൂലൈ 4-നാണ് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും ഈ സീരീസ് ലഭ്യമാകും. പ്രിയമണി ഈ സീരീസിൽ അവളുടെ ഭർത്താവിനെ […]
Read more

‘മേനേ പ്യാർ കിയ’യില്‍ ‘ആര്യന്‍’; ഫസ്റ്റ് ലുക്ക് പുറത്ത്

മലയാളം, ഹിന്ദി,തമിഴ് ഭാഷകളിൽ ശ്രദ്ധ നേടിയ നടന്‍ ഹൃദു ഹാറൂണിന്‍റെ ജന്മദിനത്തില്‍ പുതിയ മലയാളം ചിത്രമായ ‘മേനേ പ്യാർ കിയയിലെ കഥാപാത്രം ‘ആര്യൻ’ ന്‍റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി. പ്രണയവും,ആക്ഷനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് ‘മേനേ പ്യാർ കിയാ’ ‘മന്ദാകിനി’ എന്ന സൂപ്പർഹിറ്റ്‌ റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം സ്പൈയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് ഫൈസൽ ഫസിലുദ്ദീൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു ‘മേനേ പ്യാർ കിയയിൽ’, ഹൃദു ഹാറൂണിനൊപ്പം പ്രീതി മുകുന്ദൻ, അഷ്കർ […]
Read more

അതേ, ഞാനുമുണ്ട്’; കയാദുവിനെ അവതരിപ്പിച്ച് ‘പള്ളിച്ചട്ടമ്പി’ ടീം

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പള്ളിച്ചട്ടമ്പി. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്കു ശേഷം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് പള്ളിച്ചട്ടമ്പി. തെന്നിന്ത്യൻ താരം കയാദു ലോഹർ ആണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ കയാദുവിനെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു ഷോര്‍ട്ട് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. […]
Read more

സംഗീതം സിദ്ധാര്‍ഥ പ്രദീപ്; ‘ഫ്ലാസ്‍കി’ലെ വീഡിയോ സോംഗ് എത്തി

ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് – രാഹുൽ റിജി നായർ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഫ്ലാസ്ക്”. സൈജു കുറുപ്പ് പോലീസ് ഉദ്യോഗസ്ഥൻ്റെ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ വീഡിയോ ഗാനം ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. മാമാ ഥോഡാ പ്യാര്‍ തരാമോ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും സിദ്ധാര്‍ഥ പ്രദീപ് ആണ്. അരുണ മേരി ജോര്‍ജ് ആണ് ആലാപനം. ഫസ്റ്റ് പ്രിൻ്റ് സ്റ്റുഡിയോയുടെ ബാനറിൽ […]
Read more

‘ഒരു റൊണാള്‍ഡോ ചിത്രം’, ടീസർ പുറത്ത്

നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു റൊണാള്‍ഡോ ചിത്രം.അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ് ‘ഒരു റൊണാള്‍ഡോ ചിത്രം’. ജൂലൈയിൽ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ അൽത്താഫ് സലീം, മേഘനാഥൻ, പ്രമോദ് വെളിയനാട്, വര്‍ഷ സൂസന്‍ കുര്യന്‍, അര്‍ജുന്‍ ഗോപാല്‍, അര്‍ച്ചന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.