Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: food

തലവേദനയും സ്‌ട്രെസും കുറയ്ക്കാന്‍ ഈ ചായ കുടിച്ചാല്‍ മതി

ഇഞ്ചി ചായ: ഇഞ്ചിയിലുള്ള വിരുദ്ധാഹാര ഗുണങ്ങൾ വീക്കം കുറയ്ക്കാനും തലവേദനയ്ക്ക് ആശ്വാസം നൽകാനും സഹായിക്കുന്നു.പുതിന ചായ: പുതിനയുടെ തണുപ്പും സുഗന്ധവും ടെൻഷൻ മൂലമുള്ള തലവേദന കുറയ്ക്കാൻ നല്ലതാണ്.തുളസി ചായ: തലവേദന അകറ്റാൻ വളരെ നല്ലതാണ് തുളസി ചായ കുടിക്കുന്നത്.മല്ലി ചായ: മല്ലിയിലയോ വിത്തോ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് തലവേദനയ്ക്ക് നല്ലൊരു മരുന്നാണ്.ലാവെൻഡർ ചായ: ലാവെൻഡറിന്റെ സുഗന്ധം തലവേദനയും പിരിമുറുക്കവും കുറയ്ക്കാൻ സഹായിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും എന്തും അമിതമായാൽ പ്രശ്നമാണ്. അമിതമായി ചായയോ കാപ്പിയോ കുടിക്കുന്നത് ചിലരിൽ കഫീൻ […]
Read more

വേനല്‍ചൂടില്‍ കുളിരേകാം; ഈസിയായി വീട്ടിലുണ്ടാക്കാം കുലുക്കി സര്‍ബത്ത്

കേരളത്തില്‍ വളരെ ട്രെന്‍ഡിങ്ങായ കുലുക്കി സര്‍ബത്ത് ലളിതമായ ചേരുവകള്‍ ഉപയോഗിച്ച് ആര്‍ക്കും വീട്ടില്‍ തയ്യാറാക്കാവുന്നതാണ്. ഇത് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു വലിയ ഗ്ലാസ്സില്‍ പകുതിയോളം വെള്ളമെടുക്കുക. ഇതിലേക്ക് ഒരു ചെറിയ നാരങ്ങയുടെ പകുതി പിഴിഞ്ഞൊഴിച്ച ശേഷം, മധുരത്തിന് ആവശ്യമായ പഞ്ചസാര ലായനിയോ പഞ്ചസാരയോ ചേര്‍ക്കാം. ഇതില്‍ ചേര്‍ക്കുന്ന കസ്‌കസ് (Basil Seeds), കാന്താരി മുളക്, ഇഞ്ചി എന്നിവയാണ് കുലുക്കിയുടെ ടേസ്റ്റ് സീക്രട്ട്. കുതിര്‍ത്ത ഒരു സ്പൂണ്‍ കസ്‌കസും, എരിവിന് അനുസരിച്ച് നടുവേ കീറിയ ഒന്നോ രണ്ടോ കാന്താരി […]
Read more

പാചകവാതക പ്രതിസന്ധി; ഭക്ഷണത്തിന് 10 മുതൽ 15% വരെ വർധിപ്പിച്ച് ഹോട്ടലുകൾ

കോഴിക്കോട്: വാണിജ്യ പാചകവാതകം ലഭിക്കാത്തത് ജില്ലയിലെ ഹോട്ടൽ–കേറ്ററിങ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. പാചകവാതകത്തിന്റെ കുറവ് കാരണം നിരവധി ഹോട്ടലുകൾ പൂട്ടിക്കിടക്കുകയാണ്. പ്രവർത്തിക്കുന്ന ഹോട്ടലുകൾ കൂടുതലും സ്വകാര്യ കമ്പനികളിൽ നിന്ന് ഉയർന്ന വിലയ്ക്ക് സിലിണ്ടർ വാങ്ങിയാണ് മുന്നോട്ട് പോകുന്നത്. സ്വകാര്യ കമ്പനികളിൽ നിന്ന് എത്തിക്കുന്ന ഒരു വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 3800 മുതൽ 4000 രൂപവരെ ചെലവാകുന്നു. മുമ്പ് ഇത് 1923 രൂപയായിരുന്നു. കൂടാതെ സിലിണ്ടറിന് 1800 രൂപ ഡിപ്പോസിറ്റും നൽകേണ്ടി വരുന്നു. ഉഡുപ്പിയിൽ നിന്നാണ് സിലിണ്ടറുകൾ എത്തിക്കുന്നത്, […]
Read more

വേവിച്ച ചിക്കന്‍ എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ (യുഎസ്ഡിഎ) ഭക്ഷ്യ സുരക്ഷാ മാര്‍ഗനിര്‍ദേശം അനുസരിച്ച് വേവിച്ച ചിക്കന്‍ 40°F (4°C) അല്ലെങ്കില്‍ അതില്‍ താഴെയുള്ള താപനിലയില്‍ 3 മുതല്‍ 4 ദിവസം വരെ ഫ്രിഡ്ജില്‍ സുരക്ഷിതമായി സൂക്ഷിക്കാം. ഗ്രില്‍ ചെയ്തതോ, വറുത്തതോ ആയ ചിക്കന്‍ വിഭവങ്ങള്‍ക്കും ഇത് തന്നെ. മൂന്നോ നാലോ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചിക്കനില്‍ ബാക്ടീരിയ വളരാനുളള സാധ്യത വര്‍ധിക്കുന്നു. അതില്‍ കൂടുതല്‍ ദിവസം സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ അനുസരിച്ച് പാകം ചെയ്ത […]
Read more

ടേസ്റ്റി ഈന്തപഴം അച്ചാർ ഇനി ഞൊടിയിടയിൽ തയ്യാറാക്കാം

ഇഫ്താറിലെ താരമായ ഈന്തപ്പഴത്തിന് ഫാൻസ്‌ കൂടുതലാണ്. നോമ്പിന് ശേഷവും മുൻപും ഈന്തപ്പഴം കഴിക്കുന്നവരും ഉണ്ട്. ഈന്തപ്പഴം ഹെല്ത്തിയും അതുപോലെ തന്നെ ശരീരത്തിന് ധാരാളം ഫൈബറിന്റെ ഗുണങ്ങളും നൽകുന്ന ഒരു ഡ്രൈ ഫ്രൂട്ട് കൂടിയാണ്. ഇനി ഈ ഈന്തപഴം കൊണ്ട് ഈസയായി അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ ഈന്തപ്പഴം – 1 കപ്പ് (കുരു നീക്കം ചെയ്തത്) ഇഞ്ചി – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്) വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ (ചെറുതായി അരിഞ്ഞത്) […]
Read more

കൊടും ചൂടിൽ കുളിരേകാൻ കിടിലൻ ഡ്രൈ ഫ്രൂട്സ് ഷേക്ക്

ആവശ്യമായ സാധനങ്ങൾ തിളപ്പിച്ചാറ്റിയ പാൽ : രണ്ടര കപ്പ്ഡ്രൈ ഫ്രൂട്സും നട്ട്‌സും : ഓരോന്നും മൂന്നെണ്ണം വീതംപഞ്ചസാര : ഒരു ടീസ്പൂൺ ഉണ്ടാക്കുന്ന വിധം വെള്ളത്തിൽ കുതിർത്ത ഡ്രൈഫ്രൂട്ട്‌സും നട്ട്‌സും പഞ്ചസാരയും അല്പം പാലും ചേർത്ത് മിക്‌സിയിൽ നന്നായി അരയ്ക്കണം. ഇനി ഇതിലേക്ക് ബാക്കി പാൽ കൂടി ചേർത്ത് ഒന്നുകൂടി അടിച്ച് ഗ്ലാസ്സിലേക്ക് പകരാം. ഡൈഫ്രൂട്ട് മിൽക്ക് ഷേക്ക് തയ്യാർ. ആവശ്യമെങ്കിൽ തണുപ്പിന് ഐസ്‌ക്യൂബുകൾ ചേർക്കാം. ഈന്തപ്പഴം, ബദാം, അണ്ടിപ്പരിപ്പ്, വാൾനട്ട്, തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. പഞ്ചസാരയ്ക്കു പകരം […]
Read more

ചോറ് ബാക്കിയുണ്ടോ? ഉണ്ടാക്കാം ഉഴുന്ന് വടയെ വെല്ലും റൈസ് വട

വീട്ടിൽ ചോറ് ബാക്കി വന്നോ? വെറൈറ്റിയായിട്ട് എന്തെങ്കിലും ഉണ്ടാക്കണം എന്നാണോ ആ​ഗ്രഹം? എങ്കിലിതാ നിങ്ങൾക്ക് പരീക്ഷിക്കാൻ ഒരു അടിപൊളി സ്നാക്ക്. അതും വളരെ ഈസിയായി ഉണ്ടാക്കാം. ചോറ് മിക്സിയിൽ ഒട്ടും വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. ഇതിലേക്ക് കുറച്ചു അരിപ്പൊടിയോ റവയോ ചേർക്കാം. ശേഷം അല്പം തൈര്, ജീരകം, പൊടിയായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് കുഴച്ച് ഉഴുന്നുവടയുടെ ആകൃതിയിൽ പരത്തി നടുക്കൊരു കുഴിയുണ്ടാക്കി എണ്ണയിൽ വറുത്തെടുക്കാം. ചൂടുചായയ്ക്കൊപ്പം കഴിക്കാൻ അടിപൊളിയാണ് ഈ വിഭവം.
Read more

ഇനി ക്രീമി ബീഫ് സ്റ്റ്യൂ ഉണ്ടാക്കാം ഈസയായി

നല്ല ക്രീമി ആയ കേരളാ സ്റ്റൈൽ ബീഫ് സ്റ്റ്യൂ ഇനി വീട്ടിൽ ഉണ്ടാക്കാം. അപ്പത്തിന് സൂപ്പർ കോമ്പിനേഷനാണ് ഈ ബീഫ് സ്റ്റ്യൂ. ചേരുവകൾ ബീഫ്: 1 കിലോ (ചെറിയ കഷ്ണങ്ങളായി മുറിച്ചത്) സവാള: 2 എണ്ണം ഉരുളക്കിഴങ്ങ്: 2 എണ്ണം കാരറ്റ്: 1 എണ്ണം ഇഞ്ചി: 1 വലിയ കഷ്ണം വെളുത്തുള്ളി: 8-10 അല്ലി പച്ചമുളക്: 4-5 എണ്ണം തേങ്ങാപ്പാൽ – രണ്ടാം പാൽ -2 കപ്പ് ഒന്നാം പാൽ -1 കപ്പ് കുരുമുളക് പൊടി -1 […]
Read more

കുടവയർ കുറയ്ക്കണോ? ഈ ടിപ്സ് പരീക്ഷിക്കൂ

ദിവസവും ഒരേ കലോറി കഴിക്കുന്നത് മെറ്റബോളിസത്തെ മന്ദഗതിയിലാക്കും. കൂടുതൽ കലോറിയും കുറഞ്ഞ കലോറിയും ഉള്ള ദിവസങ്ങൾ മാറിമാറി ക്രമീകരിക്കുക. രാവിലെ ഉണർന്ന് ഒരു മണിക്കൂറിനുള്ളിൽ 10-15 മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നത് കോർട്ടിസോളിൻ്റെ അളവ് സന്തുലിതമാക്കുന്നു. ഇത് ജൈവഘടികാരം നിയന്ത്രിക്കുകയും കൊഴുപ്പ് കുറക്കാൻ സഹായിക്കുകയും ചെയ്യും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ കൂടുതൽ കൊഴുപ്പ് സംഭരിക്കുന്നതിന് ഇടയാക്കും. അത് ഒഴിവാക്കുക. മഗ്നീഷ്യത്തിന് കോർട്ടിസോൾ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും ശരീരവണ്ണം കുറയ്ക്കാനും കഴിയും. ഇലക്കറികളും വിത്തുകളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് […]
Read more

ഡെലിവറി ഫീസ് കൂട്ടി സൊമാറ്റോ; ഇനി ഒരു ഓര്‍ഡറിന് 14.90 രൂപ

തിരുവനന്തപുരം: പ്ലാറ്റ്‌ഫോം ഫീസ് കൂട്ടി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഉപഭോക്താക്കളില്‍ നിന്ന് ഒരു ഓര്‍ഡറിന് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് 2.40 രൂപ കൂടി ഉയര്‍ത്തി. പ്ലാറ്റ്ഫോം ഫീ 12.5 രൂപയില്‍ നിന്ന് 14.9 ആയി ഉയര്‍ന്നു. 19.2% വര്‍ധനവാണ് പ്ലാറ്റ്‌ഫോം ഫീസില്‍ ഉണ്ടായിരിക്കുന്നത്. ഇന്ധനവിലയിലെ വര്‍ധനവും, ക്രൂഡ് ഓയില്‍ വിപണികളില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമായാണ് വിലവര്‍ധവിന് കാരണമെന്നാണ് കമ്പനി പറയുന്നത്. 2025ലായിരുന്നു അവസാനമായി സൊമാറ്റോ ഡെലിവറി ഫീസ് കൂട്ടുന്നത്. ഇതുവരെ ആറ് തവണ പ്ലാറ്റ്ഫോം ഫീസ് […]
Read more

Recent News

Advertisement
WhiteswanTV Footer