Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: food

സണ്‍ഡേ സ്‌പെഷ്യല്‍- ചിക്കന്‍ മോമോസ് വീട്ടില്‍ തന്നെയുണ്ടാക്കാം

ചേരുവകള്‍ തയ്യാറാക്കുന്ന വിധം ആദ്യം ഒരു പാത്രത്തില്‍ മാവില്‍ ഒരു നുള്ള് ഉപ്പും വെള്ളവും ചേര്‍ത്ത് മൃദുവായി കുഴച്ച് സെറ്റ് ആകാന്‍ വെക്കാം. മോമോസിനുള്ള സ്റ്റഫിങ് ഉണ്ടാക്കാന്‍ ഒരു പാത്രത്തില്‍ ചതച്ച ചിക്കന്‍, ഉള്ളി, വെളുത്തുള്ളി, മല്ലിയില എന്നിവ നന്നായി അരിഞ്ഞത് ഇടുക. ഇതിലേക്ക് എണ്ണ, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക. ശേഷം മാവ് ഉരുളകളാക്കി, ഉണങ്ങിയ മാവില്‍ പൊതിഞ്ഞ് ചെറിയ നേര്‍ത്ത ഉരുളകളാക്കി എടുക്കുക. ശേഷം മോമോസ് ഫില്ലിങ് അതിന്റെ നടുവില്‍ നിറച്ച് ഷേപ്പ് […]
Read more

പകലോ രാത്രിയോ? തൈര് കഴിക്കേണ്ടത് എപ്പോള്‍

തൈര് കഴിക്കാന്‍ മികച്ച സമയം എന്നൊന്ന് എന്നൊന്നില്ല. പക്ഷേ ദഹനം, ഹോര്‍മോണുകള്‍, കുടലിന്റെ ആരോഗ്യം എന്നിവയെ ആശ്രയിച്ച് ശരീരത്തില്‍ തൈര് എങ്ങനെ പെരുമാറുന്നു എന്നത് വ്യത്യസ്തമാണ്. പകല്‍ സമയത്ത് ദഹനം കൂടുതല്‍ സജീവമാണ്. വയറിലെ ആസിഡ്, ദഹന എന്‍സൈമുകള്‍, കുടലിന്റെ ചലനം എന്നിവ പകലില്‍ കൂടുതല്‍ ശക്തമായിരിക്കും. ഇത് തൈരിനെ എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. ദിവസത്തിന്റെ ആദ്യ പകുതിയില്‍ ഇന്‍സുലിന്‍ സംവേദന ക്ഷമതയും ദഹന കാര്യക്ഷമതയും കൂടുതലാണ്. രാത്രി വൈകി കഴിക്കുന്നതിനേക്കാള്‍ രാവിലെയോ, ഉച്ച ഭക്ഷണത്തിനൊപ്പമോ തൈര് […]
Read more

ഗ്യാസ് ഉള്ള ഹോട്ടലുകള്‍ അറിയാന്‍ മാപ്പ്; പേര് ‘ഗ്യാസുണ്ടോ’!

എല്‍പിജി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ മിക്ക ഹോട്ടലുകളും പൂട്ടിയിരിക്കുകയാണ്. എങ്കിലും ചില ഹോട്ടലുകള്‍ ഇപ്പോഴും പിടിച്ചു നില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ ഏതൊക്കെ ഹോട്ടലുകളാണ് തുറന്നിരിക്കുന്നത് എന്ന് എങ്ങനെ അറിയും? ആ ഹോട്ടലുകളില്‍ എന്തൊക്കെ കിട്ടും? ഇതറിയാന്‍ അതിവേഗം ഒരു വെബ്‌സൈറ്റ് അല്ലെങ്കില്‍ ലൈവ് മാപ്പ് ഒരുക്കിയിരിക്കുകയാണ് രണ്ട് ചെറുപ്പക്കാര്‍. സോഫ്‌റ്റ്വേര്‍ എന്‍ജിനിയര്‍മാരായ വൈശാഖും വിശ്വനാഥുമാണ് പുത്തന്‍ ആശയത്തിന് പിന്നില്‍. ടീം ഡിന്നറിന് പോയി ഗ്യാസ് ഇല്ലാത്തതിനാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാതെവന്നതാണ് ‘ഗ്യാസ് ഉണ്ടോ’യുടെ ഉദ്ഭവത്തിലേക്ക് നയിച്ചത്. കൊച്ചി […]
Read more

കറന്റ് ബില്‍ കൂടാതെ ഇന്‍ഡക്ഷന്‍ ഉപയോഗിക്കാം; ഇതാണ് വഴികള്‍

പാചകവാതകം ഇല്ലാതെയായപ്പോള്‍ എല്ലാവരും ഇന്‍ഡക്ഷന്‍ പാചകത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ വൈദ്യുതി ബില്‍ കൂടുമോ എന്ന ടെന്‍ഷനും ആളുകള്‍ക്കുണ്ട്. എന്നാല്‍ ടെന്‍ഷന്‍ വേണ്ട, ബില്‍ കൂടാതെ തന്നെ ഇന്‍ഡക്ഷന്‍ ഉപയോഗിക്കാം. ഈ വഴികള്‍ പരീക്ഷിക്കൂ. പൂര്‍ണ്ണമായും ഗ്യാസ് ഉപേക്ഷിക്കുന്നതിന് പകരം, ചായ ഉണ്ടാക്കാനും ചോറ് വയ്ക്കാനും വെള്ളം തിളപ്പിക്കാനും ഇന്‍ഡക്ഷന്‍ ഉപയോഗിക്കുന്നത് ഗ്യാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും അധികകാലം സൂക്ഷിച്ചുവയ്ക്കാനും സഹായിക്കും. സമയം സെറ്റ് ചെയ്തു വയ്ക്കാം എന്നതുകൊണ്ട് പാചകം ചെയ്യുമ്പോള്‍ എപ്പോഴും അടുത്ത് നില്‍ക്കണം എന്നില്ല. അമിതമായി […]
Read more

ഹെൽത്തി ഡ്രൈ ഫ്രൂട്ട് റോൾ ഇനി ഈസിയായി ഉണ്ടാക്കാം

പാചകത്തിനായി സമയം അധികം പാഴാകാത്ത എളുപ്പത്തിൽ തയാറാക്കി ഫ്രിജിൽ സൂക്ഷിച്ചു വച്ചു ഉപയോഗിക്കാനാകുന്ന ഒരു കിടിലം സ്നാക് ആണ് ഡ്രൈ ഫ്രൂട്ട് റോൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന പോഷകസമ്പുഷ്ടമായ ഒരു വിഭവമാണിത്. ചേരുവകൾ ബദാം കശുവണ്ടിപ്പരിപ്പ് വാൾനട്ട്– അരക്കപ്പ് വീതം (ഇടത്തരമായി നുറുക്കിയത്) പിസ്ത– മൂന്നു വലിയ സ്പൂൺ മത്തൻ വിത്ത് നെയ്യ്- രണ്ടു വലിയ സ്പൂൺ ഉണക്കമുന്തിരി- രണ്ടു വലിയ സ്പൂൺ ഈന്തപ്പഴം– ഒന്നരക്കപ്പ് കുരു കളഞ്ഞത് പാചകം ചെയ്യേണ്ട വിധം ഒരു പാത്രത്തിൽ […]
Read more

ഗ്യാസ് വേണ്ട, ടെന്‍ഷന്‍ വേണ്ട; ഇതാ പാചകം ആവശ്യമില്ലാത്ത വിഭവങ്ങള്‍

പാചകവാതക ക്ഷാമം രൂക്ഷമായി നേരിടുകയാണ് നമ്മള്‍. ഈ അവസരത്തില്‍ നമുക്ക് നോക്കാം പാചകം ആവശ്യമില്ലാത്ത കുറച്ച് സൂപ്പര്‍ ഫുഡുകള്‍. സാലഡുകള്‍ സാലഡുകള്‍ എല്ലാം വേവിക്കാതെ ഉള്ളവയാണ്. വെള്ളരിക്ക, ക്യാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ ചേര്‍ത്തുള്ളവയും ഏത്തപ്പഴം, ആപ്പിള്‍, പേരയ്ക്ക തുടങ്ങിയ പഴങ്ങള്‍ ചേര്‍ത്ത സാലഡുകള്‍ വളരെ നല്ലതാണ് ഡ്രൈ ഫ്രൂട്‌സ് കുതിര്‍ത്ത ബദാം, ഈന്തപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ് കഴിക്കുന്നതും വിശപ്പ് മാറാനും ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കും. ചെറുപയര്‍ മുളപ്പിച്ചത് നാരുകളും പ്രോട്ടീനും ആന്റി […]
Read more

ഗ്യാസ് ഇല്ല, ഇന്‍ഡക്ഷന്‍ രക്ഷ! പാചക രീതികള്‍ മാറ്റി മലയാളി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയൊരു പ്രതിസന്ധി പതുക്കെ തലപൊക്കുകയാണ്. കടുത്ത വേനല്‍ച്ചൂടിനൊപ്പം പാചകവാതക പ്രതിസന്ധി കൂടി രൂക്ഷമായതോടെ പണികിട്ടിയത് കെഎസ്ഇബിക്കാണ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വലിയ തോതിലാണ് വൈദ്യുതി ആവശ്യകത വര്‍ധിച്ചത്. ഗ്യാസ് കിട്ടാതായതോടെ വീടുകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍, ഹോട്ട് പ്ലേറ്റ്, എയര്‍ ഫ്രയര്‍, മൈക്രോവേവ് തുടങ്ങിയ വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം കൂടിയതാണ് കാരണം. ഈ ആഴ്ചയോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം ഈ വര്‍ഷം ആദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നു. […]
Read more

ജെന്‍സി ട്രെന്‍ഡ് ആയി ബബിള്‍ ടീ, ദിവസവും കുടിച്ചാല്‍ പണി കിട്ടും

ജെന്‍സിക്കിടയിലെ പുതിയ ട്രെന്‍ഡായ പാനീയമാണ് ബബിള്‍ ടീ അഥവാ ബോബോ ടീ. രുചിയില്‍ ഒട്ടും പിന്നിലല്ലെങ്കിലും പതിവാക്കിയാല്‍ ആരോഗ്യത്തിന് പണി തരുന്ന ഒന്നുകൂടിയാണിത്. ഇത് വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാനും ഫാറ്റി ലിവറിനും മറ്റ് ഉപാപചയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. തായ്വാന്‍ ആണ് ബബിള്‍ ടീയുടെ ജന്മദേശം. വിപണിയില്‍ എത്തുന്ന ബബിള്‍ ടീയില്‍ പഞ്ചസാരയുടെ അളവും കാലറിയും വളരെ അധികമാണ്. കപ്പയുടെ ചൗവരി അഥവാ ബോബോയാണ് പ്രധാന ചേരുവ. യുഎസ്ഡിഎ റിപ്പോര്‍ട്ട് പ്രകാരം ഒരു കപ്പ് ചൗവരിയില്‍ […]
Read more

ഇന്ത്യൻ കോഫി ഹൗസുകളിൽ നിയന്ത്രണം; ഊണ് ഒഴിവാക്കും

തിരുവനന്തപുരം: പാചകവാതക ക്ഷാമം കാരണം സംസ്ഥാനത്തെ ഇന്ത്യൻ കോഫിഹൗസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. പല ശാഖകളിലും ഒന്നോ രണ്ടോ ദിവസത്തേക്കുള്ള സിലിണ്ടറുകൾ മാത്രമാണ് ശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂർ ആസ്ഥാനമായ ഇന്ത്യൻ കോഫിഹൗസ് ശൃംഖലയ്ക്ക് തൃശ്ശൂരിൽ നിന്ന് തെക്കോട്ട് 45 ശാഖകളുണ്ട്. ഇവിടങ്ങളിൽ പാചകവാതകത്തിന്റെ കുറവ് ഗുരുതര പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിനെ തുടർന്ന് 15 ശാഖകളിൽ ഭാഗികമായി വിറകുപയോഗിച്ച് പാചകം തുടരാൻ നിർദേശം നൽകിയതായി തൃശ്ശൂർ ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.എസ്. അനിൽകുമാർ […]
Read more

ചൂട് കൂടുന്നു, വൃക്ക പണി തരും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചൂട് കൂടുമ്പോള്‍ ഏറ്റവും അധികം പണി കിടുന്ന അവയവമാണ് വൃക്കകള്‍. ശരീരഭാരത്തിന്റെ 60% ജലമാണ്. വെള്ളം കുടിക്കുന്നത് കുറയ്ക്കുന്നത് നിര്‍ജലീകരണത്തിനും വൃക്ക തകരാറിനും ഇടയാക്കും. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഇളം തവിട്ട് നിറത്തിലുള്ള മൂത്രം, ദാഹം കുറവുള്ള അവസ്ഥ, ആരോഗ്യമുള്ള ചര്‍മം എന്നിവ മതിയായ ജലാംശത്തിന്റെ അടയാളങ്ങളാണ്. മൂത്രത്തിന്റെ നിറം മാറുന്നത് കാര്യമായി ശ്രദ്ധിക്കണം. ചൂടുള്ള വരണ്ട കാലാവസ്ഥയില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവരും കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ധാരാളം വെള്ളം കുടിക്കണം. വൃക്ക […]
Read more

Recent News

Advertisement
WhiteswanTV Footer