Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: food

വെറുതെയങ്ങ് ചായ കുടിച്ചാല്‍ പോര, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രമേ തേയിലപ്പൊടി ഇടാന്‍ പാടുള്ളു. അല്ലെങ്കില്‍ ചായയുടെ സ്വാദ് കുറയാം. അതുപോലെ തന്നെ അമിതമായി പാല്‍ ചേര്‍ക്കാന്‍ പാടില്ല. ഇത് അസിഡിറ്റി ഉണ്ടാവാന്‍ കാരണമാകുന്നു. പാലിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് ദഹനം കുറയും. വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രമേ തേയിലയും പഞ്ചസാരയും ഇടാന്‍ പാടുള്ളു. അതുപോലെ ചായപ്പൊടി അമിതമായി തിളപ്പിക്കുന്നത് ഒഴിവാക്കണം. ഇത് അസിഡിറ്റി ഉണ്ടാവാന്‍ കാരണമാകുന്നു. ആവശ്യത്തിന് മാത്രം തിളപ്പിക്കുക. ചായ ഒരുപാട് തവണ ചൂടാക്കി കുടിക്കുന്നത് ഒഴിവാക്കണം. […]
Read more

ദോശയ്ക്കും ഇഡലിക്കുമൊപ്പം ഇത് മാത്രം മതി; ഒരു കിടിലൻ ചമ്മന്തി റെസിപ്പി

ചേരുവകൾ തക്കാളി – 2 എണ്ണം (മുറിച്ചത്)തേങ്ങ ചിരവിയത് – ½ കപ്പ്ഉണക്കമുളക് – 3 എണ്ണംചെറിയ ഉള്ളി – 5–6 എണ്ണംവെളുത്തുള്ളി – 2 അല്ലിപുളി – ചെറിയ കുരുഉപ്പ് – ആവശ്യത്തിന്വെളിച്ചെണ്ണ – 1 ടീസ്പൂൺ തയാറാക്കുന്ന വിധം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ നന്നായി വഴറ്റുക. തുടർന്ന് തക്കാളി ചേർത്ത് മൃദുവാകുന്നത് വരെ വഴറ്റുക. അവസാനം തേങ്ങ ചേർത്ത് ഒരു ലൈറ്റ് ​ഗോൾഡ് നിറമാവുന്നത് വരെ ഒന്ന് […]
Read more

സവാള പച്ചയ്ക്ക് കഴിക്കാറുണ്ടോ? ആരോഗ്യപ്രശ്നങ്ങളുള്ളവർ ശ്രദ്ധിക്കണം

നമ്മുടെ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത പച്ചക്കറികളിലൊന്നാണ് സവാള. സവാള ചേർക്കാത്ത കറികൾ മലയാളികൾക്ക് ചിന്തിക്കാൻ പോലും പ്രയാസമാണ്. കറികളിൽ വേവിച്ചു ചേർക്കുന്നതിന് പുറമെ, സാലഡുകളിലും വറുത്ത മീൻ, ചിക്കൻ വിഭവങ്ങളിലും സാൻഡ്‌വിച്ചുകളിലും രുചി വർദ്ധിപ്പിക്കാൻ നാം സവാള പച്ചയ്ക്ക് ധാരാളമായി ഉപയോഗിക്കാറുണ്ട്. വൈറ്റമിൻ സി, ബി6, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായ സവാളയിൽ ക്വെർസെറ്റിൻ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, സവാളയിലെ സൾഫർ സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് […]
Read more

പച്ചക്കറികള്‍ പാകം ചെയ്യുന്നതിന് മുമ്പ് ഇക്കാര്യം ചെയ്യണം

പച്ചക്കറികള്‍ കഴുകിയിട്ട് തന്നെയാണ് നമ്മള്‍ ഉപയോഗിക്കുക. എന്നാല്‍ വെറും വെള്ളത്തില്‍ കഴുകിയിട്ട് കാര്യമില്ല. അവയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കീടനാശിനികളോ അണുക്കളോ നീക്കം ചെയ്യപ്പെടണമെന്നില്ല. മിക്ക പച്ചക്കറികളും കീടനാശിനിയും കൃഷിയിടത്തില്‍ നിന്നുള്ള അഴുക്കും സൂക്ഷ്മാണുക്കളും കൊണ്ടാണ് അടുക്കളയില്‍ എത്തുക. അത് മറികടക്കാനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാര്‍ഗം പച്ചക്കറികള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഉപ്പുവെള്ളത്തില്‍ കുതിര്‍ക്കുക എന്നതാണ്. ഉപ്പ് വെള്ളത്തില്‍ കലര്‍ത്തുമ്പോള്‍ ഒരു നേരിയ ഹൈപ്പര്‍ടോണിക് ലായനി ആയി മാറുന്നു. ഇത് പച്ചക്കറികളുടെ മുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍, ചെറിയ പ്രാണികള്‍, ചില കീടനാശിനി […]
Read more

തൈരും ഉള്ളിയും; രുചികരമെങ്കിലും ഈ കൂട്ടുകെട്ട് ആരോഗ്യത്തിന് നല്ലതാണോ?

ഇന്ത്യൻ പാചകരീതിയിൽ, പ്രത്യേകിച്ച് മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഒഴിവാക്കാനാവാത്ത രണ്ട് പ്രധാന ചേരുവകളാണ് തൈരും ഉള്ളിയും. ബിരിയാണിക്കൊപ്പമുള്ള റൈത്തയായും കറികളിലെ രുചിക്കൂട്ടായും നാം ഇവയെ ഏറെ ഇഷ്ടപ്പെടുന്നു. ഭക്ഷണത്തിന് പ്രത്യേക രുചി നൽകുന്നതിനൊപ്പം ദഹനത്തിന് സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം ആളുകളും തൈരും ഉള്ളിയും നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ നാം ഏറെ ആസ്വദിച്ചു കഴിക്കുന്ന ഈ ‘കോമ്പിനേഷൻ’ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് ആധുനിക ആരോഗ്യവിദഗ്ധരും ആയുർവേദ ശാസ്ത്രവും ഒരുപോലെ ചൂണ്ടിക്കാണിക്കുന്നത്. തൈരും ഉള്ളിയും ഒന്നിച്ചു കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന […]
Read more

ഗോതമ്പ്പൊടി കൊണ്ട് ഉണ്ണിയപ്പം ക്രിസ്പിയായി ഉണ്ടാക്കാം

പുറത്ത് നിന്ന് വാങ്ങുന്നതിനെക്കാൾ വീട്ടിൽ തന്നെ ചൂടോടെ തയാറാക്കുന്ന ഉണ്ണിയപ്പത്തിനൊരു പ്രത്യേക രുചിയാണ്. പണ്ടേ ഉണ്ണിയപ്പത്തിന് ഫാൻസ്‌ കൂടുതലാണ്. ക്ഷേത്രങ്ങളിൽ നിന്ന് പ്രസാദമായി കിട്ടുന്ന ഉണ്ണിയപ്പമായിരുന്നു ആളുകൾക്ക് കൂടുതൽ ഇഷ്ടമെന്ന് വേണമെങ്കിൽ പറയാം. ഇനി ഗോതമ്പു പൊടി കൊണ്ടും ഉണ്ണിയപ്പം ഉണ്ടാക്കാം. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ ഗോതമ്പു പൊടി – ഒന്നര കപ്പ് റവ – അര കപ്പ് പഴം – 4 എണ്ണം ഏലക്ക പൊടി – 1/2 ടീസ്പൂൺ ജീരകപ്പൊടി […]
Read more

അച്ചാര്‍ പ്രേമിയാണോ? എങ്കില്‍ സൂക്ഷിക്കണം; നെഞ്ചെരിച്ചില്‍ മുതല്‍ ക്യാന്‍സര്‍ വരെ

അച്ചാര്‍ ഇഷ്ടമില്ലാത്ത മലയാളികള്‍ കുറവായിരിക്കും. ചോറിന് കൂട്ടുന്നതിന് പുറമെ വെറുതെ വാരിത്തിന്നുന്നവര്‍ വരെയുണ്ടാകും. എന്നാല്‍ അധികമായാല്‍ അച്ചാറും പ്രശ്‌നമാകും. അച്ചാറു കൊതി മൂത്താല്‍ അത് ആരോഗ്യത്തിന് വിപരീതഫലമുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. തൊട്ടുകൂട്ടാന്‍ മാത്രമുള്ളതാണ് അച്ചാര്‍. എന്നാല്‍ ചിലര്‍ കറി പോലെ തന്നെ കഴിക്കും. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അച്ചാര്‍ അമിതമായി കഴിച്ചാല്‍ വയറുവേദന, ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ സ്ഥിരമായി വരും. മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം എന്നിവയുള്ളവരില്‍ അവസ്ഥകള്‍ വഷളാകാം. കടകളില്‍ നിന്ന് […]
Read more

ചോറ് ഫ്രിഡ്ജില്‍ വെച്ച് വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം

ചോറ് ബാക്കി വന്നാലോ കൂടുതല്‍ ആയാലോ ഫ്രിഡ്ജില്‍ വെക്കുന്നവരാണ് നമ്മളെല്ലാം. എന്നാല്‍ ചില ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ വച്ച് ചൂടാക്കി കഴിച്ചാലും ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിലൊന്നാണ് ചോറ്. മണിക്കൂറുകളോളം അന്തരീക്ഷ താപനിലയിലിരിക്കുന്ന ചോറ് വീണ്ടും ചൂടാക്കുന്നതും ദിവസങ്ങളോളം ഫ്രിഡ്ജില്‍ വെച്ച ചോറ് പിന്നീട് ചൂടാക്കി കഴിക്കുന്നതുമൊക്കെ റീഹീറ്റഡ് റൈസ് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ബാസിലസ് സിറസ് (B. cereus)) എന്ന ബാക്ടീരിയ ഉണ്ടാവാനും അതുവഴി ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും. നേരത്തേ ചൂടാക്കിയ […]
Read more

മാമ്പഴം കൊണ്ട് ഉണ്ടാക്കാം കിടിലൻ പുഡ്ഡിംഗ്

മാമ്പഴത്തിന്റെ സീസൺ ആയി. പലതരം മധുരമൂറുന്ന മാങ്ങ വിപണിയിൽ ലഭ്യമാണ്. മാങ്ങാ ജൂസായും മാമ്പഴക്കറിയായും തയാറാക്കി കഴിഞ്ഞെങ്കിൽ ഇനി ഡെസേർട്ട് ആയി തയ്യാറാക്കി നോക്കിയാലോ. നല്ല പഴുത്ത മാങ്ങ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു മാംഗോ പുഡ്ഡിങ് റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകൾ മാങ്ങ: 2 എണ്ണം (നന്നായി പഴുത്തത്) പാൽ: 1.5 കപ്പ് പഞ്ചസാര: ½ കപ്പ് (മാങ്ങയുടെ മധുരത്തിനനുസരിച്ച് മാറ്റം വരുത്താം) കോൺഫ്ലോർ: ¼ കപ്പ് ഉപ്പ്: ഒരു നുള്ള് തയാറാക്കുന്ന രീതി […]
Read more

പാൽപെട ഇനി ഈസയായി വീട്ടിൽ ഉണ്ടാക്കാം; വെറും 4 ചേരുവ മതി

കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള മധുരമാണ് പാൽപേട. കടകളിൽ വാങ്ങാൻ കിട്ടുമെങ്കിലും വീട്ടിലുണ്ടാക്കുന്നവയ്ക്ക് പ്രത്യേക സ്വാദാണ്. വേനലവധികാലത്ത് കുട്ടിപ്പട്ടാളങ്ങൾക്ക് ഈ പാൽപേട ഉണ്ടാക്കി നൽകാം. ചേരുവകൾ പാൽ പൊടി – 1 കപ്പ് പാൽ – 1/4 കപ്പ്‌ പഞ്ചസാര പൊടിച്ചത് – 1/4 കപ്പ്‌ നെയ്യ് – 2 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ഒരു പാൻ അടുപ്പത്ത് വച്ച് നെയ്യ് ഒഴിച്ചതിനു ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് തീ കുറച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix