Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: food

പൊറോട്ട പ്രേമികള്‍ ശ്രദ്ധിക്കുക; പൊറോട്ട കഴിക്കേണ്ടത് ഇങ്ങനെ

ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് അറിഞ്ഞിട്ട് തന്നെയാണ് മലയാളി പൊറോട്ട കഴിക്കുന്നത്. എങ്കില്‍ പിന്നെ ആരോഗ്യത്തിന് അത്ര ദോഷകരമല്ലാത്ത രീതിയില്‍ കഴിക്കാവുന്നതല്ലേയുള്ളൂ. എത്ര കഴിക്കുന്നു, കൂട്ടുകറി, സമയം, ഭക്ഷണശീലം എന്നിവയാണ് പ്രധാനം. മൈദ കൊണ്ടാണ് പൊറോട്ട മിക്കാവാറും ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീനും നാരുകളും കുറവുമായിരിക്കും. അധിക എണ്ണയും കൊഴുപ്പും ഉപയോഗിക്കുന്നതു മൂലം അനാരോഗ്യകരമായ കൊഴുപ്പു കൂടുതലുമായിരിക്കും. അതുകൊണ്ട് ഒരുപാട് കഴിക്കാതിരിക്കുക എന്നതാണ് പ്രധാനം. വല്ലപ്പോഴും രണ്ട് എണ്ണം കഴിക്കുന്നതല്ല പ്രശ്‌നം. ശീലമാക്കരുത്. […]
Read more

ഉറക്കം എഴുന്നേറ്റയുടൻ ചായയും കോഫിയും വേണ്ട, നല്ലതല്ല; പകരം ചെയ്യേണ്ടത് ഇങ്ങനെ….

ഉറക്കം എഴുന്നേറ്റയുടൻ പലർക്കും ചായയോ, കോഫിയോ നിർബന്ധമാണ്. എന്നാൽ രാത്രി മുഴുവൻ വെള്ളം കുടിക്കാതെ ഉറക്കമെഴുന്നേൽക്കുന്ന സമയത്ത് ശരീരത്തിൽ നിർജലീകരണമുണ്ടാകും. എഴുന്നേറ്റയുടൻ വെള്ളം കുടിക്കാതെ കോഫിയാണ് കുടിക്കുന്നതെങ്കിൽ അത് നിർജലീകരണം കൂട്ടുകയാണ് ചെയ്യുക. കാരണം കോഫിയിലെ കഫീനാണ്. ഇങ്ങനെ നിർജലീകരണം സംഭവിച്ചാൽ ശരീരത്തിന് ക്ഷീണം കൂടും. മാത്രമല്ല കോഫി കുടിക്കുന്നതോടെ വിശപ്പ് ശമിക്കുകയും ഇത് പ്രാതൽ നന്നായി കഴിക്കാൻ തടസ്സമാവുകയും ചെയ്യും. അതിനാൽ എഴുന്നേറ്റയുടൻ ശുദ്ധമായ വെള്ളം കുടിക്കുന്നത് ഊർജം പകരുകയും ദഹനപ്രക്രിയ എളുപ്പമാക്കുകയും ചെയ്യും. ആദ്യത്തെ […]
Read more

കോഫി ലവേഴ്‌സിന് ഇതാ ഒരു വെറൈറ്റി ഐറ്റം; “ബുള്ളറ്റ് കോഫി”

എസ്‌പ്രെസ്സോ, ക്യാപ്പുചിനോ, ലാറ്റെ, അമേരിക്കനോ, മോച്ച, ബുള്ളറ്റ് കോഫി, ഡാൽഗോണ കോഫി, അഫ്ഫോഗട്ടോ എന്നിങ്ങനെ പല വെറൈറ്റികളിൽ, ഫ്‌ളേവറുകളിൽ ഇന്ന് കാപ്പി ലഭ്യമാണ്. അതിൽ ഒരു വെറൈറ്റി കോഫിയാണ് ബുള്ളറ്റ് കോഫി. ഇത് എനർജി നൽകുന്ന ഒരു പ്രത്യേക കോഫിയാണ്. സാധാരണ കോഫിയിലേക്ക് വെണ്ണയും ഓയിലും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. ചേരുവകൾ കോഫി – 1 കപ്പ് (ചൂടായത്) വെണ്ണ (unsalted butter) – 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ തയാറാക്കുന്ന […]
Read more

യുവാക്കള്‍ ഒട്ടും സേഫല്ല, ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കണം

കുറച്ചുനാള്‍ മുന്‍പ് വരെ ഹൃദയാഘാതം പ്രധാനമായും പ്രായമായവരുടെ രോഗമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്ന് 30-40 വയസ്സിനിടയിലുള്ളവരിലും അതിനേക്കാള്‍ ചെറുപ്പക്കാരിലും വരെ ഇത് വരുന്നുണ്ട്. ജീവിതശൈലിയിലെ മാറ്റമാണ് പ്രധാന കാരണം. മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്ന് ജോലി ചെയ്യുക, ശാരീരിക അധ്വാനം കുറയുക, വാഹനങ്ങളില്‍ മാത്രം യാത്ര എന്നിവ ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. യുവാക്കളില്‍ ഹൃദയാഘാതത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് പുകവലി. സിഗരറ്റ്, ബീഡി, ഇ-സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ രക്തക്കുഴലുകള്‍ക്ക് കേടുവരുത്തുകയും രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും […]
Read more

വീട്ടിൽ പഴമുണ്ടോ? എന്നാൽ ഈസിയായി ഉണ്ടാക്കാം ബനാന ഹൽവ

ഹൽവ ലവേഴ്‌സിന് ഈസിയായി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം ബനാന ഹൽവ. വ്യത്യസ്ത രുചികളിൽ ഹൽവ ഉണ്ടാക്കാം. പൈനാപ്പിൾ, കാന്താരി, ബദാം, കരിക്ക് എന്നു തുടങ്ങി ഒരുപാട് രുചിഭേദങ്ങൾ ഉണ്ട്. ഇതിൽ നിന്നൊക്കെ വെറൈറ്റിയാണ് ബനാന ഹൽവ. ഇതിന് നല്ല സ്വാദാണ്. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ചേരുവകൾ രണ്ടര കിലോ പഞ്ചസാര അര കിലോ നെയ്യ് ഏലക്കാപ്പൊടി ഒരു ടേബിൾ സ്പൂൺ ബദാം, അണ്ടിപ്പരിപ്പ് തയാറാക്കുന്ന വിധം ആദ്യം നെയ്യിൽ ആവശ്യമുള്ള അളവിലിൽ അണ്ടിപ്പരിപ്പും ബദാമും […]
Read more

അടിപൊളി കണ്ണിമാങ്ങാ അച്ചാർ ഇങ്ങനെയും തയാറാക്കാം

കണ്ണിമാങ്ങ അച്ചാർ എന്നും മലയാളികളുടെ വീക്നെസ് ആണ്. മിക്ക വീട്ടിലും മാങ്ങാ ഉപ്പിലിട്ടും അച്ചാറായും സൂക്ഷിച്ച് വയ്ക്കാറാണ് പതിവ്. ഇനി കണ്ണിമാങ്ങ കിട്ടിയാൽ ഇതുപോലെ തയ്യാറാക്കാൻ മറക്കേണ്ട. ഒരു സിംപിളും ടേസ്റ്റിയുമായ കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ചേരുവകൾ കണ്ണിമാങ്ങ – 10–15 എണ്ണം (കഷണങ്ങളാക്കിയത്) ഉപ്പ് – ആവശ്യത്തിന് മുളകുപൊടി – 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ കടുക് – 1 ടീസ്പൂൺ വെളുത്തുള്ളി – 5–6 പല്ല് (ഐച്ഛികം) […]
Read more

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ? കഴിച്ചാൽ എന്ത് സംഭവിക്കും?

കൊളസ്ട്രോൾ ഉള്ളവർ മുട്ട കഴിക്കരുത്, മഞ്ഞ ഒഴിവാക്കണം എന്നെല്ലാമല്ലേ കാലങ്ങളായി നമ്മൾ പറയുന്നത്. രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ടയുടെ മഞ്ഞ പൂർണമായി ഒഴിവാക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ഒരു പൊതുധാരണയായിരുന്നു. എന്നാൽ, അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യൻ ഉൾപ്പെടെയുള്ള മുൻനിര മെഡിക്കൽ ജേണലുകളിൽ വന്ന പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച് ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോളും ശരീരത്തിലെ ചീത്ത കൊളസ്ട്രോളും തമ്മിലുള്ള ബന്ധം നമ്മൾ കരുതിയിരുന്നതുപോലെയല്ല. ഉയർന്ന കൊളസ്ട്രോളുള്ളവർ മുട്ടയുടെ മഞ്ഞക്കരു കഴിക്കുമ്പോൾ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ […]
Read more

‘കൃത്രിമ ഫ്ലേവറുകളോ നിറങ്ങളോ ചേർത്തിട്ടില്ല’ എന്ന് പാക്കറ്റുകളിൽ വ്യക്തമാക്കും; പെപ്സികോ

ലെയ്സ്, കുർകുറെ, ഡൊറിറ്റോസ് തുടങ്ങിയ ജനപ്രിയ സ്നാക്സ് ബ്രാൻഡുകളുടെ നിർമാതാക്കളായ പെപ്സികോ തങ്ങളുടെ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളുടെയും പുതുക്കിയ പാക്കറ്റുകളിൽ ‘കൃത്രിമ ഫ്ലേവറുകളോ നിറങ്ങളോ ചേർത്തിട്ടില്ല’ എന്ന വിവരം വ്യക്തമായി രേഖപ്പെടുത്തുമെന്ന് അറിയിച്ചു. ഉപഭോക്താക്കൾ ഇപ്പോൾ ഭക്ഷ്യ ഉൽപന്നങ്ങളിലെ ചേരുവകൾ കൂടുതൽ ശ്രദ്ധയോടെ പരിശോധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഉൽപന്നങ്ങളെക്കുറിച്ചുള്ള കൂടുതൽ വ്യക്തത നൽകുന്നതിനും വിവരങ്ങൾ അറിഞ്ഞ് തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിനുമായാണ് പുതുക്കിയ പാക്കേജിങ് അവതരിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ലെയ്സ്, കുർകുറെ തുടങ്ങിയ സ്നാക്സ് ഉൽപന്നങ്ങൾ കൃത്രിമ […]
Read more

ഹോട്ടൽ സ്റ്റൈൽ കുറുമ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

ചപ്പാത്തി, അപ്പം, പൂരി, ഇടിയപ്പം, പത്തിരി എന്നിവയ്ക്കൊപ്പം കഴിക്കാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു ക്രീമിയായ കുറുമ. ഗ്രീൻപീസോ കിഴങ്ങോ ഒന്നും ഇല്ലാതെ വെറും സവാളയും തേങ്ങയും മസാലകളും കൊണ്ട് തയാറാക്കുന്ന ഈ കുറുമയ്ക്ക് ഹോട്ടൽ സ്റ്റൈൽ രുചിയുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് ഈ വിഭവം തയ്യാറാക്കാൻ കഴിയും. ആവശ്യമായ ചേരുവകൾ സവാള – 3 എണ്ണം (നീളത്തിൽ സ്ലൈസ് ചെയ്തത്) തക്കാളി – 1 വലിയത് പച്ചമുളക് […]
Read more

റവകൊണ്ട് ഞൊടിയിടയിൽ ഉണ്ടാക്കാം കിടിലം ലഡു

റവകൊണ്ട് ഉള്ള ഉപ്പുമാവ് മുതൽ കേക്ക് വരെ പരീക്ഷിച്ചവരാകും നമ്മളിൽ പലരും. എന്നാൽ അതിനെയൊക്കെ കടത്തിവെട്ടുന്ന ഒരു കിടിലം ഐറ്റമാണ് റവ ഡ്രൈ ഫ്രൂട്സ് ലഡു. ഇനി റവ കിട്ടുമ്പോൾ ഈ റെസിപ്പി ട്രൈ ചെയ്ത നോക്കാൻ മറക്കേണ്ട. ചേരുവകൾ റവ- 500 gm ചിരകിയ തേങ്ങാ- 250 gm ഉപ്പ്- ആവിശ്യത്തിന് നെയ്യ്- 4 ടേബിൾ സ്പൂൺ കശുവണ്ടി- കറുവാപ്പട്ട പൊടി- 1 ടിസ്പൂൺ പഞ്ചസാര- 500 gm വെള്ളം- 240 എംഎൽ പാചകം ചെയ്യേണ്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix