Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Trending Food

വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം മധുരക്കിഴങ്ങ് കട്​ലറ്റ്

വൈകുന്നേര ചായയ്‌ക്കൊപ്പം കഴിക്കാൻ ആരോഗ്യകരവും രുചികരവുമായ ഒരു സ്നാക്ക് തേടുകയാണോ? എങ്കിൽ മധുരക്കിഴങ്ങ് കട്​ലറ്റ് മികച്ചൊരു ചോയ്സാണ്. സാധാരണ ഉരുളക്കിഴങ്ങ് കട്​ലറ്റിനേക്കാൾ പോഷകഗുണങ്ങൾ കൂടുതലുള്ള മധുരക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ചേരുവകൾ മധുരക്കിഴങ്ങ് – 3 എണ്ണം (ഇടത്തരം വലുപ്പം) സവാള – 1 എണ്ണം (നന്നായി അരിഞ്ഞത്) പച്ചമുളക് (അരിഞ്ഞത്) – 2 മുതൽ 3 വരെ ഇഞ്ചി – 1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്) വെളുത്തുള്ളി – […]
Read more

ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം കിടിലൻ ‘അംബാനി ലഡ്ഡു’

പല നിറങ്ങളിൽ കടകളിൽ നിരന്നിരിക്കുന്ന ലഡ്ഡു കാണുമ്പോൾ മധുരപ്രിയർക്ക് ഒരൽപം കൊതിയൊക്കെ തോന്നും. സാമൂഹികമാധ്യമങ്ങളിൽ പലവിധത്തിലുള്ള ലഡ്ഡു റെസിപ്പികളും പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത് വീടുകളിൽ പരീക്ഷിച്ചുനോക്കുന്നവരും നിരവധിയാണ്. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ തരം​ഗമാകുന്നത് ഒരു വൈറൽ ലഡ്ഡു റെസിപ്പിയാണ്. സംഭവം കുറച്ച് ലക്ഷ്വറിയാണ്. പേരിലും ഉണ്ട് ആ ധനാഢ്യത. അംബാനി ലഡ്ഡു. ഇഷിക സാഹു എന്ന ഇൻസ്റ്റ​ഗ്രാം വീഡിയോ കണ്ടന്റ് ക്രിയേറ്ററാണ് തന്റെ ടേസ്റ്റി ബൈ ഇഷിക എന്ന പേജിൽ റെസിപ്പി പങ്കുവച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. […]
Read more

ബ്രേക്ക്ഫാസ്റ്റിനൊപ്പം കിടിലന്‍ കോമ്പിനേഷനാണ് ഈ “എഗ്ഗ് ചില്ലി ഡ്രൈ”

അപ്പത്തിനൊപ്പവും ചപ്പാത്തിയ്ക്കുമെല്ലാം ഒപ്പം കഴിക്കാന്‍ ന്‌ല്ലൊരു വിഭവമാണ് എഗ്ഗ് ചില്ലി ഡ്രൈ. പതിവ് മുട്ടക്കറിയില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ ഈ മുട്ട വിഭവം പരീക്ഷിച്ചു നോക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടമാകും. ചേരുവകൾ പുഴുങ്ങിയ മുട്ട-4 തക്കാളി-1 പച്ചമുളക്-2 കാശ്മീരി മുളക് പൊടി-1 ടീസ്പൂണ്‍ കസൂരി മേത്തി -1 ടീസ്പൂണ്‍ വെളുത്തുള്ളി -2 അല്ലി ഗ്രാമ്പൂ-2 സവാള-1 കാപ്‌സിക്കം-1 ഓയില്‍ -2 ടേബിള്‍സ്പൂണ്‍ മല്ലിപ്പൊടി-1 ടീസ്പൂണ്‍ ഉപ്പ്-ആവശ്യത്തിന് ഗരം മസാല പൊടി-1/2 ടീസ്പൂണ്‍ പാചകം ചെയ്യേണ്ട വിധം ഒരു […]
Read more

വെറും അഞ്ച് സ്റ്റെപ്പിൽ കുനാഫ ഉണ്ടാക്കാം ഈസിയായി

ഓരോ സമയം ഓരോ വിഭവങ്ങൾ ട്രെൻഡിങ്ങാകും. അങ്ങനെ വന്ന ഒരു വിഭവമാണ് കുനാഫ. അന്ന് എല്ലാ സ്ഥലങ്ങളിലും ചെന്ന് ആളുകൾ ഇത് പരീക്ഷിക്കും. എന്നാൽ ഇനി അത് വേണ്ട. ഇത് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. മധുരം ഇഷ്ടപ്പെടുന്നവർക്ക് സ്വയം തന്നെ ഉണ്ടാക്കി നോക്കാം. ചേരുവകൾ പഞ്ചസാര – 1 കപ്പ് വെള്ളം – ½ കപ്പ് നാരങ്ങാനീര് – 1 ടീസ്പൂൺ റോസ് വാട്ടർ അല്ലെങ്കിൽ ഓറഞ്ച് ബ്ലോസം വാട്ടർ – 1 ടീസ്പൂൺ കുനാഫ/കടായിഫി […]
Read more

ധാബാ സ്റ്റൈൽ മുട്ടക്കറി തയാറാക്കാം വീട്ടിൽ തന്നെ

മുട്ടക്കറി പല രുചിയിൽ നമ്മൾ തയ്യാറാക്കുന്ന ഒരു വിഭവമാണ്. അപ്പത്തിനും ഇടിയപ്പത്തിനും ചപ്പാത്തിയ്ക്കുമൊക്കെ കിടിലൻ കോമ്പിനേഷനായ ഈ ധാബാ സ്റ്റൈൽ മുട്ടക്കറി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ മുട്ട – 4-5 പുഴുങ്ങിയത് ഉള്ളി – 2 (അരച്ചത് അല്ലെങ്കിൽ ചെറുതായി അരിഞ്ഞത്) തക്കാളി – 2 അരച്ചത് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ പച്ചമുളക് – 2 മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ മുളകുപൊടി – 1 ടീസ്പൂൺ മല്ലിപ്പൊടി – 1 ടീസ്പൂൺ […]
Read more

കോഫി ലവേഴ്‌സിന് ഇതാ ഒരു വെറൈറ്റി ഐറ്റം; “ബുള്ളറ്റ് കോഫി”

എസ്‌പ്രെസ്സോ, ക്യാപ്പുചിനോ, ലാറ്റെ, അമേരിക്കനോ, മോച്ച, ബുള്ളറ്റ് കോഫി, ഡാൽഗോണ കോഫി, അഫ്ഫോഗട്ടോ എന്നിങ്ങനെ പല വെറൈറ്റികളിൽ, ഫ്‌ളേവറുകളിൽ ഇന്ന് കാപ്പി ലഭ്യമാണ്. അതിൽ ഒരു വെറൈറ്റി കോഫിയാണ് ബുള്ളറ്റ് കോഫി. ഇത് എനർജി നൽകുന്ന ഒരു പ്രത്യേക കോഫിയാണ്. സാധാരണ കോഫിയിലേക്ക് വെണ്ണയും ഓയിലും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്. ചേരുവകൾ കോഫി – 1 കപ്പ് (ചൂടായത്) വെണ്ണ (unsalted butter) – 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ തയാറാക്കുന്ന […]
Read more

വീട്ടിൽ പഴമുണ്ടോ? എന്നാൽ ഈസിയായി ഉണ്ടാക്കാം ബനാന ഹൽവ

ഹൽവ ലവേഴ്‌സിന് ഈസിയായി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം ബനാന ഹൽവ. വ്യത്യസ്ത രുചികളിൽ ഹൽവ ഉണ്ടാക്കാം. പൈനാപ്പിൾ, കാന്താരി, ബദാം, കരിക്ക് എന്നു തുടങ്ങി ഒരുപാട് രുചിഭേദങ്ങൾ ഉണ്ട്. ഇതിൽ നിന്നൊക്കെ വെറൈറ്റിയാണ് ബനാന ഹൽവ. ഇതിന് നല്ല സ്വാദാണ്. ഇനി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ചേരുവകൾ രണ്ടര കിലോ പഞ്ചസാര അര കിലോ നെയ്യ് ഏലക്കാപ്പൊടി ഒരു ടേബിൾ സ്പൂൺ ബദാം, അണ്ടിപ്പരിപ്പ് തയാറാക്കുന്ന വിധം ആദ്യം നെയ്യിൽ ആവശ്യമുള്ള അളവിലിൽ അണ്ടിപ്പരിപ്പും ബദാമും […]
Read more

അടിപൊളി കണ്ണിമാങ്ങാ അച്ചാർ ഇങ്ങനെയും തയാറാക്കാം

കണ്ണിമാങ്ങ അച്ചാർ എന്നും മലയാളികളുടെ വീക്നെസ് ആണ്. മിക്ക വീട്ടിലും മാങ്ങാ ഉപ്പിലിട്ടും അച്ചാറായും സൂക്ഷിച്ച് വയ്ക്കാറാണ് പതിവ്. ഇനി കണ്ണിമാങ്ങ കിട്ടിയാൽ ഇതുപോലെ തയ്യാറാക്കാൻ മറക്കേണ്ട. ഒരു സിംപിളും ടേസ്റ്റിയുമായ കണ്ണിമാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ? ചേരുവകൾ കണ്ണിമാങ്ങ – 10–15 എണ്ണം (കഷണങ്ങളാക്കിയത്) ഉപ്പ് – ആവശ്യത്തിന് മുളകുപൊടി – 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ കടുക് – 1 ടീസ്പൂൺ വെളുത്തുള്ളി – 5–6 പല്ല് (ഐച്ഛികം) […]
Read more

ഹോട്ടൽ സ്റ്റൈൽ കുറുമ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

ചപ്പാത്തി, അപ്പം, പൂരി, ഇടിയപ്പം, പത്തിരി എന്നിവയ്ക്കൊപ്പം കഴിക്കാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു ക്രീമിയായ കുറുമ. ഗ്രീൻപീസോ കിഴങ്ങോ ഒന്നും ഇല്ലാതെ വെറും സവാളയും തേങ്ങയും മസാലകളും കൊണ്ട് തയാറാക്കുന്ന ഈ കുറുമയ്ക്ക് ഹോട്ടൽ സ്റ്റൈൽ രുചിയുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് ഈ വിഭവം തയ്യാറാക്കാൻ കഴിയും. ആവശ്യമായ ചേരുവകൾ സവാള – 3 എണ്ണം (നീളത്തിൽ സ്ലൈസ് ചെയ്തത്) തക്കാളി – 1 വലിയത് പച്ചമുളക് […]
Read more

റവകൊണ്ട് ഞൊടിയിടയിൽ ഉണ്ടാക്കാം കിടിലം ലഡു

റവകൊണ്ട് ഉള്ള ഉപ്പുമാവ് മുതൽ കേക്ക് വരെ പരീക്ഷിച്ചവരാകും നമ്മളിൽ പലരും. എന്നാൽ അതിനെയൊക്കെ കടത്തിവെട്ടുന്ന ഒരു കിടിലം ഐറ്റമാണ് റവ ഡ്രൈ ഫ്രൂട്സ് ലഡു. ഇനി റവ കിട്ടുമ്പോൾ ഈ റെസിപ്പി ട്രൈ ചെയ്ത നോക്കാൻ മറക്കേണ്ട. ചേരുവകൾ റവ- 500 gm ചിരകിയ തേങ്ങാ- 250 gm ഉപ്പ്- ആവിശ്യത്തിന് നെയ്യ്- 4 ടേബിൾ സ്പൂൺ കശുവണ്ടി- കറുവാപ്പട്ട പൊടി- 1 ടിസ്പൂൺ പഞ്ചസാര- 500 gm വെള്ളം- 240 എംഎൽ പാചകം ചെയ്യേണ്ട […]
Read more
Advertisement
WhiteswanTV Footer