Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ട്രംപിൻ്റെ ‘ഗോൾഡ് കാർഡി’നോട് മുഖം തിരിച്ച് സമ്പന്നർ

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അവതരിപ്പിച്ച ‘ഗോൾഡ് കാർഡ്’ വിസ പദ്ധതിയോട് മുഖം തിരിച്ച് സമ്പന്നർ. നിയമപരമായ അനിശ്ചിതത്വവും സാമ്പത്തിക ആശങ്കകളും കാരണം പലരും ഈ പദ്ധതിയിൽ നിന്ന് പിൻമാറുകയാണെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു. സമ്പന്നരായ വിദേശികളെ അമേരിക്കയിലേക്ക് ആകർഷിക്കാനായി കഴിഞ്ഞ വർഷം ജൂണിലാണ് ട്രംപ് ഗോൾഡ് കാർഡ് പദ്ധതി അവതരിപ്പിച്ചത്. തുടർന്ന് സെപ്റ്റംബർ മാസത്തിൽ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പദ്ധതി പ്രാബല്യത്തിൽ വരുത്തുകയായിരുന്നു. അമേരിക്കയിൽ അതിവേഗ സ്ഥിരതാമസം നേടാൻ കഴിയുന്ന ഈ പദ്ധതിക്ക് ഏകദേശം […]
Read more

പ്രവാസി ആരോഗ്യ പരിശോധനയ്ക്ക് മാറ്റങ്ങളുമായി കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികളുടെ ആരോഗ്യ പരിശോധന സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ പുതിയ മാനദണ്ഡങ്ങളുമായി കുവൈത്ത്. ഗൾഫ് സഹകരണ കൗൺസിൽ ആരോഗ്യ സമിതിയുടെ കീഴിൽ നടപ്പാക്കുന്ന ‘വാഫിദ്’ ആരോഗ്യ പരിശോധന പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി അംഗീകരിച്ചു. ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ നടപ്പാക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 54 വ്യവസ്ഥകൾ ഉൾപ്പെടുത്തിയ പുതിയ സംവിധാനം ആരോഗ്യ പരിശോധന നടപടികളിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ. പരിശോധന നടപടികളുടെ […]
Read more

കുവൈത്തിലെ ഫ്ലാറ്റിനുള്ളിൽ ലൈസൻസില്ലാതെ റെസ്റ്റോറന്‍റ്; നിയമനടപടി

കുവൈത്ത് സിറ്റി: ബ്നെയ്ദ് അൽ-ഖാർ മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഭക്ഷണശാലയിലും നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലും അധികൃതർ റെയ്ഡ് നടത്തി. ക്യാപിറ്റൽ ഗവർണറേറ്റ് സപ്പോർട്ട് വിഭാഗവും പൊതുഭക്ഷ്യ-പോഷകാഹാര അതോറിറ്റിയും ചേർന്നാണ് പരിശോധന നടത്തിയത്. സ്വകാര്യ വസതി അനധികൃതമായി ഭക്ഷണശാലയായി ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ഇവിടെ ഉപഭോക്താക്കളെ സ്വീകരിച്ച് ഭക്ഷണം വിൽപ്പന നടത്തിയിരുന്നതായും അധികൃതർ അറിയിച്ചു. ആരോഗ്യ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും പഴകിയതും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയിരുന്നതായും കണ്ടെത്തി. സംഭവത്തിൽ നിയമലംഘകർക്കെതിരെ […]
Read more

ഹന്റാ വൈറസിന് പിന്നാലെ നോറോ വൈറസും; കരീബിയൻ ക്രൂസിൽ നൂറിലധികം പേർക്ക് രോഗലക്ഷണം

ഫ്ലോറിഡ: ഹന്റാവൈറസ് ആശങ്കകൾക്കിടെ കരീബിയൻ ക്രൂസ് കപ്പലിൽ നോറോ വൈറസ് ബാധയും റിപ്പോർട്ട് ചെയ്തു. കരീബിയൻ പ്രിൻസസ് എന്ന വിനോദസഞ്ചാര കപ്പലിലെ നൂറിലധികം യാത്രക്കാരിലും ജീവനക്കാരിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കപ്പലിലുണ്ടായിരുന്ന 3,116 യാത്രക്കാരിൽ 102 പേർക്കും 13 ജീവനക്കാർക്കും രോഗബാധ സ്ഥിരീകരിച്ചു. ഛർദ്ദി, വയറിളക്കം, ഓക്കാനം, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങളായി റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 28-ന് ആരംഭിച്ച കരീബിയൻ യാത്ര മെയ് 11-ന് […]
Read more

ട്രംപിന്റെ ബീജിംഗ് സന്ദർശനം; തായ്‌വാൻ വിഷയത്തിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രി

തായ്‌പേയ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബീജിംഗ് സന്ദർശനത്തിനിടെ തായ്‌വാൻ വിഷയത്തിൽ അപ്രതീക്ഷിത പ്രഖ്യാപനങ്ങളോ മാറ്റങ്ങളോ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായി തായ്‌വാൻ വിദേശകാര്യ മന്ത്രി ലിൻ ചിയാ-ലങ് വ്യക്തമാക്കി. ബുധനാഴ്ച ആരംഭിക്കുന്ന ട്രംപിന്റെ ചൈന സന്ദർശനത്തെ ആഗോള തലത്തിൽ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ തായ്‌വാൻ വിഷയം പ്രധാന ചർച്ചയായേക്കുമെന്നത് ഉറപ്പാണ്. എന്നാൽ അമേരിക്കയുമായുള്ള ബന്ധം ദീർഘകാലമായി സ്ഥിരതയോടെ തുടരുന്നുണ്ടെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും ലിൻ ചിയാ-ലങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി […]
Read more

ജപ്പാനിൽ ട്രെയിൻ യാത്രയ്ക്കിടെ ഒട്ടേറെപ്പേർക്ക് ദേഹാസ്വാസ്ഥ്യം

ടോക്യോ: ജപ്പാനിൽ ട്രെയിൻ യാത്രയ്ക്കിടെ അജ്ഞാത വസ്തു തളിച്ചതായി സംശയിക്കുന്ന സംഭവത്തിൽ യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം. ഞായറാഴ്ച ടോക്യോയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒഡവാര സ്റ്റേഷനിൽ നിന്ന് ടക്കസാക്കി സ്റ്റേഷനിലേക്ക് പോയ ട്രെയിനിലാണ് സംഭവം നടന്നത്. യാത്രാമധ്യേ നിരവധി യാത്രക്കാർക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുകയും ചുമയും ശ്വാസതടസ്സവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്തു. തുടർന്ന് പ്രാദേശിക സമയം വൈകിട്ട് 4.35ഓടെ കവസാക്കി സ്റ്റേഷനിൽ ട്രെയിൻ അടിയന്തരമായി നിർത്തുകയായിരുന്നു. സ്റ്റേഷനിലെത്തിയതോടെ ഇരുപതിലധികം ആംബുലൻസുകളും അടിയന്തര സേവന വാഹനങ്ങളും എത്തിച്ച് യാത്രക്കാരെ […]
Read more

ഹന്റാവൈറസ് ബാധ; കപ്പലിൽ നിന്ന് ഒഴിപ്പിച്ച യാത്രക്കാരിൽ ഒരാൾക്ക് രോഗലക്ഷണം

പാരിസ്: ഹന്റാവൈറസ് ബാധയെ തുടർന്ന് ലോകവ്യാപക ശ്രദ്ധ നേടിയ വിനോദസഞ്ചാര കപ്പലായ എംവി ഹോണ്ടിയസിൽ നിന്ന് ഒഴിപ്പിച്ച യാത്രക്കാരിൽ ഒരാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായതായി റിപ്പോർട്ട്. ടെനറിഫിൽ നിന്ന് പാരിസിലേക്ക് കൊണ്ടുവന്ന അഞ്ച് ഫ്രഞ്ച് പൗരന്മാരിൽ ഒരാളിലാണ് വിമാനയാത്രയ്ക്കിടെ അസ്വസ്ഥതകൾ കണ്ടത്. ഇയാളെ ഉടൻ തന്നെ മറ്റ് യാത്രക്കാരോടൊപ്പം പാരിസിലെ ബിഷാ ആശുപത്രിയിൽ കർശന ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർനു അറിയിച്ചു. പാരിസിലെ ബൂർഗെ വിമാനത്താവളത്തിൽ എത്തിയ ഉടൻ തന്നെ പിപിഇ കിറ്റുകൾ ധരിച്ച ആരോഗ്യപ്രവർത്തകർ […]
Read more

ഇറാന്‍റെ സമാധാന നിർദേശം സ്വീകാര്യമല്ലെന്ന് ട്രംപ്

വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തള്ളി. നിർദേശം ഒട്ടും സ്വീകാര്യമല്ലെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പാകിസ്ഥാൻ മധ്യസ്ഥതയിൽ ലഭിച്ച ഇറാന്റെ മറുപടി താൻ പരിശോധിച്ചെന്നും അതിലെ വ്യവസ്ഥകളോട് യോജിക്കാനാകില്ലെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി വ്യക്തമാക്കി. ഇറാൻ ഭരണകൂടത്തിന്റെ പ്രതികരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു. സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് പാകിസ്ഥാൻ മുഖേന ഇറാൻ പുതിയ നിർദേശങ്ങൾ വാഷിംഗ്ടണിന് കൈമാറിയത്. എന്നാൽ ഇറാന്റെ […]
Read more

കുവൈത്ത് വിമാനത്താവളത്തിൽ വൻ സിഗരറ്റ് കള്ളക്കടത്ത്; മൂന്ന് പേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി സിഗരറ്റ് കടത്താൻ ശ്രമിച്ച സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. സംഭവത്തിൽ രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരും ഒരു ശുചീകരണ തൊഴിലാളിയും അറസ്റ്റിലായി. വിമാനത്താവളത്തിലെ നിയന്ത്രിത മേഖലകളിലേക്കുള്ള പ്രവേശനാനുമതി ദുരുപയോഗം ചെയ്ത് സിഗരറ്റ് കടത്ത് നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പരിശോധനയ്ക്കിടെ 31 കാർട്ടൺ സിഗരറ്റുകളുമായി ഒരു ബംഗ്ലാദേശി ശുചീകരണ തൊഴിലാളിയെ ആദ്യം പിടികൂടുകയായിരുന്നു. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവന്നത്. വിദേശ […]
Read more

ഹാന്റ വൈറസ് ബാധ: അതീവ സുരക്ഷയിൽ കാനറി ദ്വീപുകൾ

സ്പെയിൻ: ഹാൻറാ വൈറസ് ബാധയെ തുടർന്ന് ആഴ്ചകളോളം കടലിൽ കുടുങ്ങിയിരുന്ന എംവി ഹോണ്ടിയസ് എന്ന ആഡംബര കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്. കപ്പൽ സ്പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് തീരത്ത് ഞായറാഴ്ച പുലർച്ചെ നങ്കൂരമിട്ടു. ആദ്യം സ്പെയിൻ സ്വദേശികളായ യാത്രക്കാരെയാണ് കരയിലേക്ക് ഇറക്കിയത്. നെതർലൻഡ്‌സ്, ജർമ്മനി, ബെൽജിയം, അയർലൻഡ് എന്നിവിടങ്ങളിലെ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങളും ഒരുക്കിയിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള യാത്രക്കാരെ നെബ്രാസ്കയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer