Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

മേജർ ലീഗ് സോക്കറിലെ ഉയർന്ന പ്രതിഫലം ലയണൽ മെസ്സിക്ക്

മിയാമി: മേജർ ലീഗ് സോക്കറിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോർഡ് നിലനിർത്തി അർജന്റീന താരം ലയണൽ മെസ്സി. എംഎൽഎസ് കളിക്കാരുടെ സംഘടന പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 25 മില്യൺ ഡോളർ (ഏകദേശം 239 കോടി രൂപ) ആണ്. ലീഗിലെ രണ്ടാമത്തെ ഉയർന്ന പ്രതിഫലം ലഭിക്കുന്ന താരത്തേക്കാൾ ഇരട്ടിയിലധികം വരുമാനമാണ് മെസ്സിക്കുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ ഇന്റർ മിയാമിയുമായി ഒപ്പിട്ട പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ വർധനവ്. ആകെ ഗ്യാരണ്ടീഡ് പ്രതിഫലം […]
Read more

ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 13 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട്: വെടിനിർത്തൽ കരാർ നിലവിലിരിക്കെ തെക്കൻ ലെബനനിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കി. വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ ഒരു കുട്ടി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ രണ്ട് സിവിൽ പ്രതിരോധ പ്രവർത്തകരും ഒരു സൈനികനും ഉൾപ്പെടുന്നു. തെക്കൻ ലെബനനിലെ ഹബ്ബൂഷ് ഗ്രാമത്തിലാണ് ഏറ്റവും രൂക്ഷമായ ആക്രമണം നടന്നത്. പ്രദേശം ഒഴിയാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ മിനിറ്റുകൾക്കകം മിസൈൽ ആക്രമണം നടത്തുകയായിരുന്നു. ഒരു വീടിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ […]
Read more

പശ്ചിമേഷ്യ സംഘർഷത്തിനിടെ വിദേശ പര്യടനത്തിന് മോദി; അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 15 മുതൽ അഞ്ചു രാജ്യങ്ങൾ ഉൾപ്പെടുന്ന വിദേശ പര്യടനത്തിന് തിരിക്കും. യുഎഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് യാത്ര. മെയ് 20 ന് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങിയെത്തും. മെയ് 15 ന് യുഎഇയിലെത്തുന്ന പ്രധാനമന്ത്രി അവിടുത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷം അതേദിവസം തന്നെ നെതർലൻഡ്സിലേക്ക് യാത്രതിരിക്കും. മെയ് 17 വരെ അവിടെ തുടരുന്ന അദ്ദേഹം പിന്നീട് സ്വീഡനിലെത്തും. മെയ് 18 ന് […]
Read more

പാകിസ്ഥാനിൽ വീണ്ടും സ്‌ഫോടനം; 8 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ച് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ലക്കി മർവാത് ജില്ലയിലാണ് ചൊവ്വാഴ്ച സംഭവം നടന്നത്. നൗറംഗ് ബസാറിലെ ഫട്ടക് ചൗക്കിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരിൽ രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും ഉൾപ്പെടുന്നു. പരിക്കേറ്റവരെ സരായ് നൗറംഗിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി […]
Read more

കുവൈത്ത് വിമാനസർവീസുകളിൽ മാറ്റം; ബാധിതർക്കു പകരം യാത്രാസൗകര്യം ഒരുക്കുമെന്ന് കമ്പനി

കുവൈത്ത് സിറ്റി: ചില വിമാന സർവീസുകളിലെ മാറ്റങ്ങൾ യാത്ര റദ്ദാക്കുന്നതല്ലെന്നും ബാധിക്കപ്പെടുന്ന യാത്രക്കാർക്ക് പകരം യാത്രാസൗകര്യം ഒരുക്കുമെന്നും കുവൈത്ത് വിമാനക്കമ്പനി അറിയിച്ചു. പുതിയ പ്രവർത്തനാനുമതികളും നിലവിലെ സർവീസ് ശേഷിയും പരിഗണിച്ചാണ് സർവീസുകൾ പുനഃക്രമീകരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ബുക്കിങ് സ്ഥിരീകരിച്ച യാത്രക്കാർക്ക് ലഭ്യമായ ഏറ്റവും അടുത്ത തീയതിയിൽ പകരം സർവീസ് നൽകും. ടിക്കറ്റ് തുക പൂർണമായി മടക്കി നൽകുകയോ ഭാവിയാത്രകൾക്കായി ഡിജിറ്റൽ പണപ്പെട്ടിയിൽ തുകയായി സൂക്ഷിക്കുകയോ ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ നാലാം ടെർമിനലിൽനിന്ന് ഘട്ടംഘട്ടമായ […]
Read more

പണിമുടക്കി ഗൂഗിള്‍, നിശ്ചലമായി സേര്‍ച്ച് എഞ്ചിന്‍; വലഞ്ഞ് ഉപഭോക്താക്കള്‍

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമായി ഗൂഗിളിന്റെ സേവനങ്ങള്‍ തടസ്സപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഫോണുകളിലും കംപ്യൂട്ടറുകളിലും ഗൂഗിള്‍ ആക്‌സസ് ചെയ്യുന്നതില്‍ നിരവധി ഉപയോക്താക്കളാണ് ബുദ്ധിമുട്ട് നേരിട്ടത്. സെര്‍ച്ച് റിസള്‍ട്ടുകള്‍ ലോഡ് ആകാത്തതും പേജുകള്‍ റിഫ്രഷ് ചെയ്യാന്‍ സാധിക്കാത്തതുമാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രശ്‌നങ്ങള്‍. ആഗോളതലത്തില്‍ തന്നെ ഗൂഗിളിന്റെ പ്രവര്‍ത്തനത്തില്‍ മന്ദത അനുഭവപ്പെട്ടതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. അല്‍പ്പസമയത്തിനകം വിഷയം പരിഹരിക്കപ്പെട്ടു. കാരണം എന്തെന്ന വിശദീകരണം ഇതുവരെ വന്നിട്ടില്ല.
Read more

അറ്റ്‍ലാന്റിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ആടിയുലഞ്ഞ് വിമാനം

അറ്റ്‌ലാന്റ: അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ഖത്തർ എയർവേയ്‌സ് വിമാനത്തിന് ശക്തമായ കാറ്റ് തടസ്സമായി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. എയർബസ് വിമാനം റൺവേയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ കാറ്റിൽപ്പെട്ടത്. ഇതോടെ വിമാനം വശങ്ങളിലേക്ക് ആടിയുലഞ്ഞു, നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയിലായി. യാത്രക്കാരും വിമാനത്താവള അധികൃതരും ആശങ്കയിലായി. പൈലറ്റ് ആദ്യം ലാൻഡിംഗ് ശ്രമിച്ചെങ്കിലും കാറ്റിന്റെ ശക്തി വർധിച്ചതോടെ വിമാനം സുരക്ഷിതമായി ഇറക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് സമയോചിതമായി തീരുമാനമെടുത്ത് വിമാനം വീണ്ടും ആകാശത്തേക്ക് […]
Read more

ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആവണ ശക്തി കേന്ദ്രങ്ങള്‍ തകര്‍ക്കാതെ ഇസ്രയേല്‍ യുദ്ധത്തില്‍ നിന്ന് പിന്മാറില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ‘യുദ്ധത്തിന്റെ പേരില്‍ ഞങ്ങളെ പലരും തരംതാഴ്ത്തി. ഇറാന്റെ ആണവോര്‍ജ്ജം ഇപ്പോഴും അവിടെയുണ്ട്. ഞങ്ങള്‍ക്ക് ഇനിയും പല കാര്യങ്ങള്‍ ചെയ്യാന്‍ ബാക്കിയുണ്ട്’ എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ഇപ്പോഴും അവസാനമില്ലാതെ തുടരുകയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം. അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ആക്രമണം തുടരുകയാണ്.
Read more

യുഎസ് എയർപോർട്ടിൽ ഇന്ത്യൻ വംശജനായ യൂട്യൂബറെ വിവസ്ത്രനാക്കി ദേഹപരിശോധന നടത്തി

വാഷിംഗ്ടൺ: അമേരിക്കയിൽ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് യൂട്യൂബർ അരുൺ രൂപേഷ് മൈനി. അമേരിക്കയിൽ എത്തിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത് വിവസ്ത്രനാക്കി ദേഹപരിശോധന നടത്തിയതായി അദ്ദേഹം പറഞ്ഞു. ‘മിസ്റ്റർ ഹൂസ് ദി ബോസ്’ എന്ന പേരിൽ അറിയപ്പെടുന്ന അരുൺ ഒരു അഭിമുഖത്തിലാണ് അനുഭവം പങ്കുവെച്ചത്. അമേരിക്കയിലെ ഒരു ഹൈടെക് സ്റ്റേഡിയം പദ്ധതിയുടെ റിപ്പോർട്ടിംഗിനായാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഏകദേശം മൂന്ന് ലക്ഷം ഡോളർ പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതായും ഇത് തന്റെ കരിയറിലെ ഏറ്റവും വലിയ ഓഫറുകളിൽ ഒന്നായിരുന്നുവെന്നും […]
Read more

ട്രംപിൻ്റെ ‘ഗോൾഡ് കാർഡി’നോട് മുഖം തിരിച്ച് സമ്പന്നർ

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അവതരിപ്പിച്ച ‘ഗോൾഡ് കാർഡ്’ വിസ പദ്ധതിയോട് മുഖം തിരിച്ച് സമ്പന്നർ. നിയമപരമായ അനിശ്ചിതത്വവും സാമ്പത്തിക ആശങ്കകളും കാരണം പലരും ഈ പദ്ധതിയിൽ നിന്ന് പിൻമാറുകയാണെന്ന് ഇമിഗ്രേഷൻ അഭിഭാഷകർ പറയുന്നു. സമ്പന്നരായ വിദേശികളെ അമേരിക്കയിലേക്ക് ആകർഷിക്കാനായി കഴിഞ്ഞ വർഷം ജൂണിലാണ് ട്രംപ് ഗോൾഡ് കാർഡ് പദ്ധതി അവതരിപ്പിച്ചത്. തുടർന്ന് സെപ്റ്റംബർ മാസത്തിൽ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ പദ്ധതി പ്രാബല്യത്തിൽ വരുത്തുകയായിരുന്നു. അമേരിക്കയിൽ അതിവേഗ സ്ഥിരതാമസം നേടാൻ കഴിയുന്ന ഈ പദ്ധതിക്ക് ഏകദേശം […]
Read more

Recent News

Advertisement
WhiteswanTV Footer