Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

ഗൾഫ് രാജ്യങ്ങളും യുദ്ധരംഗത്ത്; ഇറാനെതിരെ ആക്രമണ റിപ്പോർട്ടുകൾ

ടെഹ്‌റാൻ: ഇറാനെതിരായി സൗദി അറേബ്യ രഹസ്യ സൈനിക ആക്രമണങ്ങൾ നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിച്ചതായി സൂചന. ഇസ്രയേൽ-അമേരിക്ക സഖ്യം ആരംഭിച്ച ആക്രമണങ്ങൾക്ക് പിന്നാലെ മേഖലയിലെ പ്രധാന ഗൾഫ് രാജ്യങ്ങളും നേരിട്ടോ പരോക്ഷമായോ സംഘർഷത്തിൽ ഉൾപ്പെട്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും അമേരിക്കൻ സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്തിയിരുന്നു. കൂടാതെ ഹോർമുസ് കടലിടുക്ക് അടച്ചതും അമേരിക്കയ്‌ക്കെതിരായ ശക്തമായ […]
Read more

ഇറാൻ വിമാനങ്ങൾക്ക് പാകിസ്താൻ സംരക്ഷണമോ? അമേരിക്കയിൽ കടുത്ത വിമർശനം

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം കടുത്ത സാഹചര്യത്തിൽ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാകിസ്താൻ സംരക്ഷണം നൽകിയെന്ന റിപ്പോർട്ടുകൾ വിവാദമായി. അമേരിക്കൻ വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി ഇറാന്റെ ചാരവിമാനങ്ങൾ ഉൾപ്പെടെയുള്ള സൈനിക ആസ്തികൾ പാകിസ്താനിലെ വ്യോമതാവളങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം രംഗത്തെത്തി. അമേരിക്കൻ പ്രതിരോധ ബജറ്റുമായി ബന്ധപ്പെട്ട സെനറ്റ് സമിതി യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമാധാന ചർച്ചകളിൽ മധ്യസ്ഥന്റെ പങ്ക് വഹിക്കുന്ന പാകിസ്താൻ, ഇറാന്റെ വിമാനങ്ങൾക്ക് താവളം അനുവദിച്ചത് […]
Read more

ഹോർമുസ്: നിർണായക നടപടിയുമായി സൗദി, ബദൽപാത വഴി എണ്ണയൊഴുക്കും

സൗദി അറേബ്യ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഉണ്ടായ തടസ്സം കാരണം നിലച്ച എണ്ണക്കയറ്റുമതി പുനഃസ്ഥാപിക്കാൻ സൗദി അരാംകോ ചെങ്കടൽ തീരത്തെ യാമ്പു ടെർമിനലുകൾ വഴി വൻതോതിൽ എണ്ണ കയറ്റുമതി ആരംഭിച്ചു. ദിവസേന 50 ലക്ഷം ബാരലിൽ കൂടുതൽ എണ്ണ കയറ്റി അയയ്ക്കാനാണ് കമ്പനിയുടെ നീക്കം. ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന ഓരോ ആഴ്ചയും ലോകവിപണിയിൽ ഏകദേശം 10 കോടി ബാരൽ എണ്ണയുടെ കുറവ് ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലുള്ള ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ’ വഴിയാണ് […]
Read more

ഹാന്റ വൈറസ് ഭീഷണി; ആരോഗ്യ ജാഗ്രത ശക്തമാക്കി UAE

ദുബായ്: ഹാന്റ വൈറസ് ഉൾപ്പെടെയുള്ള പുതിയ ആരോഗ്യ ഭീഷണികളെ നേരിടാൻ രാജ്യം പൂർണ സജ്ജമാണെന്ന് യുഎഇ ആരോഗ്യ-അടിയന്തര വിഭാഗങ്ങൾ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉയർന്ന ജാഗ്രത നിലനിർത്തുന്നതിനുമായി എല്ലാ മുൻകരുതൽ നടപടികളും തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ തുടർച്ചയായി വിലയിരുത്തുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് പുതുക്കുകയും ചെയ്യുന്നുവെന്ന് ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ആരോഗ്യ ഭീഷണികളെ നേരിടാൻ ഏകോപിത നിരീക്ഷണ സംവിധാനവും സജ്ജമായ ആരോഗ്യ […]
Read more

ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ പരീക്ഷിച്ച് റഷ്യ

മോസ്കോ: ലോകത്തിലെ ഏറ്റവും ശക്തമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലെന്ന് വിശേഷിപ്പിക്കുന്ന ‘സർമറ്റ്’ മിസൈൽ പരീക്ഷിച്ച് റഷ്യ. ‘സെയ്റ്റൻ II’ എന്ന പേരിലും അറിയപ്പെടുന്ന ഈ മിസൈൽ റഷ്യയുടെ ആണവ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ വ്യക്തമാക്കി.റഷ്യൻ ആണവസേനയുടെ ആധുനികവത്കരണത്തിന്റെ ഭാഗമായാണ് ചൊവ്വാഴ്ച മിസൈൽ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. സർമറ്റ് മിസൈൽ ഈ വർഷാവസാനത്തോടെ സൈനിക സേവനത്തിലേക്ക് ഉൾപ്പെടുത്തുമെന്നും പുടിൻ അറിയിച്ചു. സോവിയറ്റ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വോയേവോഡ മിസൈലുകൾക്ക് പകരമായാണ് പുതിയ മിസൈൽ വികസിപ്പിച്ചിരിക്കുന്നത്. […]
Read more

എണ്ണയിതര കയറ്റുമതിയിൽ കുത്തനെ ഇടിവ്:കുവൈത്തിന് സാമ്പത്തിക തിരിച്ചടി

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷങ്ങളും ഇറാൻ യുദ്ധത്തെത്തുടർന്നുള്ള പ്രാദേശിക അസ്ഥിരതയും കുവൈത്തിന്റെ എണ്ണയിതര കയറ്റുമതിയെ സാരമായി ബാധിച്ചു. 2026-ന്റെ ആദ്യ പാദത്തിൽ രാജ്യത്തെ എണ്ണയിതര ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ 39.2 ശതമാനത്തിന്റെ വൻ ഇടിവ് രേഖപ്പെടുത്തിയതായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളും ഭൂരാഷ്ട്രീയ പിരിമുറുക്കങ്ങളും കുവൈത്തിന്റെ വ്യാപാര മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 2025-ന്റെ ആദ്യ പാദത്തിൽ 91.95 കോടി ദിനാറായിരുന്ന കയറ്റുമതി, ഈ വർഷം […]
Read more

ഹജ്ജ് സേവനത്തിനെത്തുന്ന ജീവനക്കാർക്ക് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി സൗദി

റിയാദ്: ഇത്തവണത്തെ ഹജ്ജ് സീസണിൽ സേവനത്തിനെത്തുന്ന മുഴുവൻ ജീവനക്കാർക്കും മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി സൗദി ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഹജ്ജ് വേളയിൽ പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനും ആരോഗ്യപ്രവർത്തകരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയം കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ജോലിയിൽ പ്രവേശിക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കുക എന്നത് പ്രധാന നിബന്ധനയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുൽ അസീസ് അബ്ദുൽ ബാഖി വ്യക്തമാക്കി. ജോലി ആരംഭിക്കുന്നതിന് ചുരുങ്ങിയത് പത്ത് ദിവസം മുമ്പെങ്കിലും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം. […]
Read more

ഇസ്രയേലിന് ഭീഷണി; ഹിസ്ബുള്ള ഡ്രോൺ ആക്രമണം ശക്തമാകുന്നു

ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ടാങ്കുമായി മുന്നേറുകയായിരുന്ന ഇസ്രയേൽ സൈന്യത്തിന് നേരെ ഡ്രോൺ ആക്രമണം. ശക്തമായ പൊട്ടിത്തെറിയിൽ ഒരു ഇസ്രയേൽ സൈനികൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിന്റെ ഉറവിടം ആദ്യം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും പിന്നീട് അത് ഡ്രോൺ ആക്രമണമാണെന്ന് വ്യക്തമാകുകയുമായിരുന്നു. ഹിസ്ബുള്ളയുടെ ഗറില്ലാ യുദ്ധരീതിയുടെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങൾ വ്യാപകമാകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കുറഞ്ഞ ചെലവിൽ നിർമ്മിക്കാവുന്നതും എളുപ്പത്തിൽ ലക്ഷ്യം കണ്ടെത്താൻ സഹായിക്കുന്നതുമായ എഫ്പിവി ഡ്രോണുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. പരമ്പരാഗത റേഡിയോ നിയന്ത്രിത ഡ്രോണുകളിൽ […]
Read more

യുദ്ധത്തിൽ വേർപിരിഞ്ഞ കുട്ടികളെ കു​ടും​ബ​ങ്ങ​ളു​മാ​യി ഒ​ന്നി​പ്പി​ക്കാ​ൻ ഖ​ത്ത​റി​ന്റെ ഇ​ട​പെ​ട​ൽ

ദോഹ: റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞ കുട്ടികളെ വീണ്ടും കുടുംബങ്ങളുമായി ഒന്നിപ്പിക്കുന്നതിനായുള്ള ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നു. ഇതിന്റെ ഭാഗമായി ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നദ് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി ബ്രസൽസിൽ കൂടിക്കാഴ്ച നടത്തി. യുദ്ധസാഹചര്യത്തിൽ കുടുംബങ്ങളിൽ നിന്ന് അകന്നുപോയ കുട്ടികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഖത്തറിന്റെ നിർണായക മധ്യസ്ഥ ശ്രമങ്ങൾ സംബന്ധിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ഖത്തർ നടത്തുന്ന ഇടപെടലുകൾക്ക് […]
Read more

ട്രംപ്- ഷീ ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; ഇറാൻ യുദ്ധവും വ്യാപാരക്കരാറുകളും ചർച്ചയാകും

വാഷിംഗ്‌ടൺ ഡിസി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇന്ന് നിർണായക കൂടിക്കാഴ്ച നടത്തും. ഇറാൻ വിഷയവുമായി ബന്ധപ്പെട്ട് മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷങ്ങൾ മൂലം ആഗോള ഇന്ധന പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ചർച്ച നടക്കുന്നത്. ഇറാനെതിരെ സമ്മർദം ചെലുത്താനും ഹോർമുസ് കടലിടുക്കിലൂടെ എണ്ണ ഗതാഗതം സുഗമമാക്കാനും ചൈന ഇടപെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് എണ്ണവിലയും വിതരണവും ബാധിക്കപ്പെട്ട സാഹചര്യമാണ് നിലവിൽ നിലനിൽക്കുന്നത്. അമേരിക്കയും ചൈനയും തമ്മിലുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer