Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: International

രക്ഷിതാവിനൊപ്പം ഓഫീസിലെത്തിയ പന്ത്രണ്ടുകാരന്റെ കളി കാര്യമായി; അബദ്ധത്തിൽ തീ പടർന്ന് ഓഫീസ് പൂർണ്ണമായി കത്തിനശിച്ചു

ബെയ്ജിങ്: കുട്ടിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഓഫീസിലേക്ക് ഒപ്പം കൂട്ടിയ രക്ഷിതാവിന് അപ്രതീക്ഷിത ദുരന്തം. രക്ഷിതാവ് ജോലിയിൽ മുഴുകിയിരുന്ന സമയത്ത് ഓഫീസിനുള്ളിൽ ലൈറ്റർ ഉപയോഗിച്ച് കളിച്ച പന്ത്രണ്ടുകാരൻ്റെ കയ്യിൽ നിന്നും അബദ്ധത്തിൽ തീ പടർന്ന് ഓഫീസ് കെട്ടിടം പൂർണ്ണമായി കത്തിനശിച്ചു. ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ഷെജിയാങിലുള്ള ഒരു സ്വകാര്യ ഓഫീസിലാണ് ഏപ്രിൽ മുപ്പതിന് രാജ്യത്തെ ഞെട്ടിച്ച ഈ കനത്ത അപകടം ഉണ്ടായത്. അവധി ദിവസങ്ങളിൽ കുട്ടിയെ ഒറ്റയ്ക്കാക്കാതിരിക്കാനും അവനോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുമായിരുന്നു രക്ഷിതാവ് കുട്ടിയെ തൻ്റെ […]
Read more

ഇസ്രായേൽ-ലെബനൻ വെടിനിർത്തൽ 45 ദിവസം കൂടി നീട്ടി

ബെയ്റൂത്ത്: ഇസ്രായേലും ലെബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ 45 ദിവസത്തേക്ക് കൂടി നീട്ടാൻ മധ്യസ്ഥ ചര്‍ച്ചകളിൽ ധാരണയായതായി ട്രംപ് ഭരണകൂടം അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് സമാധാന കരാർ ദീർഘിപ്പിച്ചതായി പ്രഖ്യാപനം വന്നിരിക്കുന്നത്. നിലവിലെ വെടിനിർത്തൽ കൂടി ആറ് ആഴ്ചത്തേക്ക് നീട്ടിയെന്നാണ് അമേരിക്കയുടെ അവകാശവാദം. ഏപ്രിൽ 17-ന് പ്രഖ്യാപിച്ച വെടിനിർത്തലിനുശേഷവും അതിർത്തി പ്രദേശങ്ങളിലെ സംഘർഷങ്ങൾക്ക് കുറവുണ്ടായിട്ടില്ല. ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കരാർ നിലവിലുണ്ടായിരുന്ന ഏപ്രിൽ മധ്യത്തിൽ മാത്രം 400-ത്തിലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ 22 […]
Read more

ഹാന്റവൈറസ് ബാധ; കപ്പലിലെ 6 യാത്രക്കാർ ഓസ്‌ട്രേലിയയിൽ

മെൽബൺ: ഹാന്റാവൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ നിന്നുള്ള ആറു യാത്രക്കാർ വെള്ളിയാഴ്ച ഓസ്‌ട്രേലിയയിൽ എത്തി. ഇവരെ മൂന്ന് ആഴ്ചത്തേക്ക് ക്വാറന്റൈനിൽ പാർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരുമായി എത്തിയ ബിസിനസ് ജെറ്റ് നെതർലൻഡ്സിൽ നിന്ന് പുറപ്പെട്ട് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പെർത്തിൽ ഉള്ള RAAF ബേസ് പിയേഴ്‌സിൽ ലാൻഡ് ചെയ്തു. തുടർന്ന് യാത്രക്കാരെയും ഡോക്ടറെയും ബസിൽ അടുത്തുള്ള ബുൾസ്ബ്രൂക്ക് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ മന്ത്രി മാർക്ക് ബട്‌ലർ നേരിട്ട് നടപടികൾക്ക് നേതൃത്വം നൽകി. നെതർലൻഡ്സിൽ നിന്ന് പുറപ്പെടുന്നതിന് […]
Read more

ചൈന സന്ദർശനത്തിന് പിന്നാലെ ഇറാനെതിരെ ആക്രമണത്തിനൊരുങ്ങി ട്രംപ്

വാഷിങ്ടൺ: ചൈന സന്ദർശനത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ സൈനിക നടപടികൾക്ക് ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ. ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദേശങ്ങൾ ട്രംപ് തള്ളിയതായും പഴയ സൈനിക നീക്കം വീണ്ടും ആരംഭിക്കാനുള്ള ചർച്ചകൾ സജീവമായതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുകയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി അവസാനിപ്പിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മിൽ ധാരണയായതായും സൂചനയുണ്ട്. ചൈന സന്ദർശനം കഴിഞ്ഞെത്തിയ ഉടൻ ട്രംപ് സുരക്ഷാ-സൈനിക ചർച്ചകൾ ആരംഭിച്ചതായി ദി […]
Read more

ഹാന്റാവൈറസിനെ അപകടകരമായ പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് തായ്‌ലൻഡ്

ബാങ്കോക്ക്: ഹാന്റാവൈറസ് വ്യാപനത്തെ തുടർന്ന് തായ്‌ലൻഡ് രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. രോഗത്തെ ‘അപകടകരമായ പകർച്ചവ്യാധി’യായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കർശന നിയന്ത്രണ നടപടികൾക്ക് സർക്കാർ അനുമതി നൽകി. നാഷണൽ കമ്മ്യൂണിക്കബിൾ ഡിസീസ് കമ്മിറ്റി ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതോടെ തായ്‌ലൻഡിന്റെ അതീവ ജാഗ്രതാ പട്ടികയിലെ പതിനാലാമത്തെ മാരക രോഗമായി ഹാന്റാവൈറസ് മാറി. രോഗം സ്ഥിരീകരിക്കുന്നവർക്കും രോഗലക്ഷണങ്ങൾ കാണിക്കുന്നവർക്കും നിർബന്ധിത ഐസൊലേഷനും ക്വാറന്റൈനും ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക അധികാരം നൽകി. സംശയാസ്പദമായ കേസുകൾ പോലും […]
Read more

സൗദിയിൽ വാഹനാപകടം; ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലെ ജൂബൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവാവ് മരിച്ചു. ജാർഖണ്ഡ് ബൊക്കാറോ സ്വദേശിയായ തഷ്മീം അക്തർ മുഹമ്മദ് ഒവൈസ് സർവാർ (24) ആണ് മരിച്ചത്. ജൂബൈൽ ഹൈവേയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് കാറിടിച്ച് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് റെഡ് ക്രസൻറ് സംഘം സ്ഥലത്തെത്തി തഷ്മീമിനെ ജൂബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ വർഷം ഡിസംബറിലാണ് തഷ്മീം തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. ജൂബൈലിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. പ്രവാസ ജീവിതം ആരംഭിച്ച് […]
Read more

ഷി ജിന്‍പിങുമായുള്ള ചര്‍ച്ചയ്ക്ക് ശേഷവും ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: നിലവിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇറാൻ കരാർ അംഗീകരിക്കുകയോ അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമോയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മൂന്ന് ദിവസത്തെ ചൈനീസ് സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇറാൻ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണെന്നും അവർക്ക് കരാറിലേക്കെത്താനോ അല്ലെങ്കിൽ തകർച്ച നേരിടാനോ മാത്രമേ വഴിയുള്ളുവെന്നും ട്രംപ് പറഞ്ഞു. ഇറാൻ വിഷയത്തിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് ട്രംപ് വീണ്ടും ഇത്തരമൊരു പരാമർശം […]
Read more

ഹോർമുസ് തുറക്കണമെന്ന് മോദി; ഇന്ത്യയിൽ വൻ നിക്ഷേപം

അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെ അഞ്ച് ശതകോടി ഡോളറിന്റെ വൻ നിക്ഷേപ പ്രഖ്യാപനം നടന്നു. ഇന്ത്യൻ അടിസ്ഥാന സൗകര്യ വികസനത്തിനും ബാങ്കിങ് മേഖലയ്ക്കുമായി യുഎഇ ഈ തുക നിക്ഷേപിക്കുമെന്നാണ് അറിയിച്ചത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം, വ്യാപാരം ഉൾപ്പെടെയുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ആർബിഎൽ ബാങ്ക്, സമ്മാൻ ക്യാപിറ്റൽ, ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ മേഖല എന്നിവിടങ്ങളിലാകും പ്രധാനമായും നിക്ഷേപം നടത്തുക. […]
Read more

ആക്രമണത്തെ തുടര്‍ന്ന് മുങ്ങിയ ഇന്ത്യൻ കപ്പലിലെ ജീവനക്കാരെ കരയിലെത്തിച്ചു

മസ്കറ്റ്: ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ മേഖലയിൽ സംഘർഷം വർധിക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന സംഭവങ്ങൾ ആഗോള ശക്തികളുടെ ഇടപെടലുകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒമാൻ തീരത്തിന് സമീപം ഇന്ത്യൻ പതാക വഹിച്ച വാണിജ്യ കപ്പലായ എം എസ് വി ഹാജി അലി ഡ്രോൺ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ സൊമാലിയയിൽ നിന്ന് ഷാർജയിലേക്ക് പോകുന്നതിനിടെയാണ് ബുധനാഴ്ച രാത്രിയോടെ ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടായി, പിന്നീട് കപ്പൽ കടലിൽ മുങ്ങിയതായും […]
Read more

200 ബോയിങ് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ചൈന

ബീജിങ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമേരിക്കൻ വിമാന നിർമാണ കമ്പനിയായ ബോയിങിൽ നിന്ന് 200 വാണിജ്യ വിമാനങ്ങൾ വാങ്ങാൻ ചൈന സമ്മതിച്ചതായി റിപ്പോർട്ട്. കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിനിടെയാണ് ട്രംപ് കരാറിനെക്കുറിച്ച് പ്രതികരിച്ചത്. ഇത് ആദ്യം ഒരു പ്രസ്താവനയായിരുന്നെങ്കിലും ഇപ്പോൾ ഉറച്ച പ്രതിബദ്ധതയായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അമേരിക്കൻ നിർമിത […]
Read more

Recent News

Advertisement
WhiteswanTV Footer