സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

തീപിടിച്ച് എണ്ണവിലയും; ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നു

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണവിപണിയെ മോശമായി ബാധിച്ച് തുടങ്ങി. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ ആക്രമണവും ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഎസ് ആസ്തികള്‍ക്കെതിരായ തിരിച്ചടിയും ആഗോള എണ്ണ വിതരണ ശൃംഖലയെ വലിയ തോതില്‍ ചൂട് പിടിപ്പിച്ചു കഴിഞ്ഞു. ഇതോടെ ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയര്‍ന്നു. ലോകത്തെ പ്രമുഖ എണ്ണ ഉത്പാദക രാഷ്ട്രങ്ങളായ ഇറാന്‍, മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയില്‍ നിന്നുള്ള എണ്ണ വിതരണം സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ നിലയ്ക്കുകയോ മന്ദഗതിയിലാവുകയോ ചെയ്തതാണ് വിപണിയെ സ്വാധീനിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച […]
Read more

ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. മാർച്ച് അഞ്ചിനായിരുന്നു പത്താംക്ലാസ് പരീക്ഷ ആരംഭിക്കാനിരുന്നത്. അഞ്ചാം തിയതിയിലെ എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തിയതികളിലെ പ്ലസ്ടു പരീക്ഷകളുമാണ് മാറ്റിയത്. പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കും. ഇറാനെതിരെ അമേരിക്ക-ഇസ്രയേൽ ആക്രമണം തുടരുകയും ഗൾഫ് രാജ്യങ്ങളിൽ ആശങ്ക നിലനിൽക്കുകയും ചെയ്യുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. ആശങ്ക നിലനിൽക്കെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ മാറ്റിവെക്കണമെന്ന് ഗൾഫിലെ കേരളാ പരീക്ഷയുടെ കോർഡിനേറ്റർ കഴിഞ്ഞദിവസം സർക്കാരിന് […]
Read more

ഇറാന്റെ സൈനിക ആസ്ഥാനം തകർത്തതായി യുഎസ്

വാഷിങ്ടൺ: ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ആസ്ഥാനം ഞായറാഴ്ചത്തെ ആക്രമണത്തിൽ തകർത്തായി യുഎസ് സൈന്യം അവകാശപ്പെട്ടു. ‘ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണന്നും ഐആർജിസിക്ക് ഇനി ആസ്ഥാനം ഇല്ല’ എന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു. ‘കഴിഞ്ഞ 47 വർഷത്തിനിടയിൽ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) 1,000ൽ അധികം അമേരിക്കക്കാരെ കൊലപ്പെടുത്തി. ഇന്നലെ, അമേരിക്ക നടത്തിയ വലിയൊരു ആക്രമണത്തിൽ പാമ്പിന്റെ തലയറ്റ് വീണു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണ്, […]
Read more

യുദ്ധത്തിൽ പങ്കുചേർന്ന് ഹിസ്ബുള്ള, തിരിച്ചടിച്ച് ഇസ്രയേൽ; ലബനിൽ വ്യോമാക്രമണം

ബെയ്‌റൂത്ത്: ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനിയുടെ വധത്തിന് പ്രതികാരമായി ലബനനിലെ ഷിയാ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതോടെ മേഖലയിൽ സംഘർഷം അതിരൂക്ഷമാകുന്നു. ഇതിന് മറുപടിയായി ഇസ്രായേൽ സൈന്യം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഖമീനിയുടെ വധത്തിന് പകരമായി ലെബനനിൽ നിന്ന് ഇസ്രായേലിന് നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള, ഇസ്രായേലിന്റെ നിലനിൽപ്പിനെ ശക്തമായി എതിർക്കുന്ന സംഘമാണ്. ഹിസ്ബുള്ളയുടെ ആക്രമണത്തിന് […]
Read more

ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചു; സന്ദർശകർക്ക് ഇന്ന് മുതൽ പ്രവേശനമില്ല

ദുബായ്: ഇറാൻ – അമേരിക്ക – ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ യുദ്ധഭീതി പടർത്തിയ സാഹചര്യത്തിൽ മുൻകരുതൽ നടപടിയായി ദുബായ് ഗ്ലോബൽ വില്ലേജ് താത്കാലികമായി അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയിപ്പ്. ഇറാന്‍റെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ സൈനിക നീക്കങ്ങളും മിസൈൽ ആക്രമണങ്ങളും യു എ ഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കനത്ത ജാഗ്രതയ്ക്ക് കാരണമായ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വിനോദസഞ്ചാരികളും […]
Read more

സൗദി അറേബ്യയിൽ ഇന്ത്യക്കാരായ ദമ്പതികൾ കത്തിക്കുത്തേറ്റു മരിച്ചു; മകൻ ജീവനൊടുക്കിയ നിലയിൽ

റിയാദ്: ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കത്തിക്കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൗമാരക്കാരനായ ഏക മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി. 12ാം ക്ലാസ് വിദ്യാർഥിയാണ് മകൻ. സംഭവം സംബന്ധിച്ച് ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. റിയാദ് നഗരത്തിലെ ഹാരയിലാണ് ദീർഘകാലമായി ഈ കുടുംബം താമസിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവം നടന്നതെന്നാണ് വിവരം. പ്രഭാകർ ഗാലി രവി, ഭാര്യ ശ്രീദേവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഏക മകൻ […]
Read more

ഒമാൻ തുറമുഖത്ത് ഡ്രോൺ ആക്രമണം; ഇന്ധനടാങ്കറിന് തീപ്പിടിച്ചു കപ്പലിൽ 15 ഇന്ത്യക്കാരടക്കം 20 ജീവനക്കാർ

മസ്കറ്റ്: ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. ഒമാനിൽ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായതാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.ഒമാനിലെ ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകൾ പതിച്ചു. ജോലിക്കാരുടെ താമസസ്ഥലത്തായാണ് ഡ്രോണുകൾ വീണത്. ജനവാസ മേഖലയിൽ നടന്ന ആക്രമണത്തിൽ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഖസബ് തുറമുഖത്തെ എം/ടി സ്കൈ ലൈറ്റ് എന്ന ഇന്ധന ടാങ്കറിനു നേരെ ആക്രമണമുണ്ടായി. സ്ഫോടനത്തിന് പിന്നാലെ കപ്പലിൽ വൻ തീപ്പിടിത്തമുണ്ടായി. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റതായാണ് വിവരം. 15 ഇന്ത്യക്കാരടക്കം […]
Read more

ഖമനേയി വീണു, ഇനിയെന്ത്? ​ഗൾഫ് കത്തുമ്പോൾ ഉറക്കം പോകുന്നത് കേരളത്തിനും

അമേരിയും ഇസ്രയേലും ചേർന്ന് സംയുക്തമായി നടത്തിയ ആക്രമണത്തിന് പിന്നാലെ ഞെട്ടലോടെയായിരുന്നു അറബ് സമൂഹം ആ വാർത്ത അറിഞ്ഞത്- ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും അനുയായികളുമെല്ലാം കൊല്ലപ്പെട്ടവരിലുണ്ട്. പിന്നാലെ ഇറാൻ കടുത്ത ഭരണപ്രതിസന്ധിയിലേക്ക് മൂക്കു കുത്തി വീഴുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഇറാന്റെ ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്ന ഖമനേയിയുടെ മരണം രാജ്യത്തെ വലിയൊരു അധികാര ശൂന്യതയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. ഇറാൻ നേതൃനിരയിലെ 40 പേരെ വധിച്ചുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇത് ശരിയാണെങ്കിൽ ഭരണകൂടത്തിലെ […]
Read more

ഇറാൻ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് UAE

ദുബായ്: ഇറാന്റെ മിസൈൽ ആക്രമണത്തെ ശക്തമായി ചെറുത്തതായി യുഎഇ അറിയിച്ചു. രാജ്യത്തിന്റെ വ്യോമാതിർത്തി പൂർണമായും അടച്ചതായും ദേശീയ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുന്നതായും അധികൃതർ വ്യക്തമാക്കി. ദുബായ് വിമാനത്താവളം, ബുർജ് അൽ അറബ്, ജബൽഅലി തുറമുഖം എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചു. യുഎഇയിൽ സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ പഠനം നിർദേശിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് യുഎഇയിൽ രണ്ടുപേർ മരണപ്പെട്ടു. ഒരാൾ അബുദാബി വിമാനത്താവളത്തിലും മറ്റൊരാൾ ജബൽ അലിയിലും ആണ് മരിച്ചത്. […]
Read more

ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം; അവശിഷ്ടങ്ങൾ വീണ് ബുർജ് അൽ അറബിൽ തീപിടിത്തം

ദുബായ്: ദുബായിലെ ബുർജ് അൽ അറബ് ഹോട്ടലിന് നേരെ ഡ്രോൺ ആക്രമണം. ഹോട്ടലിലേക്ക് നീങ്ങിയ ഡ്രോൺ സുരക്ഷാസേന ഇടപെട്ട് തകർത്തു. ഡ്രോണിന്റെ അവശിഷ്ടങ്ങൾ ഹോട്ടലിന്റെ പുറംഭാഗത്ത് പതിച്ചതിനെ തുടർന്ന് ചെറിയ തോതിൽ തീപിടിത്തം ഉണ്ടായി. സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആരർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ആക്രമണം റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റതായും ഇവർക്കു അടിയന്തര ചികിത്സ നൽകിയതായും വിമാനത്താവള അധികൃതർ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.