വെസ്റ്റ് ബാങ്കിലെ പള്ളിക്ക് തീയിട്ട് ഇസ്രായേലി കുടിയേറ്റക്കാർ
റാമല്ല: മധ്യ വെസ്റ്റ് ബാങ്കിലെ ദേർ ഇസ്തിയയ്ക്കടുത്തുള്ള പള്ളിക്ക് തീയിട്ട് ഇസ്രായേലി കുടിയേറ്റക്കാർ. ഖുര്‍ആൻ പകർപ്പുകൾ കത്തിക്കുകയും പള്ളിയുടെ ചുവരുകളിൽ ആക്ഷേപ സന്ദേശങ്ങൾ എഴുതുകയും ചെയ്തു. മതസ്ഥാപനങ്ങൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്നതിന്റെ ഉദാഹരണമായാണ് സംഭവത്തെ വിലയിരുത്തുന്നത്. ഫലസ്തീൻ മതകാര്യ മന്ത്രാലയം ആക്രമണം ശക്തമായി അപലപിക്കുകയും ഇത് അന്താരാഷ്ട്ര നിയമലംഘനമാണെന്നും അറിയിച്ചു. ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര ഇസ്‌ലാമിക് സംഘടനകളുടെ ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. റമല്ലയ്ക്കു വടക്കുള്ള സിൻജിൽ പട്ടണത്തിലും കുടിയേറ്റക്കാരുടെ ആക്രമണം നടന്നു. വെസ്റ്റ് ബാങ്കിൽ, പ്രത്യേകിച്ച് ഒലിവ് വിളവെടുപ്പ് സീസണിൽ, […]
Read more

