സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

ആശ്വാസം; യാത്രക്കാർക്ക് അധിക ബാഗേജ് ഓഫറുമായി എ​യ​ർ ഇ​ന്ത്യ എ​ക്സ്‍പ്രസ്

മസ്കറ്റ്: ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഒമാനിൽ നിന്നും കേരളത്തിലേക്ക് അടക്കം യാത്ര ചെയ്യുന്നവർക്ക് ആശ്വാസമാണ് ഈ ഓഫർ. അ​ഞ്ചു കി​ലോ അ​ധി​ക ബ​ഗേ​ജി​ന് ആ​റു റി​യാ​ലും പ​ത്തു കി​ലോ​ക്ക് 12റി​യാ​ലും ന​ൽ​കി​യാ​ൽ മ​തി. നേരത്തെ ഇത് അ​ഞ്ചു കി​ലോ അ​ധി​ക ബ​ഗേ​ജി​ന് 25 റി​യാ​ലും പ​ത്തു കി​ലോ​ക്ക് 50 റി​യാ​ലും ആയിരുന്നു. ഒക്ടോബര്‍ 25 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ബാഗേജ് നിരക്ക് ഓഫര്‍ ലഭ്യമാണ്. അതേസമയം ഇന്ത്യയില്‍ […]
Read more

ഗാസയില്‍ കുട്ടികളടക്കം 29 പേര്‍ പട്ടിണി മൂലം മരണപ്പെട്ടു: ലോകാരോഗ്യസംഘടന

ജനീവ: ഗാസയില്‍ കുട്ടികളടക്കം 29 പേര്‍ പട്ടിണി മൂലം മരണപ്പെട്ടുവെന്ന പുതിയ റിപ്പോർട്ടുമായി ലോകാരോഗ്യസംഘടന. ഗാസയിലെ ജനങ്ങള്‍ വെളളം, ഭക്ഷണം, വൈദ്യ സഹായം, പാര്‍പ്പിടം, ഇന്ധനം എന്നിവയുടെ ക്ഷാമം അനുഭവിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. രണ്ട് ദശലക്ഷം ആളുകള്‍ പട്ടിണിയിലാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലുളള നാസര്‍ ആശുപത്രി പോഷകാഹാരക്കുറവ് മൂലമുളള അസുഖങ്ങളുളള കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും സംഘടന അറിയിച്ചു. ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗാസ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. […]
Read more

46 സ്പെഷ്യൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എമിറേറ്റ്സ്

ഹജ്ജ് സീസൺ കണക്കിലെടുത്ത് ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. 33 പ്രത്യേക വിമാനങ്ങളാണ് മെയ് 31 വരെയും ജൂൺ 10-16നും ഇടയിലും സര്‍വീസ് നടത്തുക. മക്കയിലേക്ക് പുറപ്പെടുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഏറെ സൗകര്യപ്രദമാണ് ഈ സര്‍വീസുകള്‍. കൂടാതെ ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് അമ്മാന്‍, ദമ്മാം, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെയും അവിടെ നിന്ന് തിരികെയുമുള്ള 13 വിമാന സര്‍വീസുകള്‍ കൂടി എമിറേറ്റ്സ് പ്രഖ്യാപിച്ചു. യുഎസ്എ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, തായ്‍ലാന്‍ഡ് […]
Read more

ജോലിയിൽ സന്തോഷമുണ്ടോ? ലോകത്തിലെ സംതൃപ്തിയില്ലാത്ത ജോലികൾ?

ജോലിയിൽ സംതൃപ്തരായവരും ഒട്ടും സംതൃപ്തി ഇല്ലാത്തവരുമൊക്കെയുണ്ട്. ലോകത്തിലെ ഏറ്റവും തൃപ്തി തോന്നിക്കാത്ത ജോലികൾ ഏതൊക്കെയാണ്? എസ്റ്റോണിയയിലെ ടാർട്ടു സർവകലാശാലയിലെ ഗവേഷകരാണ് എസ്റ്റോണിയൻ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഇതേകുറിച്ച് പഠനം നടത്തിയിരിക്കുകയാണ്. ആയിരക്കണക്കിനാളുകളിൽ നിന്നാണ് വിവര ശേഖരണം നടത്തിയിരിക്കുന്നത്. രക്തദാതാക്കളിൽ നിന്നായി 59,000 പേരെയും 263 ജോലികളും വിശകലനം ചെയ്ത സംഘം അവരുടെ ജോലി, ശമ്പളം, വ്യക്തിത്വം, ജോലിയിലെ സംതൃപ്തി എന്നിവയെ കുറിച്ചെല്ലാം വിവരങ്ങൾ ശേഖരിച്ചു. ഇതിൽ നിന്നും ഏറ്റവും കൂടുതൽ തൃപ്തി തരുന്നതും ഏറ്റവും കുറവ് […]
Read more

മാധ്യമപ്രവർത്തകനോട് കയർത്ത് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: മാധ്യമപ്രവർത്തകനോട് പ്രകോപിതനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയ്‌ക്കൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിനിടെയാണ് ട്രംപ് മാധ്യമ പ്രവ‍ർത്തകരോട് കയ‍‌‍ർത്തത്. ട്രംപും റാമഫോസയും മാധ്യമങ്ങളെ കാണുമ്പോൾ എൻബിസി ന്യൂസിലെ മാധ്യമപ്രവർത്തകൻ മിഡിൽ ഈസ്റ്റ് യാത്രയെക്കുറിച്ചും ഖത്തർ സമ്മാനിച്ച പുതിയ വിമാനത്തെക്കുറിച്ചും ചോദിച്ചു. എന്നാൽ ചോദ്യം ഇഷ്ടപ്പെടാതെ മാധ്യമപ്രവർത്തകനോട് മുറിയിൽ നിന്ന് പുറത്തുകടക്കാൻ ട്രംപ് ആവശ്യപ്പെട്ടു. സന്ദർഭത്തിന് അനുയോജ്യമല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു എന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
Read more

ബംഗ്ലാദേശില്‍ സേവനം ആരംഭിച്ച് സ്റ്റാര്‍ലിങ്ക്

ധാക്ക: ബംഗ്ലാദേശില്‍ ഔദ്യോഗികമായി ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിച്ച് സ്റ്റാര്‍ലിങ്ക്. ബംഗ്ലാദേശില്‍ സേവനം ആരംഭിച്ചതായി സ്റ്റാര്‍ലിങ്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അറിയിച്ചു. സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി തുടക്കത്തില്‍ നല്‍കേണ്ടത് 47000 ബംഗ്ലാദേശി ടാകയാണ് (39000 രൂപയോളം) പിന്നീട് പ്രതിമാസ നിരക്കായി 4200 ടാകയും നല്‍കണം (2990 രൂപയോളം). രാജ്യത്തുടനീളം കവറേജ് ലഭിക്കും. സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കുന്നതിനായി ഇലോണ്‍ മസ്‌കിനെ ബംഗ്ലാദേശ് ചീഫ് അഡ്വൈസര്‍ മുഹമ്മദ് യൂനുസ് ഫെബ്രുവരിയില്‍ ക്ഷണിച്ചിരുന്നു. നിലവില്‍ 70 രാജ്യങ്ങളിലാണ് സ്റ്റാര്‍ലിങ്ക് സേവനം […]
Read more

ലഷ്കർ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ലാഹോർ: ലഷ്കർ സഹസ്ഥാപകൻ ആമിർ ഹംസയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ച് അടുത്ത അനുയായികൾ പോലും പ്രതികരിച്ചിട്ടില്ല. ഇതോടെ ദുരൂഹത ഉയർന്നു. ലഷ്കറിന്റെ സ്ഥാപകരിൽ ഒരാളായ ഹംസയ്ക്ക് വെടിയേറ്റെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ അത് തെറ്റാണെന്ന് പിന്നീട് റിപ്പോർട്ടുകൾ വന്നു. വീടിനുള്ളിൽ തന്നെ സംഭവിച്ച അപകടമാണെന്നും ഹംസ നിലവിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ അഫ്ഘാൻ മുജാഹിദീൻ ഭീകരനും ലഷ്കർ ഇ തൊയ്ബയുടെ പ്രധാനപ്പെട്ട നേതാവുമാണ് […]
Read more

ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ച് യുകെ

ലണ്ടൻ: ഇസ്രയേലുമായി സ്വതന്ത്ര വ്യാപാര ചർച്ചകൾ നിർത്തിവെച്ച് ബ്രിട്ടൻ. ഗാസയിലെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം. ഗാസയിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ദയനീയമാണെന്നും അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആവശ്യപ്പെട്ടു. ഗാസയിൽ അതിക്രൂരമായ നയങ്ങളാണ് ഇസ്രയേല്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇസ്രയേലി സർക്കാരുമായി പുതിയ ചർച്ചകൾ ആരംഭിക്കാൻ കഴിയില്ലെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി അറിയിച്ചു. ഗാസയ്ക്കുള്ള സഹായം 11 ആഴ്ചത്തേക്കാണ് ഇസ്രയേൽ തടഞ്ഞ് വെച്ചിരിക്കുന്നത്. ഇത് ക്രൂരവും […]
Read more

ലോ​ക രാജ്യങ്ങള്‍ക്ക് മറുപടിയുമായി നെതന്യാഹു

ജെറുസലേം: ഗാസയെ പിന്തുണച്ച ലോ​ക രാജ്യങ്ങള്‍ക്ക് മറുപടിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നേതാക്കന്മാരുടെ സംയുക്ത പ്രസ്താവന ഹമാസിന് വലിയൊരു സമ്മാനമായിരിക്കുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർക്കെതിരെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇസ്രായേൽ സൈനിക ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ സംയുക്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ഗാസയിൽ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ആളുകളെ വിട്ടയച്ചാൽ, ആയുധം താഴെ വെച്ചാൽ […]
Read more

ഇസ്രയേലിന് മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ

ഗാസ: ഇസ്രയേലിന് കടുത്ത മുന്നറിയിപ്പുമായി ലോക രാജ്യങ്ങൾ. ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി തുടരുന്നതിനിടെയാണ് മുന്നറിയിപ്പുമായി ലോകരാജ്യങ്ങൾ രം​ഗത്തെത്തിയത്. ഇസ്രയേൽ ഈ നടപടി തുട‍ർന്നാൽകടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് യുകെ, ഫ്രാൻസ്, കാനഡ അടക്കമുള്ള രാജ്യങ്ങൾ വ്യക്തമാക്കി. ഗാസയിൽ അവശ്യസേവനങ്ങൾ നിഷേധിച്ചുള്ള ഇസ്രയേലിന്റെ നടപടി സ്വീകാര്യമല്ല. ഇത് മനുഷ്യത്വരഹിതനടപടിയാണെന്നും യുകെ സർക്കാർ കുറ്റപ്പെടുത്തി. ഇസ്രയേലിലേക്കുളള ആയുധ കയറ്റുമതി താത്ക്കാലികമായി നിർത്തിവെയ്ക്കാൻ യുകെ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ ഇന്നലെ അർദ്ധരാത്രി മാത്രം അൻപതോളം പേർ കൊല്ലപ്പെട്ടതായും അന്തർദേശീയ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.