സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Global

മാർപാപ്പക്ക് ആദരവുമായി രാജ്യങ്ങൾ; ജന്മനാടായ അർജന്റീനയിൽ ഒരാഴ്ചത്തെ ദു:ഖാചരണം

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ദു:ഖാചരണവുമായി രാജ്യങ്ങൾ. മാർപാപ്പയുടെ ജന്മനാടായ അർജന്റീനയിൽ ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സ്പെയിനിൽ മൂന്ന് ദിവസത്തെ ദു:ഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസിലെ പ്രശസ്തമായ ഈഫൽ ടവറിന്റെ ലൈറ്റുകൾ അണച്ചു. മാർപാപ്പയുടെ മൃതദേഹം ബുധനാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റുമെന്ന് വത്തിക്കാൻ അറിയിച്ചു. അതിനു ശേഷം ജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടായിരിക്കും. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രി വാസത്തിലായിരുന്നു മാര്‍പാപ്പ. തുടര്‍ന്ന് വിശ്രമത്തിലിരിക്കെയായിരുന്നു 88-ാം വയസില്‍ വിയോഗം. വത്തിക്കാനിലെ സാന്താ മാര്‍ത്ത വസതിയില്‍ ഇന്ത്യന്‍ […]
Read more

മേഘവിസ്ഫോടനം: ജമ്മു കശ്മീരിൽ കനത്ത നാശനഷ്ടം

ശ്രീനഗർ: ജമ്മു കാശ്മീരിൽ മേഘവിസ്ഫോടനത്തിലും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും വൻ നാശനഷ്ടം. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്. മൂന്ന് പേർക്കാണ് മിന്നൽ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടത്. പ്രദേശത്തെ വീടുകൾക്കും കടകൾക്കുമെല്ലാം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. നിരവധി വാഹനങ്ങളാണ് ദേശീയ പാതയിൽ കുടുങ്ങി. നിരവധി പേരെ ഇതിനകം രക്ഷപ്പെടുത്തി. ഇനിയും ഒരുപാട് ആളുകളെ രക്ഷപ്പെടുത്താനുണ്ട്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ് പ്രദേശവാസികൾ. […]
Read more

ബസ് ജീവനക്കാരുടെ മർദ്ദനത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിക്കാനിടയായ കേസിലെ പ്രതി, ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം: മഞ്ചേരിയിൽ സ്വകാര്യ ബസ് ജീവനക്കാരനെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആനക്കയം സ്വദേശി സിജു(37) ആണ് മരിച്ചത്. മലപ്പുറം ഒതുക്കുങ്ങലില്‍ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ മരിക്കാനിടയായ കേസില്‍ മൂന്നാം പ്രതിയാണ് സിജു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
Read more

പാകിസ്ഥാനിൽ കെഎഫ്‌സി ഔട്ട്‌ലെറ്റുകൾക്ക് നേരെ ആക്രമണം; 178 പേർ അറസ്റ്റിൽ

ലാഹോർ: യുഎസ് ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെഎഫ്‌സിയുടെ ഔട്ട്‌ലെറ്റുകൾക്ക് നേരെ ആക്രമണം. കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് തുടങ്ങിയ നഗരങ്ങളിലാണ് കെഎഫ്സി ഔട്ട്‍ലെറ്റുകൾക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 178 പേർ പാകിസ്ഥാനിൽ അറസ്റ്റിലായി. ഗാസയിലെ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ചാണ് ഇസ്രയേൽ, യുഎസ് ഉത്പന്നങ്ങളെ പ്രതിഷേധക്കാർ ലക്ഷ്യമിട്ടത്. 27 കെ‌എഫ്‌സി ഔട്ട്‌ലെറ്റുകളിൽ സുരക്ഷ വർദ്ധിപ്പിച്ചെന്നും അഞ്ചിടത്ത് ആക്രമണങ്ങൾ തടഞ്ഞെന്നും പൊലീസ് പറഞ്ഞു. ഈ ആക്രമണത്തിൽ വിവിധ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പങ്ക് അന്വേഷിക്കുന്നുണ്ടെന്ന് ലാഹോറിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഫൈസൽ കമ്രാൻ […]
Read more

റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഖത്തർ അമീറിൻ്റെ മോസ്‌കോ സന്ദർശനം

ദോഹ: റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മോസ്‌കോ സന്ദർശനം. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ വിവിധ മേഖലകളിലെ സഹകരണത്തിന് ഇരുനേതാക്കളും ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. രണ്ട് ബില്യൺ യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിനാണ് ധാരണയായത്. ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ സയൻസ്, സ്‌പോർട്‌സ് തുടങ്ങിയ മേഖലകളിലും കൂടുതൽ സഹകരണത്തിന് ഇരു രാജ്യങ്ങളും ധാരണയായി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം റഷ്യൻ സന്ദർശനത്തിനെത്തിയ ഖത്തർ അമീറിനോടോപ്പം ഖത്തർ പ്രധാനമന്ത്രിയും […]
Read more

ഭീകരവാദി ഹാപ്പി പാസിയ എന്ന ഹർപ്രീത് സിംഗ് യുഎസിൽ പിടിയിൽ

ന്യൂഡൽഹി: ഭീകരവാദി ഹാപ്പി പാസിയ എന്ന ഹർപ്രീത് സിംഗ് യുഎസിൽ പിടിയിൽ. പഞ്ചാബിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന 14 ഭീകരാക്രമണങ്ങൾക്ക് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഭീകരവാദിയാണ് അറസ്റ്റിലായ ഹാപ്പി പാസിയ. യുഎസ് ഇമിഗ്രേഷൻ വകുപ്പ് ഇയാളെ പിടികൂടിയതതായി ഇന്ത്യയിലെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരവാദിയായ ഹർവീന്ദർ സിംഗ് സന്ധു എന്ന റിൻഡയുടെ അടുത്ത അനുയായിയാണ് ഹർപ്രീത് സിംഗ്. ഇന്ത്യ തിരയുന്ന ഏറ്റവും വലിയ കുറ്റവാളികളിൽ ഒരാളായ ഹാപ്പി പാസിയയുടെ തലയ്ക്ക് […]
Read more

ത്യാഗ സ്മരണകൾ പുതുക്കി ഇന്ന് ദുഃഖവെള്ളി

യേശുക്രിസ്തുവിന്റെ കുരിശു മരണത്തെയും അതിന്റെ ത്യാഗ സ്മരണകളെയും ആദരിക്കുന്നതിനായി ക്രിസ്ത്യാനികള്‍ക്കുള്ള ഒരു പുണ്യദിനമാണ് ദുഃഖവെള്ളി. അതിനാല്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ടു മുന്‍പുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ കുരിശു മരണത്തെ ഈ ദിനം അനുസ്മരിക്കുന്നു. ഇത് ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ബ്ലാക്ക് ഫ്രൈഡേ എന്നും അറിയപ്പെടുന്നു. ദുഃഖവെള്ളിക്ക് മുമ്പ് മൗണ്ടി(പെസഹ)വ്യാഴാഴ്ചയും തുടര്‍ന്ന് വിശുദ്ധ ശനിയാഴ്ചയും തുടര്‍ന്ന് ഈസ്റ്റര്‍ ഞായറാഴ്ചയും വരുന്നു. വിശുദ്ധ ബൈബിളില്‍ പറയുന്നത്, ദുഃഖവെള്ളി ദിനം എന്നത് യേശുവിനെ യൂദാസ് സ്‌കറിയോട്ട് […]
Read more

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; 35ലധികം പേർ കൊല്ലപ്പെട്ടു

ഗാസ: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. തെക്കന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ത്ഥി ക്യാമ്പ് അടക്കമുളളിടത്താണ് ആക്രമണം. ആക്രമണത്തില്‍ 35ലധികം പേർ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകയും അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അതേസമയം സംഘര്‍ഷങ്ങള്‍ക്ക് ശേഷവും ഇസ്രയേല്‍ പിടിച്ചെടുത്ത ‘സുരക്ഷാ കേന്ദ്ര’ങ്ങളില്‍ സൈന്യം തുടരുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാട്‌സ് പറഞ്ഞു. ഗാസ, പലസ്തീനികളുടെ കൂട്ട ശവക്കുഴിയായി മാറിയിരിക്കുന്നുവെന്ന പ്രസ്താപനയുമായി അന്താരാഷ്ട്ര സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് രംഗത്തെത്തി.
Read more

നിയമ സ്ഥാപനത്തിനെതിരെയുള്ള ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവുകൾ തടഞ്ഞ് കോടതി

വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡോാണാൾഡ് ട്രംപിന് തിരിച്ചടി. അമേരിക്കൻ നിയമസ്ഥാപനമായ സുസ്മാൻ ഗോഡ്ഫ്രെയിനെതിരെ ട്രംപ് ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവുകളാണ് കോടതി തടഞ്ഞത്. യുഎസ് ജില്ലാ ജഡ്ജി ലോറൻ അലി ഖാനാണ് ട്രംപിന്റെ വ്യവസ്ഥകൾ തടഞ്ഞ് താല്ക്കാലിക ഉത്തരവ് ഇറക്കിയിരിക്കുന്നത്. വ്യക്തിപരമായ പ്രതികാരം തീർക്കാനും യുഎസിലെ നിയമപരമായ പ്രതിനിധാനത്തിന്റെ അടിത്തറയെ ഭീഷണിപ്പെടുത്തുന്നതുമാണ് പ്രസിഡന്റ് ട്രംപിന്റെ ഉത്തരവെന്ന് കോടതി നിരീക്ഷിച്ചു. ഒപ്പം ‌‌സ്വകാര്യ അഭിഭാഷകരുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അതേസമയം കോടതി ഉത്തരവിനെ കുറിച്ച് പ്രതികരിക്കാൻ […]
Read more

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂണിവേഴ്‌സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ വൈറ്റ് ഹൗസ് ഇടപെടല്‍ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. 2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചത്. ഹാര്‍വാര്‍ഡിനുളള 2.2 ബില്യണ്‍ ഡോളറിന്റെ ഗ്രാന്റുകളും 60 മില്യണ്‍ ഡോളറിന്റെ കരാറുകളുമാണ് സര്‍ക്കാര്‍ നിര്‍ത്തിവെച്ചത്. യൂണിവേഴ്‌സിറ്റിക്കുളളിലെ ജൂതവിരുദ്ധ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ ട്രംപ് ഭരണക്കൂടത്തെ പ്രകോപിപ്പിച്ചിരുന്നു. ഈ പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസവും വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.