സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: US News

റേഡിയോ ഫ്രീ ഏഷ്യ പ്രവർത്തനം ചുരുക്കുന്നു

വാഷിംഗ്ടൺ: വാഷിംഗ്ടൺ ആസ്ഥാനമായ റേഡിയോ സംപ്രേഷണ സ്ഥാപനം റേഡിയോ ഫ്രീ ഏഷ്യ പ്രവർത്തനം ചുരുക്കുന്നതായി റിപ്പോർട്ട്. വാർത്ത ഏജൻസികൾക്കും മറ്റ് മീഡിയ സ്ഥാപനങ്ങൾക്കും സർക്കാർ ഫണ്ട് നൽകുന്നത് നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ് ആർ.എഫ്.എയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചത്. ഫണ്ടിംഗ് കുറവിനെ തുടർന്ന് വാർത്താ സംപ്രേക്ഷണം നിർത്താനുള്ള തീരുമാനവുമാണ് സ്ഥാപനം എടുത്തിരിക്കുന്നത്. 1996-ൽ സ്വതന്ത്ര മാധ്യമ സ്ഥാപനമായി പ്രവർത്തനം ആരംഭിച്ച ആർ.എഫ്.എ ഏഷ്യൻ ശ്രോതാക്കളെയാണ് പ്രധാനമായി ലക്ഷ്യമിട്ടിരുന്നത്. കു​റ​ച്ചു​കാ​ല​മാ​യി ചു​രു​ങ്ങി​യ ജീ​വ​ന​ക്കാ​രു​മാ​യി​ട്ടാ​ണ് ആ​ർ.​എ​ഫ്.​എ​യു​ടെ പ്ര​വ​ർ​ത്ത​നം ആർ.എഫ്.എയ്ക്ക് പുറമെ […]
Read more

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; യുഎസില്‍ കഴിയുന്നവരുടെ വര്‍ക് പെര്‍മിറ്റ് പുതുക്കല്‍ നടപടികള്‍ കര്‍ശനമാക്കി

വാഷിങ്ടണ്‍: കുടിയേറ്റത്തിനല്ലാത്ത വീസയുമായി യുഎസില്‍ കഴിയുന്നവരുടെ വര്‍ക് പെര്‍മിറ്റ് (എന്റോള്‍മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ് – EAD) പുതുക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കി. വിദേശികളുടെ തൊഴിലനുമതി രേഖകളുടെ (ഇഎഡി) കാലാവധി പരിശോധനയില്ലാതെ പുതുക്കുന്ന നിലവിലെ സമ്പ്രദായം ഇതോടെ അവസാനിപ്പിച്ചു. പുതിയ നിബന്ധനകള്‍ ഇന്നലെ മുതല്‍ പ്രാബല്യത്തിലായി. അപേക്ഷ നല്‍കിയ ശേഷം 540 ദിവസം വരെ ജോലിയില്‍ തുടരാമായിരുന്ന രീതി ഇനി സാധ്യമല്ല. യുഎസ് പൗരന്മാരുടെ ജോലിസുരക്ഷയെ ബാധിക്കില്ലെന്ന് കണ്ടാല്‍ മാത്രമേ മേലില്‍ ഇഎഡി പുതുക്കിനല്‍കൂ എന്നാണ് പുതിയ നിബന്ധന. ഇന്ത്യക്കാര്‍ […]
Read more

ഇന്ത്യക്കാർക്കെതിരായ പ്രചാരണവുമായി ട്രംപ് ഭരണകൂടം; വിസ നിയന്ത്രണങ്ങൾക്ക് പിന്നാലെ വിവാദ പരസ്യം

വാഷിങ്ടൺ: വിസ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അമേരിക്കൻ ട്രംപ് ഭരണകൂടം പരസ്യ പ്രചാരണവുമായി രംഗത്തെത്തി. അമേരിക്കൻ യുവാക്കളുടെ തൊഴിൽ അവസരങ്ങൾ ഇന്ത്യക്കാർ തട്ടിയെടുക്കുന്നു എന്ന പ്രമേയത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളാണ് യുഎസ് ലേബർ ഡിപ്പാർട്മെന്റ് പങ്കുവച്ചത്. വിദേശ തൊഴിലാളികളെ നിയന്ത്രിക്കാനുള്ള പ്രോജക്റ്റ് ഫയർവാൾ എന്ന പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ഈ നീക്കം വിദ്വേഷപരമായ പ്രചാരണത്തിലേക്ക് വളരുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കൻ തൊഴിലാളികൾക്ക് പകരം വിദേശികളെ നിയമിക്കുന്നത് തടയാനാണ് പദ്ധതിയെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും, പ്രചാരണത്തിന്റെ ഉള്ളടക്കം […]
Read more

ചൈന വ്യാപാര കരാര്‍; തടസങ്ങളില്ലെന്ന് ട്രംപ് , തീരുവ കുറച്ചു, 2 മണിക്കൂര്‍ ചര്‍ച്ച നീണ്ട ചര്‍ച്ച അടച്ചിട്ട മുറിയില്‍

ബൂസാന്‍: ചൈനയുമായി വ്യാപാര കരാറില്‍ ധാരണയിലെത്തിയതായി അമേരിക്ക. ദക്ഷിണ കൊറിയയിലെ ബൂസാനില്‍ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയെ വിസ്മയകരമായ ഒന്ന് എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്് ട്രംപ് വിശേഷിപ്പിച്ചത്. അതിശയിപ്പിക്കുന്ന പുതിയ തുടക്കങ്ങള്‍ ഉണ്ടാവുമെന്നാണ് അമേരിക്ക ചൈന ബന്ധത്തേക്കുറിച്ച് വ്യാഴാഴ്ച ഡോണള്‍ഡ്് ട്രംപ് പ്രതികരിച്ചത്. തീരുവയില്‍ 10 ശതമാനം കുറവും വരുത്തിയാണ് വ്യാപാര കരാറില്‍ ഏര്‍പ്പെട്ടതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൂസാനില്‍ അടച്ചിട്ട മുറിയില്‍ രണ്ട് മണിക്കൂറാണ് ഇരു നേതാക്കളും തമ്മിലുള്ള […]
Read more

അടിയന്തര ആണവ പരീക്ഷണങ്ങൾക്ക് ഉത്തരവിട്ട് ട്രംപ്

വാഷിംഗ്ടൺ: റഷ്യയുടെയും ചൈനയുടെയും വളർന്നു വരുന്ന ആണവ പരിപാടികൾക്ക് മറുപടിയായി, അമേരിക്കൻ ആണവായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കാൻ പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. “മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയ്ക്കുണ്ട്. റഷ്യയും ചൈനയും നടത്തുന്ന പരീക്ഷണങ്ങൾ കണക്കിലെടുത്ത്, അമേരിക്കയും തുല്യമായി പ്രവർത്തിക്കണം. അതിനായി പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പ്രക്രിയ ഉടൻ ആരംഭിക്കും എന്ന് ട്രൂത്ത് സോഷ്യലിൽ നൽകിയ പോസ്റ്റിൽ ട്രംപ് പറഞ്ഞു, തന്റെ ആദ്യ ഭരണകാലത്ത് അമേരിക്കൻ ആണവായുധ […]
Read more

മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹമുണ്ടെന്ന്‌ ട്രംപ്‌

ന്യൂയോർക്ക്‌: മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2028ൽ വൈസ് പ്രസിഡന്റാകാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് ഭരണഘടനയിലെ 22-ആം ഭേദഗതി പ്രകാരം, ഒരു വ്യക്തിക്ക് രണ്ട് തവണയിൽ കൂടുതൽ പ്രസിഡന്റ് പദവി വഹിക്കാൻ സാധിക്കില്ല. ഭേദഗതി റദ്ദാക്കാൻ ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള അംഗീകാരം വേണം. അല്ലെങ്കിൽ, മൂന്നിൽരണ്ട് സംസ്ഥാന നിയമസഭകൾ ചേർന്ന് ഭരണഘടനാ കൺവൻഷൻ വിളിക്കണം. ഈ രണ്ട് സാഹചര്യങ്ങളും നടക്കാൻ സാധ്യതയില്ല. […]
Read more

ട്രംപിന്റെ ബ്രസീൽ തീരുവ റദ്ദാക്കി യുഎസ് സെനറ്റ്

വാഷിങ്ടൺ: ബ്രസീലിനെതിരെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ നീക്കാൻ യുഎസ് സെനറ്റ് തീരുമാനിച്ചു. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ 52 അനുകൂലവും 48 എതിർവോട്ടുമായാണ് ബില്ല് പാസായത്. ബ്രസീൽ മുൻ പ്രസിഡന്റ് ജെയ്ർ ബൊൾസനാരോക്കെതിരെ ഭരണ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതിൽ പ്രകോപിതനായാണ് ട്രംപ് ബ്രസീലിന് മേൽ അധിക തീരുവ ഏർപ്പെടുത്തിയത്. വോട്ടെടുപ്പിൽ അഞ്ചു റിപ്പബ്ലിക്കൻ സെനറ്റർമാർ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നു ബില്ലിനെ പിന്തുണച്ചു. കാനഡയടക്കമുള്ള മറ്റു രാജ്യങ്ങൾക്കെതിരായ ട്രംപിന്റെ തീരുവകളും അവസാനിപ്പിക്കുന്നതിനുള്ള […]
Read more

വീണ്ടും നാടുകടത്തല്‍: 54 ഇന്ത്യക്കാരെ കൂടി കയറ്റി അയച്ച് യുഎസ്, 50 പേര്‍ ഹരിയാന സ്വദേശികള്‍

ഡല്‍ഹി: അമേരിക്കയില്‍ അനധികൃതമായി കുടിയേറ്റം നടത്തിയതായി കണ്ടെത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി. ഇവരില്‍ 50 പേരും ഹരിയാനക്കാരാണ്. ഹരിയാനയിലെ കര്‍ണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗര്‍, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. ‘ഡോങ്കി റൂട്ട്’ എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്നാണ് വിവരം. ശനിയാഴ്ച രാത്രിയോടെയാണ് യുഎസ് നാടുകടത്തിയ ഏറ്റവും പുതിയ സംഘം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ടവരില്‍ പലര്‍ക്കും വിമാനയാത്രയില്‍ 25 […]
Read more

ട്രംപിന്റെ ഏഷ്യാ സന്ദര്‍ശനത്തിനിടെ യുഎസ് ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

വാഷിങ്ടന്‍: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലില്‍ തകര്‍ന്നു വീണു. ആളപായമില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അപകടം. വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്‌സില്‍ നിന്ന് നിരീക്ഷണ പറക്കല്‍ നടത്തുമ്പോഴാണ് എംഎച്ച് 60 ആര്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണത്. മൂന്നു പേരെ രക്ഷപ്പെടുത്തി. 30 മിനിട്ടുകള്‍ക്കുശേഷമാണ് ബോയിങ് എഫ്എ18 എഫ് സൂപ്പര്‍ ഹോണറ്റ് വിമാനം തകര്‍ന്നു വീണത്. നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്നു വിമാനം. പൈലറ്റുമാരെ രക്ഷപ്പെടുത്തി. തകര്‍ന്നു വീഴാനുള്ള […]
Read more

യുകെയിൽ ഇന്ത്യൻ വംശജ പീഡനത്തിനിരയായി

ലണ്ടൻ: യുകെയിലെ പടിഞ്ഞാറൻ ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജയായ സ്ത്രീയെ വർണവിവേചനത്തിന്റെ പേരിൽ പീഡിപ്പിച്ചു. ശനിയാഴ്ച വാൾസാൾയിലെ പാർക്ക് ഹാൾ പ്രദേശത്താണ് സംഭവം. അതിഭീകരമായ രീതിയിലായിരുന്നു ആക്രമണമെന്നാണ് വെസ്റ്റ് മിഡ്‌ലാൻഡ് പൊലീസ് അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ 30 വയസ്സ് തോന്നിക്കുന്ന വെളുത്ത യുവാവാണ് ആക്രമിയെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. കടുത്ത നീലനിറത്തിലുള്ള ഷർട്ടാണ് ഇയാൾ ധരിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. അക്രമിയെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സ്ത്രീയ്‌ക്കെതിരായ അത്യന്തം ക്രൂരമായ ആക്രമണമാണ് നടന്നത്. പ്രതിയെ കണ്ടെത്തി നിയമത്തിന് […]
Read more

Recent News

Advertisement