Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Movie News

ഇന്ദ്രജിത്ത് സുകുമാരൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന അനുരാഗ് കശ്യപ് ചിത്രം ‘ബന്ദർ’ ടീസർ പുറത്ത്

ന്യൂ ഡൽഹി: അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ബന്ദർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ഇന്ദ്രജിത്ത് സുകുമാരൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ബോബി ഡിയോൾ ആണ് നായകൻ. വിവാദങ്ങളിൽ കുടുങ്ങുന്ന പഴയകാല റോക്ക്സ്റ്റാർ സമീർ മെഹ്‌റ എന്ന കഥാപാത്രമായാണ് ബോബി എത്തുന്നത്. ‘കം ഓൺ ബേബി ദിൽ കിസ്കോ ദേഗി’ എന്ന പഴയ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ടീസർ ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2025ലെ ടൊറന്റോ അന്താരാഷ്ട്ര […]
Read more

പേട്രിയറ്റ് ന്റെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിപ്പിച്ചു; കേസെടുത്ത് സൈബർ പോലീസ്

കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്ത മമ്മൂട്ടി–മോഹൻലാൽ മൾട്ടിസ്റ്റാർ ചിത്രം ‘പേട്രിയറ്റ്’ ന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചിത്രം അനധികൃതമായി റെക്കോർഡ് ചെയ്ത് വിവിധ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിപ്പിച്ചതായാണ് കണ്ടെത്തൽ. നിർമാതാവ് ആന്റോ ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. മേയ് 2 മുതൽ 5 വരെയുള്ള ദിവസങ്ങളിൽ ചിത്രം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതിനെ തുടർന്ന് നിർമാണക്കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചതായും പരാതിയിൽ […]
Read more

ദൃശ്യം 3 ആദ്യ പ്രദർശനം യുഎസിൽ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം മൂന്നാം ഭാഗവുമായി വീണ്ടും എത്തുന്നു. ദൃശ്യം 3 മെയ് 21ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. എന്നാൽ ആദ്യ പ്രദർശനം കേരളത്തിൽ അല്ല; മെയ് 20ന് യുഎസിൽ വൈകിട്ട് 7:30നാണ് വേൾഡ് പ്രീമിയർ നടക്കുക എന്നാണ് റിപ്പോർട്ട്. ഫ്രാഞ്ചൈസിയിലെ കേന്ദ്ര കഥാപാത്രങ്ങളായ ജോർജുകുട്ടിയും ഭാര്യ ആനിയമ്മയും മലയാളി പ്രേക്ഷകർക്ക് ഏറെ അടുത്തവരാണ്. കുടുംബത്തെ രക്ഷിക്കാൻ എന്ത് വിലകൊടുത്തും മുന്നോട്ട് പോകുന്ന ജോർജുകുട്ടിയുടെ ആത്മസംഘർഷങ്ങളാണ് മൂന്നാം ഭാഗത്തിലും കഥയെ നയിക്കുന്നത്. കാലാനുസൃതമായ മാറ്റങ്ങളോടെയാണ് […]
Read more

ആസിഫ് അലി നായകനാകുന്ന ചിത്രം ‘ഹൗഡിനി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: മാജിക് പ്രമേയമായി ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഹൗഡിനി – ദി കിംഗ് ഓഫ് മാജിക്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ശ്രദ്ധേയമാകുന്നു. ചിത്രത്തിൽ ആസിഫ് അലി ശക്തമായ പ്രകടനം കാഴ്ചവെക്കുന്നതായാണ് പോസ്റ്റർ നൽകുന്ന സൂചന. മാജിക്കിനൊപ്പം ആക്ഷനും ഇമോഷനും പ്രധാനമായുള്ള കഥയാണ് ചിത്രത്തിന്റേതെന്ന് സംവിധായകൻ പ്രജേഷ് സെൻ അറിയിച്ചു. ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം, അദ്ദേഹത്തിന്റെ മുൻകാല ഹിറ്റുകളായ ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, […]
Read more

ഷാജി കൈലാസ് ചിത്രം ‘വരവ്’ റിലീസിനൊരുങ്ങുന്നു

മാസ് ആക്ഷൻ സിനിമകളുടെ സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമായ ‘വരവ്’ പ്രേക്ഷക ശ്രദ്ധ നേടുന്നു. ജോജു ജോർജ് നായകനായി എത്തുന്ന ഈ പൂർണ ആക്ഷൻ ചിത്രത്തിൽ അർജുൻ അശോകനും പ്രധാന വേഷത്തിലെത്തുന്നു. മുരളി ഗോപിയും ചിത്രത്തിന്റെ ഭാഗമാണ്. സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട്. ജോജു ജോർജും ഷാജി കൈലാസും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘വരവ്’ക്ക് ഉണ്ട്. ശക്തമായ ആക്ഷൻ ചിത്രമായി ഒരുക്കുന്ന ഈ പ്രോജക്റ്റ് ഓൾഗാ പ്രൊഡക്ഷൻസ് ബാനറിൽ നൈസി റെജിയാണ് […]
Read more

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ‘ആട്’ പരമ്പരയിലെ മൂന്നാം ഭാഗം ‘ആട് 3’ മെയ് 1-ന് മലയാളം സീ5-ൽ പ്രീമിയർ ചെയ്യുന്നു.മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ​ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മലയാളത്തിലെ ആദ്യത്തെ ‘എപിക്’ ഫാന്റസി’സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ […]
Read more

തിയറ്ററിലും ഒടിടിയിലും സംഭവമായി; സംഭവം അധ്യായം ഒന്ന്

തിയറ്ററില്‍ സര്‍പ്രൈസ് ഹിറ്റും പിന്നാലെ ഒടിടിയിലും വൻ പ്രതികരവുമായി സംഭവമായി മാറിയിരിക്കുകയാണ് സംഭവം അധ്യായം ഒന്ന്. ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ചിത്രമാണ് സംഭവം അധ്യായം ഒന്ന്. പൊതുവെ വലിയ സ്റ്റാർ വാല്യൂ ഉള്ള സിനിമ അല്ലെങ്കിൽ പോലും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്‍റെ ട്രെയിലർ പോലും വൻ സ്വീകാരിത നേടിയിരുന്നു. വനമേഖലയില്‍ കേസ് അന്വേഷിക്കാനെത്തുന്ന ഒരു സംഘം പൊലീസുകാരും. ഒപ്പം നിഗൂഢതകള്‍ പേറുന്ന ഒരു വനവും. […]
Read more

“പാതിരാക്കുറുക്കൻ” സിനിമയുടെ ചിത്രീകരണം പൊന്നാനിയിൽ ആരംഭിച്ചു

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന “പാതിരാക്കുറുക്കൻ ” എന്ന സിനിമയുടെ ചിത്രീകരണം പൊന്നാനിയിൽ ആരംഭിച്ചു.നിർമ്മാതാവ് സിജോ ജോർജ്ജ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ ആൻ മരിയ സിജോ ആദ്യ ക്ലാപ്പടിച്ചു. നിർമൽ പാലാഴി, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ,ടെസ്സ ജോസഫ്,അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സായ അശ്വിത-അശ്വിജ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രചന സുനിൽ […]
Read more

സിംഗപ്പൂരിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച് ‘പ്ലൂട്ടോ’ ടീസർ റിലീസായി

മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച് കൊണ്ട് സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമക്ക് അഭിമാനകരമായ നേട്ടമായ് ഒരു ലോഞ്ച് നടന്നു. നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന വേഷത്തിലെത്തുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിൻ്റെ ആകാംക്ഷയുണർത്തുന്ന ടീസർ,സിംഗപ്പൂരിൽ വെച്ച് നടന്ന വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിൽ വെച്ച് സിങ്കപ്പൂർ മന്ത്രി ദിനേഷ് വസു പ്രകാശനം ചെയ്തു. ഓർക്കിഡ് ഫിലിംസ്,പക്കാ ലോക്കൽ,മീഡിയ 5 എന്നിവർ സംയുക്തമായി സംഘടിപ്പിച്ച വിനീത് ശ്രീനിവാസൻ ലൈവ് ഇൻ […]
Read more

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം “അതിമനോഹരം” പോസ്റ്റർ പുറത്ത്

“തുടരും” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വിഷു ദിനത്തിൽ പേര് അനൗൺസ് ചെയ്തു.അതിമനോഹരം “ഏവർക്കും അതിമനോഹരമായ വിഷു ആശംസകൾ “എന്ന് കുറിച്ച് കൊണ്ട് മോഹൻലാൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവയ്ച്ചു.ഒരു ഇടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മീരാ ജാസ്മിൻ നായികയാവുന്നു.ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്നഈ ചിത്രത്തിൽ മനോജ്.കെ. ജയൻ, ജഗദീഷ്,ഇർഷാദ്, […]
Read more

Recent News

Advertisement
WhiteswanTV Footer