Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

ഉറങ്ങിക്കിടക്കുന്നവർക്കുനേരേ ആസിഡ് ആക്രമണം; യുവതിക്ക് ദാരുണാന്ത്യം

യുപി: ഉത്തർപ്രദേശിലെ മോർവാനിൽ ഉണ്ടായ ആസിഡ് ആക്രമണത്തിൽ യുവതി മരിച്ചു. 23 വയസ്സുള്ള കാജൽ ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി രാംകോള പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വീട്ടിൽ ഉറങ്ങവേ മേൽക്കൂര വഴി അകത്ത് കയറിയ അജ്ഞാതൻ കാജലിനും അമ്മയായ ലീലാവതി ദേവിക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ഗോരഖ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാവിലെ കാജൽ മരിച്ചു. 58 വയസ്സുള്ള അമ്മ ലീലാവതി […]
Read more

ധുരന്ധർ രണ്ടാം ഭാഗത്തിന്റെ ആരാധകർ നാസികളാണെന്ന് പോസ്റ്റ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന കിരീടമണിഞ്ഞുകൊണ്ട് ഇപ്പോഴും കുതിപ്പ് തുടരുകയാണ് രൺവീർ സിങ് നായകനായ ധുരന്ധർ: ദി റിവഞ്ച്. ഇന്ത്യയിൽ മാത്രം 1048.42 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം പ്രൊപ്പഗണ്ടാ സിനിമയാണെന്ന ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും പ്രേക്ഷക പിന്തുണ തുടരുകയാണ്. ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ വിശാൽ ഭരദ്വാജ് നടത്തിയ ഒരു സോഷ്യൽ മീഡിയ ഇടപെടൽ വിവാദമായി. ഇൻസ്റ്റാഗ്രാമിൽ “ധുരന്ധർ 2 കാണുന്നവർ നാസികളാണ്” എന്ന അർത്ഥം സൂചിപ്പിക്കുന്ന ഒരു റീൽ വിശാൽ […]
Read more

കോളും SMSഉം മാത്രം; ഇന്റര്‍നെറ്റ് ഇല്ലാത്ത റീച്ചാര്‍ജ് പ്ലാനുകള്‍ വരുന്നു

ന്യൂഡല്‍ഹി: ഡാറ്റ ഇല്ലാതെ വെറും കോളിങും എസ്എംഎസ് സൗകര്യവും മാത്രമുള്ള നിരക്ക് കുറഞ്ഞ മൊബൈല്‍ പ്ലാനുകള്‍ വരുന്നു. ഈ പ്ലാനുകള്‍ പുറത്തിറക്കാന്‍ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന ശുപാര്‍ശയുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവില്‍ ലഭ്യമായ സ്പെഷ്യല്‍ താരിഫ് വൗച്ചറുകളില്‍ ഡാറ്റ കൂടി ഉള്‍പ്പെടുന്ന സാഹചര്യത്തിലാണ് ട്രായ് ഇങ്ങനെയൊരു മാറ്റം നിര്‍ദ്ദേശിച്ചത്. ഈ ഭേദഗതി സുതാര്യത വര്‍ദ്ധിപ്പിക്കുമെന്നും ആവശ്യമില്ലാത്ത ഡാറ്റാ സേവനങ്ങള്‍ക്ക് പണം നല്‍കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നും റെഗുലേറ്റര്‍ പറഞ്ഞു. […]
Read more

ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ രണ്ടാം എയർ ഡ്രോപ്പ് ടെസ്റ്റ് വിജയകരം

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യം മുന്നൊരുക്കങ്ങളിൽ നിർണായക നേട്ടവുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന. രണ്ടാമത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (IADT-02) വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നടത്തിയ പരീക്ഷണമാണ് വിജയകരമായത്. പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു.കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഈ നേട്ടത്തെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചു. ഗഗൻയാൻ ദൗത്യത്തിന്റെ തയ്യാറെടുപ്പുകളിൽ ഇത് സുപ്രധാനമായ ഒരു മുന്നേറ്റമാണെന്ന് അദ്ദേഹം […]
Read more

സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ; ബംഗാൾ പിടിക്കാൻ വാഗ്ദാനങ്ങളുമായി ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ ‘സങ്കൽപ് പത്ര’ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ നടന്ന പാർട്ടി റാലിയിലാണ് പത്രിക പുറത്തിറക്കിയത്. കഴിഞ്ഞ 15 വർഷമായി മമത ബാനർജിയുടെ ഭരണം ബംഗാളിന് ‘ഇരുണ്ട കാലഘട്ടം’ ആയിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. സംസ്ഥാനത്ത് ജനങ്ങൾ ഭയത്തിൽ കഴിയുന്നുവെന്നും അവർ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാൽ ആറുമാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുമെന്നാണ് പ്രധാന വാഗ്ദാനം. സ്ത്രീകൾക്ക് […]
Read more

മൊണാലിസയ്ക്ക് 16 വയസ് മാത്രം; ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസ്

ഇന്‍ഡോര്‍: മഹാ കുംഭമേളയിലൂടെ വൈറലായ മൊണാലിസ ഭോസ്ലയുടെ വിവാഹം നിയമക്കുരുക്കിലേക്ക്. മൊണാലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തു. മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ(എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് നടപടി. എന്‍സിഎസ്ടി നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്സോ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൊണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് […]
Read more

ജനനായകൻ ചോർന്ന സംഭവം; ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

ചെന്നൈ: ജനനായകൻ ചിത്രം ചോർന്ന സംഭവത്തിൽ മുന്നറിയിപ്പുമായി നിർമ്മാതാക്കൾ രംഗത്ത്. ചിത്രം ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. എക്‌സ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പൈറേറ്റഡ് ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി. ഇതിനായി നിയമോപദേശകന്റെ മുഖേന നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. ഇതിനിടെ നടൻ ശിവകാർത്തികേയൻ വിഷയത്തിൽ പ്രതികരിച്ചു. നിരവധി ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് […]
Read more

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ പദ്ധതിയിട്ട മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നുപേര്‍ അറസ്റ്റില്‍. ബീഹാറിലെ ബക്സര്‍ ജില്ലയില്‍ നിന്നാണ് മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയത്. ഇവര്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നിന്ന് രഹസ്യ വിവരങ്ങള്‍ നേടാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. ദുമ്രോണ്‍ സബ് ഡിവിഷനിലെ സിമ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തില്‍ നിന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധം പുലര്‍ത്തിയതായും അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും ഇവര്‍ക്കെതിരെ […]
Read more

യശ്വന്ത് വർമ്മ രാജിവെച്ചു; പണം കത്തിക്കരിഞ്ഞ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ രാജി

ന്യൂഡൽഹി: കെട്ടുകണക്കിന് കത്തിക്കരിഞ്ഞ പണം കണ്ടെത്തിയ സംഭവത്തിൽ വിവാദത്തിലായ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. അന്വേഷണം പുരോഗമിക്കുമ്പോഴാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മ, മുൻപ് ഡൽഹി ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്താണ് വിവാദ സംഭവം ഉണ്ടായത്. അദ്ദേഹത്തിന്റെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്നാണ് കത്തിക്കരിഞ്ഞ നിലയിൽ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഇതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ ഓം ബിർള അന്വേഷണ സമിതി നിയോഗിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിയുടെ […]
Read more

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ സുധാകരന്‍റെ അഭിപ്രായത്തിൽ തെറ്റില്ല: കെസി വേണുഗോപാൽ

ന്യൂഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിസ്ഥാനം ആരെടുക്കുമെന്ന ചർച്ചകൾക്കിടെ നിലപാട് വ്യക്തമാക്കി കെ സി വേണുഗോപാൽ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടതിൽ തെറ്റില്ലെന്നും, കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാൽ നേതാക്കൾക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവന്‍റെ സ്ഥിതി എന്താകുമായിരുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്തേനെയെന്ന തന്റെ മുൻ പ്രസ്താവനയിൽ ഉറച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer