Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: National

വന്ദേമാതരം തടസ്സപ്പെടുത്തുന്നത് ക്രിമിനൽ കുറ്റം; ബില്ല് അവതരിപ്പിക്കാൻ അമിത് ഷാ

ന്യൂഡൽഹി: ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്താൽ ശിക്ഷ ലഭിക്കുന്ന തരത്തിൽ നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ നീക്കം. ഇത് സംബന്ധിച്ച ഭേദഗതി ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ നൽകാനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്. നിലവിൽ ദേശീയഗാനമായ ജനഗണമനയെ അപമാനിക്കുന്നതിനെതിരായ നിയമത്തിലാണ് ഭേദഗതി വരുത്തുന്നത്. ഇതിന്റെ പരിധിയിൽ വന്ദേമാതരത്തെയും ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം. എല്ലാ ഔദ്യോഗിക ചടങ്ങുകളിലും വന്ദേമാതരം ആലപിക്കണമെന്ന് സർക്കാർ […]
Read more

പെരുമഴയിൽ ഒറ്റയ്ക്ക് നെഞ്ചുവിരിച്ച് പൊലീസ് വാൻ തടഞ്ഞ പെൺകുട്ടി; ആരാണ് സമരാ​ഗ്നിയുടെ പുതിയ പ്രതീകമായി മാറിയ റിയ അഹിർ?

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലാസിലാക്കിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യയുടെ യുവതലമുറ രാജ്യതലസ്ഥാനത്തെ തെരുവുകളിൽ പ്രതിഷേധത്തിലാണ്. ആദ്യമാദ്യം ആരാലും അധികം ശ്രദ്ധിക്കപ്പെടാതിരുന്ന സമരത്തെ സോനം വാങ്ചുക്ക് തന്റെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാക്കി. പിന്നീടങ്ങോട്ട് കണ്ടത് രാജ്യം ഇതുവരെ സാക്ഷ്യംവഹിക്കാത്ത സമാനതകളില്ലാത്ത വിദ്യാർത്ഥി പ്രക്ഷോഭത്തിനാണ്. ഇതോടെ പ്രതിഷേധാ​ഗ്നി ​ഡൽഹിക്കപ്പുറത്തേക്കും പടരാൻ തുടങ്ങി. പ്രതിഷേധങ്ങൾ കേരളമടക്കം രാജ്യത്തെ ഓരോ നഗരത്തിലേക്കും പടരുകയാണ്. മുംബൈയിലും തിരുവനന്തപുരത്തും വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തെരുവകളിലേക്ക് ഇറങ്ങിയിരുന്നു. ഇതിനിടെ മുംബൈയിൽ […]
Read more

കേന്ദ്രം വഴങ്ങുന്നു; സിജെപി പ്രതിനിധികളുമായി ചര്‍ച്ച ഇന്ന്

ന്യൂഡൽഹി: ഡൽഹിയിൽ സമരം തുടരുന്ന സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് നിർണായക ചർച്ച നടത്തും. ഉച്ചയ്ക്ക് 12.30ന് കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടക്കുന്ന ചർച്ചയിൽ കേന്ദ്രത്തെ പ്രതിനിധീകരിച്ച് ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും പങ്കെടുക്കുമെന്നാണ് വിവരം. നിഷ്പക്ഷ വേദിയിൽ ചർച്ച വേണമെന്ന സിജെപിയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതോടെയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം സിജെപി ചർച്ചയിൽ ഉന്നയിക്കുമെന്നാണ് സൂചന. രാജ്യവ്യാപക പ്രതിഷേധത്തിന് മറ്റ് പ്രതിപക്ഷ സംഘടനകളുമായി ചേർന്ന് നീങ്ങാനാണ് സിജെപിയുടെ തീരുമാനം. സമരവേദി രാവിലെ […]
Read more

സിജെപി പ്രതിഷേധം; അക്രമത്തിൽ നേരിട്ട് പങ്കെടുത്തവരുടെ പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്രം

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ നേരിട്ട് അക്രമത്തിൽ പങ്കാളികളായവരുടെ പാസ്‌പോർട്ടുകൾ റദ്ദ് ചെയ്യാൻ നീക്കം. ഡൽഹി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ, വീഡിയോ റെക്കോഡിങ്ങുകൾ, മറ്റ് സാങ്കേതിക തെളിവുകൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് പ്രതിഷേധത്തിനിടയിൽ അക്രമം നടത്തിയവരെ തിരിച്ചറിയുകയെന്നും അധികൃതർ വ്യക്തമാക്കി. അക്രമികൾക്കെതിരേ മറ്റ് നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പമാണ് പാസ്‌പോർട്ട് റദ്ദാക്കാൻ ആലോചിക്കുന്നതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച സിജെപി നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായതിന് പിന്നാലെയാണ് […]
Read more

കോക്രോച്ച് സമരത്തിനിടെ മോദിയെ കണ്ട് പവാർ; സ്ത്രീസംവരണ ബില്ലും മണ്ഡല പുനർനിർണയവും പാസ്സാകുമോ? മാസ്റ്റർ സ്ട്രോക്കിൽ ഞെട്ടി ഇൻഡ്യ സഖ്യം

കോക്രോച്ചുകളുടേയും യുവാക്കളുടേയും പ്രതിഷേധാ​ഗ്നിയിൽ കത്തിയെരിയുന്ന രാജ്യതലസ്ഥാനത്ത് അധികം ചർച്ച ചെയ്യപ്പെടാതെ മറ്റ് ചില നിർണായക നീക്കങ്ങളും കൂടിക്കാഴ്ച്ചകളും നടക്കുന്നുണ്ട്. മാധ്യമങ്ങളെല്ലാം പ്രക്ഷോഭകർക്ക് പിന്നാലെ പോകുന്നു, പ്രതിപക്ഷം പാർലമെന്റിൽ സർക്കാരിനെതിരെ പ്ലാക്കാർഡുകളുമായി മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളുമായി സജീവമാണ്. അതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഒരു നിർണ്ണായക കൂടിക്കാഴ്ച ഇന്ത്യൻ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ ഉലയ്ക്കാൻ പാകത്തിലുള്ളതാണ്. സ്ത്രീ സംവരണ ബില്ലിന്റെ നടപ്പാക്കലും മണ്ഡല പുനർനിർണ്ണയ ബില്ലും മുന്നിൽനിൽക്കെ, പാർലമെന്റിൽ ബി.ജെ.പി സർക്കാർ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കുമോ എന്ന […]
Read more

വിദ്യാർഥി പ്രതിഷേധം; ഐക്യദാർഢ്യവുമായി സുപ്രീംകോടതി അഭിഭാഷകർ

ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുപ്രീം കോടതി അഭിഭാഷകരും രംഗത്ത്. സുപ്രീം കോടതി പരിസരത്ത് ഒരു വിഭാഗം അഭിഭാഷകർ ഭരണഘടനയുടെ ആമുഖം ചൊല്ലിയാണ് പ്രതിഷേധിച്ചത്. ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനാണ് പ്രതിഷേധമെന്ന് അഭിഭാഷകർ വ്യക്തമാക്കി. ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അവർ ചൂണ്ടിക്കാട്ടി. സുപ്രീം […]
Read more

പാക് അധിനിവേശ കശ്മീരിന്റെ പ്രധാനമന്ത്രിയാകണമെന്ന് നവാസ് ഷെരീഫ്; കടുത്ത എതിർപ്പുമായി ഇന്ത്യ

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിന്റെ (പി.ഒ.കെ.) തലപ്പത്ത് വരാൻ താല്പര്യം പ്രകടിപ്പിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രി ഷ​ഹബാസ് ഷെരീഫിന്റെ സ​ഹോദരനുമായ നവാസ് ഷെരീഫ്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് കലങ്ങിമറിയുന്ന പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാകാനാണ് നവാസ് ഷെരീഫ് ആഗ്രഹിക്കുന്നത്. പി.ഒ.കെ തലസ്ഥാനമായ മുസഫറാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് നവാസ് ഷെരീഫ് തന്റെ ആഗ്രഹം വ്യക്തമാക്കിയത്. കശ്മീർ തന്റെ ‘രണ്ടാമത്തെ വീട്’ ആണെന്നും തന്റെ പൂർവികർ അവിടെ നിന്ന് കുടിയേറിയവരാണെന്നും അദ്ദേഹം പ്രസംഗത്തിൽ ഓർമിപ്പിച്ചു. വരാനിരിക്കുന്ന […]
Read more

സിജെപി പ്രതിഷേധത്തിൽ വാളുകളുമായി ഖാലിസ്ഥാനികൾ; പ്രചരണം വ്യാജം, വീഡിയോ ഉത്തരാഖണ്ഡിൽ നിന്നുള്ളത്- VIDEO

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ വാളുകളും കല്ലുകളുമായി ‘ഖാലിസ്താനികൾ’ പങ്കെടുത്തു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചിരുന്നു. നിഹാംഗ് സിഖുകാർ പൊലീസുമായി ഏറ്റുമുട്ടുന്നതും ബാരിക്കേഡുകൾ എടുത്തുമാറ്റുന്നതുമാണ് വിഡിയോയിലുള്ളത്. എന്നാൽ, ഈ പ്രചാരണംഅടിസ്ഥാനരഹിതമാണെന്നും, വൈറലാകുന്ന വിഡിയോയ്ക്ക് ഡൽഹിയിലെ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലെന്നും ആൾട്ട് ന്യൂസ് നടത്തിയ ഫാക്ട് ചെക്ക് പരിശോധനയിൽ വ്യക്തമാക്കുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടും 2026 ജൂലൈ 20ന് സിജെപി ‘സൻസദ് ചലോ’ എന്ന […]
Read more

പൊലീസ് യൂണിഫോം ഇല്ല, നെയിം പ്ലേറ്റ് ഇല്ല, ബൂട്ടിന് പകരം ചെരുപ്പ്; ആണി പതിപ്പിച്ച ലാത്തിയുമായി എത്തിയത് സേനാം​​ഗങ്ങൾ തന്നെയോ?

വിദ്യാർഥി പ്രക്ഷോഭത്തെ സായുധ സേനകൾ നേരിടുന്നത് പെല്ലറ്റ് തോക്കുകൾ ഉൾപ്പെടെ പ്രയോഗിച്ച്, കേവലം ദേശവിരുദ്ധരെ നേരിടുന്നതിന് സമാനമായ അതിക്രൂരമായ രീതിയിലാണെന്ന ഗുരുതര ആരോപണം ഉയരുന്നു. യൂണിഫോം ധരിക്കാതെയും നെയിം പ്ലേറ്റുകൾ ഇല്ലാതെയും പ്രതിഷേധ സ്ഥലത്തേക്ക് കടന്നുകൂടിയവർ പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രക്ഷോഭക്കാരെ മൃഗീയമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിട്ട ഇരിൽ ചിലർ യഥാർത്ഥ സേനാംഗങ്ങളല്ലെന്നും മറിച്ച് സംഘപരിവാർ സംഘടനകളിൽ നിന്നുള്ളവരാണെന്നും വിദ്യാർഥികൾ ഉറപ്പിച്ചു പറയുന്നു. കയ്യിൽ ചരടുകൾ കെട്ടിയെത്തിയ ചെറുപ്പക്കാർ പെൺകുട്ടികളെപ്പോലും ക്രൂരമായി മർദിച്ചുവെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. സായുധ […]
Read more

ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നത് പോലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം: സിജെപി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണത്തിനെതിരെ കോക്രോച്ച് ജനതാ പാർട്ടി. മോദിയുടെ പ്രതികരണം ഒടിവിന് ബാൻഡ് എയ്ഡ് ഒട്ടിക്കുന്നതിന് സമാനമാണെന്ന് സിജെപി വിമർശിച്ചു. യുവാക്കളുടെ ഭാവിക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടത് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സ്ഥാനത്തേക്കാൾ പ്രധാനമാണെന്നും സിജെപി വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രതികരണം ക്രൂരമായ തമാശയാണെന്നും, സമരത്തിന്റെ യഥാർഥ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും പാർട്ടി ആരോപിച്ചു. ചോദ്യപേപ്പർ ചോർച്ച നിയമപരമായ പ്രശ്നമല്ലെന്നും, സംവിധാനത്തിന്റെ പരാജയമാണെന്നും സിജെപി പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer