സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസ്ഹറുദ്ദീൻ ഇനി തെലങ്കാന മന്ത്രി

ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ തെലങ്കാന മന്ത്രിസഭയിൽ അംഗമായി. ഇന്ന് രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജിഷ്ണു ദേവ് വർമ സത്യവാചകം ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡി മന്ത്രിസഭയിലെ ആദ്യ മുസ്‌ലിം അംഗമാണ് അദ്ദേഹം. തന്നെ മന്ത്രിസഭയിൽ അംഗമാക്കിയതിൽ അസ്ഹറുദ്ദീൻ എഐസിസിക്കും മുഖ്യമന്ത്രിക്കും നന്ദി പറഞ്ഞു. രേവന്ത് റെഡ്ഡി അധികാരമേറ്റെടുത്തതിന് ശേഷം നടക്കുന്ന രണ്ടാമത്തെ മന്ത്രിസഭാ വികസനമാണിത്. നവംബർ 11-ന് ജൂബിലി ഹിൽസ് മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് […]
Read more

ആറ് ഇനം നായകളെ വിൽക്കുന്നതും വളർത്തുന്നതും നിരോധിച്ച് ഛണ്ഡീഗഡ് നഗരസഭ

ഛണ്ഡീഗഡ്: ആറ് വ്യത്യസ്ത ഇനം നായകളെ വളർത്തുന്നത് നിരോധിച്ചുകൊണ്ട് ഛണ്ഡീഗഡ് മുനിസിപ്പൽ കോർപറേഷൻ. അമേരിക്കൻ ബുൾഡോഗ്, അമേരിക്കൻ പിറ്റ്ബുൾ, ബുൾ ടെറിയർ, കെയ്ൻ കോർസോ, ഡോഗോ അർജൻ്റീനോ, റോട്ട്‌വീലർ എന്നിവയെ വളർത്തുന്നതാണ് നിരോധിച്ചത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. എന്നാൽ ഇതിനോടകം ഈ നായകളെ വളർത്തിക്കൊണ്ടിരിക്കുന്നവർക്ക് നിയന്ത്രണം ബാധകമാവില്ല. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വിജ്ഞാപനമായി കോർപറേഷൻ പുറത്തിറക്കി. ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന നായകൾക്കാണ് നിരോധനം. എങ്കിലും 45 ദിവസത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ഇനം നായകളുടെ ഉടമസ്ഥർ ഇതുവരെ […]
Read more

ഛഠ് പൂജയെ കോണ്‍ഗ്രസ് അപമാനിച്ചു: പ്രധാനമന്ത്രി നരേന്ദ്രമോദി

മുസാഫര്‍പുര്‍: ഛഠ് പൂജയെ കോണ്‍ഗ്രസ്സ് അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഛഠ് പൂജക്ക് യുനെസ്‌കോയുടെ പൈതൃക പദവിക്കായി ശ്രമിക്കുകയാണെന്നും അപ്പോഴാണ് പ്രതിപക്ഷം അതിനെ അപമാനിക്കുന്നതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിലെ മുസഫര്‍പുരില്‍ റാലി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഛഠ് പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതുതന്നെ നാടകമാണെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്നലത്തെ പ്രസ്താവന വിവാദമായിരുന്നു. ഇതുതന്നെ മുറുകെപ്പിടിച്ചാണ് മോദിയുടെ പ്രസംഗവും. ഛഠ് പൂജയെ കോണ്‍ഗ്രസും ആര്‍ജെഡിയും അപമാനിക്കുന്നുവെന്നാണ് മോദിയുടെ ആരോപണം. ”ബിഹാറിലെ അമ്മമാരും […]
Read more

മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്. അസറുദ്ദീനെ ക്യാബിനറ്റ് പദവി നല്‍കി മന്ത്രിസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. വെള്ളിയാഴ്ച രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുന്‍ പാര്‍ലമെന്റ് അംഗം കൂടിയാണ് അസറുദ്ദീന്‍. തെലങ്കാനയിലെ ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരപഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. ന്യൂനപക്ഷ പരിഗണന ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം കോൺഗ്രസ് നടത്തിയിട്ടുള്ളത്. നവംബര്‍ 11-നാണ് ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്. നിലവില്‍ […]
Read more

നമ്പർ മാത്രമല്ല പേരുകളും സ്‌ക്രീനിൽ; കോളർ ഐഡി സംവിധാനവുമായി ട്രായ്

ന്യൂഡൽഹി: ഫോണുകളിലേക്കെത്തുന്ന കോളുകളുടെ നമ്പർ മാത്രമല്ല ഒപ്പം പേരുകളും ഇനിമുതൽ പ്രത്യക്ഷപ്പെടും. കോളർ ഐഡി സംവിധാനം ലഭ്യമാക്കുന്നതിനായി ടെലിക്കോം വകുപ്പ് നൽകിയ നിർദ്ദേശത്തിന് ട്രായ് അംഗീകാരം നൽകി. കോളർ നെയിം പ്രസന്റേഷൻ(സിഎൻഎപി) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം അടുത്ത വർഷം മാർച്ച് മാസത്തോടെ രാജ്യത്ത് നടപ്പാക്കാൻ ടെലികോം സേവനദാതാക്കൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഫീച്ചർ നിലവിൽ വരുന്നതോടെ പരിചയമില്ലാത്ത നമ്പറുകളുടെ ഒപ്പം പേരുകളും സ്‌ക്രീനിൽ ലഭ്യമാകും. ട്രൂ കോളർ പോലുള്ള തേർഡ് പാർട്ടി അപ്പുകളാണ് നമ്മൾ ഇപ്പോൾ പേരുകൾ […]
Read more

ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്തില്ല

ന്യൂഡൽഹി: ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ കൃത്രിമ മഴയ്ക്കായി ആരംഭിച്ച ക്ലൗഡ് സീഡിങ് ദൗത്യം ഫലം കണ്ടില്ല. ഇന്നലെ ഉച്ചയോടെ ക്ലൗഡ് സീഡിങ് നടത്തിയെങ്കിലും മഴ പെയ്യിക്കാനായില്ല. മേഘങ്ങളിലെ ഈര്‍പ്പത്തിന്റെ അംശം 20 ശതമാനത്തില്‍ താഴെയായതിനാലാണ് കൃത്രിമ മഴ പെയ്യിക്കാന്‍ കഴിയാത്തതെന്നാണ് ഐഐടി കാണ്‍പൂരിന്റെ വിശദീകരണം. ഇന്ന് നടത്താനിരുന്ന ക്ലൗഡ് സീഡിങ് ദൗത്യവും നിര്‍ത്തിവച്ചു. അന്തരീക്ഷത്തിലെ അനുകൂല സാഹചര്യം കണക്കിലെടുത്തായിരിക്കും ദൗത്യം നടത്തുക. ഒരു ക്ലൗഡ് സീഡിങ്ങിന് 64 ലക്ഷം രൂപയാണ് ചിലവ് വരുന്നത്.
Read more

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം ; ഗ്രാമമുഖ്യനെ കൊലപ്പെടുത്തി കുക്കി സംഘടന

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷത്തെ തുടര്‍ന്ന് കൊലപാതകം. തെക്കന്‍ ജില്ലയായ ചുരാചന്ദ്പൂരിലാണ് കുക്കി ഭീകരവാദികള്‍ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയത്. ഗ്രാമമുഖ്യനായ ഹാവോകിപ് (50) ആണ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തില്‍ നിരവധി ചതവുകളും മുറിവുകളുമുണ്ട്. അക്രമികള്‍ വടികളും മൂര്‍ച്ചയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ഹാവോകിപിനെ ആക്രമിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. യുണൈറ്റഡ് കുക്കി നാഷനല്‍ ആര്‍മി (UKNK)യിലെ ഭീകരവാദികളാണ് ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ മണിപ്പുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്താണ് കൊലപാതകത്തിലേക്ക് നയിക്കാന്‍ കാരണമായ പ്രകോപനമെന്ന് വ്യക്തമല്ല. ഹെങ്ലെപ്പ് […]
Read more

സർക്കാരിന്റെ ആവശ്യം പരിഗണിക്കരുത്; സുപ്രീം കോടതിയിൽ സ്വകാര്യ ബസുടമകൾ

ന്യൂഡൽഹി: 140 കിലോമീറ്റർ താഴെ പെർമിറ്റുള്ള സ്വകാര്യ ബസുകൾ ലിമിറ്റഡ് സ്റ്റോപ്പായി ഓടാൻ പാടില്ലെന്ന കേരള സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ ബസുടമകൾ സുപ്രീം കോടതിയെ സമീപിച്ചു. സർക്കാരിൻറെ അപ്പീൽ തള്ളണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കേരള സർക്കാർ നടപ്പാക്കിയത് ഏകപക്ഷീയമായ തീരുമാനമാണെന്നും നിയമവിരുദ്ധ കുത്തകവൽക്കരണത്തിനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു. സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വേണ്ടത്ര ചർച്ചകൾ നടത്താതെയാണ് സർക്കാർ ഉത്തരവിറക്കിയത്. പല റൂട്ടുകളിലും ഓടാൻ ആവശ്യമായ ബസുകൾ കെഎസ്ആർടിസിക്കില്ല. കേരള ഹൈക്കോടതി എല്ലാ […]
Read more

കോവിഡ് കാലത്ത് ജീവൻ നഷ്ടപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണം: സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് കാലത്ത് ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിൽ വിമർശനവുമായി സുപ്രീം കോടതി. ഡോക്ടർമാരെ കരുതാതിരിക്കുകയും അവർക്ക് വേണ്ടി നിലകൊള്ളാതിരിക്കുകയും ചെയ്താൽ സമൂഹം നമുക്ക് മാപ്പ് തരില്ല,’ – എന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. കമ്പനികൾക്ക് മേൽ സർക്കാർ സമ്മർദം ചെലുത്തണമെന്നും ആരോഗ്യപ്രവർത്തകരെല്ലാം മരിച്ചത് കൊവിഡിനെതിരായ പോരാട്ടത്തിലാണെന്ന കാര്യം വിസ്മരിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. മരിച്ച ആരോഗ്യപ്രവർത്തകർ […]
Read more

മോൻത ചുഴലിക്കാറ്റ്; 32 വിമാന സർവീസുകൾ റദ്ദാക്കി

അമരാവതി: അതിശക്തമായ ‘മോൻത’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിശാഖപട്ടണം വിമാനത്താവളത്തിലെ 32 വിമാന സർവീസുകൾ റദ്ദാക്കി. ഇതിനകം രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തിങ്കളാഴ്ച തന്നെ റദ്ദാക്കിയിരുന്നു. ആഭ്യന്തര, അന്തർദേശീയ സർവീസുകളും ചൊവ്വാഴ്ച റദ്ദാക്കിയതായി വിമാനത്താവള ഡയറക്ടർ എൻ. പുരുഷോത്തം അറിയിച്ചു. തിങ്കളാഴ്ച 30 വിമാനങ്ങൾ സാധാരണ സർവീസ് നടത്തിയിരുന്നെങ്കിലും ചുഴലിക്കാറ്റ് ശക്തമായതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി എല്ലാം നിർത്തിവെച്ചു. വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. വിജയവാഡ വിമാനത്താവളത്തിലും 16 സർവീസുകൾ ഇന്ന് റദ്ദാക്കി. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.