സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

ഇന്ന് വ്യോമസേനാ ദിനം, 93ാം വാര്‍ഷിക ആഘോഷങ്ങള്‍ നടക്കും

ഡല്‍ഹി: ഇന്ത്യന്‍ ആകാശക്കോട്ടയുടെ കരുത്തായ വ്യോമസേനയുടെ 93ാം വാര്‍ഷിക ആഘോഷങ്ങള്‍ ഇന്ന് നടക്കും. യുപി ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമ താവളത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. വ്യോമസേന മേധാവി പരിപാടിയുടെ മുഖ്യാതിഥിയാകും. ഓപ്പറേഷന്‍ സിന്ദൂരില്‍ കരുത്ത് കാട്ടിയ വ്യോമസേനയുടെ പ്രകടനങ്ങള്‍ക്ക് ഹിന്‍ഡന്‍ വ്യോമ താവളം വേദിയാകും. വ്യോമസേന ദിന പരേഡ് നടക്കും. എന്നാല്‍, ഇക്കുറി വ്യോമ അഭ്യാസ പ്രകടനങ്ങള്‍ നവംബറില്‍ ഗുവാഹത്തിയില്‍ ആണ് നടക്കുക. വിവിധ യുദ്ധവിമാനങ്ങളുടെ പ്രദര്‍ശനവും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്
Read more

2025 വൈദ്യശാസ്ത്ര നൊബേല്‍ മൂന്നുപേർക്ക്; പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് പുരസ്കാരം

ന്യൂഡൽഹി: 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മൂന്ന് പേർ അര്‍ഹരായി. മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് […]
Read more

സോനം വാങ്ചുക്കിന്റെ മോചനം ഉടനില്ല; കസ്റ്റഡി ഭാര്യയെ അറിയിക്കാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ അങ്‌മോ നല്‍കിയ ഹെബിയസ് കോര്‍പ്സ് ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാര്‍, ലഡാക്ക് ഭരണകൂടം, രാജസ്ഥാന്‍ സര്‍ക്കാര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍വി അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. ഈ മാസം 14 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. വാങ് ചുക്കിനെ കസ്റ്റഡിയിലെടുത്ത വിവരം ഭാര്യയെ അയക്കാതിരുന്നത് […]
Read more

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിയാൻ ശ്രമിച്ച് അഭിഭാഷകൻ

ന്യൂഡൽഹി: സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്ക്കെതിരെ ഷൂ എറിയാൻ ശ്രമം നടന്നു. രാവിലെ കേസ് പരാമർശിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സനാതന ധർമ്മത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നുവെന്നാരോപിച്ച് അഭിഭാഷകൻ രാകേഷ് കിഷോർ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഷൂ എറിയാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇയാളെ തടഞ്ഞു പൊലീസിന് കൈമാറി. തൻ്റെ പ്രതിഷേധം ചീഫ് ജസ്റ്റിസിനോടു മാത്രമാണെന്നും ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് വിനോദ് ചന്ദ്രനോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തെ തുടർന്ന് കോടതിമുറിയിൽ […]
Read more

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മാത്യു കുഴൽനാടന്റെ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രീം കോ‌ടതി വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരുതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. സിഎംആർഎൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്. ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
Read more

ചുമ മരുന്ന് വിവാദം; ശ്രഷൻ ഫാർമയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി

ന്യൂഡൽഹി: മധ്യപ്രദേശിലും രാജസ്ഥാനിലുമായി 14 കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്ന് നിർമ്മിച്ച ശ്രഷൻ ഫാർമയ്‌ക്കെതിരെ നടപടി തുടങ്ങി. കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർനടപടിയായി തമിഴ്‌നാട് സർക്കാർ ഉടൻ കമ്പനിയോട് നോട്ടീസ് നൽകും. ചുമ മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലെത്തിയ 14 കുട്ടികൾ നിലവിൽ നാഗ്പൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ആറ് സംസ്ഥാനങ്ങളിലായി 19 മരുന്ന് നിർമ്മാണശാലകളിൽ പരിശോധന ആരംഭിച്ചു. മരുന്നുകളുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര […]
Read more

സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്നു

ഉത്തർപ്രദേശ്: സ്ത്രീധന തർക്കത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് അടിച്ചു കൊന്നു. അഞ്ചു ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആവശ്യം. എന്നാൽ തുക നൽകാൻ കഴിയാതിരുന്നതിനാൽ യുവതിയെ ഭീകരമായി ആക്രമിച്ചുവെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്.തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read more

ലക്‌നൗവില്‍ ഗര്‍ഭിണിക്ക് മതത്തിന്റെ പേരില്‍ ചികിത്സ നിഷേധിച്ചെന്ന് ആരോപണം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജോന്‍പൂരില്‍ മതത്തിന്റെ പേരില്‍ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന് ആരോപണം. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പ്രസവം നടത്താന്‍ വിസമ്മതിച്ചുവെന്നാണ് യുവതിയുടെയും ഭര്‍ത്താവിന്റെയും ആരോപണം. ഷമ പര്‍വീന്‍ എന്ന സ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയത്. ഒക്ടോബര്‍ രണ്ടിനാണ് സംഭവം നടന്നതെന്നും പറയുന്നു. മുസ്ലീം രോഗികളെ ചികിത്സിക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി ഇവര്‍ പറയുന്നത്.യുവതി സംഭവം വിവരിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്. ആശുപത്രിയില്‍ ഉണ്ടായിരുന്ന രണ്ട് മുസ്ലീം സ്ത്രീകളെ ചികിത്സിക്കാന്‍ ഡോക്ടര്‍ വിസമ്മതിച്ചുവെന്ന് ഇവരുടെ ഭര്‍ത്താവും […]
Read more

ലഡാക്ക് വെടിവെപ്പ്; ജുഡീഷ്യൽ അന്വേഷണം ആവശ്യവുമായി സോനം വാങ്ചുക്ക്

ന്യൂഡൽഹി: ലഡാക്ക് വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജയിലിൽ നിന്ന് സന്ദേശവുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് രംഗത്തെത്തി. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാലും താൻ ജയിലിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ അദ്ദേഹത്തെ അഭിഭാഷകനും സഹോദരനും ജയിലിൽ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദേശം പുറത്തുവന്നത്. അതേസമയം, ലഡാക്കിലെ വിവിധ സംഘടനകളെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരാൻ കേന്ദ്രം ശ്രമം തുടരുകയാണെങ്കിലും, സംഘടനകൾ ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാട് ആവർത്തിച്ചു. ഇതിനിടെ, സോനം വാങ്ചുക്കിന്റെ ഭാര്യ സമർപ്പിച്ച ഹേബിയസ് കോർപ്പസ് […]
Read more

ചികിത്സയ്ക്ക് പ്രവേശിപ്പിച്ച 6 വയസുകാരൻ മരിച്ചു

ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കേ ആറ് വയസുകാരൻ മരിച്ചു . ചുരു സ്വദേശിയായ അനസ് ജെകെ ലോൺ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. കുട്ടിക്ക് വീട്ടിൽ ചുമയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് നൽകിയിരുന്നുവെന്നും, അതേയാണ് മരണത്തിന് കാരണമായതോ എന്നത് കുടുംബം സംശയിക്കുന്നുവെന്നും അവർ അറിയിച്ചു. കുട്ടിയെ മൂന്ന് ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ 4 മണിക്ക് പ്രവേശിപ്പിച്ച അനസ് രാവിലെ 10 മണിയോടെ മരണമടഞ്ഞു. ആശുപത്രി അധികൃതർ മസ്‌തിഷ്‌ക ജ്വരമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.