സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: National

സ്‌കൂബ ഡൈവിങ്ങിനിടെ ഗായകന്‍ സുബീന്‍ ഗാര്‍ഗ് അന്തരിച്ചു

ഡല്‍ഹി: പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാര്‍ഗ് അന്തരിച്ചു. 52 വയസായിരുന്നു. സിങ്കപ്പൂരില്‍ വച്ച് സ്‌കൂബ ഡൈവിങ്ങിനിടെ ആയിരുന്നു മരണം. ഡൈവിങ്ങിനിടെ അദ്ദേഹത്തിന് ശ്വാസംമുട്ടല്‍ വന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തിന് സിപിആര്‍ നല്‍കി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Read more

തുടര്‍ച്ചയായ കുതിപ്പിന് ശേഷം ഓഹരി വിപണിയില്‍ ഇടിവ്

മുംബൈ: ഓഹരിവിപണിയില്‍ ഇന്ന് നഷ്ടത്തോടെ തുടക്കം. തുടര്‍ച്ചയായ മുന്ന് ദിവസത്തെ നേട്ടങ്ങള്‍ക്ക് ശേഷമാണ് ഇന്ന് ഇന്ത്യന്‍ ബഞ്ച് മാര്‍ക്ക് സൂചികകള്‍ ഇടിഞ്ഞത്. സെന്‍സെക്‌സ് 400 പോയിന്‌റിലധികവും നിഫ്റ്റി 120 പോയിന്റും വരെ ഇടിഞ്ഞു. തുടര്‍്ച്ചായ 12 ദിവസത്തെ നേട്ടത്തിനുശേഷമാണ് നിഫ്റ്റി ബാങ്ക് സൂചിക താഴേക്ക് പോകുന്നത്. നിഫ്റ്റി ഐടിയും ബാങ്കും .5 % നഷ്ടം നേരിട്ടു. നിഫ്റ്റി എഫ്എംസിജി ഓട്ടോ മേഖലകളും നഷ്ടത്തിലാണ്. നിഫ്റ്റി മിഡ് ക്യാപ് സ്‌മോള് ക്യാപ് സൂചികകള്‍ ദശാംശം രണ്ട് ശതമാനം ഉയര്‍ന്നു. […]
Read more

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

ഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി. തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുക. മറ്റ് പ്രതികളായ ഷര്‍ജീല്‍ ഇമാം, ഗള്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും തിങ്കളാഴ്ചത്തേക്ക് മാറ്റി. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞയാഴ്ചയും ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനക്ക് എത്തിയിരുന്നു. എന്നാല്‍ വിവരങ്ങളുടെ പട്ടിക കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് പരിഗണിക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു. ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് […]
Read more

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്ന് നീരജ് ചോപ്ര പുറത്തായി

ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് നിരാശ. മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. നീരജിന്റെ അഞ്ചാം ത്രോ ഫൗളായതോടെ താരം പുറത്തായി. അഞ്ചാം ശ്രമം ഫൗളായതോടെ നീരജ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും നീരജ് മെഡല്‍ നേടിയിരുന്നു. നിലവിലെ ലോക ചാമ്പ്യനാണ് നീരജ്. കഴിഞ്ഞ ഒളിമ്പിക്സിന് പിന്നാലെ പരുക്കിന്റെ പിടിയിലായിരുന്നു നീരജ്. കഴിഞ്ഞ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് സ്വര്‍ണ മെഡല്‍ നേടിയിരുന്നു. ഇത്തവണത്തെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ താരം നിരാശപ്പെടുത്തുന്ന […]
Read more

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് രമേഷ് പിഷാരടി

പാലക്കാട്: എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കുറേക്കൂടി ശ്രദ്ധ പുലര്‍ത്തണമായിരുന്നെന്ന് നടനും സംവിധായകനുമായ രമേശ് പിഷാരടി. എംഎല്‍എക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അനുഭാവി കൂടിയായ രമേഷിന്റെ പ്രതികരണം. എന്നാല്‍, ആരോപണങ്ങള്‍ തെളിയും രാഹുലിനെ സ്ഥാനങ്ങളില്‍ നിന്നും നീക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങള്‍ സ്വാഭാവികമായി ഉണ്ടാകും. വിധി വരട്ടെയെന്ന് പറയാന്‍ രാഹുലിന്റെ വിഷയത്തില്‍ ഒരു പരാതി പോലുമില്ലെന്നും രമേഷ് പിഷാരടി ന്യായീകരിച്ചു. ഈ വിഷയത്തില്‍ ഷാഫി പറമ്പിലിന് എതിരായ വിമര്‍ശനങ്ങളും സ്വാഭാവികമാണ്. രാഹുലിന്റെ സുഹൃത്ത് ആയതിനാല്‍ ഇത്തരം […]
Read more

ഒക്ടോബര്‍ രണ്ടിന് സ്‌കൂളുകളില്‍ മോദിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡല്‍ഹി:ഒക്ടോബര്‍ രണ്ടിന് സ്‌കൂളുകളില്‍ മോദിയെ കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം ഗാന്ധിജിയോടുള്ള അധിക്ഷേപമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഇന്നലെ മുതല്‍ ഒക്ടോബര്‍ രണ്ട് വരെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്. മോദിയുടെ കുട്ടിക്കാലത്തെ പറ്റിയുള്ള ചലോ ജീത് ഹേ എന്ന സിനിമയാണ് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശിച്ചത്.
Read more

നടി ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം; പൊലീസ് ഏറ്റുമുട്ടലില്‍ പ്രതികള്‍ കൊല്ലപ്പെട്ടു

ഗാസിയാബാദ്: ബോളിവുഡ് താരം ദിഷ പഠാനിയുടെ വീടിന് നേരെ ആക്രമണം നടത്തിയ പ്രതികള്‍ കൊല്ലപ്പെട്ടു. പൊലീസ് ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. റോഹ്തക്ക് സ്വദേശി രവീന്ദ്ര, സോണിപത്ത് സ്വദേശി അരുണ്‍ എന്നിവരാണ് മരിച്ചത്. പൊലിസ് സംഘത്തിന് നേരെ പ്രതികള്‍ വെടിയുതിര്‍ത്തതോടെയാണ് തിരിച്ചടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നോയിഡ യൂണിറ്റും ഡല്‍ഹി പോലീസിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ അക്രമികള്‍ക്ക് ഗുരുതരമായി […]
Read more

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹൈഡ്രജന്‍ ബോംബ്: രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് ഇന്ദിരാഭവനില്‍ ആണ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കാണും. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടാകും എന്നാണ് സൂചന. ഹൈഡ്രജന്‍ ബോംബ് പക്കല്‍ ഉണ്ടെന്നും അത് ഉടനെ പൊട്ടിക്കുമെന്നും രാഹുല്‍ഗാന്ധി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലും കര്‍ണാടക മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുല്‍ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ ആരോപണങ്ങളെ തള്ളി ബിജെപിയും […]
Read more

ജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് മികച്ച നേട്ടം: നിര്‍മ്മല സീതാരാമന്‍

വിശാഖപട്ടണം: ചരക്ക് സേവന നികുതി പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഇത് ജനങ്ങളുടെ കൈവശമുള്ള പണം വര്‍ദ്ധിപ്പിക്കുകയും, കൂടുതല്‍ ചെലവഴിക്കലുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന ജി.എസ്.ടി. പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ഔട്ട്റീച്ച് ആന്‍ഡ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജി.എസ്.ടി. വരുമാനത്തിന്റെ 12 ശതമാനം സംഭാവന ചെയ്യുന്ന 99 ശതമാനം ഉല്‍പ്പന്നങ്ങളും 5 ശതമാനം നികുതി സ്ലാബിലേക്ക് മാറ്റിയതായി മന്ത്രി ചൂണ്ടിക്കാട്ടി. […]
Read more

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹര്‍ജി: സുപ്രിംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

ന്യൂഡല്‍ഹി: ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അയ്യപ്പ സംഗമം രാഷ്ട്രീയ ലക്ഷ്യത്തോടെ ആണെന്നും, പരിപാടി നടത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും തടയണമെന്നാണ് ആവശ്യം. തിരുവനന്തപുരം സ്വദേശി ഡോക്ടര്‍ മഹേന്ദ്ര കുമാറാണ് ഹര്‍ജി നല്‍കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ വി ഗിരിയാണ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.