Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

വാരാണസി വിമാനത്താവളത്തിൽ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്ക്

വാരാണസി: വാരാണസിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരന്റെ ലൈസൻസുള്ള തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. സംഭവത്തിൽ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. മുംബൈയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ IX1810 വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ഉത്തർപ്രദേശിലെ അസംഘഡ് സ്വദേശിയായ കമലേഷ് റായിയുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടിയുതിർത്തത്. വിമാനത്തിൽ യാത്ര ചെയ്യുന്നതിന് മുമ്പ് തോക്കും വെടിയുണ്ടകളും സുരക്ഷാ വിഭാഗത്തിന് മുന്നിൽ കാണിച്ച് പരിശോധന നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. AAICLAS വിഭാഗത്തിലെ വനിതാ സുരക്ഷാ […]
Read more

തൃണമൂൽ കോൺഗ്രസ് നേതാവ് ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും മുൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിർഭും ജില്ലയിലെ രാംപുർഹട്ടിലുള്ള തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിലാണ് ഇന്ന് രാവിലെ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തുള്ള പാർട്ടി ഓഫീസിൽ മൃതദേഹം തൂങ്ങിയ നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മരണവിവരം പുറത്തുവന്നതോടെ ആശിഷ് ബാനർജിയുടെ വീടിനും പാർട്ടി ഓഫീസിനും മുന്നിൽ നിരവധി പേർ തടിച്ചുകൂടി. രാംപുർഹട്ട് മണ്ഡലത്തിൽ […]
Read more

വന്ദേമാതരം ആലാപന വിവാദം; ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബിവി ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയുമാണ് വിശദീകരണം നൽകിയത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയതാണ് പൂർണമായ ആലാപനത്തിന് കാരണമെന്നാണ് നേതൃത്വത്തെ അറിയിച്ചതെന്നാണ് സൂചന. അതിനിടെ, വന്ദേമാതരം തടസപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബിജെപിയിൽ ആലോചന ശക്തമായി. […]
Read more

കർണാടകയും ഹിമാചലും പാടി, ഒരു വരി പോലും പാടാതെ കേരളം, സോണിയ പറഞ്ഞിട്ടും നിർത്താതെ ​ഗായകർ; വന്ദേമാതരത്തിൽ ഉത്തരംമുട്ടി കോൺ​ഗ്രസ്

AICC ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതും തുടര്‍ന്നുണ്ടായ ഉന്നത നേതാക്കളുടെ പ്രതികരണവും കോൺ​ഗ്രസിനെ ദേശിയ തലത്തിൽ തന്നെ വെട്ടിലാക്കിയിരിക്കുന്ന അവസ്ഥയാണുള്ളത്. ഈ സംഭവം അതി‍ന്റെ ലൈവ് വീഡിയോ സഹിതം പുറത്ത് വന്നതിന് പിന്നാലെ കോൺ​ഗ്രസ് നടത്തിയ വിചിത്രമായ പ്രതിരോധ വിശദീകരണവും നല്ല രീതിയിൽ പരിഹാസത്തിന് കാരണമാകുന്നുണ്ട്. സോണിയാ ഗാന്ധി വന്ദേമാതരം തടസ്സപ്പെടുത്തിയിട്ടില്ലെന്നും, ഇരിക്കാന്‍ കസേര കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് കൈകാട്ടുക മാത്രമാണ് ചെയ്തതെന്നുമാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിശദീകരണം. വന്ദേഭാരതം തടസ്സപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് […]
Read more

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ ബാൽക്കണി തകർന്നുവീണ് 8 വയസ്സുകാരന് ദാരുണാന്ത്യം

ലഖ്നൗ: ഉത്തർപ്രദേശിലെ സംഭലിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണി തകർന്നുവീണ് എട്ട് വയസ്സുകാരൻ മരിച്ചു. അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭാലിലെ മദാല ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിപാടികൾ കാണുന്നതിനായി സമീപവാസികളായ കുട്ടികൾ സ്കൂളിന്റെ പ്രധാന കവാടത്തിന് മുകളിലുള്ള ബാൽക്കണിയിൽ കയറി നിൽക്കുകയായിരുന്നു. കുട്ടികളുടെ ഭാരം താങ്ങാനാകാതെ കോൺക്രീറ്റ് ബാൽക്കണി തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ നൈസാം (8) ആണ് മരിച്ചത്. സെയ്ഫ് അലി (11), ഷൈദാന (10) എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ഉടൻ […]
Read more

അരുണാചലിൽ മിന്നൽപ്രളയവും ഉരുൾപൊട്ടലും; 4 മരണം

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം. മിന്നൽപ്രളയത്തിൽ നാല് പ്രദേശവാസികൾ മരിക്കുകയും അഞ്ച് സൈനികരെ കാണാതാവുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ദുരന്തമുണ്ടായത്. ദിബാങ് താഴ്‌വരയിലെ 5-ാം ഗ്രനേഡിയേഴ്‌സിന്റെ പസു പാനി ആർമി ക്യാമ്പിലെ രണ്ട് താത്കാലിക വിശ്രമകേന്ദ്രങ്ങൾ പ്രളയജലത്തിൽ ഒഴുകിപ്പോയി. പ്രളയത്തിൽ ഏഴ് സൈനികർ ഒഴുക്കിൽപ്പെട്ടെങ്കിലും രണ്ട് പേരെ ഉടൻ രക്ഷപ്പെടുത്തി. കാണാതായ അഞ്ച് സൈനികർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഐടിബിപി, എസ്‌ഡിആർഎഫ്, പൊലീസ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം […]
Read more

ജെൻസീയുടെ പൾസറിഞ്ഞ പ്രഖ്യാപനങ്ങൾ, വികസിത് ഭാരതത്തിലേക്ക് വഴികാട്ടുന്ന സപ്തധാരകൾ; മോദിയുടെ ചെങ്കോട്ട പ്രഖ്യാപനങ്ങളും ഇന്ത്യയുടെ സ്വപ്നവും

80-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലെ പ്രധാന പ്രഖ്യാപനമായിരുന്നു സപ്തധാരാ പ്രതിജ്ഞ. വികസിത് ഭാരതിലേക്കുള്ള ഏഴ് മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്നാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പറഞ്ഞത്. കൃഷി മുതൽ എഐ വരെയുള്ള വൈവിധ്യമായ ഏഴ് മേഖലകളെ കുറിച്ചാണ് മോദി പ്രസംഗത്തിൽ പരാമർശിച്ചത്.ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയില്‍ 13-ാമത് വട്ടവും ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വലിയ ആശ്വാസമാകുന്ന സുപ്രധാന തീരുമാനങ്ങളാണ് വെളിപ്പെടുത്തിയത്. ‘വന്ദേമാതരം’ ഗീതത്തിന്റെ 150-ാം […]
Read more

തമിഴ്നാട് സര്‍ക്കാരിന്‍റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അതിഥിയായി തൃഷയും

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അതിഥിയായി നടി തൃഷ കൃഷ്ണൻ. ചെന്നൈ സെന്റ് ജോർജ് ഫോർട്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയിയുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറിനും ശോഭ ചന്ദ്രശേഖറിനുമൊപ്പമാണ് തൃഷ പരേഡ് കണ്ടത്. തൃഷയ്ക്കൊപ്പം അമ്മ ഉമ കൃഷ്ണനും ചടങ്ങിൽ എത്തിയിരുന്നു. വിജയിയുടെ മാതാപിതാക്കൾക്കും തൃഷയുടെ അമ്മയ്ക്കുമൊപ്പം മുൻനിരയിൽ ഇരുന്നാണ് തൃഷ സ്വാതന്ത്ര്യദിന പരേഡ് കണ്ടത്. ചടങ്ങിൽ പങ്കെടുക്കുന്ന തൃഷയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പരേഡിനിടെ വിജയി തന്റെ മാതാപിതാക്കളെയും തൃഷയെയും നോക്കി അഭിവാദ്യം […]
Read more

AICC ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; നാടകീയ രം​ഗങ്ങൾ

ന്യുഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതോടെ രാജ്യത്ത് പുതിയ വിവാദങ്ങൾക്ക് തുടക്കമായി. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഇടപെട്ടിട്ടും മുഴുവൻ ആലപിക്കുകയായിരുന്നു. ദേശിയ ഗീതമായ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണം മാത്രം ആലപിച്ചാൽ മതി എന്നായിരുന്നു കോൺഗ്രസ് നിലപാട്. അതിന് വിരുദ്ധമായാണ് എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനത്തിൽ നടന്നത്. കോൺഗ്രസ് ആസ്ഥാനത്ത് വിപുലമായ രീതിയിലാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചത്. സേവാദൾ നേതൃത്വത്തിൽ വന്ദേമാതരം മുഴുവൻ ആലപിക്കുമ്പോൾ തന്നെ നേതാക്കൾ ഇടപെടുന്നുണ്ട്. […]
Read more

24 മണിക്കൂറും റേഷൻ ലഭിക്കും; ഛത്തീസ്ഗഡിൽ പുതിയ ‘റേഷൻ എടിഎം’

റായ്പൂർ: 24 മണിക്കൂറും റേഷൻ ലഭ്യമാക്കുന്ന പുതിയ സംവിധാനവുമായി ഛത്തീസ്ഗഡ്. ‘അന്നപൂർതി ഗ്രെയിൻ എടിഎം’ എന്ന സംവിധാനത്തിലൂടെയാണ് റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്. സാധാരണ എടിഎമ്മിൽ നിന്ന് പണം ലഭിക്കുന്നതിന് പകരം ഈ മെഷീനിൽ നിന്ന് ഭക്ഷ്യധാന്യങ്ങളാണ് ലഭിക്കുക. റേഷൻ വാങ്ങാൻ പ്രത്യേക ദിവസമോ സമയമോ ആവശ്യമില്ലെന്നതാണ് പ്രധാന പ്രത്യേകത. ആവശ്യക്കാർക്ക് ഏത് സമയത്തും മെഷീന്റെ സേവനം ഉപയോഗിക്കാം. റേഷൻ കാർഡും വിരലടയാളവും ഉപയോഗിച്ചാണ് മെഷീനിൽ വിവരങ്ങൾ നൽകേണ്ടത്. […]
Read more

Recent News

Advertisement
WhiteswanTV Footer