സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Kozhikode

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിതചട്ടം ലംഘിച്ചു; കോഴിക്കോട് 550 കിലോ നിരോധിത ഫ്ലക്‌സ് പിടികൂടി

കോഴിക്കോട് : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഹരിതചട്ടം കർശനമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത ഫ്ലക്സ് പിടികൂടി. എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ വൻകിട പ്രിന്റിംഗ് മെറ്റീരിയൽ വിൽപ്പനശാലകളിൽ നിന്നായി 550 കിലോ നിരോധിത ഫ്ലക്‌സാണ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്ലാസ്റ്റിക്, ഫ്ലക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കൾ ഒഴിവാക്കണമെന്ന കർശന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലാണ് […]
Read more

വെള്ളന്നൂരിൽ കാട്ടുപന്നി ഭീതി, കർഷകർ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥ

കോഴിക്കോട്: കാർഷിക ഗ്രാമമായ വെള്ളന്നൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം. ഇന്നലെ ഒറ്റ രാത്രി കൊണ്ട് സിദ്ധാർത്ഥൻ പാലക്കമണ്ണിലിന്റെതുൾപ്പടെ നാല് മാസം പ്രായമായ നൂറോളം വാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. പന്നികളുടെ അക്രമം മൂലം കപ്പയുൾപ്പടെ കിഴങ്ങു കൃഷികൾ പൂർണ്ണമായും കർഷകർ ഉപേക്ഷിച്ചു കഴിഞ്ഞു. ശീതകാല പച്ചക്കറി കൃഷിയുടെ അവസ്ഥയും വിഭിന്നമല്ല. വിലയുടെ അസ്ഥിരതയും, കാട്ടുപന്നി ശല്യവും, കാലാവസ്ഥാ വ്യതിയാനവും മൂലം കാർഷിക മേഖലയെ ഒട്ടേറെ പേർ ഉപേക്ഷിച്ചു. ശേഷിക്കുന്നവരും ഈ മേഖല കയ്യൊഴിയാൻ നിർബന്ധിതരാവുന്ന അവസ്ഥയിലാണ്.കർഷക സമരത്തെ തുടർന്ന് […]
Read more

കലയുടെ കിളിവാല്; കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പുതിയ തലമുറയുടെ ചിറകുകളാകുമ്പോൾ

കോഴിക്കോട്: കഴിഞ്ഞ ചില ദിവസങ്ങളായി കൊയിലാണ്ടി നഗരത്തെ തന്നെ ഒരു കലാമണ്ഡലമായി മാറ്റിമറിച്ചുകൊണ്ട് 64-മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം കഴിവിന്റെയും കലാപൂജയുടെയും ഒരു വലിയ വേദിയായി മാറി. സ്കൂളുകളുടെ ചുവരുകൾ കടന്ന് കുട്ടികളുടെ മനസ്സിൽ ഉറങ്ങിക്കിടന്നിരുന്ന നാടകം, സംഗീതം, നൃത്തം, കവിത, ചിത്രരചന, കഥപറച്ചിൽ എല്ലാം ഒരുമിച്ച് ഒരേ സൂര്യപ്രകാശത്തിൽ വിരിയുന്ന ഒരു പാടം പോലെ, കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഈ വർഷവും കലയുടെ മഹോത്സവമായി ഉയർന്നു. കലയെ മത്സരമായി കാണാതെ, […]
Read more

കുന്ദമംഗലത്ത് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയുടെ പിതാവ് അന്തരിച്ചു

കോഴിക്കോട് :കുന്ദമംഗലം പഞ്ചായത്ത് വാർഡ് 24 ലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഷിബു കരുവാരപ്പറ്റയുടെ പിതാവ് മുറിയനാൽ കരുവാരപ്പറ്റ കുമാരൻ നായർ (75) അന്തരിച്ചു. ഭാര്യ സുമതി. മക്കൾ ഷീന (പട്ടികജാതി വികസന കോർപറേഷൻ, കോഴിക്കോട്), ഷിംന (കുന്ദമംഗലം നീതി ലാബ്), ഷിജു (സിവിൽ പൊലീസ് ഓഫീസർ, മേപ്പാടി) എന്നിവരാണ്. മരുമകൻ ബി. പ്രേമൻ (പടനിലം), പരേതനായ ആനിക്കോത്ത് പ്രകാശൻ, ഗായത്രി, കീർത്തി എന്നിവരും ബന്ധുക്കളിൽപ്പെടുന്നു. സംസ്കാരം ഇന്ന് (26-11-2025) വൈകിട്ട് ഏഴ് മണിക്ക് കളരിക്കണ്ടി പൊതുശ്മശാനത്തിൽ […]
Read more

ബിജെപിക്ക് ഭരണം തന്നാൽ നൂറു ശതമാനം മാറ്റം ഉറപ്പ്: രാജീവ് ചന്ദ്രശേഖർ

കോഴിക്കോട്: ജനങ്ങള്‍ ബിജെപിക്ക് അവസരം തന്നാല്‍ മാറ്റം ഉറപ്പെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്‍. ഇതുവരെ കാണാത്ത പങ്കാളിത്തമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കും ബിജെപിക്കുമുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ 21,065 വാര്‍ഡില്‍ മുന്നണി മത്സരിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി സെമിഫൈനലോ, ക്വാര്‍ട്ടര്‍ ഫൈനലോയായി കാണുന്നില്ല. സാധാരണ ജനങ്ങളെ ബാധിക്കുന്ന തെരഞ്ഞെടുപ്പിനെ ഫൈനലായായി ബിജെപി കാണുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കോഴിക്കോട്ട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പറഞ്ഞു. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. നല്ല […]
Read more

കാലാവസ്ഥാ മാറ്റം; പ്രതിരോധത്തിന് ജനകീയ ഇടപെടൽ അനിവാര്യം

കോഴിക്കോട് : ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ മുപ്പത് ആഗോള കോൺഫറൻസുകൾ നടത്തിയെങ്കിലും കാർബൺ എമിഷൻ കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെന്നും അതിനാൽ കാലാവസ്ഥാ മാറ്റം പ്രതിരോധിക്കാൻ ജനകീയ ഇടപെടൽ അനിവാര്യമാണെന്നും പ്രൊഫ. കെ. ശ്രീധരൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ഹോട്ടൽ അളകാപുരിയിൽ നടന്ന ബ്രണ്ണനെറ്റ് കാലിക്കറ്റ് ചാപ്റ്റർ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാർ പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.കെ. ശശീന്ദ്രൻ അധ്യക്ഷനായി. ബാബു പറമ്പത്ത്, പി.കെ. സോമസുന്ദരൻ, ഡോ. പി. മൊയ്തു, ഡോ. ഒ.സി. […]
Read more

മൂട്ടോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹയജ്ഞം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് കക്കോടി മൂട്ടോളി ശ്രീ മഹാവിഷ്ണു (മത്സ്യാവതാരം) ക്ഷേത്രത്തിൽ ആറാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. ശ്രീകണ്ഠേശ്വരം സോമവാരിയർ തിരുമൂഴിക്കുളമാണ് യജ്ഞാചാര്യൻ. സപ്താഹ ദിവസങ്ങളിൽ രാവിലെ 6.30 ന് സഹസ്രനാമജപവും തുടർന്ന് ഭാഗവത പാരായണവും നടക്കും. 28 ന് വൈകീട്ട് അഞ്ചിന് രുക്മിണി സ്വയംവര ഘോഷയാത്ര, 29 ന് വൈകീട്ട് 6.30 ന് വിദ്യാഗോപാലമന്ത്രാർച്ചന എന്നിവയുണ്ടാകും. 30 ന് വൈകീട്ട് പ്രദേശവാസികളുടെ നൃത്തനൃത്യങ്ങൾ ഉണ്ടാകും. ഡിസംബർ 1 ന് ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി ഉത്സവവും, അയ്യപ്പ ഭജനയും […]
Read more

സ്റ്റാർ കെയറിൽ ‘ലിറ്റിൽ വണ്ടേഴ്‌സ്’ സംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: ലോക പ്രീ മെച്യൂരിറ്റി ദിനത്തിന്റെ ഭാഗമായാണ് സ്റ്റാർ കെയർ ആശുപത്രിയിൽ “ലിറ്റിൽ വണ്ടേഴ്സ്’ പ്രത്യേക സംഗമം സംഘടിപ്പിച്ചത്. ചെയർമാൻ ഡോ. അബ്ദുള്ള ചെറയക്കാട്ട്, സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക് സർജൻ ഡോ. അക്ബർ ഷെരീഫ്, സീനിയർ കൺസൾട്ടന്റ് ഡോ. വിനയചന്ദ്രൻ എസ്, നിയോ നാറ്റോളജിസ്റ്റ് ഡോ. ജതിൻ പി എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റലിൽ മാസംതികയുന്നതിനുമുമ്പ് പ്രസവിച്ച കുഞ്ഞുങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ പ്രവർത്തക രുടെയും സംഗമത്തിൽ മാതാപിതാക്കൾ അനുഭവങ്ങൾ പങ്കിട്ടു. കൺസൾട്ടന്റ് പീഡി […]
Read more

മോട്ടോർ തൊഴിലാളി മാർച്ച് നടത്തി

കോഴിക്കോട്: മോട്ടോർ വാഹനങ്ങളുടെ ടെസ്‌റ്റ് ഫിറ്റ്‌നസ് ഫീസ് നിരക്ക് കുത്തനെ ഉയർത്തിയ കേന്ദ്ര സർക്കാർ നടപടി പിൻ വലിക്കണമെന്നാവശ്യപ്പെട്ട് 26ന് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിലേക്ക് മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി.‎‎ രാവിലെ 9.30ന് സ്റ്റേഡിയം ടാക്ലി സ്റ്റാൻഡിൽ നിന്നാരംഭിച്ച മാർച്ച് സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മോട്ടോർ വർക്കേഴ്സ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് മാർച്ച് നടത്തിയത്. കാലപ്പഴക്കത്തെ അടിസ്ഥാനമാക്കി മുന്ന് സ്ലാബാക്കി […]
Read more

ടൗൺഹാൾ റോഡിൽ ഗതാഗതം ഇനി മുതൽ ഇരുദിശകളിലേക്കും

കോഴിക്കോട് : കോഴിക്കോട് ടൗൺഹാൾ റോഡിൽ ഗതാഗതം ഇനി മുതൽ ഇരുദിശകളിലേക്കും. മാനാഞ്ചിറയ്ക്ക് ചുറ്റുമുള്ള റോഡിന്റെ നിർമ്മാണവുമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളിൽ വീർപ്പ് മുട്ടിയ ജനങ്ങൾക്ക് ടൗൺഹാൾ റോഡിലെ ഗതാഗതം ഇരുദിശകളിലേക്കുമായി പരിഷ്ക്കരിച്ചതോടെ ഏറെ ആശ്വാസമായി. മോഡൽ സ്ക്കൂൾ – അൻസാരി പാർക്ക് ജങ്ഷനിൽ നിന്ന് കാറുകൾക്കും, ഇരുചക്ര വാഹനങ്ങൾക്കും മാനാഞ്ചിറ മതിലിനോട് ചേർന്ന് സഞ്ചരിച്ച് ക്രൗൺ തിയേറ്ററിന് മുന്നിലൂടെ രണ്ടാം റെയിൽവേ ഗേറ്റ് വരെ വരാം. നഗരത്തിന്റെ വടക്ക് ദിശകളിൽ നിന്ന് മിഠായിത്തെരുവിൽ എത്തുന്നവർക്കും, റെയിൽവെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.