സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Malappuram

ബസ് കാത്തിരിപ്പു കേന്ദ്രം നാടിനു സമർപ്പിച്ചു

മലപ്പുറം: വെൽഫെയർ പാർട്ടി യൂനിറ്റിൻ്റെ നേതൃത്വത്തിൽ അരീക്കോട് – കക്കാടംപൊയിൽ റൂട്ടിൽ ചെറുക്കാഞ്ചീരിയിൽ നിർമിച്ച ബസ് സ്റ്റോപ്പിൻ്റെ ഉദ്ഘാടനം ഏറനാട് മണ്ഡലം പ്രസിഡന്റ് മജീദ് ചാലിയാർ നിർവഹിച്ചു. ഏറെ കാലത്തെ നാട്ടുകാരുടെ സ്വപ്നമായിരുന്നു ബസ് കാത്തിരിപ്പു കേന്ദ്രം. നിലമ്പൂർ, മഞ്ചേരി ,അരീക്കോട് ഭാഗങ്ങളിലേക്ക് നിരവധി സ്ക്കൂൾ കുട്ടികൾ, മറ്റു യാത്രക്കാർ ഏറെ പ്രയോചനമായിരിക്കും. ചടങ്ങിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻ്റ് കെ. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി. ഉമ്മർക്കുട്ടി, ടി. പി. ഷാഫി, […]
Read more

ആശാൻ്റെ മണ്ണിൽ കവിതാസമാഹാരം പ്രകാശനം

മലപ്പുറം: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സാഹിത്യരചനാസ്കൂൾ അസോ. പ്രൊഫസറും ഡയറക്ടറുമായ ഡോ.ബാബുരാജൻ നല്ലൂരങ്ങാടിയുടെ കവിതാസമാഹാരം ‘ ആശാൻ്റെ മണ്ണിൽ ‘ നവംബർ 22 ന് ഉച്ചയ്ക്ക് 3 മണിക്ക് തുഞ്ചൻപറമ്പിൽ വച്ച് പ്രശസ്ത കവി മണമ്പൂർ രാജൻബാബു പ്രകാശനം ചെയ്യും. മുൻവൈസ് ചാൻസലർ ഡോ. എൽ. സുഷമയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ചടങ്ങിൽ മലയാളസർവകലാശാല രജിസ്ട്രാർ ഇൻ ചാർജ്ജ് ഡോ. കെ. എം. ഭരതൻ ആദ്ധ്യക്ഷ്യം വഹിക്കും.പുസ്തകം എഴുത്തുകാരി സുഹറ കൂട്ടായി ഏറ്റുവാങ്ങും. ഗവേഷകൻ ആർ. പ്രദീപ് പുസ്തകം […]
Read more

തെരുവിൽ കഴിയുന്നവർക്ക് സ്കൗട്ട് ആൻഡ് ഗൈഡ് പൊതിച്ചോറ് വിതരണം നടത്തി

മലപ്പുറം: കക്കോവ് നഗരത്തിലെ പാതയോരങ്ങളിൽ ഭക്ഷണം കിട്ടാതെ കഴിയുന്നവർക്ക് ആശ്വാസമായി കക്കോവ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ പൊതിച്ചോർ പദ്ധതി ഒരുക്കി. മാസത്തിൽ ഒരു ദിവസം തെരുവിൽ കഴിയുന്ന പാവപ്പെട്ടവർക്ക് പൊതിച്ചോറ് എത്തിക്കും. മാനേജ്മെൻറ് പ്രതിനിധി ഡോ സി കെ അഹമ്മദ് കുട്ടി ടി എം കെ ചാരിറ്റി പ്രതിനിധി പി കെ റഫീഖിന് നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് യൂനുസ് പാറമ്മൽ അധ്യക്ഷത വഹിച്ചു. സ്കൗട്ട് ക്യാപ്റ്റൻ സഅദുദ്ദീൻ […]
Read more

കീഴുപറമ്പ് പഞ്ചായത്തിൽ 5ാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

മലപ്പുറം: കീഴുപറമ്പ് പഞ്ചായത്ത് വാർഡ് അഞ്ചിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഷബ്നാ നിസാറിനെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഏറനാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രൊഫ. കെ. എ നാസർ ആണ് പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപന കൺവെൻഷൻ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പാറമ്മൽ അഹമ്മദ് കുട്ടി നിർവഹിച്ചു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. കെ നിസാർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം കെ ഫാസിൽ,ഡിസിസി എക്സി അംഗം എം കെ കുഞ്ഞുമുഹമ്മദ്, […]
Read more

കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനം ഫുജൈറയിൽ കുടുങ്ങി

മലപ്പുറം: കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെട്ട വിമാനം ഫുജൈറയിൽ കുടുങ്ങിക്കിടക്കുന്നതായി പരാതി. ഇന്ന് രാവിലെ 3. 30ന് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് കുടുങ്ങിക്കിടക്കുന്നത്. ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിൽ 161 യാത്രക്കാരാണുള്ളത്. ഷാർജയിൽ എത്തുന്നതിന് മുമ്പ് ഫുജൈറ എയർപോർട്ടിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. കാരണം വ്യക്തമല്ല. ആറ് മണിക്കൂറായി എയർപോർട്ടിൽ തുടരുന്ന വിമാനം യാത്രക്കാതെ വലച്ചു. വിമാനം വൈകുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും കമ്പനി നൽകിയില്ലെന്ന് യാത്രക്കാർ പറഞ്ഞു. ജോലിക്കാരുടെ ഷിഫ്റ്റ് സംബന്ധിച്ച പ്രശ്‌നങ്ങളാണ് വിമാനം വൈകാന്‍ കാരണമെന്നാണ് […]
Read more

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒരുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

മഞ്ചേരി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഒരുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പുൽപ്പറ്റ പൂക്കൊളത്തൂർ കല്ലേങ്ങൽ കോളനി ശ്രീജേഷിന്റെയും ശോഭയുടെയും മകൻ അർജുൻ ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. കുട്ടിയുടെ കാലിൽനിന്ന് രക്തം വരുന്നതുകണ്ട വീട്ടുകാർ ഉടൻ തന്ന സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്സയ്ക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടർമാർ പാമ്പുകടിയെന്ന സംശയം മുന്നോട്ടുവച്ചതിനെ തുടർന്ന് സ്ഥലം പരിശോധിക്കാൻ നിർദേശം നൽകി. തുടർന്ന് നടത്തിയ പരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി.
Read more

കരുളായിൽ യുഡിഎഫ്- ത്രണമൂൽ സഖ്യം

മലപ്പുറം: കരുളായിൽ യുഡിഎഫ് ത്രണമൂൽ സഖ്യം. യുഡിഎഫ് പിന്തുണയോട കരുളായി പഞ്ചായത്തിൽ രണ്ടു വാർഡിൽ ടി എം സി മത്സരിക്കും. 10,14 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കളംകുന്ന്(10) വാർഡിൽ ടി പിഅയ്യൂബ് ,കരിന്താൾ (14) വാർഡിൽ സാജിത മഴക്കാറത്ത് മത്സരിക്കുന്നത്. മസ്ലിംലീഗിൻ്റെ വാർഡിലാണ് ഇരുവരും മത്സരിക്കുന്നത്. യുഡിഎഫിന്റെ ചർച്ച ഇതുവരെ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ല. അതിനിടയിലാണ് മുസ്ലിം ലീഗ് ഇങ്ങനെ ഒരു സഖ്യം ഒരുക്കിയത്. എടവണ്ണ പഞ്ചായത്തിലും, വഴിക്കടവ് പഞ്ചായത്തിലും നേരത്തെ ചർച്ച ചെയ്തിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞദിവസം തൃശ്ശൂരിൽ […]
Read more

പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി പരിശോധന

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി പരിശോധന. കെഎസ്‌സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. പിവി അന്‍വര്‍ ഒരു സ്ഥലത്തിന്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. അന്‍വറിന്റെ വീട്ടില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ഇഡി സംഘം എത്തിയത്. സഹായി സിയാദിന്റെ വീട്ടിലും സംഘം പരിശോധന നടത്തുന്നുണ്ട്. 2015 ലാണ് പിവി അന്‍വറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ കടമെടുത്തത്. ഈ കേസ് നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. പിവി അന്‍വറിന്റെ സില്‍സില […]
Read more

കാവനൂരിൽ ഇനി ലീഗും കോൺഗ്രസ്സും രണ്ടല്ല; ഒരു മെയ്യായി യുഡിഎഫ്

മലപ്പുറം: രാഷ്ട്രീയ കാരണങ്ങളാൽ പിണങ്ങി നിന്നിരുന്ന ലീഗും കോൺഗ്രസ്സും കൂടുതൽ ശക്തമായി കവനൂരിൽ പോരിനിറങ്ങുന്നു. പതിനൊന്നാം വാർഡിൽ സ്ഥാനാർഥിയായി അസീസ് പറമ്പാടനും നാലാം വാർഡിൽ ഇ. ടി മനോജും ആണ് മത്സരിക്കുന്നത്. ആകെ 23 സീറ്റുകളാണ് ഉള്ളത്. ഇതിൽ കോൺഗ്രസ്സിന് 6 സീറ്റുകൾ നൽകി. ലീഗിലെയും കോൺഗ്രസ്സിലെയും നേതാക്കളും അണികളും ചേർന്ന് യുഡിഎഫ് പത്രിക സമർപ്പിച്ചു. യുഡിഎഫ് ബന്ധം കൂടുതൽ ശക്തമായെന്ന് അണികൾ ബോധ്യപ്പെടുത്തി. യുഡിഎഫ് മുന്നണിയായി മത്സരിക്കുന്ന കോൺഗ്രസ്സ് സ്ഥാനാർഥികൾ : വട്ടപ്പറമ്പ് – ഇ. […]
Read more

ധനസഹായ വിതരണവും ജില്ലാ പ്രസിഡണ്ടിന് സ്വീകരണവും നൽകി

മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി താനൂർ യൂണിറ്റിൽ ദീർഘകാലം സംഘടനയുടെ  ഭാഗമായി പ്രവർത്തിച്ചിരുന്ന രണ്ട് പേർക്കുള്ള മരണാനന്തര സഹായമായ 10 ലക്ഷം രൂപ ധനസഹായം വ്യാപാരഭവനിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് പി കുഞ്ഞാവു ഹാജി ധനസഹായ വിതരണം നടത്തി. തുടർന്ന് 25 വർഷമായി ജില്ല പ്രസിഡണ്ടായി പ്രവർത്തിച്ചു വരുന്ന പി.കുഞ്ഞാവു ഹാജിക്ക് സ്വീകരണം നൽകി. യൂണിറ്റ് പ്രിസിഡണ്ട് മുസ്തഫ കമാൽ അദ്യക്ഷത വഹിച്ചു.പരിപാടിയിൽ താനൂർ സി വൈ എസ് പി. പി. പ്രമോദ്, ജില്ലാ […]
Read more

Recent News

Advertisement