സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

മത്സ്യക്കുഞ്ഞ് ഉത്പാദനത്തില്‍ വീണ്ടും ഒന്നരക്കോടിയിലേക്ക് മലമ്പുഴ

പാലക്കാട്: തുടർച്ചയായ മൂന്നാം വർഷവും ഒന്നരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുത്ത് മലമ്പുഴ മത്സ്യക്കുഞ്ഞ് ഉത്പ്പാദനകേന്ദ്രം. ഏപ്രില്‍ ഒന്നുമുതല്‍ ഇതുവരെ 1.27 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ ഉത്പാദിപ്പിച്ചത്. മാർച്ച്‌ 31ന് മുമ്പ് ലക്ഷ്യം കൈവരിച്ചാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച കേന്ദ്രമെന്ന ബഹുമതി വീണ്ടും മലമ്പുഴയെ തേടിയെത്തും. ഒരുവർഷം ഒന്നേമുക്കാല്‍ കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് സംസ്ഥാന മത്സ്യവകുപ്പിന് കീഴിലെ കേന്ദ്രത്തിന്റെ ലക്ഷ്യം. 2023-24, 2024-25 സാമ്പത്തിക വർഷങ്ങളില്‍ ഒന്നരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചിരുന്നു. കാർപ്പ് മത്സ്യങ്ങളായ […]
Read more

കാവശ്ശേരിയിൽ മലമ്പുഴക്കനാൽ വൃത്തിയാക്കി കൃഷിക്കും കുടിവെള്ളത്തിനും ആശ്വാസം

പാലക്കാട്: കാവശ്ശേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ വർഷങ്ങളായി അടഞ്ഞുകിടന്നിരുന്ന മലമ്പുഴ കനാൽ വൃത്തിയാക്കി പുനരുജ്ജീവിപ്പിച്ചു. കാവശ്ശേരി പഞ്ചായത്ത് അംഗം അഹമ്മദ് കബീർന്റെ നേതൃത്വത്തിലാണ് കനാൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പ്രദേശത്തെ യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ പൂര്‍ത്തിയാക്കിയത്.നാളുകളായി ചെളിയും മാലിന്യങ്ങളും നിറഞ്ഞുകിടന്നതിനാൽ കനാലിലൂടെ വെള്ളം ഒഴുകാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതുമൂലം കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലസേചന സൗകര്യം ലഭിക്കാതെ കർഷകർ ദുരിതം അനുഭവിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കൃഷി ആവശ്യങ്ങൾക്ക് ജലം ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കനാൽ […]
Read more

അർദ്ധരാത്രിയിൽ അരുംകൊല; പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചുഒറ്റപ്പാലം തോട്ടക്കരയിലാണ് സംഭവം നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. സുൽഫിയത്ത് എന്ന യുവതി നാല്‌ വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗമായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്‌ഥലത്ത്‌ കണ്ടെത്തി എങ്കിലും പോലീസിന് പിടികൂടാൻ കഴിഞ്ഞില്ല എന്നു […]
Read more

വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കോട്ടയം സ്വദേശി റിസോർട്ടിലെ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട്: വാണിയം കുളത്തിനടുത്ത് വെള്ളിയാടുള്ള സ്വകാര്യ റിസോർട്ടിനോട് ചേർന്നുള്ള കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. കോട്ടയം സ്വദേശി അജിത്ത് സോമൻ ആണ് മരിച്ചത്. ബാർസലോണ ഫാൻസ് വാട്സ്ആപ്പ് ഗ്രൂപ്പിലെ അങ്കമാണ് അജിത്ത്. ഇതേ ഗ്രൂപ്പിൽ അംഗമായ ഒരു സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു അജിത്ത്. പതിനെട്ടോളം പേരാണ് റിസോർട്ടിൽ റൂം എടുത്തിരുന്നത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിൽനാളെ പോസ്റ്റ്മോർട്ടം നടക്കും.
Read more

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. ഇന്ന് രാവിലെ 11 മണിയോടുകൂടി ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ എഗ്മോർ മംഗലാപുരം എക്സ്പ്രസിൽ ആണ് കഞ്ചാവ് കണ്ടെത്തിയത്. റെയിൽവേ പോലീസിന്റെ പരിശോധന കണ്ട് ഭയന്ന് പ്രതികൾ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എഗ്മോർ എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളിലായി സൂക്ഷിച്ച 17.1 കിലോ കഞ്ചാവ് റെയിൽവേ പോലീസ് കണ്ടെത്തിയത്. ബാഗിൽ രണ്ടു കവറുകളിലായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. […]
Read more

തൃത്താല കൂറ്റനാട് പെരിങ്ങോട് ഓണപ്പറമ്പ് നഗർ അംബേദ്കർ ഗ്രാമമാകുന്നു

പാലക്കാട്: കൂറ്റനാട് പെരിങ്ങോട് ഓണപറമ്പ് നഗർ അംബേദ്കർ ഗ്രാമമാകുന്നു. തൃത്താല മണ്ഡലത്തിൽ നടത്തുന്ന വികസനോത്സവത്തിനു തുടക്കം കുറിച്ച് കൊണ്ടാണ് 1 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുന്നത്. മന്ത്രി എംബി രാജേഷ് നിർമ്മാണോൽഘാടനം നിർവ്വഹിച്ചു. ഹോൾഡ് ഫെബ്രുവരി 24 വരെ തൃത്താല മണ്ഡലത്തിൽ നടപകുന്ന വികസനോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ പെരിങ്ങോട് ഓണപ്പറമ്പ് നഗറിൽ അംബേദ്കർ ഗ്രാമം പദ്ധതി ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്റെറി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് […]
Read more

പട്ടാമ്പിയിൽ മലിനജലം കെട്ടിക്കിടക്കുന്നു ;കിണറുകളിലെ വെള്ളം ഉപയോഗശൂന്യം

പാലക്കാട്: പട്ടാമ്പിയിലെ അഴുക്കുചാലുകളിൽ മലിന ജലം കെട്ടിക്കിടക്കുന്നതിൻ്റെ ഫലമായി നഗരത്തിലെ കിണറുകൾ ഉപയോഗശൂന്യമായി. പട്ടാമ്പി പോലീസ് സ്റ്റേഷനും കോടതിയും ഉൾപ്പെടുന്ന പ്രദേശത്തെ കിണറുകളിൽ അനിയന്ത്രിതമായി കോളിഫോം ബാക്ടീരിയ കണ്ടെത്തിയതോടെ ആശങ്കയിലാണ് ജനങ്ങൾ. മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടൽ വേണമെന്നാണ് ആവശ്യം ഉയരുന്നത്. പട്ടാമ്പി നഗരത്തിലെ റോഡ് നവീകരണത്തിൻ്റെ ഭാഗമായി അഴുക്കുചാൽ പലയിടങ്ങളിലും അടഞ്ഞു. ഇതേ തുടർന്നാണ് ഏറെ ആശങ്ക പെടുത്തുന്ന വിവരങ്ങൾ പുറത്തുവന്നത്. പട്ടാമ്പി പോലീസ് സ്റ്റേഷൻ്റെ […]
Read more

പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി

പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാടേക്ക് വരികയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് രാവിലെ 11.30ഓടെ അപകടത്തിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് നാല് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു. ഷൊർണൂരിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ച ശേഷം ഏകദേശം ഒരു മണിക്കൂറിനുള്ളിൽ പാളം തെറ്റിയ ബോഗി വീണ്ടും ട്രാക്കിലേക്കു മാറ്റി. ഇതോടെ രക്ഷാപ്രവർത്തനങ്ങളും സാങ്കേതിക നടപടികളും പൂർത്തിയായി. നിലവിൽ ഈ ട്രാക്കിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ സർവീസുകൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് […]
Read more

ഭീതി പരത്തിയ പുലി ഒടുവിൽ കൂട്ടിലായി

പാലക്കാട്: നെന്മാറ വിത്തിനശ്ശേരിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. കഴിഞ്ഞ കുറച്ചു നാളുകളായി പാലക്കാടിന്റെ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് നെന്മാറ, മണ്ണാർക്കാട് ഭാഗങ്ങളിൽ പുലിശല്യം രൂക്ഷമായിരുന്നു. വിത്തിനശ്ശേരിയിലെ ഒരു വീട്ടിൽ പുലി കയറുകയും അവിടെയുണ്ടായിരുന്ന വളർത്തുനായയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഈ സംഭവത്തിന് പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയോടെയാണ് പുലി കൂട്ടിലായത്. പിടിയിലായ പുലിയെ […]
Read more

ചൂലനൂർ മയിൽ സങ്കേതം റോഡിൽ ഫയർലൈൻ തീർക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു’

പാലക്കാട്: ആലത്തൂർ ചൂലനൂർ മയിൽ സങ്കേതം റോഡിൽ ഒന്നാം ഘട്ടം ഫയർലൈൻ തീർക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. നാലു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന മയിൽ സങ്കേതത്തിൽ പ്രധാനമായും അഞ്ചു റോഡുകളുണ്ട്. വിവിധ ജനവാസ കേന്ദ്രങ്ങളിലേക്കു യാത്രചെയ്യുന്നതിനായി മയിൽ സങ്കേതത്തിലൂടെയാണു റോഡ് നിർമിച്ചിട്ടുള്ളത്. നടുവത്തുപാറയിൽ നിന്ന് ആലത്തൂർ ഭാഗത്തേക്കുള്ള തരൂർ പള്ളി റോഡും മയിൽ സങ്കേതത്തിലൂടെയാണു കടന്നു പോകുന്നത്. ഒട്ടേറെ പേർ യാത്ര ചെയ്യുന്ന പ്രധാന റോഡാണിത്. മേപ്പാടത്തേക്കും നരിയേലകുണ്ടിലേക്കും സങ്കേതത്തിലൂടെ വേണം പോകാൻ. ഫണ്ടിന്റെ […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.